ബോളിവുഡിന്റെ താരദമ്പതികളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവരാണ് കരീന-സെയ്ഫ് ദമ്പതികള്‍. ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും ഇപ്പോള്‍ ഏവരും ഇവരുടെ മകന് കൊച്ചു സെലിബ്രിറ്റിയുടെ പിന്നാലെയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി കുട്ടിയാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകന് തൈമൂര്‍. ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്ക്ക് അവസരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
Read MoreCategory: Loud Speaker
ശബരിമല സ്ത്രീപ്രവേശനം; തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ശിവസേന; രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്.ഭുവനചന്ദ്രൻ വാർത്താ സമ്മേളനത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. മറ്റു മത സംഘടനകളുമായി ചേർന്ന് വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് ശിവസേന വ്യക്തമാക്കി. ആർഎസ്എസിന് മറ്റ് അജണ്ടകൾ ഉള്ളതുകൊണ്ടാണ് അവർ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. ക്ഷേത്രത്തിന്റെ ആരാധന എങ്ങനെ വേണമെന്ന് ഒരു ഭരണഘടനയിലും അനുവദിച്ചിട്ടില്ല. ശബരിമല വിവിധ മതസ്ഥരുടെ ആരാധനാ കേന്ദ്രമാണെന്നും സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെ പോകരുതെന്നും ശിവസേന ആവശ്യപ്പെട്ടു.
Read Moreവാഹനയാത്രയ്ക്കിടെ മദ്യപിച്ചോ എന്നറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു…! പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ്, അഭിനന്ദനം നേടിക്കൊടുത്തത് ‘പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയം’
അര്‍ധ രാത്രിയില്‍ നഗരത്തിലൂടെ പോയ വാഹനം തടഞ്ഞു നിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു. ആളറിയാതെ നടത്തിയ പരിശോധനയ്ക്ക് ഡിഐജിയുടെ ശിക്ഷ ക്യാഷ് അവാര്‍ഡായിരുന്നു. ഡിഐജി ഷെഫിന് അഹമ്മദ് ആണ് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയമാണ് പോലീസുകാര്‍ക്ക് അഭിനന്ദനം നേടിക്കൊടുത്തത്. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പോലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസുകാര്‍ വാഹനത്തിനുള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു. മുന്നില്‍ നില്‍ക്കുന്നത് ഡിഐജിയാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് ശേഷമാണ് ഡിഐജിയെ പറഞ്ഞയച്ചത്. അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ഥതയ്ക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഷെഫിന് അഹമ്മദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൃത്യമായി ഡ്യൂട്ടി…
Read More108 ദിവസം! എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ച സംഭവം; അന്വേഷണം തീര്‍ന്നില്ല, കുറ്റപത്രവുമില്ല; മകള്‍ വിദേശത്തേക്ക് കടന്നു
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ച സംഭവത്തിലെ അന്വേഷണം നിലച്ചു. ദാസ്യപ്പണി ചെയ്യാത്തതിനാണ് ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ എ.ഡി.ജി.പിയുടെ മകൾ ഗവാസ്കറെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഈ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബി.കെ പ്രശാന്തനാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന് ഇന്ന് 108-ാമത്തെ ദിവസമാണ്. അന്വേഷണം ഇതുവരെ പൂർത്തിയാക്കുകയോ കുറ്റംപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ സുദേഷ് കുമാറിന്റെ മകൾ ഗൾഫിലേയ്ക്ക് പോകുകയും ചെയ്തു. അവിടെ നിന്ന് ഉടൻ കാനഡയിലേയ്ക്ക് പോകുമെന്ന വിവരമാണ് ലഭിക്കുന്നത്. എഡി.ജി.പിയുടെ മകൾ വിദേശത്തേക്ക് കടന്നിട്ടും അന്വേഷണം പൂർത്തിയാക്കുവാനോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനോ തയ്യാറാവാതെ അന്വേഷണം സംഘം ഒളിച്ചു കളിക്കുകയാണ്. ഇരുവരുടേയും പരാതിയിൽ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുപേരും തങ്ങൾക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി…
Read Moreശശി സേഫ്…! പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല; ലൈംഗികാരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്
പാലക്കാട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂർ റേഞ്ച് ഐജി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാകില്ല. ശശിക്കെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസിൽ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. പെണ്‍കുട്ടിയെ നേരിട്ടു കണ്ടിട്ടു ചോദിച്ചിട്ടും പരാതി നൽകിയില്ലയെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. ശശിക്കെതിരേ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ നിലവിൽ സിപിഎമ്മിന്റെ പ്രത്യേക കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.
Read Moreവൈരാഗ്യമുള്ളവരെ കള്ളക്കേസില്‍ കുടുക്കും! ആശുപത്രിയുടെ പ്രസവമുറിയില്‍ പര്‍ദ്ദ ധരിച്ച് പോലീസുകാരന് കയറിയ സംഭവത്തില്‍ ദുരൂഹത
തൊടുപുഴ: നഗരത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പെണ്‍വേഷത്തില്‍ പോലീസുകാരന് കയറിയ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ കേസെടുത്ത തൊടുപുഴ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നൂര്‍ സമീറിനെതിരെയാണ് തൊടുപുഴ പോലീസ് കേസ് എടുത്തത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. പോലീസുകാരന് പര്‍ദ്ദ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകള്‍ മാത്രം തങ്ങുന്ന മുറിയില്‍ കയറിയതിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടില്ല. തൊടുപുഴ പോലീസിന്റെ അന്വേഷണത്തില്‍ ഇന്നലെ ഇയാള്‍ കുളമാവ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിട്ടില്ലെന്ന് വ്യക്തമായി. നേരത്തെ മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗമാണെന്ന നടിച്ച് കഞ്ചാവ് മാഫിയയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങിയ കേസില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും തുടര്‍ന്ന് നടപടിയുമെടുത്തിരുന്നു. സര്‍വസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്ന ഇയാളെ അടുത്ത നാളിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഇയാളാണ് പ്രസവമുറിയില്‍ അതിക്രമിച്ചു കയറിയതെന്ന്…
Read Moreഡിജെ ചമഞ്ഞ് തട്ടിപ്പ്! യാത്രാചെലവിന് വിറ്റ മൊബൈല്‍ ഫോണിനെ കുറിച്ച് സൂചന ലഭിച്ചു; പ്രതിയെ പത്തനംത്തിട്ടയിലെത്തിച്ചു
കോഴിക്കോട്: ഡിജെ ചമഞ്ഞ് പ്രായ പൂര്‍ത്തിയാവാത്ത ചേവായൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി പത്തനംതിട്ടയിലെത്തിച്ചു. ചേവായൂര്‍ എസ്ഐ ഇ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിലെ പ്രതിയായ കുമ്പളം ചിറപ്പുറത്ത് ഫയാസ് മൂബീ(20)നുമായി പത്തനംതിട്ടയിലെത്തിയത്. പെണ്‍കുട്ടിയും ഫയാസും പത്തനംതിട്ടയിലെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനാലാണ് ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. കൂടാതെ ഫയാസും വിദ്യാര്‍ഥിനിയും താമസിച്ച തൃശൂര്‍ ജില്ലയിലും കാസര്‍ഗോഡും സംഘം തെളിവെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ നഗരത്തിലും രാമനാട്ടുകരയിലും ഫയാസിനെയും കൊണ്ട് തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ടയിലെ സ്ഥലത്തേക്ക് കൊണ്ടുപോയത്. അതേസമയം യാത്രാചെലവിനായി ഫയാസ് രാമനാട്ടുകരയിലെ കടയില്‍ വിറ്റ ചേവായൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോണിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ച് തിങ്കളാഴ്ച പ്രതിയെ പോക്സോ കോടതിയില്‍ തിരികെ ഹാജരാക്കുന്നതിനകം ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കാനാണ് ചേവായൂര്‍ പോലീസിന്റെ ശ്രമം.…
Read Moreടവറുകളെക്കാള് ഹാനികരം മൊബൈല്‍ ഫോണ്‍: ടെലികോം ഡയറക്ടര്‍ പറയുന്നത് ഇങ്ങനെ…
കാസർഗോഡ്: മൊബൈല്‍ ഫോണ്‍ സേവനത്തിനായി സ്ഥാപിക്കുന്ന ടവറുകള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഒരു തരത്തിലും ഹാനികരമല്ലെന്ന് ടെലികോം വകുപ്പ് ഡയറക്ടര്‍ റ്റി. ശ്രീനിവാസന് അറിയിച്ചു. മൊബൈല്‍ ടവറുകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടെലികോം കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമല്ലാതെ നിയമലംഘനം നടത്തി നിര്‍മിക്കുന്ന ടവറുകള്‍ക്ക് അനുമതി നല്‍കില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ടവര്‍ നിര്‍മാണം തടയാന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ സംസ്ഥാന വ്യാപകമായി കുപ്രചരണം നടക്കുകയും പരാതി വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാതലത്തില്‍ പരാതികള്‍ പരിശോധിക്കുന്നതിനുള്ള സമിതി രൂപീകരിച്ചത്. ടവറില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വികിരണത്തേക്കാള്‍ എത്രയോ കുറവാണ്. ശാസ്ത്രജ്ഞര്‍, എൻജിനിയര്‍മാര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടങ്ങിയ സമിതിയുടെ ശുപാര്‍ശ പ്രകാരം…
Read Moreസര്‍ക്കാരിന്റെ അവഗണന! കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ആദ്യം വീടും സ്ഥലവും വിട്ടുനല്‍കിയ കുടുംബം ദുരിതത്തില്‍; മെച്ചപ്പെട്ട നഷ്ടപരിഹാരമോ പുനരധിവാസ സൗകര്യമോ ലഭിച്ചിട്ടില്ല
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനുവേണ്ടി ആദ്യമായി വീടും സ്ഥലവും വിട്ടുകൊടുത്തു കുടിയൊഴിഞ്ഞ കുടുംബം സർക്കാർ അവഗണനമൂലം ദുരിതത്തിൽ. ഒന്നാംഘട്ട സ്ഥലമെടുപ്പിൽ വീടും പറമ്പും ഒഴിഞ്ഞുകൊടുത്ത് ഇപ്പോൾ വെള്ളിയാംപറമ്പിൽ താമസിക്കുന്ന എൻ.സി. രാമചന്ദ്രനും കുടുംബവുമാണ് ദുരിതക്കയത്തിൽ കഴിയുന്നത്. ഇവർക്കു മെച്ചപ്പെട്ട നഷ്ടപരിഹാരമോ പുനരധിവാസ സൗകര്യമോ ലഭിച്ചിട്ടില്ല. ഒന്നാംഘട്ട സ്ഥലമെടുപ്പിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് രാമചന്ദ്രനെയും കുടുംബത്തെയും മാറ്റി നിർത്തിയിരിക്കുന്നത്. രണ്ടാം ഘട്ട സ്ഥലമെടുപ്പിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും മികച്ച വിലയും വീടു വയ്ക്കാൻ 10 സെന്റ് വീതം ഭൂമി സൗജന്യമായി നൽകുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിൽ ഒരാൾക്കു വീതം വിമാനത്താവളത്തിൽ ജോലി നൽകാനുള്ള നടപടിയും പുരോഗമിക്കുന്നു. വൻ വികസന പദ്ധതിക്ക് ആദ്യമായി വീടും പറമ്പും വിട്ടു നൽകേണ്ടിവന്ന രാമചന്ദ്രനും കുടുംബവും പലതവണ സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകുന്നില്ലെന്നു പറയുന്നു. വിമാനത്താവളത്തിനു മൂന്നാംഘട്ട സ്ഥലമെടുപ്പിൽ…
Read Moreകാറ്റാടിയും വന്നില്ല, കാറ്റും വന്നില്ല! കാറ്റാടിയന്ത്രത്തിന്റെ പേരില്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍; സരിതയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം:സരിത എസ്.നായരുടെ ജാമ്യ ഹർജി കോടതി നിരസിച്ചു. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി സരിതയ്ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് ജാമ്യത്തിനു സരിത കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണ അവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു. ഇതിലേക്കായി 4,50,000 രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അശോക് കുമാർ നിക്ഷേപിക്കുകയും ചെയ്തു. കാറ്റാടി യന്ത്രങ്ങൾ എത്താതായപ്പോൾ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന മനസിലാക്കുകയും ഇതേ തുടർന്ന് പോലീസിന് പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്.…
Read More