തിരുവനന്തപുരം: മലയാള സിനിമാ താരങ്ങൾ ഒരു സിനിമയുടെ പ്രതിഫലം എങ്കിലും പ്രളയദുരിതാശ്വാസത്തിലേക്കായി നൽകണമെന്ന് മുതിർന്ന നടി ഷീല. ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനു താരനിശ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നാല് കോടിയുടെ വാഹനങ്ങൾ ഉപയോഗിക്കുന്ന താരങ്ങൾ എന്തുനൽകിയെന്ന് ആലോചിക്കണമെന്ന് ഷീല പറഞ്ഞു. മറ്റ് ഭാഷയിലെ താരങ്ങൾ നൽകിയ തുകപോലും മലയാള സിനിമാ താരങ്ങൾ നൽകിയില്ല. ജനങ്ങൾ ടിക്കറ്റെടുക്കുന്ന കാശുകൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന് താരങ്ങൾ മനസിലാക്കണം. എല്ലാ താരങ്ങളും ചേർന്ന് താരനിശ നടത്തി അതിൽനിന്നും ലഭിക്കുന്ന വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഷീല ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
വയോധികയെ കൊലപ്പെടുത്തി കത്തിച്ചസംഭവം! കൈയബദ്ധമെന്ന് ഭർത്താവ് ചെറിയക്കുട്ടി; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കൊടകര: വെള്ളിക്കുളങ്ങരയിൽ വയോധികയായ കൊച്ചുത്രേസ്യ (80) കൊല്ലപ്പെട്ടത് വഴക്കിനിടെ തള്ളിയിട്ടപ്പോൾ തലക്കേറ്റ മുറിവിലൂടെ രക്തംവാർന്നാണെന്ന് അറസ്റ്റിലായ പ്രതിയും കൊച്ചുതേ്രസ്യയുടെ ഭർത്താവുമായ ചെറിയക്കുട്ടി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണു വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടിൽ ചെറിയക്കുട്ടി (91) യെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തിട്ടു ണ്ട്.കൊലപാതകം, തെളിവുനശിപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ തുടങ്ങിയ കേസുകളാണ് ഇയാളുടെ മേൽ ചുമത്തിയിട്ടുള്ളത്. പ്രതിയെ വൈകിട്ടോടെ ചാലക്കുടി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ 26ന് രാത്രിയിലാണ് ഭാര്യ കൊച്ചുത്രേസ്യയെ കൊലപ്പെടുത്തിയത്. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് കൊലപാകവിവരം പുറത്തായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: അഞ്ച് ആണ്മക്കളും രണ്ടു പെണ്മക്കളും ഇവർക്കുണ്ടെങ്കിലും വെള്ളിക്കുളങ്ങര – ചാലക്കുടി റോഡരികിൽ കമലക്കട്ടി പ്രദേശത്തുള്ള ഇരുനിലവീട്ടിൽ വയോധികരായ ദന്പതികൾ മാത്രമാണു താമസിച്ചിരുന്നത്. ഇളയ മകൻ ജോബിയും കുടുംബവും രണ്ട ുമാസം മുന്‍പുവരെ…
Read Moreമലയാളത്തിന്റെ മഹാദുരന്തം! മഹാനടന്മാര് പ്രഭാസിനെ കണ്ടു പഠിക്കണമെന്ന് കടകംപള്ളി
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് അന്യഭാഷാ താരങ്ങൾ നൽകിയ തുകപോലും മലയാള താരങ്ങൾ നൽകിയില്ലെന്ന ആരോപണവുമായി നടി ഷീലയ്ക്കു പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും. ദുരിതാശ്വ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിൽ മലയാളത്തിലെ മഹാനടന്മാര് തെലുങ്ക് നടന് പ്രഭാസിനെ കണ്ടു പഠിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച കെയര്‍കേരള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കിയതു മലയാളത്തിലെ മഹാനടന്മാര് മാതൃകയാക്കണം. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്നും കടകംപള്ളി പറഞ്ഞു. നാല് കോടിയുടെ വാഹനങ്ങൾ ഉപയോഗിക്കുന്ന താരങ്ങൾ ദുരിതാശ്വ നിധിയിലേക്ക് എന്തുനൽകിയെന്നായിരുന്നു ഷീലയുടെ ചോദ്യം. മറ്റ് ഭാഷയിലെ താരങ്ങൾ നൽകിയ തുകപോലും മലയാള സിനിമാ താരങ്ങൾ നൽകിയില്ല. ജനങ്ങൾ ടിക്കറ്റെടുക്കുന്ന കാശുകൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന് താരങ്ങൾ മനസിലാക്കണം. എല്ലാ…
Read Moreജനങ്ങൾ ജാഗ്രത പാലിക്കണം! സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരാൻ സാധ്യത: മന്ത്രി കെ.കെ. ശൈലജ പറയുന്നു…
കണ്ണൂർ: പ്രളയം ഒഴിഞ്ഞതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എലിപ്പനി മൂലം മരണം സംഭവിക്കാൻ സാധ്യതയുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ ഇടപെട്ടവരും മൃഗങ്ങളുമായി പെരുമാറുന്നവരും പ്രതിരോധ ഗുളികകൾ കഴിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി ലക്ഷക്കണക്കിന് ഗുളികകൾ ആരോഗ്യവകുപ്പ് വിതരണം ചെയ്തിട്ടുണ്ട്. പ്രളയസ്ഥലത്ത് ബന്ധപ്പെട്ടവർ തീർച്ചയായും ഈ ഗുളിക കഴിക്കണം. ഡോക്സി സൈക്ലിൻ എന്ന പ്രതിരോധ ഗുളികയാണ് കഴിക്കേണ്ടത്. ഇക്കാര്യം സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. എലി, മറ്റു മൃഗങ്ങൾ എന്നിവയുടെ മൂത്രത്തിലൂടെയാണ് ഈ രോഗം പടരുന്നത്. പ്രളയത്തിലും മറ്റും സഹായിക്കാനെത്തിയവരുടെ കാലിനും മറ്റും മുറിവുണ്ടായത് കൊണ്ട് എലികളുടെയും മറ്റുള്ള മൃഗങ്ങളുടെയും മലമൂത്ര വിസർജനം വെള്ളത്തിൽ കലങ്ങുന്നതുകൊണ്ട് എലിപ്പനി പടരാൻ സാധ്യതയുണ്ട്. ചെറിയ തലവേദനയും പനി മുതൽ കഠിന ലക്ഷണങ്ങൾ വരെ…
Read Moreവിവാഹമോചനം ആവശ്യപ്പെട്ട് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; ആശുപത്രിയില്‍എത്തിച്ചത് പോലീസ്; സംഭവത്തെക്കുറിച്ച് ഹരിത പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവ് മർദിച്ചതായി പരാതി. ബേപ്പൂർ നാലുപുരക്കണ്ടി കുനിയിൽ ഹരിതയാണ് മർദനത്തെ തുടർന്ന് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് ഹരിതയെ ഭർത്താവ് ബേപ്പൂർ കൈയടിത്തോട് അന്പാലി വീട്ടിൽ ഷാജി മർദിച്ചത്. മർദനത്തെ തുടർന്ന് ഹരിത വീട്ടിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ ഹരിതയെ പിന്നീട് മാറാട് പോലീസാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തനിക്ക് ഭർത്താവിന്റെ വീട്ടിൽനിന്ന് നിരന്തരമായി പീഡനം അനുഭവിക്കേണ്ടി വന്നതായി ഹരിത പറഞ്ഞു. തന്നെ മർദിക്കുന്നത് പതിവായതോടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വാടകവീട്ടിലേക്ക് മാറുകയായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ വാടക വീട്ടിൽ തന്നെ ഉപേക്ഷിച്ച് ഭർത്താവ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും ചെലവിന് നൽകിയില്ലെന്നും ഹരിത പറയുന്നു. ചെലവിന് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ കേസ് കൊടുത്ത ഹരിതയ്ക്ക് അനുകൂലമായി…
Read Moreപെട്രോൾ, ഡീസൽ, പാചകവാതക വില കത്തിക്കയറുന്നു; സബ്സിഡി ഇല്ലാത്ത ഗ്യാസിന് 30 രൂപ കൂടി
കൊച്ചി: പ്രളയത്തെത്തുടർന്ന് ദുരിതക്കയത്തിൽ നട്ടം തിരിയുന്ന മലയാളിക്ക് ഇരുട്ടടിയാവുകയാണ് ഇന്ധനവില വർധന. ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 17 പൈസയുടെയും ഡീസലിന് 22 പെസയുടെയും വർധനവാണു സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില 80.66 രൂപയും ഡീസൽ വില ലിറ്ററിന് ശരാശരി 74.22 രൂപയുമായി ഉയർന്നു. ഇന്നലെ യഥാക്രമം 80.49 രൂപയും 74 രൂപയുമായിരുന്നു വില. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില ശരാശരി 81.79 രൂപയും ഡീസൽ വില ശരാശരി 75.22 രൂപയുമാണ്. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ വില 80.90 രൂപയായി ഉയർന്നപ്പോൾ 74.47 രൂപയിലെത്തി. ഇതിനിടെ ഇരുട്ടടിയായി പാചക വാതക വിലയും വർധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 30 രൂപയുടെയും വാണിജ്യ സിലിണ്ടറിനു 47.50 രൂപയുടെയും വർധനയാണ് ഉണ്ടായിട്ടുള്ളത്.
Read Moreഇരുപത്തിമൂന്നുകാരിയെ 13 വയസുമുതല്‍ പീഡിപ്പിച്ച സിപിഎം നേതാവ് അറസ്റ്റില്‍
പത്തു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം കൂടിയായഡിവൈഎഫ്ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി വലിയപറമ്പ് സെന്‍ട്രലിലെ രതീഷ് കുതിരുമ്മലി (33)നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയില്‍ ബലാത്സംഗം, വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പോലീസ് കേസെടുത്തത്. മാടക്കാല്‍ സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. തനിക്കു 13 വയസുള്ളപ്പോള്‍ മുതല്‍ വിവാഹ വാഗ്ദാനം നല്കി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടില്‍ വച്ചും യുവതിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസില്‍ ജീവനക്കാരനായ രതീഷിനെ ഹൊസ്ദുര്‍ഗ് കോടതി 13 വരെ റിമാന്‍ഡ് ചെയ്തു.
Read Moreതമിഴ്നാട് ബസിന്റെ അമിത വേഗത ! സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചു 7 മരണം; മരിച്ചവരില്‍ ആറു പേരും മലയാളികള്‍; നാലു പേര് ഒരു കുടുംബത്തിലെ അംഗങ്ങള്‍
ചെന്നൈ: സേലത്തിനടുത്ത് മാമാങ്കം ബൈപാസിൽ ബസുകൾ കൂട്ടിയിടിച്ച് ആറു മലയാളികളടക്കം ഏഴുപേർ മരിച്ചു. 37 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ച ചങ്ങനാശേരി സ്വദേശി ജിം ജേക്കബിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ച മറ്റുള്ളവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണെന്നു സൂചനയുണ്ട്. ബംഗളൂരുവിൽനിന്ന് തിരുവല്ലയിലേക്കു വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസും, സേലത്തുനിന്ന് കൃഷ്ണഗിരിയിലേക്കു പോയിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയിലേക്കു പോയ സ്വകാര്യബസ് റോഡരികിൽ നിർത്തിയിട്ട ലോറിയെ അമിതവേഗത്തിൽ മറികടക്കുന്നതിനിടെ ഡിവൈഡർ മറികടന്നാണ് എതിരേവന്ന യാത്ര ട്രാവൽസ് ബസിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ യാത്ര ബസ് മറിഞ്ഞു. രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്ന നിലയിലാണ്. യാത്ര ബസിന്റെ ഡ്രൈവറായ ഈറോഡ് സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ സേലം…
Read Moreകാസര്‍ഗോട്ട് കാറിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ…
കാസര്‍ഗോഡ്: കാസര്‍ഗോട്ട് ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന് സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയത്. വിവരമറിഞ്ഞു ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാലൊത്ത് ബൈക്ക് മെക്കാനിക്കായി ജോലി നോക്കുന്ന കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. രാവിലെ മനു ജോലിയ്ക്കു പോയതിനു ശേഷമായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് മീനു മനുവിനെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ ചിലര്‍ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞയുടന്‍ കരഞ്ഞുകൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ്…
Read Moreവീണ്ടും പ്രളയഭീഷണി, ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
കനത്ത മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും പ്രളയം ഉണ്ടായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. മഴ കനത്തതോടെ ചൈനയില്‍ വിവധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്സ് ജലമാണ് നദിയിലേക്ക് ഒഴുക്കിവിടുന്നത്. പ്രളയം ബാധിക്കുക അരുണാചല്‍ പ്രദേശിനെയാണ്. അരുണാചല്‍ പ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ്പ ലഭിച്ചതായി എംപി നിനോങ് എറിയാങ് അറിയിച്ചു. 150 വര്‍ഷത്തിനിടെ ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഇത്രയധികം ഉയരുന്നത് ഇതാദ്യം. സംസ്ഥാന ഭരണകൂടം മുന്‍കരുതലുകള്‍ എടുത്തു തുടങ്ങിയിട്ടുണ്ട്.
Read More