കൊച്ചി: ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ കോടതി തള്ളുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. ഹാരിസണിന്‍റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. ഇതും കോടതി റദ്ദാക്കി. വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണെന്നും ജനാഭിലാഷം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കേണ്ട സർക്കാർ, റോബിൻഹുഡ് ആകരുതെന്നും നിരീക്ഷിച്ചു.
Read MoreCategory: Loud Speaker
ജയരാജന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ; ഇ.പി. ജയരാജന്‍റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് കെ. സുരേന്ദ്രന്‍; ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
കോഴിക്കോട്: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. ജയരാജന് അഭിനന്ദനങ്ങളും ആശംസകളുമെന്ന് ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചു. വിപ്ലവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ.പി. ജയരാജൻ പ്രത്യേകം പ്രശംസയർഹിക്കുന്നു. അതിന്‍റെ പേരിൽ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കൾ നിഗ്രഹിക്കപ്പെടട്ടെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി ക്ഷേത്രത്തില്‍ ഇ.പി. ജയരാജന്‍ ദര്‍ശനം നടത്തിയത് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന് പിന്തുണയുമായി കെ. സുരേന്ദ്രന്‍ രംഗത്തുവന്നത്.
Read Moreവരാപ്പുഴ എസ്ഐയുടെ നേതൃത്വത്തിൽ മാറിമാറി മർദിച്ചു; ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചുവെന്ന വെളിപ്പെടുത്തലുമായി സഹോദരൻ
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചുവെന്ന് സഹോദരൻ സജിത്. തന്നെയും ശ്രീജിത്തിനെയും മാറിമാറി പോലീസുകാർ മർദിച്ചു. വരാപ്പുഴ എസ്ഐയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും സഹോദരൻ പറഞ്ഞു. സ്റ്റേഷനു പുറത്തുവച്ച് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മർദിച്ചുവെന്നും സജിത്ത് പറഞ്ഞു. അതേസമയം ശ്രീജിത്തിന്റെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക നിഗമനം. കൈകാലുകൾ കൊണ്ടുള്ള മർദനത്തിലാണു ക്ഷതമേറ്റിട്ടുള്ളതെന്നു വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞത്.
Read Moreക്ഷമ ചോദിച്ച് വീണ്ടും; ഞങ്ങൾക്കു പിഴവുപറ്റി; വിവരചോർച്ചയിൽ വീണ്ടും കുറ്റസമ്മതവുമായി സുക്കർബർഗ്
വാഷിംഗ്ടണ്‍: ഡേറ്റ ചോർച്ച വിവാദത്തിൽ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ ഞങ്ങൾക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കർബർഗ് സെനറ്റ് ജുഡീഷറി ആൻഡ് കൊമേഴ്സ് കമ്മിറ്റിക്കു മുന്പാകെ പറഞ്ഞു. വ്യാജ വാർത്തകൾ, തെരഞ്ഞെടുപ്പുകളിലെ ഇടപെടൽ എന്നിവയിൽ കന്പനി വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളെ മാനിക്കുന്നുവെന്നും സുക്കർബർഗ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിനെ കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിനായി കന്പനി അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് (എസ്സിഎൽ) ഗ്രൂപ്പും അതിന്‍റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിൽനിന്നു കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തിയിരുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉൾപ്പെടെ ഈ വിവരങ്ങൾ ഉപയോഗിച്ചതായി വെളിപ്പെട്ടതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലാകുന്നത്.
Read Moreആളുകൂടിയതോടെ ഉന്തും തള്ളുമായി! ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ തിരിച്ചറിഞ്ഞതായി പോലീസ്
ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമം. കോഴിക്കോട് മുക്കത്തെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. നടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യുവാവിനെ തിരിച്ചറിഞ്ഞതായി മുക്കം പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കായിരുന്നു ജ്വല്ലറിയുടെ ഉദ്ഘാടനം. ചടങ്ങില്‍ ഒരു ഉത്തരേന്ത്യന്‍ നടിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍, സമയക്രമത്തില്‍ മാറ്റം വന്നതോടെ ഇവര്‍ ഒഴിവായി. ഇതേ തുടര്‍ന്നാണ് മലയാളി, യുവനടി ഉദ്ഘാടനത്തിനായി എത്തിയത്. ചടങ്ങില്‍ നടി എത്തിയതോടെ തിക്കും തിരക്കും ശക്തമായി. ഇതിനിടെ യുവാവ് നടിയെ കടന്നു പിടിച്ചു. നടി ബഹളം വെക്കുമെന്ന് തോന്നിയതോടെ ഇയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം പതിഞ്ഞിട്ടുണ്ടെന്നും ഇതിനാല്‍ പ്രതിയെ വേഗം പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് വ്യക്തമാക്കിയതായാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയുമായി മുന്നോട്ടു പോകുമെന്നും നടി…
Read Moreവിമാനത്തില്‍ കൊതുക് ഉണ്ടെന്ന് പറഞ്ഞു, ജീവനക്കാര്‍ യാത്രക്കാരനെ പുറത്താക്കി
വിമാനയാത്രയ്ക്കിടയില്‍ പല രസകരങ്ങളായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ വിമാനത്തിനുള്ളില്‍ കൊതുകു കടിക്കുന്നുവെന്ന് പറഞ്ഞതിന് യാത്രക്കാരനെ ഇറക്കിവിട്ട സംഭവം ആദ്യമായിരിക്കും. ലക്‌നൗവില്‍നിന്നു ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരും മുമ്പായിരുന്നു സംഭവം. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ സൗരഭ് റായ് എന്നയാളെയാണ് വിമാന അധികൃതര്‍ പുറത്താക്കിയത്. തനിക്ക് വിമാനത്തിനുള്ളില്‍ കൊതുകിന്റെ കടിയേറ്റെന്നും പണം കൊടുത്ത് യാത്ര ചെയ്യുന്നതിന് കൊതുകിന്റെ കടി കൊള്ളാന്‍ സാധിക്കില്ലെന്നും സൗരഭ് പറഞ്ഞു. എന്നാല്‍ സൗരഭിന്റെ നിലപാടുകളെ തള്ളുന്ന പ്രതികരണമാണ് വിമാന അധികൃതര്‍ നല്‍കിയത്. വിമാനത്തില്‍ ബഹളം വെച്ച ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. വിമാനം നശിപ്പിക്കാന്‍ മറ്റു യാത്രക്കാരോടു സൗരഭ് ആവശ്യപ്പെട്ടു. ഇതിനിടെ ‘ഹൈജാക്ക്’ എന്ന വാക്ക് ഉപയോഗിച്ചതിനാണു സുരക്ഷാ കാരണങ്ങളാല്‍ സൗരഭിനെ പുറത്താക്കിയതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. അതേസമയം വിമാനത്തിലെ ജീവനക്കാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് സൗരഭ് ആരോപിച്ചു. വിമാനത്തിനുള്ളില്‍ കൊതുകുകള്‍ ഉണ്ടെന്ന് പരാതിപ്പെടുക മാത്രമാണ് താന്‍ ചെയ്തത്.…
Read Moreതനിക്ക് ജോലിതന്ന മുതലാളിയോടുള്ള സ്നേഹം കൊണ്ട്; റോഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിൽ അലിഭായ് കുറ്റം സമ്മതിച്ചു; കൂട്ടുപ്രതി അപ്പുണിക്കായ് പോലീസ് അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ കുറ്റം സമ്മതിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. രാജേഷിനെ തന്‍റെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിന് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ഖത്തറിൽ തന്‍റെ ജിംനേഷ്യത്തിന്‍റെ ഉടമയായ സത്താറിന്‍റെ കുടുംബം തകർത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. തന്‍റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖത്തറിൽ നിന്ന് നാട്ടിലെത്താൻ വിമാന ടിക്കറ്റിന് പണം നൽകിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നൽകിയ സത്താറിനോടുള്ള കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യപ്രതിയായ അലിഭായ് പോലീസ് പിടിയിലായെങ്കിലും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ അപ്പുണ്ണി…
Read Moreവാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പകുതിവിലയ്ക്ക് ഐ ഫോൺ; തട്ടിപ്പിന്‍റെ കേന്ദ്രം ദുബായ്; തട്ടിപ്പിനു പിന്നിൽ മലപ്പുറം സ്വദേശിയായ വിദ്യാർഥിയും നൈജീരിയക്കാരനും; പോലീസിന്‍റെ പ്രാഥമിക അന്വേഷണം ഇങ്ങനെ…
നവാസ് മേത്തര്‍ തലശേരി: ഒഎല്‍എക്സ് വാട്സ് ആപ്പ് കേരള ഗ്രൂപ്പിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ സംഘം പ്രവര്‍ത്തിക്കുന്നത് ദുബായ് കേന്ദ്രീകരിച്ചെന്ന് സൂചന. ഡൽഹിയിലും സംഘത്തിന് കണ്ണികളുള്ളതായി സൈബര്‍ സെല്ലിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായിട്ടുണ്ട്. തട്ടിപ്പ് സംഘത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഒരു എൻജിനിയറിംഗ് വിദ്യാര്‍ഥിയും നൈജീരിയന്‍ പൗരന്മാരും ഉള്ളതായി അറിയുന്നു. സംശയത്തിന്റെ നിഴലിലുള്ള എൻജിനിയറിംഗ് വിദ്യാർഥിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് നാളെ പരീക്ഷയായതിനാല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടയില്‍ തട്ടിപ്പ് സംഘത്തിന്റെ എസ്ബിഐ ഡൽഹിയിലെ ശാഖകകളിലെ രണ്ട് അക്കൗണ്ടുകളില്‍ ഒന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സ്വമേധയാ ഫ്രീസ് ചെയ്തതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മറ്റൊരു അക്കൗണ്ട് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിയിട്ടുള്ളത്. അക്കൗണ്ടില്‍ പണമെത്തി സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ എടിഎം…
Read Moreറേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായി കസ്റ്റഡിയിൽ; പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്
തിരുവനന്തപുരം: റേഡിയോ ജോക്കിയെ കൊല്ലപ്പെട്ടുത്തിയ കേസിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന അലിഭായ് പോലീസ് കസ്റ്റഡിയിൽ. അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഖത്തറിൽ നിന്നാണ് അലിഭായി തിരുവനന്തപുരത്ത് എത്തിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാൾ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ വീസ റദ്ദാക്കാൻ ഖത്തറിലെ സ്പോണ്‍സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇയാൾ കേരളത്തിൽ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തെ സ്റ്റുഡിയോയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്‍റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ ഭർത്താവാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമി സംഘം…
Read Moreശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ ബിജെപി ഹർത്താലനുകൂലികളുടെ അഴിഞ്ഞാട്ടം; കൈക്കുഞ്ഞുമായി പോയ യുവാവിനെ സമരക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ചു വരാപ്പുഴയിൽ ബിജെപി നടത്തുന്ന ഹർത്താലിൽ പരക്കെ അക്രമം. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി. വരാപ്പുഴയിൽ കൈക്കുഞ്ഞുമായി പോയ യുവാവിനെ ഹർത്താൽ അനുകൂലികൾ വളഞ്ഞിട്ട് മർദ്ദിച്ചു. ഇതുവഴി പോയ ബൈക്ക് യാത്രക്കാരനെയും ബിജെപി പ്രവർത്തകർ സംഘം ചേർന്നു മർദിച്ചു. രാവിലെ മുതൽ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. വാഹനങ്ങൾ തടയുന്നതിനാൽ വലിയ ഗതാഗത കുരുക്കും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്.പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികളെയും പ്രവർത്തകർ തടയുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. വിദ്യാർഥിനികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട പ്രവർത്തകർ അടിച്ചുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് നില ശാന്തമാക്കാൻ പോലീസ് സന്നാഹം ആവശ്യത്തിനില്ലെന്നും ആക്ഷേപമുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ പറവൂരിൽനിന്ന് പ്രതിഷേധ പ്രകടനം വരാപ്പുഴ എസ്എൻഡിപി ജംഗ്ഷനിലേക്കു സംഘടിപ്പിച്ചു. വരാപ്പുഴ സ്റ്റേഷനിലേക്കു മാർച്ച് നടത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടു കിട്ടുന്ന ശ്രീജിത്തിന്റെ മൃതദേഹവുമായി പ്രതിഷേധം…
Read More