മുംബൈ: മധ്യപ്രദേശിൽ പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും വൈദ്യപരിശോധന നടത്തിയത് ഒരേ മുറിയിൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികൾ ഒരുക്കാതെയാണ് മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിൽ അധികൃതർ പരിശോധനകൾ നടത്തിയത്. സ്ത്രീകൾക്കായി വനിത ഡോക്ടറെയും അധികൃതർ നിയോഗിച്ചിരുന്നില്ല. പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. മധ്യപ്രദേശിറെ ധറിലാണ് പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജില്ലാ പോലീസ് അധികൃതർ ജാതി എഴുതിയത്. ബുധനാഴ്ച ധറിലെ സർക്കാർ ആശുപത്രിയിൽ ഇരുന്നൂറോളം ഉദ്യോഗാർഥികൾ ഉയരം, തൂക്കം തുടങ്ങിയവ പരിശോധിക്കാൻ എത്തിയിരുന്നു. പരിശോധന പുരോഗമിക്കുന്നതിനിടെ ഉദ്യോഗാർഥികളുടെ നെഞ്ചിൽ പോലീസ് ജാതി രേഖപ്പെടുത്തി. എസ്സി, എസ്ടി, ജി(ജനറൽ)എന്നാണ് രേഖപ്പെടുത്തിയത്.
Read MoreCategory: Loud Speaker
ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു; ഇന്നു രാവിലെ ഒൻപതിന് കോട്ടയത്തെ വസതിയിൽവെച്ചായിരുന്നു അന്ത്യം
കോട്ടയം: ഡിറ്റക്ടിവ് നോവൽ രചനയിൽ വിസ്മയം തീർത്ത മലയാളികളുടെ മനസിൽ ഇടം നേടിയ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. സക്കറിയ എസ് എന്ന പുഷ്പനാഥ് കാരാപ്പുഴ ഗവ. എച്ച്എസിൽ അധ്യാപകനായിരുന്നു. രചനയിൽ സജീവമാകാൻ അധ്യാപനത്തിൽനിന്നും വിആർഎസ് നേടി വീട്ടിൽ നോവൽ രചനയുടെ പുതിയൊരു പ്രപഞ്ചം സൃഷ്ടിച്ചു മലയാളരചനകളിൽ പലതും തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകൾ സിനിമയായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കോട്ടയം സിഎസ്ഐ കത്തീഡ്രലിൽ. ഇന്നു രാവിലെ ഒൻപതിന് കോട്ടയം ചുങ്കത്തുള്ള വസതിയിലായിരുന്നു മരണം. മകൻ പ്രശസ്ത ഫോട്ടോഗ്രാഫർ സലീം പുഷ്പനാഥ് ഒരു മാസം മുൻപാണ് നിര്യാതനായത്.മൂന്നൂറിലേറെ ഡിറ്റക്ടിവ് നോവലുകൾ രചിച്ച് മലയാളികളിൽ വായനയുടെ വിസ്മയം തീർത്ത പുഷ്പനാഥ് പതിനെട്ടാം വയസിൽ സാഹിത്യ ലോകത്തെത്തി. ടൈമൂർ എന്ന പേരിലും രചന നടത്തിയിട്ടുണ്ട്. 1960കളിൽ ആറു പതിറ്റാണ്ട് തുടർച്ചയായി…
Read Moreതൊട്ടുരുമ്മിനിന്നത് ഇഷ്ടപ്പെട്ടില്ല; മെട്രോയിൽ കമിതാക്കൾക്കു ക്രൂരമർദനം; ഏതെങ്കിലും മുറിയിലോ ക്ലബ്ബിലോ പോയി ചെയ്യൂ എന്ന് ആക്രോശിച്ചായിരുന്നു മർദനം
കോൽക്കത്ത: “തൊട്ടുചേർന്നു’ നിന്നു എന്നു കുറ്റപ്പെടുത്തി കമിതാക്കളെ സഹയാത്രികർ മെട്രോ റെയിലിൽനിന്നു പുറത്താക്കി തല്ലിച്ചതച്ചു. കോൽക്കത്ത മെട്രോ റെയിലിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു യുവതി ചുറ്റും കൂടി നിൽക്കുന്നവരിൽനിന്നു യുവാവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. യുവാവിനെ ആളുകൾ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. രാത്രി പത്തോടെയാണ് കമിതാക്കൾ ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇവർ അടുത്തിടപഴകിയതിനെ തുടർന്നാണ് സഹയാത്രികർ ആക്രമണം നടത്തിയതെന്നു റിപ്പോർട്ടുകൾ പറയുന്നു. ഏതെങ്കിലും മുറിയിലോ ക്ലബ്ബിലോ പോയി ചെയ്യൂ എന്ന് ആക്രോശിച്ചാണ് സഹയാത്രികർ പാഞ്ഞടുത്തത്. ട്രെയിൻ ഡും ഡും സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാർ കമിതാക്കളെ കോച്ചിൽനിന്നു തള്ളിപ്പുറത്താക്കി പുറത്തിട്ടു മർദിച്ചു. മധ്യവയസ്കരും വയോധികരുമാണ് മർദനത്തിനു നേതൃത്വം നൽകിയത്. മർദനത്തിന് ആളു കൂടിയതോടെ മറ്റു കോച്ചുകളിൽനിന്ന് യാത്രക്കാരെത്തിയാണ് കമിതാക്കളെ അക്രമികളിൽനിന്ന് രക്ഷിച്ചത്. സംഭവത്തിൽ ഇതേവരെ ഒൗദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന്…
Read Moreവിമാന യാത്രയ്ക്കിടയിലും ഇനി ഫോൺവിളിക്കാം; നാലു മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കുമെന്ന് ടെലികോം കമ്മീഷൻ
ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ആകാശത്തിരുന്നും ഫോൺ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് രാജ്യത്തെ ടെലികോം കമ്മീഷൻ. ഇന്ത്യൻ വ്യോമപാതയിൽ നാലു മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കാനാണ് ടെലികോം കമ്മീഷൻ ലക്ഷ്യമിടുന്നത്. കപ്പൽ യാത്രകളിൽ ഫോൺ വിളിക്കാനും ഇന്റർനെറ്റ് ഉപയോഗത്തിനുനുമുള്ള അനുമതി ടെലികോം വകുപ്പ് ഇതിനോടകം നൽകിയിരുന്നു. നിലവിൽ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാൻ സാധിക്കില്ല എന്നിരിക്കെയാണ് ടെലികോം മന്ത്രാലയത്തിന്റെ പുതിയ നീക്കം.
Read Moreശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം; സർക്കാർ ജോലിയും ധനസഹായവും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ഭാര്യഅഖില
തിരുവനന്തപുരം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ ജോലി നൽകാനും തീരുമാനമായി. സർക്കാർ ജോലിയും ധനസഹായവും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു.
Read Moreനിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍! മൊബൈല്‍ഫോണ്‍ കണക്ഷന് എടുക്കുന്നതിന് ഇനി ആധാര്‍ വേണ്ട; പുതിയതീരുമാനം പരാതികള്‍ ഉയര്ന്നതിനെതുടര്ന്നെന്ന് വിശദീകരണം
മൊബൈല്‍ ഫോണ്‍ കണക്ഷന് എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് വിഷയത്തില്‍ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന് പറഞ്ഞു. മൊബൈല്‍ കണക്ഷന് എടുക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Read Moreവിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കും! പൊട്ടത്തരം പൊട്ടിയപ്പോള്‍ പൊട്ടിത്തെറിച്ച് ബിപ്ലബ്; പ്രസംഗിച്ചത് പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കി
ന്യൂഡൽഹി: വീണ്ടും വിവാദ പരാമർശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ. തന്റെ സർക്കാരിനെ ഭീഷണിപ്പെടുത്തുന്നവരുടെ നഖം പിഴുതെടുക്കുമെന്ന ഭീഷണിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയാണ് ബിപ്ലബ് പ്രസംഗിച്ചത്. പച്ചക്കറി വാങ്ങാൻ എത്തുന്നവർ നഖം ഉപയോഗിച്ച് അതിൽ കോറി വരച്ചാൽ എന്താകും സ്ഥിതി. ഇതേപോലെ സർക്കാരിനെ വിമർശിച്ച് മുന്നോട്ട് പോകാനാവില്ല, അത്തരക്കാരുടെ നഖം പിഴുതെടുക്കുമെന്നും ബിപ്ലബ് പറഞ്ഞു. ബിപ്ലബിന്റെ വിവാദ പരാമർശങ്ങൾ അതിരുകടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ബിപ്ലബ് ഭീഷണി നടത്തുന്ന വീഡിയോയും വൈറലാകുന്നത്. ത്രിപുരയിൽ സിപിഎമ്മിനെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തി രണ്ടു മാസമേ ആയിട്ടുള്ളൂ എങ്കിലും ബിപ്ലബ് ദേബ് വാ തുറന്നാൽ ഇപ്പോൾ ബിജെപിക്കും മോദിക്കും ഇരിക്കപ്പൊറുതി ഇല്ലാതായിട്ടുണ്ട്.
Read Moreഇവൾ എയർഹോസ്റ്റസല്ല, മാലാഖയാണ്: കുഞ്ഞിനെ രക്ഷിച്ചതിന് നന്ദിപറഞ്ഞ് ജെറ്റ് എയർവേയ്സിന് ഒരമ്മയുടെ കത്ത്
വിമാനത്തിനുള്ളിലെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത് എയർഹോസ്റ്റസുമാരാണ്. യാത്രക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിചരിക്കുന്നതു മുതൽ അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ ജോലി വരെ ഇവർ ചെയ്യും. അത് അവരുടെ തൊഴിലിന്റെ സ്വഭാവമാണ്. നിരവധി എയർഹോസ്റ്റസുമാർ തങ്ങളുടെ കടമ കൃത്യമായി ചെയ്ത് പ്രശംസ നേടിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ജെറ്റ് എയർവേസിലെ എയർഹോസ്റ്റസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു കുഞ്ഞ് രക്ഷപ്പെട്ടു. മുംബൈ വിമാനത്താവളത്തിൽ അമ്മയോടൊപ്പം അഹമ്മദാബാദിലേക്കു പോകാനെത്തിയ പത്തു മാസം പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. സെക്യൂരിറ്റി ഗേറ്റിൽ സുരക്ഷാ പരിശോധനയ്ക്കായി നിൽക്കവെ അമ്മയുടെ കൈയിൽനിന്ന് കുഞ്ഞ് നിലത്തേക്കു വീഴുകയായിരുന്നു. സമീപം നിന്നിരുന്ന മിതൻഷി വൈദ്യ എന്ന എയർഹോസ്റ്റസ് പെട്ടെന്ന് കുഞ്ഞിന് പരിക്കേൽക്കാതെ പിടിച്ചു. എന്നാൽ, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിലത്തേക്കു വീണ മിതൻഷിക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. ജോലിയെത്തന്നെ സാരമായി ബാധിക്കുംവിധത്തിൽ മൂക്കിൽ മുറിവേറ്റുവെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. ജെറ്റ് എയർവേസിന്റെ “മാലാഖ’യ്ക്കു നന്ദി…
Read Moreസുഹൃത്ത് ചതിച്ചു! വിവാഹചടങ്ങിനിടെ വരനെ സുഹൃത്ത് വെടിവെച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
വിവാഹ ചടങ്ങിനിടെ സുഹൃത്ത് വരനെ വെടിവെക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുഹൃത്തിന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ വരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ലിഖിംപൂർ ഖേരി ജില്ലയിലെ റാംപൂർ ഗ്രാമത്തിലാണ് ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവം നടന്നത്. സുനിൽ എന്നാണ് ഇരുപത്തിയഞ്ചുകാരനായ ഇയാളുടെ പേര്. ബന്ധുക്കളുടെയും വിവാഹത്തിനു ക്ഷണിച്ചവരുടെയും സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഇയാൾ വരനു നേരെ നിറയൊഴിച്ചത്. സംഭവം നടന്നയുടൻ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. സുനിലിന്റെ സമീപത്ത് നിൽക്കുന്ന ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ചു നിൽക്കുന്നയാൾ ഇയാൾക്കു നേരെ നിറയൊഴിക്കുന്നത് പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല വെടിയേറ്റപ്പോൾ തന്നെ നെഞ്ചിൽ കൈയ്യും പൊത്തിപ്പിടിച്ചു നിൽക്കുന്ന സുനിൽ കുഴഞ്ഞ് വീഴുന്നതും വ്യക്തമാണ്. ഇയാൾ വെടിയുതിർത്തതിന്റെ കാരണം വ്യക്തമല്ല. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് വലവിരിച്ചിരിക്കുകയാണ്.
Read Moreടിക്കറ്റ്… ടിക്കറ്റ്…! കെഎസ്ആർടിസി കണ്ടക്ടറുടെ കുപ്പായത്തിൽ ടോമിൻ തച്ചങ്കരി; ജോലി ചെയ്തത് തിരുവനന്തപുരത്തുനിന്നും ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറില്‍
തൃശൂർ: ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിൻ ജെ. തച്ചങ്കരി. തിരുവനന്തപുരത്തുനിന്നും ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിലാണ് ജീവനക്കാരുടെ യൂണിഫോമിട്ട് ടിക്കറ്റ് മെഷീനുമായി തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആർടി ഓഫീസിൽനിന്ന് തച്ചങ്കരി കണ്ടക്ടർ ലൈസൻസ് എടുത്തിരുന്നു. മാസങ്ങൾക്കുശേഷം കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യസമയത്തു ശമ്പളം നൽകിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു. കുറച്ചു മാസങ്ങളായി പത്താം തീയതിക്കു ശേഷമായിരുന്നു ശമ്പളവിതരണം നടന്നിരുന്നത്. ഇതിനാണ് മാറ്റം വന്നത്. ഇക്കുറി മാസാവസാനം തന്നെ ശമ്പളം ലഭിച്ചതോടെ തച്ചങ്കരിക്ക് അഭിനന്ദനവുമായി ജീവനക്കാരുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലെത്തി. ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Read More