കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി. ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും അഡ്വ. ടി.ബി. മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. “ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് “ഡബിള്‍ റേപ്പ്’ ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്’, മിനി പറഞ്ഞു. താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിലപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ…
Read MoreCategory: Loud Speaker
നവ സംരംഭകത്വ ഉച്ചകോടി; വിദ്യാർഥികൾക്കായി രാജ്യത്തെ പ്രഥമ ചാർട്ട് ട്രെയിൻ കേരളത്തിൽ
പരവൂർ: വിദ്യാർഥികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ചാർട്ട് ട്രെയിൻ അനുവദിച്ച് റെയിൽവേ.കാസർഗോഡ് എൽബിഎസ് എൻജിനീയറിംഗ് കോളേജിൽ ഡിസംബർ 22ന് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ നവ സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് – 2025 ൽ പങ്കെടുക്കുന്നവർക്കായി തിരുവനന്തപുരത്തുനിന്നു കാസർഗോഡേക്കും തിരിച്ചു ചാർട്ടേഡ് ട്രെയിൻ അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടിക്കായി ചാർട്ടേഡ് ട്രെയിൻ അനുവദിക്കുന്നത്.തിരുവനന്തപുരത്തുനിന്നും ഡിസംബർ 21 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന ട്രെയിൻ 22 ന് പുലർച്ചെ നാലിന് കാസർഗോഡ് എത്തിച്ചേരും. അന്നേദിവസം രാത്രി 11.30 ന് ട്രെയിൻ തിരുവനന്തപുരത്തേക്കും തിരിക്കും. 23ന് ഉച്ച കഴിഞ്ഞ് 2 30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടുകൂടി ട്രെയിൻ യാത്ര അവസാനിക്കും. ട്രെയിനിന് കോട്ടയം എറണാകുളം ഷൊർണൂർ കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും ഒരു എസി കോച്ചും 17 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടെ 18 ബോഗികളുള്ള…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം ; ഏഴു ജില്ലകൾ നാളെ വിധിയെഴുതും; 2055 പ്രശ്നബാധിത ബൂത്തുകളിൽ ഏറെയും കണ്ണൂർ ജില്ലയിൽ
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മധ്യകേരളത്തിനു വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1.53 കോടി വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർമാരാണ് നാളെ വിധിയെഴുന്നത്. 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴു ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷൻ എന്നിവിടങ്ങളിലാണ് വോട്ടിംഗ്. 12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ. രണ്ടാം ഘട്ടത്തിലാണ് പ്രശ്നബാധിത ബൂത്തുകളും ഏറെയുള്ളത്. 2055 പ്രശ്നബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.ഇന്നലെ വൈകുന്നേരത്തോടെ ഏഴു ജില്ലകളിലെയും പരസ്യപ്രചാരണം…
Read Moreശബരിമല, തെരഞ്ഞെടുപ്പ് ഡ്യൂട്ടി: പോലീസുകാര്‍ക്ക് ദുരിതപര്‍വം; രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 22,000 പോലീസ് ഉദ്യോഗസ്ഥര്‍
കൊച്ചി: ശബരിമല, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വിശ്രമമില്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍.തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ദിവസത്തെ ഇടവേളയില്‍ രണ്ടു ഘട്ടങ്ങളായി നടക്കുന്നതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ദുരിതപര്വത്തിലായിരിക്കുന്നത്. നാലു ദിവസം വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നതില്‍ ഇലക്ഷന് കമ്മീഷന്റെ നിലപാടിനോട് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി 5,000 ലധികം ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മകരവിളക്ക് ഉള്‍പ്പെടെയുളള സമയത്ത് ഡ്യൂട്ടിക്കുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടും. കഴിഞ്ഞ ദിവസം മൂന്നാം ടേണിലെ ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ പ്രവേശിച്ചു. രണ്ടാം ടേണ്‍ പൂര്‍ത്തിയാക്കിയവര്‍ തിരിച്ചെത്തി പിറ്റേന്നു തന്നെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഇവരെ നിയോഗിക്കുകയായിരുന്നു. പലര്‍ക്കും മറ്റ് ജില്ലകളിലായിരുന്നു ഡ്യൂട്ടി. ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങളിലും ക്രമസമാധാനച്ചുമതലയുടെ ഭാഗമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍…
Read Moreബംഗാളിൽ അന്തരിച്ച സിപിഎം നേതാവിന്റെ വീട്ടിൽ തലയോട്ടികളും അസ്ഥികൂടങ്ങളും: സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരമുഖം; അസ്ഥികൂടങ്ങളുടെ ഡിഎൻഎ പരിശോധനാഫലം കാത്ത് പോലീസ്
കോൽക്കത്ത: പശ്ചിമബംഗാളിലെ പ്രമുഖ സിപിഎം നേതാവായിരുന്ന അന്തരിച്ച ബിജോൻ മുഖോപാധ്യായയുടെ കുടുംബവീട്ടിൽനിന്നു തലയോട്ടികളും അസ്ഥികളും കണ്ടെത്തിയ സംഭവത്തിൽ വിശാലയ അന്വേഷണം ആരംഭിച്ചു. അധികാരത്തിലിരിക്കെ സിപിഎം ബംഗാളിൽ നടത്തിയ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരമുഖമാണ് തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം വ്യക്തമാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ നാരായണ ഗോസ്വാമി ആരോപിച്ചു. ഒരു നാൾ അശോക് നഗറിനെയും ഹൗറയെയും വിറപ്പിച്ച നേതാവായിരുന്നു ബിജോൻ. 1980കളിൽ അവരുടെ ഗുണ്ടാസംഘം നിരവധി കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കി. മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടി. ഈ അസ്ഥികൂടങ്ങൾ അതിന്റെ തെളിവാണ്- നാരായണ ഗോസ്വാമി പറഞ്ഞു. പ്രദേശത്തെ ഒരു വാട്ടർ ടാങ്കിൽനിന്ന് 2002ൽ അജ്ഞാതമൃതദേഹം കണ്ടെത്തിയിരുന്നുവെന്നും ഗോസ്വാമി പറഞ്ഞു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അശോക്നഗറിനടുത്ത് കല്യാൺഗഡിലെ ഏഴാം വാർഡിലുള്ള പഴയ വീട് പൊളിച്ചുമാറ്റി പുതിയ വീടിനായി മണ്ണ് നീക്കുന്നതിനിടെയാണു കഴിഞ്ഞദിവസം തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്. ഇപ്പോൾ മകളുടെ ഉടമസ്ഥതയിലുള്ള പഴയ…
Read Moreനടിക്കേസ്; കോടതിവിധി എല്ലാവര്ക്കും ബാധകമെന്നു സുരേഷ് ഗോപി; സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ അഭിപ്രായമിങ്ങനെ…
കോടതിവിധി എല്ലാവര്ക്കും ബാധകമെന്നു സുരേഷ് ഗോപിതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി എല്ലാവര്ക്കും ബാധകമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യും. അയ്യപ്പനോട് കളിച്ചവരോട് വിശ്വാസികള്‍ പകരം വീട്ടുമെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമെന്ന് കെ. മുരളീധരന്നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടി. അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. എല്ലാ വിധിയിലും എല്ലാവര്ക്കും തൃപ്തിയുണ്ടാവില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു. കോടതിവിധി ശരിയെന്നു വിശ്വസിക്കുന്നു: രഞ്ജി പണിക്കര്ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ശരിയെന്ന് വിശ്വസിക്കുന്നുവെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യമെന്ന് താന്‍ വിശ്വസിക്കുന്നു. സിനിമാ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയവര്‍ തന്നെ അദ്ദേഹത്തെ തിരിച്ചെടുക്കണം. ദിലീപിനെതിരെ ചുമത്തിയ ഗുഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.…
Read Moreഎല്‍ഡിഎഫ് സര്‍ക്കാരിനെ കൊണ്ട് ജനം പൊറുതി മുട്ടി; രാഹുൽ വിഷയത്തിൽ എ.കെ. ആന്റണിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പലം എല്‍ഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ. ആന്റണി. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് എവിടെയും പ്രതിഫലിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ഭരണമാറ്റത്തിന്റെ വേഗം വര്‍ധിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെ കൊണ്ട് ജനം പൊറുതി മുട്ടി . ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിനും ജാതിമത വ്യത്യാസത്തിനും അതീതമായി യുഡിഎഫിന് അനുകുലമായി വോട്ട് ചെയ്യുമെന്നും ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന പ്രസ്ഥാനം യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറയും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. രാഹുലിനെതിരെ പാര്‍ട്ടി മാതൃകാപരമായ നടപടിയാണ് കൈക്കൊണ്ടത്. മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത കര്‍ശന നടപടി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും എ.കെ. ആന്റണി പറഞ്ഞു.
Read Moreശബരിമല സ്വര്‍ണമോഷണം; മൊഴിയും ലഭിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: ശബരിമല സ്വര്‍ണമോഷണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അഭ്യര്‍ഥിച്ചതനുസരിച്ച് നാളെ മൊഴി നല്‍കുമെന്നും ലഭിച്ച വിവരങ്ങള്‍ കൈമാറുമെന്നും രമേശ് ചെന്നിത്തല എംഎൽഎ. ശബരിമല സ്വര്‍ണമോഷണത്തെക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും രാജ്യാന്തര പുരാവസ്തു കള്ളക്കടത്തു സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് പത്തിന് അന്വേഷണസംഘത്തിന് വിവരങ്ങള്‍ കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യവസായി എനിക്ക് അയച്ചുതന്ന മുഴുവന്‍ വിവരങ്ങളും ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഇത് കൈമാറേണ്ടത് ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് തെളിവുകളല്ല മറിച്ച് എനിക്ക് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളാണ്. വിവരങ്ങള്‍ തന്നയാള്‍ എസ്ഐടിയോട് സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ കോടതിയില്‍വന്ന് മൊഴി നല്‍കാമെന്നും ഉറപ്പ്…
Read More2020-ൽ സാമൂഹിക അകലവും മാസ്കും ധരിച്ചൊരു ഇലക്ഷൻ; വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പു വരുമ്പോൾ ആവേശത്തോടെ ജനങ്ങൾ
പത്തനംതിട്ട: 2020ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. സാമൂഹിക അകലവും മാസ്കും നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കോവിഡ് പോസിറ്റീവായവർ പിപിഇ കിറ്റ് ധരിച്ചാണ് പോളിംഗ് ബൂത്തുകളിലെത്തിയത്. കോവിഡ് ബാധിതരെ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും പ്രത്യേക സംവിധാനങ്ങളോടെയാണ്. കോവിഡ് ബാധിതർ വോട്ട് ചെയ്യാനെത്തുന്പോൾ പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എല്ലാ വോട്ടർമാരും മാസ്ക് ധരിച്ചു വേണം പോളിംഗ് ബൂത്തിലെത്താനെന്നുള്ളത് നിർബന്ധമായിരുന്നു. സാമൂഹിക അകലവും നിർബന്ധമാക്കിയിരുന്നു. വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ അധിക ബൂത്തുകളും ക്രമീകരിച്ചു നൽകി. പോളിംഗ് ശതമാനത്തെയും കോവിഡ് ബാധിച്ചിരുന്നു. സംസ്ഥാനത്താകമാനം 75.99 ശതമാനം പോളിംഗാണ് 2020ലെ തദ്ദേശ സ്ഥാപന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് നടന്നതാകട്ടെ പത്തനംതിട്ടയിലാണ്. 69.72 ശതമാനം. 10,78,647 വോട്ടർമാർ പട്ടികയിൽ ഉണ്ടായിരുന്നതിൽ 7,50,216 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69.7…
Read Moreദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി: പോരാടി നടിയും
കൊച്ചി: അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്. ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി. ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി. അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു…
Read More