ലക്നോ: ബിജെപി എംഎൽഎ പീഡിപ്പിച്ചെന്നാരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു പുറത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു. ഞായറാഴ്ച രാത്രിയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം യോഗിയുടെ വീടിനു മുന്നിലെ സംഭവങ്ങളിൽ യുവതിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ യുവതിയുടെ പിതാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഉന്നാവോയിൽനിന്നുള്ള ബിജെപി നിയമസഭാംഗം കുൽദീപ് സിംഗ് സെംഗറിനെതിരേയാണ് യുവതി ആരോപണം ഉന്നയിക്കുന്നത്. എംഎൽഎയും സഹോദരനും ചേർന്ന് കഴിഞ്ഞ ജൂണിൽ തന്നെ പീഡിപ്പിച്ചെന്നും പോലീസിൽ പരാതി നൽകിയതിനു തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്ന യുവതി, എംഎൽഎയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.
Read MoreCategory: Loud Speaker
പതിനഞ്ചു ദിവസം മുമ്പ് വീട്ടുജോലിക്കെത്തിയ വേലക്കാരിയായ യുവതി ഒമ്പതു പവനുമായി മുങ്ങി; ശമ്പളം നൽകാൻ കൊടുത്ത അക്കൗണ്ട് നമ്പർ യുവതിയെ കുടുക്കി
ചങ്ങനാശേരി: പെരുന്നയിൽ വീട്ടിൽ നിന്നും ഒന്‍പതുപവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കല്ലറ സ്വദേശി ലൈസാമ്മ(35) ആണ്അറസ്റ്റിലായത്. പെരുന്ന അശ്വതി വീട്ടിൽ രാമചന്ദ്രപ്പണിക്കരുടെ ഭാര്യ ശ്യാമളയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. ഇതുസംബന്ധിച്ച് വീട്ടുകാർ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തത്. ഏജൻസി വഴിയാണ് ലൈസാമ്മ രാമചന്ദ്രപ്പണിക്കരുടെ വീട്ടിൽ ജോലിക്കെത്തിയത്. 15 ദിവസം വീട്ടിൽ ജോലി ചെയ്ത ശേഷം സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്ന കാര്യങ്ങൾ മനസിലാക്കുകയും സ്വർണം മോഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. ശ്യാമള തിരുവനന്തപുരത്തുള്ള മകളുടെ വീട്ടിൽപോയി മടങ്ങിയെത്തിയപ്പോഴാണ് സ്വർണം മോഷണം പോയവിവരം മനസിലായത്. തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. ശന്പളം നൽകുന്നതിനായി വീട്ടുകാർ ലൈസാമ്മയുടെ ബാങ്ക് അക്കൗണ്ട് നന്പർ ചോദിച്ചു മനസിലാക്കിയിരുന്നു. ഈ അക്കൗണ്ട് നന്പർ പരിശോധിച്ച് പോലീസ് വിലാസം ശേഖരിച്ചാണ് പ്രതിയെ അറസ്റ്റ്…
Read Moreദളിത് നേതാക്കളുടെ അറസ്റ്റ് തരംതാണ നടപടി; ദളിതർ ഹർത്താൽ നടത്താൻ പാടില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്ന് എ.കെ. ആന്റണി
കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ദളിതർ ഹർത്താൽ നടത്താൻ പാടില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്നും ആന്റണി പറഞ്ഞു.
Read Moreറോഡ് ഉപരോധിക്കലും വാഹനങ്ങള്‍ തടയലും! ഒറ്റപ്പെട്ട ആക്രമണങ്ങളുമായി ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; വീഡിയോ
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. തൃശൂരില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടിരിക്കുകയാണ്. പോലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമേ സര്‍വീസ് നടത്തൂ എന്നാണ് അധികൃതരുടെ നിലപാട്. പാലക്കാട്ടും ഇടുക്കിയിലെ തൊടുപുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയില്‍ ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ കൊച്ചിയില്‍ സ്ഥിതി വ്യത്യസ്തമാണ്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും വ്യാപകമായി നിരത്തിലിറങ്ങിയതോടെ കൊച്ചിയിലെ ഹര്‍ത്താല്‍ ഭാഗീകമാണെന്ന് പറയാം. കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിന്…
Read Moreബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിനെ തൂണില്‍ ചേര്‍ത്തു നിര്‍ത്തി തല്ലുന്ന എസ്ഐ; വീഡിയോ വൈറലാകുന്നു
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിനെ എസ്ഐ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി തല്ലുന്ന വീഡിയോ വൈറലാകുന്നു. യുവാവിനെ മര്‍ദ്ദിച്ചു കൊണ്ട് ചോദ്യം ചെയ്യുന്ന വീഡിയോ ചര്‍ച്ചയായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മവുവിലായിരുന്നു സംഭവം. സബ്ഇന്‍സ്പെക്ടര്‍ മറ്റ് രണ്ട് പേരുടെ സഹായത്തോടെ യുവാവിനെ സ്റ്റേഷനിലെ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി ബെല്‍റ്റ് കൊണ്ട് ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. സ്റ്റേഷനില്‍ മറ്റ് പോലീസുകാരുണ്ടെങ്കിലും അവരാരും എസ്ഐയെ തടയാന്‍ ശ്രമിക്കുന്നില്ലായെന്നതും വീഡിയോയില്‍ കാണാം.
Read More14 കനേഡിയന്‍ ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു
കാനഡ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു 14 പേര് മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ടിസ്ഡേലിന് സമീപം താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 28 പേര് ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അനുശോചിച്ചു.
Read Moreഅഞ്ചുപേർചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കിയെന്നു യുവതിയുടെ പരാതി; കൊടുവള്ളിയിലെ ലോഡ്ജിൽവച്ചാണ് പീഡനത്തിനിരയായതെന്നും ഇപ്പോൾ ഗർഭിണിയാണെന്നും യുവതി
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നു പരാതി. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിയുമായി കൊടുവള്ളി പോലീസിനെ സമീപിച്ചിരിക്കുന്നത്. കൊടുവള്ളിയിലെ ലോഡ്ജിൽവച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും ആദ്യം പീഡിപ്പിച്ചയാളുടെ നാലു സുഹൃത്തുക്കൾ തന്നെ പിന്നീടു പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. താൻ ഗർഭിണിയാണെന്നും പരാതിക്കാരി പോലീസിനോടു വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Read Moreകീരിയും പാമ്പും പട്ടിയും പൂച്ചയും ഒന്നായി; ആരൊക്കെ ഒന്നിച്ച് വന്നാലും മോദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല; പ്രതിപക്ഷ ഐക്യത്തെ കളിയാക്കി അമിത് ഷാ
ന്യൂഡൽഹി: ബിജെപിക്കെതിരായുള്ള പ്രതിപക്ഷപാർട്ടികളുടെ ഐക്യശ്രമത്തെ പരിഹസിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ചായിരുന്നു ഷായുടെ പരിഹാസം. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കാനുള്ള പ്രചരണ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. വലിയ വെള്ളപ്പൊക്കത്തിൽ രക്ഷനേടാനായി കീരിയും പാമ്പും ചെമ്പുലിയും പട്ടിയും പൂച്ചയും വലിയ മരത്തിനു മുകളിൽ കയറുന്നതുപോലെയാണ് പ്രതിപക്ഷ കക്ഷികൾ ഒന്നാകാൻ ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു. മുംബൈയിൽ ബിജെപിയുടെ 38 ാമത് സ്ഥാപകദിന ആഘോഷ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തരംഗത്തെ പ്രതിരോധിക്കാൻ പട്ടിയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായി. ഇവര്‍ ഒന്നിച്ച് വന്നാലും മോദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല- അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയുടെ സുവർണ യുഗമല്ല. ബംഗാളിലും ഒഡീഷയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെയാണ് ബിജെപിയുടെ സുവര്‍ണയുഗം തുടങ്ങുക. വൈകാതെ തന്നെ അതുണ്ടാവുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ്…
Read Moreരമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത സൈബർ ആക്രമണം; വി.ടി. ബലറാമിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് എ ഗ്രൂപ്പ് സൈബർ പോരാളികൾ; കൂട്ടമായി ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി, ഇനി അതു വേണ്ടെന്ന് ഐ ഗ്രൂപ്പ്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിൽ ഗ്രൂപ്പ് യുദ്ധം ശക്തമാകുന്നു. കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ നിലപാട് പൊതു സമൂഹത്തിൽ വലിയ വിമർശനത്തിടയാക്കിയതോടെ ഗ്രൂപ്പു യുദ്ധവും മുറുകി. സോഷ്യൽ മീഡിയയിൽ വലിയ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ബില്ലിന് പിന്തുണ നൽകിയപ്പോൾ വി.ടി ബൽറാം മാത്രമാണ് ക്രമപ്രശ്നവുമായി എതിർപ്പുയർത്തി രംഗത്ത് വന്നത്. ഇതിനെ രമേശ് ചെന്നിത്തല എതിർത്തതോടെ വോട്ടെടുപ്പിന് നിൽക്കാതെ ബൽറാം ഇറങ്ങിപ്പോയിരുന്നു. വിദ്യാർഥികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കത്ത് നൽകിയിരുന്നു. നിയമസഭയിലും ഇരുവരും പിന്തുണയും നൽകിയിരുന്നു. കോടതി വിധി എതിരായതോടെ സോഷ്യൽ മീഡിയയിൽ അടുത്തിടെ ഒന്നും ഉണ്ടാകാത്ത തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ നിലപാടിന് പിന്നിൽ ചെന്നിത്തലയാണെന്ന തരത്തിൽ കോണ്‍ഗ്രസിലെ ഒരു വിഭാഗം…
Read Moreതനിക്ക് മാനസിക രോഗമാണെന്ന് അമ്മയും മകളും പറഞ്ഞതിലുള്ള വൈരാഗ്യം; ഉറങ്ങിക്കിടന്ന വീട്ടമ്മയെ വെട്ടിക്കൊന്നു; മേരിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കൊച്ചുമകനും പരുക്ക്; ഭർത്താവ് കസ്റ്റഡിയിൽ
കോട്ടയം/ഏറ്റുമാനൂർ: ഉറങ്ങിക്കിടന്ന വീട്ടമ്മ വെട്ടേറ്റു മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടു ഭർത്താവിനെ പോലീസ് ക്സറ്റഡിയിലെടുത്തു. പേരൂർ പൂവത്തുംമൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഓലിക്കൽ മാത്യുവിന്റെ ഭാര്യ മേരി മാത്യു (67)വാണു കൊല്ലപ്പെട്ടത്. ഭർത്താവ് മാത്യു ദേവസ്യ ( പാപ്പച്ചൻ 69)യെ ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തു. മേരിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കൊച്ചുമകൻ റിച്ചാർഡി (10)നും പരിക്കേറ്റു. റിച്ചാർഡിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ഇടുക്കി സ്വദേശികളായ മാത്യുവും മേരിയും മകൾ ജോയ്സിനും ഭർത്താവ് സജു ജോസഫിനും കുട്ടികളായ റിച്ചാർഡിനും എഡ്വിനു (അഞ്ച്)മൊപ്പമാണു പേരൂരിൽ താമസിച്ചിരുന്നത്. സജുവും ജോയ്സും രണ്ടുമാസം മുന്‍പാണു പേരൂർ പൂവത്തുംമൂടിനു സമീപം വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലാണു ജോയ്സ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രിയിൽ സജുവും ജോയ്സും എഡ്വിനും മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. പരിക്കേറ്റ…
Read More