കൊച്ചി: പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 36 രൂപയുടെ വർധനയും 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിനു 43 രൂപയുമാണ് വർധിപ്പിച്ചത്. ഉപഭോക്താക്കൾക്കു നൽകുന്ന സബ്സിഡി തുക വർധിപ്പിച്ചതിനാൽ ഫലത്തിൽ സബ്സിഡി സിലിണ്ടറിനു 1.50 രൂപയുടെ വധനവുമാത്രമാകും ഉണ്ടാകുക. കൊച്ചിയിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു മുൻപ് 746 രൂപയായിരുന്നു വില. നിലവിൽ ഈ വില ഉയർന്ന് 782 ആയി. വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1363 രൂപയാണ്. ഉപഭോക്താക്കൾക്കു നേരത്തേ സബ്സിഡി തുകയായി 245 രൂപ ലഭിച്ചിരുന്നതെങ്കിൽ പുതുക്കിയ വിലയനുസരിച്ച് 279.50 രൂപ സബ്സിഡിയായി ലഭിക്കും.
Read MoreCategory: Loud Speaker
ഇന്ത്യന്‍ ഡാന്‍സ് ബിനാലെ-2018; സണ്ണി ലിയോണ്‍ കണ്ണൂരിലേക്ക്; പരിപാടി സെപ്റ്റംബര്‍ എട്ടിന് രാത്രി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍
കണ്ണൂർ: ഹോളിവുഡ് നടി സണ്ണി ലിയോൺ കണ്ണൂരിൽ നൃത്തമവതരിപ്പിക്കുന്നു. സെപ്റ്റംബർ എട്ടിന് രാത്രി ഏഴിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യൻ ഡാൻസ് ബിനാലെ- 2018 എന്ന പേരിൽ ഒരുക്കുന്ന ഡാൻസ് ഷോയിലാണ് സണ്ണി ലിയോൺ നൃത്തമാടുന്നത്. കേരളത്തിൽ ഇതു രണ്ടാം തവണയാണ് സണ്ണി ലിയോൺ എത്തുന്നത്. മാസങ്ങൾക്കു മുന്‍പ് എറണാകുളത്ത് ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു സണ്ണി ലിയോൺ ആദ്യം എത്തിയിരുന്നത്. കേരളത്തിലെത്തുന്ന നർത്തകി എറണാകുളത്തെ സ്റ്റാർ ഹോട്ടലിൽ താമസിക്കുകയും ഡാൻസ് ഷോയുള്ള ദിവസം ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തുമെന്നുമാണ് വിവരം. ഓഷ്മ ക്ലബ് 69ഉം എംജെ ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് ഇന്ത്യൻ ഡാൻസ് ബിനാലെ- 2018 സംഘടിപ്പിക്കുന്നത്.
Read Moreഭാര്യയുമായി തർക്കം, വിഷാദം; ഫേസ്ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി
ഗുരുഗ്രാം: അവസാന നിമിഷങ്ങൾ ഫേസ്ബുക്കിൽ തത്സമയം പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഗുരുഗ്രാമിലാണ് അമിത് ചൗഹാൻ(28) ജീവനൊടുക്കിയത്. പട്ടൗഡിയിലെ ഹെയ്ലി മാണ്ഡി സ്വദേശിയാണ് ഇയാൾ. ഭാര്യ പ്രീതിയുമായുള്ള വഴക്കും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അമിതുമായി വഴക്കുണ്ടായതിനെ തുടർന്ന് പ്രീതി സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിൽ നിരാശനായ ചൗഹാൻ ജീവനൊടുക്കുകയായിരുന്നു. താൻ ജീവനൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ഷെയർ ചെയ്യണമെന്ന് അമിത് സുഹൃത്തുക്കളോട് അഭ്യർഥിച്ചിരുന്നു. അമിത് കുറച്ചുമാസങ്ങൾക്കു മുന്‍പ് വിഷാദരോഗത്തിനു ചികിത്സ തേടിയിരുന്നതായി പോലീസ് അറിയിച്ചു. അമിത്-പ്രീതി ദന്പതികൾക്കു രണ്ടു പെണ്‍കുട്ടികളുണ്ട്.
Read Moreഅഡാർ സുരക്ഷ.! ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി യുഐഡിഎഐ
ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളിനടത്തരുതെന്ന് മുന്നറിയിപ്പുമായി ആധാർ അഥോറിറ്റി (യുഐഡിഎഐ). ആധാർ നമ്പർ സാമൂഹമാധ്യമങ്ങളിലൂടെ പരസ്യയപ്പെടുത്തരുതെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി. ആധാർ പരസ്യയപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും യുഐഡിഎഐ അറിയിച്ചു. ആധാർ നമ്പർ പരസ്യപ്പെടുത്തിയുള്ള ചലഞ്ചുകൾ വ്യാപകമായതോടെയാണ് നിർദേശം. ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളി നടത്തിയ ട്രായി ചെയർമാന്റെ വ്യക്തിവിരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടതോടെയാണ് യുഐഡിഎഐ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വെല്ലുവിളികൾ അനാവശ്യമാണ്. ഇത് നിയമത്തിനു നിരക്കുന്നതല്ലെന്നും യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആധാർ നമ്പർ പരസ്യപ്പെടുത്തി പണി വാങ്ങിയെടുത്ത ശർമയ്ക്കു ആദ്യം പിന്തുണ നൽകിയ യുഐഡിഎഐ ഇന്ന് മലക്കം മറിയുകയായിരുന്നു. ആ ർ.എസ്. ശർമയുടെ വ്യക്തിവിവരങ്ങൾ ചോർന്നത് ആധാർ ഡേറ്റാബേസിൽ നിന്നല്ലെന്നും ഗൂഗിളിൽനിന്നുള്ള വ്യക്തിവിവരങ്ങളാണെന്നുമായിരുന്നു അന്ന് ആധാർ അഥോറിറ്റി വിശദീകരണം നൽകിയത്. ഹാക്കർമാരുടെ ആക്രമണത്തെ തുടർന്ന് ആധാർ വെരിഫിക്കേഷനായി നിരന്തരം എത്തുന്ന ഒടിപി സന്ദേശങ്ങളാൽ തന്റെ ഫോണിന്റെ ചാർജ്…
Read Moreശരീര വളർച്ചയ്ക്കു ഹോർമോൺ! പെൺകുട്ടികളെ പെൺവാണിഭ സംഘത്തിൽനിന്ന് മോചിപ്പിച്ചു; രക്ഷപെടുത്തിയത് ഏഴിനും 10 നും ഇടയിൽ പ്രായമുള്ള കുട്ടികളെ
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രായപൂർത്തിയാവാത്ത 11 പെൺകുട്ടികളെ പെൺവാണിഭ സംഘത്തിന്റെ കൈയിൽനിന്ന് പോലീസ് രക്ഷപെടുത്തി. സംഭവുമായി ബന്ധപ്പെട്ട് എട്ട് പുരുഷൻമാരെയും ആറ് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച യദാദ്രി ഭുവാനഗരി ജില്ലയിലെ യദാഗിരിഗുട്ടയിലായിരുന്നു സംഭവം. പോലീസും ശിശുക്ഷേമസമിതിയും ചേർന്ന് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം കുടുങ്ങിയത്. ഏഴിനും 10 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷപെടുത്തിയത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ നൽകി ഏജന്റുമാരാണ് സംഘത്തിനു എത്തിച്ചുകൊടുത്തിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടികൾ ഋതുമതികൾ ആകുന്നതുവരെ കാത്തിരുന്ന ശേഷം ശരീര വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തിവയ്ക്കുമായിരുന്നു. രക്ഷപെട്ട പെൺകുട്ടികളെ അഭയ കേന്ദ്രത്തിലേക്ക് അയച്ചു.
Read Moreഉറപ്പിച്ചു, യുപിയിൽ മഹാസഖ്യം! മായാവതി, അഖിലേഷ്, അജിത്സിംഗ് കൈ കോർത്തു ; ബിജെപിയെ തുരത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറായി കോൺഗ്രസ്
ലക്നോ: ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുക്കുന്ന കോണ്‍ഗ്രസിന് ആശ്വാസമായി ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷും അജിത് സിംഗും രാഹുല്‍ ഗാന്ധിയുമൊക്കെ സഖ്യമായി മത്സരിക്കാന്‍ ധാരണയായതായി സൂചന. യുപിയിലെ മുഴുവന്‍ ലോക്സഭാസീറ്റും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടിയും ദളിത് വോട്ടുബാങ്കായ മായാവതിയുടെ ബിഎസ്പിയും അജിത് സിംഗിന്റെ ആര്‍എല്‍ഡിയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പരീക്ഷണം വിജയകരമായിരുന്നു. യുപിയില്‍ ആകെയുള്ള 80 സീറ്റുകള്‍ പാര്‍ട്ടിയുടെ ശക്തിയടിസ്ഥാനത്തില് വിഭജിച്ചു മത്സരിക്കാനാണ് ധാരണ. സഖ്യത്തിനൊപ്പം എന്‍സിപിയും ചേരും. എന്‍സിപി നേതാവ് ശരദ് പവാറാണ് സഖ്യത്തിനുള്ള ചരടുവലിക്കുന്നത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഫുല്പുര്, ഖോരക്പുര്‍, കൈരാന, നൂര്‍പുര്‍ മണ്ഡലങ്ങളില്‍ സഖ്യത്തിനായിരുന്നു വിജയം. അതേസമയം, യുപിയില്‍ കോണ്‍ഗ്രസിനു വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന. 80 സീറ്റുകളില്‍ എട്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നല്‍കാനായുള്ള തീരുമാനം.…
Read Moreജാഗ്രത! സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകി. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. മലയോര മേഖലകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴ കനത്തതോടെ തിരുവനന്തപുരത്തെ സ്കൂളുകൾക്കും കണ്ണൂർ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ അണക്കെട്ടിന്റെയും അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ മഴ തെക്കൻ ജില്ലകളിലാണ് ശക്തമായി പെയ്യുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ,…
Read Moreആദ്യം ജിഷ, പിന്നെ മോളി, ഇപ്പോള്‍ നിമിഷ… അതിനിഷ്ഠൂരവും പൈശാചികവുമായ കൊലപാതകങ്ങള്‍; ഇതര സംസ്ഥാന തൊഴിലാളികളെ സൂക്ഷിക്കുക…
കൊച്ചി: തൊഴിൽതേടി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി യവർ നടത്തിയ ക്രൂരകൃത്യങ്ങളുടെ പട്ടികയിൽ ഒന്നുകൂടി. അതിനിഷ്ഠൂരവും പൈശാചികവുമായ കൊലപാതകങ്ങളാണ് ഇതര സംസ്ഥാനക്കാർ പ്രതികളായി വരുന്ന സംഭവങ്ങളിൽ ആവർത്തിക്കുന്നതെന്നതും ശ്രദ്ധേയം. ഇന്നലെ രാവിലെ കിഴക്കന്പലം അന്പുനാട് ബിരുദവിദ്യാർഥിനി നിമിഷ തന്പി (20) ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിജുവിന്റെ ആക്രമണണത്തിൽ കൊല്ലപ്പെട്ടതോടെ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നു. രണ്ടു വർഷം മുന്‍പ് പെരുന്പാവൂരിൽ നിയമവിദ്യാർഥിയായിരുന്ന ജിഷ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്താകമാനം ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ആസാം സ്വദേശിയായ അമിറുർ ഉൾ ഇസ്ലാം ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. 2016 ഏപ്രിൽ 28 നാണ് പെരുന്പാവൂരിനടുത്ത് രായമംഗലം ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിൽ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. മാനഭംഗശ്രമത്തിനിടെയായിരുന്നു കൊലപാതകം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മുപ്പതിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഈ കേസിൽ പ്രതിക്കു കഴിഞ്ഞ…
Read Moreപദ്ധതിയുടെ വഴികാട്ടി! ഇടുക്കി അണക്കെട്ട് നിറയുന്പോൾ കൊലുന്പന്റെ സ്മരണയ്ക്കും പൂനിലാവ്; ആ സംഭവം ഇങ്ങനെ..
ചെറുതോണി: ഇടുക്കി അണക്കെട്ട് നിറഞ്ഞുതുളുന്പാൻ ഒരുങ്ങിനിൽക്കെ പദ്ധതിയുടെ വഴികാട്ടിയായ ആദിവാസി മൂപ്പൻ കൊലുന്പന്റെ സ്മരണയ്ക്കും പൂനിലാവിന്റെ തെളിമ. 1932ൽ ഇടുക്കിയിൽ നായാട്ടിനായെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ജെ. ജോണ്‍ അവിചാരിതമായാണു പൈനാവ് പാറേമാവ് പ്രദേശത്ത് എത്തുന്നത്. ജോണിന് ഈപ്രദേശത്തെ ഭൂപ്രകൃതിയെ സംബന്ധിച്ചു തീരെ അറിവുണ്ടായിരുന്നില്ല. മൂലമറ്റത്തുനിന്നുള്ള കൊടുംവളവുകളും മലയും താണ്ടിയെത്തിയ ജോണിന് ഇടുക്കി പ്രദേശം ചുറ്റിക്കാണുന്നതു ശ്രമകരമായ കാര്യമാണെന്ന് മനസിലായി. ഒരു സഹായിയെ അന്വേഷിച്ചിറങ്ങിയ ഇദ്ദേഹം പാറേമാവിൽ കൂട്ടമായി അധിവസിച്ചിരുന്ന ഉൗരാളിക്കുടിയിലെത്തി തന്റെ ആവശ്യം അറിയിച്ചു. ഉൗരാളി സമുദായത്തിന്റെ ഗോത്രത്തലവനായ കരിവെള്ളിയാൻ കൊലുന്പനെന്നും ചെന്പൻ കൊലുന്പൻ എന്നും വിളിപ്പേരുള്ള ഗോത്രത്തലവൻ സൂപ്രണ്ടിനെ ഈപ്രദേശം ചുറ്റിക്കാണിക്കാൻ തയാറായി. വനമേഖലയിലൂടെ വേട്ടയാടിയും പ്രകൃതി സൗന്ദര്യമാസ്വദിച്ചും ദിവസങ്ങൾ ചെലവഴിച്ചു. ആ യാത്രയിലാണ് രണ്ടു കൂറ്റൻ പാറകളുടെ ഇടയിലെ ഇടുങ്ങിയ ചാലിലൂടെ നദി ഒഴുകി പ്പോകുന്നതു കൊലുന്പൻ ജോണിനെ കാണിച്ചുകൊടുത്തത്. ജോണ്‍ കൊലുന്പന്റെ…
Read Moreരാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം ഛേദിച്ചു ! മഞ്ചേരിയില്‍ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ…
രാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം മുറിച്ചു.പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന് അഷ്റഫ് (34)നെയാണ് രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. അഷറഫും ഭാര്യയുമായുള്ള പ്രശ്നമാണ് ഇത്തരത്തിലൊരു അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം 2007ല്‍ കണ്ണൂര്‍ സ്വദേശിനിയായ ഹഫ്സയെ വിവാഹം കഴിച്ച അഷ്റഫ് 2015 വരെ കണ്ണൂരില്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി നോക്കുകയും ചെയ്തു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. എന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച് അസഭ്യം പറയുമായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ്…
Read More