ന്യൂഡൽഹി: പി.ജെ. കുര്യനു വീണ്ടും രാജ്യസഭാ സീറ്റ് നൽകുന്നനെതിരെ യുവനേതാക്കൾ രംഗത്തെത്തിയതു സ്ഥാനം മോഹിച്ചെന്നു കോണ്‍ഗ്രസ് നേതാവ് വയലാർ രവി. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യനെന്നും ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും രവി പറഞ്ഞു. വൃദ്ധരാകുമെന്ന് ചെറുപ്പക്കാർ ഓർക്കണം. പി.ജെ.കുര്യനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നത്. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യൻ. ചെറുപ്പക്കാർ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്. ഞങ്ങൾ ആരും അധികാരം വേണമെന്നു വാശി പിടിക്കുന്നവരല്ല. മുതിർന്ന നേതാക്കളാണു പാർട്ടിയുടെ കരുത്ത്. സിപിഎമ്മിനെപ്പോലെ കേഡർ പാർട്ടിയല്ല കോണ്‍ഗ്രസ്- വയലാർ രവി പറഞ്ഞു. ഇതിലും വലിയ ഗ്രൂപ്പുകൾ എഴുപതുകളിൽ ഉണ്ടായിട്ടുണ്ടെന്നും ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും രവി കൂട്ടിച്ചേർത്തു. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കു വീണ്ടും മത്സരിക്കാൻ ശ്രമിക്കുന്ന പി.ജെ കുര്യനെതിരെ യുവനേതാക്കൾ ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. വി.ടി. ബൽറാം, ഷാഫി പറന്പിൽ, അനിൽ അക്കര,…
Read MoreCategory: Loud Speaker
പകതീര്‍ക്കാന്‍! വിദ്യാര്‍ഥിനികളുടെ ഫോണ്‍നമ്പര്‍ സഹപാഠി ഡേറ്റിംഗ് ആപ്പിലിട്ടു; ഒരു ദിവസം പെണ്‍കുട്ടിക്ക് ലഭിച്ചത് 800 കോളുകള്‍; ഒടുവില്‍…
ന്യൂഡൽഹി: മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീർക്കാൻ കൗമാരക്കാരൻ ഡേറ്റിംഗ് ആപ്ലിക്കേഷനിൽ സഹപാഠികളായ പെണ്‍കുട്ടികളുടെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഫോണ്‍ നന്പറും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തി. ഇതേത്തുടർന്ന് പെണ്‍കുട്ടികൾക്കു രാത്രിയും പകലുമില്ലാതെ തുടർച്ചയായി ഫോണ്‍ വിളികൾ വന്നു. സംഭവത്തിൽ, ഒരു പെണ്‍കുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തു. ഫോണ്‍ നന്പർ പ്രസിദ്ധപ്പെടുത്തിയശേഷം പെണ്‍കുട്ടിക്ക് തുടർച്ചയായി അശ്ളീല സന്ദേശങ്ങളും വീഡിയോകളും ലഭിച്ചിരുന്നു. ഇതടക്കമാണ് പെണ്‍കുട്ടിയുടെ പിതാവ് അനന്ദ് വിഹാർ പോലീസിൽ പരാതിപ്പെട്ടത്. ഇതേത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മറ്റ് ഒന്‍പതു പെണ്‍കുട്ടികളുടെയും വിവരങ്ങൾ ഡേറ്റിംഗ് ആപ്പിൽ പരസ്യപ്പെടുത്തിയതായി കണ്ടെത്തി. ഈ പെണ്‍കുട്ടികളുടെ സമാനപ്രശ്നം നേരിട്ടിരുന്നു. ഒരു ദിവസം മാത്രം 800 ഫോണ്‍കോളുകൾ വരെ ലഭിച്ചതായി ഇതിൽ ഒരു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ പിടിയിലാകുന്നത്.മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീർക്കാനാണ് ഫോണ്നന്പരുകളും…
Read Moreമധ്യപ്രദേശിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്! ജനസംഖ്യയേക്കാൾ കൂടുതൽ വോട്ടർമാർ; ഒരു വോട്ടറുടെ പേര് 26 ബൂത്തിൽ!
ഭോപ്പാൽ: മധ്യപ്രദേശിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ. വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയതായുള്ള ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് വിവരങ്ങൾ പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ മധ്യപ്രദേശിലെ ജനസംഖ്യ വർധിച്ചത് 24 ശതമാനമാണ്. എന്നാൽ വോട്ടർമാരുടെ എണ്ണം വർധിച്ചതാവട്ടെ 40 ശതമാനവും. ഒരു വോട്ടറുടെ പേര് 26 ബൂത്തുകളിലെ ലിസ്റ്റിൽ കണ്ടെത്തി. സംസ്ഥാനത്ത് 60 ലക്ഷത്തോളം വ്യാജ വോട്ടർമാരാണെന്നുള്ള കോണ്‍ഗ്രസിന്റെ പരാതിയിലാണ് അന്വേഷണം. സംസ്ഥാനത്ത് നടത്തിയ സർവെയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽനാഥ്, മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇത് കരുതിക്കൂട്ടി ചെയ്തതാണ്. ഉത്തർപ്രദേശിനോട് തൊട്ടടുത്ത പ്രദേശങ്ങളിലെ ആളുകൾക്ക് രണ്ട് വോട്ടർ ഐഡി കാർഡാണ് ഉള്ളത്. ഒന്ന് യുപിയിലും മറ്റൊന്ന് മധ്യപ്രദേശിലും. ബിജെപി ഇതിനെതിരെ…
Read Moreജനങ്ങളെ ആകർഷിക്കാൻ സാധിക്കുന്നില്ല! കാലത്തിന്റെ ചുമരെഴുത്ത് മായ്ക്കാൻ നേതൃത്വം തയാറായില്ലെങ്കിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടും: ടി. സിദ്ദിഖ്
പ്രബൽ ഭരതൻ കോഴിക്കോട്: കാലത്തിന്റെ ചുമരെഴുത്ത് മായ്ച്ച് പുതിയ ചിത്രം വരയ്ക്കാൻ നേതൃത്വം തയാറായില്ലെങ്കിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്. ഇതിന്റെ ചെറിയ പ്രതിഫലനമാണ് ചെങ്ങന്നൂരിൽ കണ്ടതെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ ചുറ്റുപാടുകൾ പഴയത് പോലെയല്ല. പുതിയ സാഹചര്യത്തിൽ ജനങ്ങളെ ആകർഷിക്കാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കുന്നില്ല. സംഘടനാ ദൗർബല്യവും രാഷ്ട്രീയ ഊർജസ്വലതയില്ലായ്മയും സാമൂഹിക ഇടപെടലുകളുടെ അഭാവവും പാർട്ടിയിൽ പ്രകടമാണ്. ഇത് പരിഹരിക്കാതെ ഭാവിയിൽ കോൺഗ്രസിന് നിലനിൽക്കാനാവില്ലെന്നത് യാഥാർഥ്യമാണ്. അതിന് തലമുറ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളായ വോട്ടർമാരെ ആകർഷിക്കാൻ പുതിയ തലമുറയിലെ നേതൃനിരയ്ക്കേ സാധിക്കുകയൂള്ളൂ . ഇന്ന് കോൺഗ്രസിന് ഫിക്സഡ് വോട്ട് ബാങ്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം വീടുകൾ കയറി ഇറങ്ങി പ്രവർത്തിച്ചാൽ അത് വോട്ടായി മാറില്ല. തങ്ങളുടെ കൂടെ പാർട്ടിയുണ്ടെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടായാൽ മാത്രമേ…
Read Moreനിപ്പാ വൈറസ്! പുതിയ കേസുകൾ ഇല്ല, ആശങ്കയൊഴിയുന്നു; മേയ് 17ന് ശേഷം ആർക്കും രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: ജില്ലയിലെ നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കയൊഴിയുന്നു. ഇന്നലെയു ഇന്നുമായി പുതിയ കേസുകളൊന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 22പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. ഇതുവരെ ലഭിച്ച 227 സാമ്പിള്‍ പരിശോധനാഫലങ്ങളില്‍ 18 എണ്ണത്തില്‍ മാത്രമാണ് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര് മരിച്ചു. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് എപിഡേമോളജിയിലെ വിദഗ്ദസംഘം മന്ത്രി കെ.കെ. ശൈലജയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അതിനുശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുനടന്ന ഉന്നതതലയോഗത്തിനിടെ വിഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. മേയ് 17ന് ശേഷം ആർക്കും രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗബാധ നിയന്ത്രണമായതിന്റെ സൂചനയാണിതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreസംസ്ഥാനത്തെ പ്രതിപക്ഷം തീരെ ദുർബലം;എൽ ഡിഎഫിനെ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷം തീരെ ദുർബലമാണെന്ന് നിയുക്ത ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. യുഡിഎഫിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായും സംഘടനാപരമായും എൽഡിഎഫിനെ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്നും സജി കൂട്ടിച്ചേർത്തു.
Read Moreഇ-ടിക്കറ്റെടുത്ത് വെയിറ്റിംഗ് ലിസ്റ്റ് ആയാലും ട്രെയിനിൽ കയറാം; ഒഴിവുള്ള ബെർത്തുകൾ ഉപയോഗിക്കുകയും ചെയ്യാം
ന്യൂഡൽഹി: ഇ-ടിക്കറ്റ് എടുത്ത് വെയിറ്റിംഗ് ലിസ്റ്റായ യാത്രക്കാർക്കും ട്രെയിനിൽ യാത്ര ചെയ്യാമെന്ന് സുപ്രീംകോടതി. ട്രെയിനിൽ കയറുകയും ഒഴിവുള്ള ബെർത്തുകൾ ഉപയോഗിക്കുകയും ചെയ്യാം. മുൻപ് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്നവർക്കു മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. എന്നാൽ, ഇതു വിവേചനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയും 2004ൽ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ റെയിൽവേ സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഇ-ടിക്കറ്റ് യാത്രക്കാർക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. പുതിയ നിർദേശം അനുസരിച്ച് യാത്രക്കാരുടെ അവസാന ചാർട്ട് പുറത്തിറങ്ങുന്പോൾ ഇ-ടിക്കറ്റിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ടിക്കറ്റുകൾ റദ്ദാക്കാനാകില്ല. കഴിഞ്ഞ ദിവസം സുപ്രീംകോടതി അപ്പീൽ പരിഗണനയ്ക്കെടുത്തപ്പോൾ റെയിൽവേക്കു വേണ്ടി അഭിഭാഷകർ ആരും തന്നെ ഹാജരായിരുന്നില്ല. രണ്ടു തവണ കേസ് മാറ്റിവച്ചപ്പോഴും ഇതു തുടർന്നു. പിന്നീടാണ് റെയിൽവേയുടെ ഹർജി തള്ളി സുപ്രീംകോടതി ഉത്തരവ് ഇറക്കിയത്.
Read Moreന്യൂ മീഡിയ കമാൻഡ് റൂം! എല്ലാവരെയും നിരീക്ഷണ വലയത്തിലാക്കും; സമൂഹമാധ്യമ സന്ദേശങ്ങളും ഇ-മെയിലും പരിശോധിക്കാൻ സർക്കാർ സംവിധാനം
ന്യൂഡൽഹി: രാജ്യത്തെഎല്ലാ ജനങ്ങളുടെയും സമൂഹമാധ്യമ ഇടപെടലുകളും ഇ-മെയിലുകളും പരിശോധിക്കുന്നതിനു കേന്ദ്രം സംവിധാനം ഒരുക്കുന്നു. ന്യൂ മീഡിയ കമാൻഡ് റൂം എന്ന പേരിൽ ആണ് ഈ സംവിധാനം പ്രവർത്തിക്കുക. ഇതിനു വേണ്ട സോഫ്റ്റ്വേറും വിശകലനം നടത്താനുള്ള ആൾക്കാരെയും നൽകാൻ പറ്റുന്ന കന്പനികൾക്കു വേണ്ടി ഏപ്രിൽ അവസാനം ടെൻഡർ ക്ഷണിച്ചു. മേയ് 17 വരെയായിരുന്നു ടെൻഡർ കാലാവധി. 20 പ്രഫഷണലുകൾ സഹിതം അനലിറ്റിക്കൽ സോഫ്റ്റ്വേർ നൽകാൻ 47 കോടി രൂപയാണ് ഏകദേശ കരാർ തുകയായി ടെൻഡർ പരസ്യത്തിൽ പറഞ്ഞിരുന്നത്. സമഗ്ര നിരീക്ഷണം ഇന്ത്യയിലെ 130 കോടി ജനങ്ങളും കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാകും എന്നതാണ് പദ്ധതി നടപ്പായാലുള്ള ഫലം. സമൂഹമാധ്യമങ്ങളിൽ ഓരോരുത്തരും എന്താണു പറയുന്നതും കാണുന്നതും ചെയ്യുന്നതും എന്ന് ന്യൂമീഡിയ കമാൻഡ് റൂമിനു മനസിലാക്കാം. അതുവഴി ഒാരോരുത്തരുടെയും സ്വഭാവവും താത്പര്യവും രാഷ്ട്രീയവും മറ്റു കാര്യങ്ങളും മനസിലാക്കാം. ഇതുപയോഗിച്ച് ആളെ ഭീഷണിപ്പെടുത്തിയോ അല്ലാതെയോ വരുതിയിലാക്കാനും…
Read Moreകണ്ണില്ലാത്ത ക്രൂരത! പിതാവിന്റെ കടയില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ക്രൂരത; ബാലികയെ പീഡിപ്പിച്ചശേഷം കുത്തിക്കൊലപ്പെടുത്തി പെട്ടിയില്തള്ളി
ഫരീദാബാദ്: ഹരിയാനയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചശേഷം കുത്തിക്കൊലപ്പെടുത്തി പെട്ടിക്കുള്ളിൽ തള്ളി. ഫരീദാബാദിനടുത്ത അസോട്ടി ഗ്രാമത്തിലാണു സംഭവം. പിതാവിന്റെ കടയിൽ ജോലി നോക്കിയിരുന്ന യുവാവാണ് ബാലികയെ ക്രൂരമായി പീഡിപ്പിച്ചത്. ഉച്ചയ്ക്കു കടയിൽനിന്നു കുട്ടിയെ വീട്ടിൽകൊണ്ടുപോയി വിടാൻ പോയശേഷം ഇരുവരെയും കാണാതായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഭോല എന്ന ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ ഭാര്യ രണ്ടു വർഷമായി ഇയാളെ പിരിഞ്ഞു താമസിക്കുകയാണ്.
Read More104 കുട്ടികളെ ഹോമില്‍ കാണാനില്ല! കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം, പണപ്പിരിവ്; ജോസ് മാവേലിക്കെതിരേ കേസ്
തിരുവനന്തപുരം: ആലുവ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയടക്കം നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന കുട്ടികളെ കാണാനില്ലെന്നും കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പിരിവും പ്രചാരണവും നടത്തിയെന്നും കാട്ടി സാമൂഹ്യനീതിവകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജുവനൈൽ ജസ്റ്റീസ് ആക്ട് 74,76, ഐപിസി 370 വകുപ്പുകൾ പ്രകാരമാണ് കേസ്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓർഗനൈസ്ഡ് ക്രൈം വിംഗ് എറണാകുളം എസ്പി പി .എൻ. ഉണ്ണിരാജനെ ചുമതലപ്പെടുത്തി. ജനസേവ ശിശുഭവൻ കഴിഞ്ഞ മാസം സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. ഏതാനും ഉദ്യോഗസ്ഥരെയും അവിടെ നിയോഗിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡൽഹി, ഒഡിഷ, പശ്ചിമ ബംഗാൾ, കർണാടകം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന 104 കുട്ടികളെ ഹോമിൽ കാണാനില്ലായിരുന്നു. ഇവരെ നാട്ടിലേക്ക് അയച്ചെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, നാലുപേർ പിന്നീട് ഭിക്ഷാടനം…
Read More