ഓട്ടന്തുള്ളല് കലാകാരന് ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന് തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. വളാഞ്ചേരി സ്വദേശി കലാമണ്ഡലം ജിനേഷിനാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ശേഷം താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കെ എസ്ആര്‍ ടി സി ബസില്‍ നാട്ടിലേക്ക് തിരിച്ച ജിനേഷ് പുലര്‍ച്ചെ രണ്ടു മണിയോടുകൂടി തട്ടുകടയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പാഴാണ് സംഭവം നടന്നത്. പരിചയക്കാരെന്ന ഭാവേന എത്തിയ രണ്ടുപേര്കാറിലേക്ക് വിളിച്ചാണ് ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചത് .വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് ജിനേഷിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ ജിനേഷിനെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 17 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ഓട്ടന്തുള്ളല് അവതരിപ്പിച്ച ജിനേഷ് പ്രശസ്ത തുള്ളല്‍കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ ശിഷ്യനാണ്. ജിനേഷിന്റെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read MoreCategory: Loud Speaker
വീട്ടമ്മയെ അടിച്ചുവീഴ്ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസില്‍ ഒളിവില്‍പോയ പ്രതി 27 വര്‍ഷത്തിനുശേഷം കീഴടങ്ങി
വീട്ടമ്മയെ അടിച്ചുവീഴ്ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതി 27 വര്‍ഷത്തിനുശേഷം കോടതിയില്‍ കീഴടങ്ങി. പൂഞ്ഞാര്‍ വടക്കേപ്പറമ്പില്‍ ക്രിസ്തുദാസ് ആണ് ബുധനാഴ്ച പാലാ സബ് കോടതിയില്‍ കീഴടങ്ങിയത്. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതുടര്ന്ന് അപ്പീല്‍ ജാമ്യകാലാവധിയില്‍ പ്രതി ഒളിവില്‍ പോവുകയായിരുന്നു. 1991-ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രിസ്തുദാസ് മറ്റൊരു പ്രതിയുമായി ചേര്‍ന്ന് വീട്ടമ്മയെ അടിച്ചുവീഴ്ത്തിയശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. കേസ്സില്‍ ഏഴ് വര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയായിരുന്നു. 1994-ല്‍ ഹൈക്കോടതി കീഴ്കോടതി വിധി ശരിവച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. കഴിഞ്ഞയിടെ പാലാ സബ് കോടതി പ്രതിയെ കണ്ടെത്താന്‍ പാലാ ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതി തിരുവനന്തപുരം നെടുമങ്ങാട് ഭാഗത്തുള്ളതായി വിവരം ലഭിച്ചു. ഇതോടെ പിടിയിലാകുമെന്ന്…
Read Moreചിന്നപ്പ നാട്ടില്‍ അതി സമ്പന്നന്; കേരളത്തില്‍ എത്തുന്നത് കുട്ടികളെ തട്ടിയെടുക്കാന്‍; നാലുവയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശി ചിന്നപ്പയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
ആലപ്പുഴ: വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ആന്ധ്രാ സ്വദേശി ചിന്നപ്പ(71) നാട്ടില്‍ പ്രമാണിയെന്ന് വിവരം. ആന്ധ്ര അനന്തപുര്‍ വീരബലിക്കോട്ട സ്വദേശിയായ ഇയാള്‍ക്ക് മികച്ച സാമ്പത്തിക സ്ഥിതിയാണുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇയാള്‍ വീട്ടിലെത്തിയത്അപൂര്വമായി മാത്രമായിരുന്നു. കേരളാ പോലീസ് ആന്ധ്രയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. അനന്തപുരിലെ നഗരസഭാ ജീവനക്കാരനാണ് ഇയാളുടെ ഏക മകന്. മൂന്നു പെണ്മക്കളെ വന്‍ തുക സ്ത്രീധനം നല്കി വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വിവാഹം ചെയ്തയച്ചതായും പൊലീസ് കണ്ടെത്തി. ചിന്നപ്പയ്ക്ക് ഇതര സംസ്ഥാന ഭിക്ഷാടനമാഫിയയുമായി ബന്ധമുണ്ടോയെന്നും മറ്റു ക്രിമിനല്‍ കുറ്റങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന് പറഞ്ഞു. ചിന്നപ്പയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമേ അന്വേഷണ സംഘം തിരിച്ചെത്തൂ എന്നും എസ്പി…
Read Moreപേര് പണി കൊടുത്തു, ശിക്കാരി ശംഭുവിന് പത്തുലക്ഷം പോയികിട്ടി
പകര്‍പ്പവകാശം ലംഘിച്ച് സിനിമയ്ക്ക് പേരിട്ടതിന് മലയാളം നിര്‍മാതാവിന് പണികിട്ടി. കുഞ്ചാക്കോ ബോബന് നായകനായി ഇറങ്ങിയ ശിക്കാരി ശംഭുവിനാണ് ഈ ഗതികേട്. കുട്ടികളുടെ കൂട്ടുകാരനായിരുന്ന അമര്‍ ചിത്രകഥയിലെ കോമിക് കഥാപാത്രമാണ് ശിക്കാരി ശംഭു. എന്നാല്‍ ശിക്കാരി ശംഭു പേര് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന കാരണത്താല്‍ സിനിമയ്ക്ക് എതിരെ പരാതി വന്നിരിക്കുകയാണ്. പരരാതി ലഭിച്ച ബോംെബ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചു നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ‘ശിക്കാരി ശംഭു’ എന്ന പേരില്‍ സിനിമ ഡബ് ചെയ്തു മറ്റു ഭാഷകളില്‍ ഇറക്കരുതെന്ന വ്യവസ്ഥയും കൊച്ചി ആസ്ഥാനമായ ഏയ്ഞ്ചല്‍ മരിയ സിനിമാനിര്‍മാണ കമ്പനി അംഗീകരിച്ചു. അമര്‍ ചിത്രകഥ (എസികെ) പബ്ലിക്കേഷന്‍സിന്റെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണു ശിക്കാരി ശംഭു. ഈ പേരു സിനിമയ്ക്ക് ഉപയോഗിക്കുന്നതിനു പകര്‍പ്പവകാശ അനുമതി നല്കാന് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അനുമതിയില്ലാതെ ചിത്രം റിലീസ് ചെയ്യുകയായിരുന്നുവെന്നു പ്രസാധകര് വാദിച്ചു. ഒടുവില്‍ പത്തുലക്ഷം രൂപ…
Read Moreമൂലമറ്റത്തെ വീട്ടമ്മയുടെ മരണത്തില്‍ പുതിയ ട്വിസ്റ്റ്, അയല്‍വാസിയുടെ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൊബൈല്‍ ഫോണ്‍ കണ്ടെത്തി
ഇടുക്കി മൂലമറ്റത്ത് ദുരൂഹ സാഹചര്യത്തില്‍ തലയ്ക്ക് അടിയേറ്റു വീട്ടമ്മ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 2016 ഫെബ്രുവരിയിലാണ് ഇലപ്പള്ളി കുപ്പിലാനിക്കല് അന്നമ്മ(96) മരിച്ചത്. വീടിന്റെ മുറ്റത്തു ഗ്രാമ്പു നിരത്തുന്നതിനിടയില്‍ തലയ്ക്കു ഗുരുതരമയി പരുക്കേല്‍ക്കുകയായിരുന്നു. ഇവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാലയും നഷ്ട്ടപ്പെട്ടു. ഈ മാല കണ്ടെത്താനായി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വീടിനോടു ചേര്‍ന്നുള്ള സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് ആരുടെത് എന്നു തിരിച്ചറിയാന്‍ കഴിയാത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. മരിച്ച അന്നമ്മയുടെ അയല്‍വാസിയുടെ വീട്ടുവളപ്പിലെ സെപ്ടിക് ടാങ്കില്‍ നിന്നാണു ഫോണ്‍ കണ്ടെടുത്തത്.
Read Moreആ തീരുമാനത്തില്‍ ഞാനിന്ന് ദു:ഖിക്കുന്നു, വെളിപ്പെടുത്തലുമായി മംമ്ത
പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് അനുഷ്കയുടെ അരുന്ധതി. അരുന്ധതിയെ അവതരിപ്പിച്ച അനുഷ്ക അത് മനോഹരമാക്കുകയും ചെയ്തു. രാജകുമാരിയുടെ റോളില്‍ നിറഞ്ഞാടാന്‍ അനുഷ്കയെ കഴിഞ്ഞേ ആരുമുള്ളൂ എന്നൊരു ഖ്യാതി പ്രചരിക്കാന്‍ തുടങ്ങിയത് അതോടെയാണ്. ഇതിഹാസ കഥാപാത്രങ്ങളോട് അനുഷ്കയക്ക് എന്നും പ്രത്യേക താല്പര്യമുണ്ട്. അരുന്ധതിയ്ക്ക് ശേഷം, രുദ്രമ്മാ ദേവി, ദേവസേന ഇപ്പോള്‍ അത് ഭാഗ്മതിയില്‍ അവസാനിച്ച് നില്ക്കുന്നു. എന്നാല്‍, അരുന്ധതിയാകേണ്ടിയിരുന്നത് അനുഷകയല്ല, മറിച്ച് മലയാളികളുടെ പ്രിയതാരം മംമ്ത ആയിരുന്നു. മംമ്ത തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അരുന്ധതി ഉപേക്ഷിക്കേണ്ടി വന്നതില്‍ തനിക്ക് ഇപ്പോഴും സങ്കടമുണ്ടെന്ന് മംമ്ത പറയുന്നു. ‘കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് സിനിമയോട് പാഷന് ഉണ്ടായിരുന്നില്ല. വെറുതേ സിനിമകള്‍ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു നഷ്ടമായി തോന്നുന്നു. കരിയറില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു അന്ന്. എന്നാല്‍, രണ്ട് മാസമായപ്പോള്‍ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകള്‍…
Read Moreഇവിടെ മാത്രമല്ല, അങ്ങ് മുംബൈയിലുമുണ്ട് കേസ്! യുവതികള്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള കളളനോട്ട് സംഘത്തിലെ കണ്ണി; വിദേശ ബന്ധങ്ങളും തീവ്രവാദ ബന്ധങ്ങളും അന്വേഷിക്കും
കോതമംഗലം: ബംഗാളി യുവതികൾ ഉൾപ്പെട്ട കള്ളനോട്ടുസംഘത്തെ ഊന്നുകൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. യുവതികൾ മുംബൈയിലും കള്ളനോട്ട് കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വ്യക്തമാകുന്നത്. എ എസ് പി യുടെ നേത്യത്വത്തിൽ ഇവരെ ഇന്നു വിശദമായി ചേദ്യം ചെയ്യും. പൊൻകുന്നം മാളിയേക്കൽ അനൂപ് വർഗീസ്(45),മുംബൈയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷെയ്ക്ക്(27),സാഹിം(20)എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച തലക്കോട് ചെക്ക് പോസ്റ്റിൽ കളളനോട്ടുകളുമായി പിടിയിലായത്. ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രുപയും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. പ്രതികൾ പിടിയിലായപ്പോൾ ലോക്കൽ പോലിസിനെ കൂടാതെ തൊടുപുഴ ക്രൈംബ്രാഞ്ച് സി ഐ പ്രതിപ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘവും എൻ ഐ എ എറണാകുളം സി ഐ സജിമോന്റെ നേത്യത്വത്തിലുള്ള സംഘവും ഊന്നുകൽ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, പിടിയിലായ പൊൻകുന്നം…
Read Moreതത്ത വീണ്ടും ചുവപ്പ് കാർഡ് എടുത്തു ..! കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മിൽ സൗഹൃദം പറ്റില്ല; അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ജേക്കബ് തോമസ്
ന്യൂഡൽഹി: അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവർ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു കോടതിയിൽ സമീപിച്ചതിൽ വിശദീകരണവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്കെതിരേ ഭീഷണിയുണ്ടായതെന്നും കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മിൽ ഏറെനാൾ സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ് തുറന്നടിച്ചു. അഴിമതി നടത്തുന്നവർക്ക് അതിനെ എതിർക്കുന്നവരുമായി ഒന്നിച്ചുപോകാൻ കഴിയില്ല. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് എനിക്കെതിരേ ഭീഷണിയുണ്ടായത്. അഴിമതിയെകുറിച്ച് പറയുന്നവർക്കു സംരക്ഷണം ലഭിക്കുന്നതിനാണ് കോടതിയെ സമീപിച്ചത്. കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മിൽ ഏറെനാൾ സൗഹൃദം പറ്റില്ല. അഴിമതിയില്ല എന്നു സാധാരണക്കാർക്കു കാണാൻ പറ്റണം. കേരളത്തിലെ വിസിൽബ്ലോവർ നയം പുനസ്ഥാപിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിസിൽ ബ്ലോവർ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു ജേക്കബ് തോമസ് നൽകിയ ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ നിർദേശിച്ച ഹൈക്കോടതി മാർച്ച് ആദ്യം പരിഗണിക്കാനായി…
Read Moreഎത്രയും പെട്ടെന്ന് നീക്കം ചെയ്യണം! സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; മുംബൈയില്‍ ടെക്കി യുവാവ് പിടിയില്‍
മുംബൈ: സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറാ തെൻഡുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ടുണ്ടാക്കി വാർത്തകൾ പ്രചരിപ്പിച്ചിരുന്നയാൾ പിടിയിൽ. മുംബൈ സ്വദേശിയായ സോഫ്റ്റ് വെയര്‍ എൻജിനീയർ നിതിൻ സിഷോധെ എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. നേരത്തേ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയെയും ശരദ് പവാറിനെയും ലക്ഷ്യം വച്ച് നിരവധി ട്വീറ്റുകൾ ഈ അക്കൗണ്ടിൽ നിന്നും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തന്റെ മകൾ ട്വിറ്ററിൽ ഇല്ലെന്നും ഇത് വ്യാജ അക്കൗണ്ടുകൾ ആണെന്നും സച്ചിൻ ട്വീറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ സച്ചിൻ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്റെ ട്വീറ്റിനെ തുടർന്ന് ഈ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തിരുന്നു.
Read Moreനിരാശയോടെ പെണ് ആരാധകര്‍, ഹാര്‍ദിക്കും എല്ലിയും പ്രണയത്തില്‍! ഗോസിപ്പുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ശിഖര്‍ ധവാന്റെ ഭാര്യ
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടേയും അനുഷ്ക ശര്‍മ്മയുടെയും പ്രണയത്തിനും വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരിന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്റമും തമ്മിലുള്ള പ്രണയം. ഇരുവരും ഇക്കാര്യം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ പ്രചരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഹാര്‍ദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതു മുതലാണ് പ്രണയ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം എല്ലിയുമുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ കറങ്ങി നടക്കുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയാണ് ചിത്രം പുറത്തു വിട്ടത്. താരങ്ങള്‍ക്കൊപ്പം എല്ലി സെഞ്ചൂറിയനിലെ പാര്‍ക്കും സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഹാര്‍ദ്ദിക്കും എല്ലിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് മാധ്യമങ്ങളും ആരാധകരും. ഉടനെ തന്നെ…
Read More