പനാജി: പെൺകുട്ടികൾ മദ്യപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങളും പരിഹാസവും. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് പരീക്കറിന്റെ വാക്കുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. “ഗേൾസ് ഹൂ ഡ്രിങ്ക് ബിയർ’ എന്ന പേരിൽ ഹാഷ്ടാഗ് കാംപെയ്നും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്റിൽ സംസാരിക്കവെയായിരുന്നു പെണ്‍കുട്ടികൾ മദ്യപിക്കുന്നതിൽ പരീക്കർ ആശങ്ക പ്രകടിപ്പിച്ചത്. “ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികൾ പോലും ബീയർ കുടിച്ചു തുടങ്ങിയിട്ടുണ്ട്. സഹിഷ്ണുതയുടെ അതിര് കടന്നിരിക്കുന്നു’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എട്ടുമാസം പ്രായമായ കുട്ടിവരെ പീഡിപ്പിക്കപ്പെടുന്ന കാലത്ത് അതേക്കുറിച്ചൊന്നും ഒരാശങ്കയും ഇല്ലാത്ത മന്ത്രി ഇക്കാര്യത്തിൽ കാണിക്കുന്ന അമിത താത്പര്യം അത്ഭുതപ്പെടുത്തുന്നുവെന്നും ബിയർ കുടിക്കണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമൊക്കെയാണ് ട്വീറ്റുകൾ. പരീക്കർ ഏത് കാലത്തിലാണ് ജീവിക്കുന്നതെന്നുവരെ ചിലർ ചോദിച്ചു. ട്രോളന്മാരും പരീക്കറിന്റെ വാക്കുകളെ ആഘോഷമാക്കി മാറ്റി. എന്നാൽ പരിഹാസങ്ങളേക്കുറിച്ചോ…
Read MoreCategory: Loud Speaker
ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല; പിന്നെ എന്തിനാണ് മാപ്പ് പറയുന്നത്! സൗഹൃദത്തിന്റെ പേരിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചതെന്ന് സി.ഒ.ടി.നസീർ;
തലശേരി: സൗഹൃദത്തിന്റെ പേരിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചതെന്ന് സി.ഒ.ടി.നസീർ. ഇന്നലെ രാത്രി തലശേരി റസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിയെ കണ്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിലെത്തിയ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയും തലശേരി നഗരസഭാ മുൻ കൗൺസിലറുമായ സി.ഒ.ടി.നസീർ. ” ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് മാപ്പ് പറയുന്നത്. അത് തന്നെയാണ് ഇന്നലെ എന്നോടും ചുറ്റുമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരോടും ഉമ്മൻചാണ്ടിയും ചോദിച്ചത്. തെറ്റുചെയ്തിട്ടില്ലെങ്കിൽ പശ്ചാത്തപിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു. അനുജന്റെ വിവാഹത്തിന് ഉമ്മൻചാണ്ടിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് വരാനായില്ല. തലശേരിയിൽ വരുന്പോൾ കാണാമെന്ന് പറഞിരുന്നു. അങ്ങനെയാണ് ഇന്നലെ തലശേരി റസ്റ്റ്ഹൗസിൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. കല്ലേറ് കേസിൽ താൻ നിരപരാധിയാണെന്നും ചിലർ തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇപ്പോൾ സിപിഎം നേതൃത്വവുമായി അകന്നുകഴിയുന്ന നസീർ പറഞ്ഞു. സേവനമാണ് എന്റെ രാഷ്ട്രീയപ്രവർത്തനം. മനസിന് സന്തോഷം പകരുന്ന ആ പ്രവർത്തനങ്ങൾ തുടരുമെന്നും…
Read Moreഗുണ്ട ബിനുവിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത് ചെന്നൈയിലെ വിഐപി ! പിടിയിലായ 73 ഗുണ്ടകളെയും ചോദ്യം ചെയ്തു; പിറന്നാള്‍ ആഘോഷത്തിനു പിന്നില്‍ മറ്റുദ്ദേശ്യമെന്ന് സൂചന…
ചെന്നൈ:കുപ്രസിദ്ധ മലയാളി ഗുണ്ടാ നേതാവ് പി.ബിനുവിന്റെ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചതു ചെന്നൈയിലെ വിഐപിയെന്നു പൊലീസ് നിഗമനം. ആഘോഷവേദിയില്‍ നിന്നു പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് സൂചന.അതിനിടെ, വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയാണെന്നാണു പറഞ്ഞിരുന്നത്. തൃശൂരില്‍ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണു കുടുംബം. ചൂളൈമേട്ടില്‍ ചായക്കടക്കടയിലെ ജോലിക്കാരനായാണ് ബിനുവിന്റെ തമിഴ്നാട് ജീവിതം ആരംഭിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങള്‍ ശീലമാക്കിയ ബിനു പിന്നീട് ഒരു പ്രാദേശിക നേതാവിന്റെ അനുയായിയായി മാറി. പിന്നീട് രാഷ്ട്രീയ നേതാവിന്റെ ബലത്തില്‍ ഗുണ്ടാത്തലവനായി മാറുകയായിരുന്നു. പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടിയതിനാല്‍ നാലുവര്‍ഷം മുന്‍പു കേരളത്തിലേക്കു പിന്‍വാങ്ങി. എന്നാല്‍, ഈയിടെ വീണ്ടും ഗുണ്ടപ്പണിയില് സജീവമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു നാല്പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ക്ഷണിച്ചതും. എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ ആദ്യ…
Read Moreസ്വന്തം അമ്മയെ വെടിവച്ചു കൊല്ലണം, അല്ലെങ്കിൽ..! ലോകത്ത് ഒരു മകനും നേരിടേണ്ടിവന്നിട്ടില്ലാത്ത അനുഭവം; പീഡനപർവം വിവരിച്ച് കുട്ടിപ്പട്ടാളക്കാരൻ
ജുബാ: സ്വന്തം അമ്മയെ വെടിവച്ചു കൊല്ലണം, അല്ലെങ്കിൽ വെടിയേറ്റു മരിക്കും. മകൻ അമ്മയ്ക്കു നേർക്കു തോക്കു ചൂണ്ടി കാഞ്ചി വലിച്ചു. ഭാഗ്യം, തോക്കു ജാമായി, വെടിപൊട്ടിയില്ല. ലോകത്ത് ഒരു മകനും നേരിടേണ്ടിവന്നിട്ടില്ലാത്ത അനുഭവം പങ്കുവച്ചത് ദക്ഷിണസുഡാനിൽ മോചിതനായ കുട്ടിപ്പ ട്ടാളക്കാരൻ ക്രിസ്റ്റഫർ. ക്രിസ്റ്റഫർ അടക്കം 311 കുട്ടിപ്പട്ടാളക്കാരെ യുഎൻ ഇടപെട്ടു മോചിപ്പിക്കുകയായിരുന്നു. ഇതിൽ 97 പേർ പെൺകുട്ടികളാണ്. ബുധനാഴ്ച എല്ലാവരും തോക്കു താഴെവച്ച് ജീവതത്തിലേക്കു തിരിച്ചുവന്നു. വർഷങ്ങളായി ദക്ഷിണസുഡാൻ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. സംഘർഷത്തിൽ പങ്കാളികളായ എല്ലാ ഗ്രൂപ്പുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുട്ടിപ്പട്ടാളത്തെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും കുട്ടികളും തട്ടിക്കൊണ്ടുപോകപ്പെടുകയായിരുന്നു. ക്രിസ്റ്റഫറിനെ തട്ടിക്കൊണ്ടുപോയത് പത്തു വയസുള്ളപ്പോഴായിരുന്നു. മകനെ വിട്ടുതരണമെന്ന യാചനയുമായി ക്രിസ്റ്റഫറിന്റെ അമ്മ വന്നപ്പോഴായിരുന്നു വെടിവച്ചു കൊല്ലാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ക്രിസ്റ്റഫറിനെ വെടിവച്ചു കൊല്ലുമെന്നും ഭീഷണി. “എന്റെ മുന്പിൽ വേറൊരു വഴിയില്ലായിരുന്നു. ഞാൻ ദൈവത്തോടു മാപ്പു ചോദിച്ചു”…
Read Moreഎട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസന്വേഷിക്കാന്‍ മുന്നില്‍ നിന്നു, ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥന് കുടുങ്ങിയതിങ്ങനെ
കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന് പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഖുജാരിയയെ അറസ്റ്റു ചെയ്തത്. ജനുവരി 10ന് റസാന ഗ്രാമത്തില്‍ കുതിരകളുമായി പോകവെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജനുവരി 17നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഖുജാരിയയും പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു കുട്ടിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തതെന്ന് അന്വേഷണ സംഘം പറയുന്നു. ഒരാഴ്ചയോളം ഇവര്‍ പെണ്‍കുട്ടിയെ തടവില്‍ വെച്ചെന്നും അന്വേഷണ സംഘം പറയുന്നു. നാടോടി സമുദായത്തിനിടയില്‍ ഭീതി വിതയ്ക്കുകയെന്നതായിരുന്നു കൊലപാതകത്തിന്റ ലക്ഷ്യമെന്നും അന്വേഷണ സംഘം പറയുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന്…
Read Moreരാജ്യത്തിന് പുറത്ത് നിയമനം അനുവദിച്ചില്ലെങ്കില്‍ അഴിമതിക്കാര്‍ തന്റെ കഥ കഴിക്കുമെന്ന് ജേക്കബ് തോമസ്; പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നത്…
തിരുവനന്തപുരം: തന്റെ ജീവന് ഭീഷണി ഉള്ളതിനാല്‍ രാജ്യത്തിനു പുറത്ത് തനിക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് കൈമാറിയത്. സംസ്ഥാനത്തെ പ്രബലരായ രാഷ്ട്രീയനേതാക്കള്ക്കെതിരായി അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. അതിശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന് സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അയച്ച കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
Read Moreസിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളെ കൊന്നു കളയുമെന്നു ഭീഷണി; അച്ഛനെ രക്ഷിക്കാന്‍ സഹായമര്‍ഭ്യത്ഥിച്ച് മകള്‍ സോഷ്യല്‍ മീഡിയയില്‍…
കാസര്‍ഗോഡ് : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അച്ഛനെ കൊന്നുകളയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി മകള്‍. സംഭവത്തില്‍ പോലീസ് സംരക്ഷണവും നാട്ടുകാരുടെ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് 16 കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമാണ് എന്നാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. കിനാനൂര്‍ സ്വദേശി സി.കെ.സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന താന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം തന്നെ പല തവണ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുകുമാരന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനിടെയാണ് സിപിഎമ്മുകാരുടെ ഭാഗത്തു നിന്നും കൊന്നുകളയല്‍ ഭീഷണി ഉണ്ടായത്.…
Read Moreരാഷ്ട്രീയം വേറെ, ക്രിക്കറ്റ് കളി വേറെ; നാളെ കളിക്കളത്തിൽ കാണാം! രാഷ്ട്രീയ ആരോപണ പ്രത്യാക്രമങ്ങൾക്കു താത്കാലിക വിടനല്‍കി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ കളിക്കളത്തിൽ ഒരുമിക്കുന്നു
കണ്ണൂർ: രാഷ്ട്രീയ ആരോപണ പ്രത്യാക്രമങ്ങൾക്കു താത്കാലിക വിടനല്‍കി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ കളിക്കളത്തിൽ ഒരുമിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും നാളെ കളിക്കളത്തിലിറങ്ങും. കണ്ണൂർ സ്പോർട്ടിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാളെ ഉച്ചകഴിഞ്ഞു 3.30ന് കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനത്തിനാണു നേതാക്കൾ ഒന്നിക്കുന്നത്. കണ്ണൂരിൽ സ്നേഹവും സൗഹൃദവും മടക്കിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സ്പോർട്ടിംഗ് ക്ലബ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട ടീമും ഉദ്യോഗസ്ഥരും വ്യവസായികളുമുൾപ്പെട്ട ടീമുമാണു മത്സരിക്കുന്നത്. രാഷ്ട്രീയക്കാരുടെ ടീമിനെ നയിക്കുന്നതു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്. ടി.വി. രാജേഷ് എംഎൽഎയാണു വൈസ് ക്യാപ്റ്റൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യുവമോർച്ച വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, കണ്ണൂർ ബ്ലോക്ക്…
Read Moreപാക് ചാരസംഘടനയുടെ ‘പെണ്‍കെണി’! ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന് ഹണിട്രാപ്പില്‍ കുടുങ്ങി; ഐഎസ്ഐ ഇയാളെ കുടുക്കിയത് സെക്സ് ചാറ്റിലൂടെ…
ന്യൂഡൽഹി: ചാരവൃത്തി നടത്തിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലുള്ള അരുൺ മർവാഹിനെയാണ് അറസ്റ്റ് ചെയ്തത്. സെക്സ് ചാറ്റിലൂടെയാണ് ഇയാളെ ഐഎസ്ഐ കുടുക്കിയത്. വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതികവൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഐഎസ്ഐയ്ക്ക് രഹസ്യങ്ങൾ ചോർത്തിയതായി തെളിഞ്ഞത്. മാസങ്ങൾ മുൻപ് മാത്രം ഫേസ്ബുക്കിലൂടെയാണ്, സ്ത്രീയെന്ന് വെളിപ്പെടുത്തിയ ഐഎസ്ഐ ഏജന്റുമായി അരുൺ മർവ പരിയപ്പെടുന്നത്. പിന്നീട് വാട്സാപ്പ് വഴി ചാറ്റ് ചെയ്യാനാരംഭിച്ചു. ഈ ചാറ്റിംഗിനിടെ തന്ത്രപ്രധാനമായ രഹസ്യങ്ങൾ ഉദ്യോഗസ്ഥർ പങ്കുവച്ചെന്നാണ് വിവരം. സൈബർ സുരക്ഷ, ശൂന്യാകാശ പരീക്ഷണങ്ങൾ, സ്പെഷൽ ഓപ്പറേഷൻ തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ഇദ്ദേഹം കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും മർവ വാട്സാപ്പ് വഴി ചിത്രങ്ങളായി അയച്ചു നൽകിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. അതേസമയം വ്യോമസേന…
Read Moreവടിവാൾ കേക്കു മുറിക്കാനായിരുന്നില്ല! ബർത് ഡേ പാർട്ടിയിൽ നടത്താനിരുന്നത് 2 കൊലപാതകങ്ങൾ; പദ്ധതി മനസിലാക്കിയ ഗുണ്ടകൾ രക്ഷപ്പെട്ടു ; പിടിയിലായ 75 ഗുണ്ടകളിൽ 20 പേർ കോളജ് വിദ്യാർഥികൾ
ചെന്നൈ: മലയാളിയായ ഗുണ്ടാനേതാവ് ബിനു പിറന്നാളാഘോഷം നടത്തിയത് തന്റെ എതിർ ഗ്രൂപ്പിൽപ്പെട്ട രണ്ടു ഗുണ്ടകളെ കൊല്ലാൻ പദ്ധതിയിട്ടെന്ന് പോലീസ്. പിറന്നാള്‍ ആഘോഷങ്ങൾക്കിടെ ഇവരെ തന്ത്രപരമായി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ ഈ വിവരം മനസിലാക്കിയ ഇവർ ആഘോഷത്തിൽ പങ്കെടുത്തില്ലെന്നാണ് സൂചന. വേലു ലോറിത്താവളത്തിന് സമീപമായിരുന്നു ആഘോഷം. ഇവിടെ പോലീസ് നടത്തിയ ഒാപ്പറേഷനിൽ 75 ഗുണ്ടകളെ പിടികൂടിയിരുന്നു. ഇവരിൽ 20 പേർ കോളജ് വിദ്യാർഥികളാണെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് നടത്തിയ തെരച്ചിലിൽ സമീപത്തു നിന്ന് 400 കിലോ രക്ത ചന്ദനവും കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടവരെ തേടി കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മലയാളിയായ ഗുണ്ടാനേതാവ് ബിനു തന്റെ പിറന്നാളാഘോഷം നടത്തിയത്. വടിവാൾ ഉപയോഗിച്ച് കേക്കുമുറിച്ചായിരുന്നു ബിനുവിന്റെ…
Read More