ഓടുന്ന ട്രെയിനില്‍ മലയാളത്തിലെ പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ ശ്രമം, യാത്രക്കാരന്റെ കടന്നാക്രമണം തൃശൂരില്‍ വച്ച്, യുവാവ് പിടിയില്‍

ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി മാവേലി എക്സ്പ്രസില്‍ തൃശൂരില്‍ വച്ചാണ് സംഭവം. ട്രെയിന്‍ യാത്രക്കാരനായ യുവാവിനെയാണ് നടിയുടെ പരാതിയില്‍ പിടികൂടിയത്. യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് നടി പോലീസിന് പരാതി നല്‍കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്രബജറ്റ് ഇന്ന്! ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള ബജറ്റ് ഏറെ നിര്‍ണ്ണായകം; പൊതുബജറ്റെത്തുന്നത് നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കും. ജി.എസ്.ടി. നടപ്പാക്കിയതിനുശേഷമുള്ള ആദ്യ ബജറ്റ്കൂടിയാകും ഇത്. പൊതുതെരഞ്ഞെടുപ്പിനും എട്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള ബജറ്റ് ഭരണകക്ഷിയായ ബി.ജെ.പിക്ക് ഏറെ നിര്‍ണായകമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേരിട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയെ തുണയ്ക്കുന്ന ബജറ്റാകും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കുക എന്നാണ് സൂചന. ചെറുകിട വ്യവസായികളായിരുന്നു ബി.ജെ.പി. വോട്ട് ബാങ്കിനെ സ്വാധീനിച്ചിരുന്ന ഒരു ഘടകം. ചരക്കുസേവന നികുതിയും നോട്ടുനിരോധനവും ഈ രംഗത്തു തിരിച്ചടിക്കു വഴിവച്ചു. ഈ സാഹചര്യത്തില്‍ ഇവരെ സുഖിപ്പിക്കുന്ന നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും. ഒരുവശത്ത് സാമ്പത്തിക നിയന്ത്രണം പാലിക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ മറുവശത്ത് കാര്‍ഷികരംഗത്തെ മാന്ദ്യം അകറ്റലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും സാമ്പത്തികവളര്‍ച്ചാ ഇടിവുമൊക്കെ സര്‍ക്കാരിനു കീറാമുട്ടിയാകും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എട്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ഭരണത്തിലുള്ള മൂന്നു വലിയ സംസ്ഥാനങ്ങളുമുണ്ട്. ഇവിടെയൊക്കെ…

Read More

ഗര്‍ഭിണിയായ സ്ത്രീകള്‍ സതി ആചരിക്കാറില്ലായിരുന്നു! സണ്ണി ലിയോണിനെ ആരാധിക്കുന്ന നാട്ടില്‍ ‘പദ്മാവത്’ വിജയിച്ചതില്‍ അത്ഭുതമില്ലെന്ന് കര്‍ണിസേന

ന്യൂഡൽഹി: സഞ്ജയ് ലീല ബെൻസാലിയുടെ വിവാദ ചിത്രം “പദ്മാവത്’ വെള്ളിത്തിരയിൽ വിജയഗാഥ തുടരവെ വീണ്ടും വിമർശനങ്ങളും പരിഹാസവുമായി രജപുത്ര കർണിസേന. ചിത്രം കണ്ട ചരിത്രകാരന്മാർ പോലും “പദ്മാവതി’നെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞതിനു പിന്നാലെയാണ് കർണിസേന വിമർശനവുമായി രംഗത്തെത്തിയത്. “പദ്മാവതി’ൽ, ചരിത്രത്തിന് കോട്ടം തട്ടുന്ന തരത്തിലോ, ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലോ ഒന്നുമില്ലെന്നായിരുന്നു ചിത്രം കണ്ട ചരിത്രകാരന്മാരും മറ്റ് ചരിത്ര അധ്യാപകരും വിലയിരുത്തിയത്. എന്നാൽ, സണ്ണി ലിയോണിനെ പോലും ആരാധിക്കുന്ന നാട്ടിൽ ചിത്രം വിജയിച്ചതിൽ അത്ഭുതം ഇല്ലെന്നായിരുന്നു കർണിസേന നേതാക്കളുടെ പ്രതികരണം. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് എങ്ങനെയാണ് അവർക്ക് പറയാൻ കഴിയുകയെന്ന് കർണിസേനാ വക്താവ് വിജേന്ദ്ര സിംഗ് ചോദിച്ചു. ഗർഭിണിയായ സ്ത്രീകൾ സതി ആചരിക്കാറില്ലായിരുന്നു. എന്നാൽ ചിത്രം മറിച്ചാണ് പറയുന്നത്. 55 കാരനായ അലാവുദ്ദീൻ ഖിൽജിക്കു പകരം 25കാരനായ ഖിൽജിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്തോർഗഡ് കോട്ടയുടെ വാതിലുകൾ ഖിൽജി ഒരിക്കലും തകർത്തിട്ടില്ല.…

Read More

മോഷണം ഓര്‍ഡര്‍ പ്രകാരം! അന്തര്‍സംസ്ഥാന ലോറിമോഷ്ടാക്കള്‍ റിമാന്‍ഡില്‍; ലോറിയുടമയോടുള്ള വൈരാഗ്യം മൂലം ആദ്യമോഷണം

ചാ​ല​ക്കു​ടി: കഴിഞ്ഞ ദിവസം അറസ്റ്റിലായ അ​ന്ത​ർ​സം​സ്ഥാ​ന ലോ​റി​മോ​ഷ​ണ സം​ഘത്തെ റിമാൻഡ് ചെയ്തു. നോ​ർ​ത്ത് പ​റ​വൂ​ർ ക​ള​രി​ത്ത​റ ടോ​റ​സ് ബൈ​ജു എ​ന്ന ബൈ​ജു (44), ത​മി​ഴ്നാ​ട് പെ​ര​ന്പ​ല്ലൂ​ർ ശെ​ൽ​വ​കു​മാ​ർ എ​ന്ന് ആ​ൾ​ട്ട​റേ​ഷ​ൻ ശെ​ൽ​വം (38) എ​ന്നി​വ​രെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ പെ​ര​ന്പ​ല്ലൂ​ർ കൗ​ൾ​പാ​ള​യ​ത്തു​നി​ന്നു ചാ​ല​ക്കു​ടി എ​സ്ഐ ജ​യേ​ഷ്ബാ​ല​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ചാ​ല​ക്കു​ടി പോ​ട്ട​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മോ​ഷ​ണം പോ​യ ടോ​റ​സ് ലോ​റി​യെ​പ്പ​റ്റി ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​നാ​യ​ത്. പ​ക​ൽ​സ​മ​യം കാ​റി​ൽ ഹൈ​വേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​റ​ങ്ങു​ന്ന സം​ഘം വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​വ​ച്ച് രാ​ത്രി​യി​ൽ അ​വി​ടെ​യെ​ത്തി മോ​ഷ​ണം ന​ട​ത്തി ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ് പ​തി​വ്. ത​മി​ഴ്നാ​ട്ടി​ൽ ക​ള​വു​ലോ​റി​ക​ൾ വാ​ങ്ങു​ന്ന​വ​രു​ടെ ഓ​ർ​ഡ​ർ​പ്ര​കാ​രം വി​വി​ധ മോ​ഡ​ൽ ലോ​റി​ക​ൾ തേ​ടി​ന​ട​ന്നു മോ​ഷ്ടി​ക്കു​ന്ന​തും ഇ​വ​രു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. പെ​ര​ന്പ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു വാ​ഹ​ന​ബ്രോ​ക്ക​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​ശോ​ക് ലൈ​ലാ​ൻ​ഡ് ടോ​റ​സ് ടി​പ്പ​ർ മോ​ഷ​ണം ന​ട​ത്താ​ൻ…

Read More

കറക്കം എന്‍ഫീല്‍ഡ് ബൈക്കില്‍! വിദേശ പൗരനെന്നു പറഞ്ഞ് വൈദികനില്‍ നിന്നും പണം തട്ടിയ ഡല്‍ഹി സ്വദേശി കണ്ണൂരില്‍ പിടിയില്‍; കുടുക്കിയത് വൈദിക വേഷത്തിലെത്തിയ പോലീസ്

ക​ണ്ണൂ​ർ: ല​ണ്ട​നി​ൽ പ​ഠി​ക്കു​ന്ന അ​മേ​രി​ക്ക​ൻ പൗ​ര​നാ​ണെ​ന്നും പാ​സ്പോ​ർ​ട്ടും പ​ണ​മ​ട​ങ്ങി​യ പേ​ഴ്സും ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും കാ​ണി​ച്ച് പ​ണം ത​ട്ടു​ക​യും കൂ​ടു​ത​ൽ പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. ഡ​ൽ​ഹി കി​ർ​കി ബ്ലോ​ക്ക് ജം​ഗ്ഷ​നി​ൽ എ​ൽ​വി​സ് മെ​ന്‍റാ​ന (33) യെ​യാ​ണ് ഇ​ന്നു​രാ​വി​ലെ പ​ള്ളി​ക്കു​ന്ന് ശ്രീ​പു​ര​ത്തി​നു സ​മീ​പം വ​ച്ച് പ​ള്ളി വി​കാ​രി​യു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് പ​ടി​ഞ്ഞാ​റ​ത്ത് ഡോ​ൺ​ബോ​സ്കോ പ​ള്ളി​യി​ലെ ഫാ. ​ജ​യിം​സ് പ്ലാ​ക്കാ​ട്ടി​ൽ നി​ന്നും 4500 രൂ​പ കൈ​പ്പ​റ്റി​യ​ശേ​ഷം കൂ​ടു​ത​ൽ പ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ മൊ​ബൈ​ലി​ൽ സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഈ​മാ​സം 26 നാ​ണ് പ​ടി​ഞ്ഞാ​റ​ത്തെ പ​ള്ളി​യി​ലെ​ത്തി​യ എ​ൽ​വി​സ് ഫാ. ​ജ​യിം​സി​നോ​ട് പാ​സ്പോ​ർ​ട്ടും പ​ണ​വും ന​ഷ്ട​പ്പെ​ട്ട കാ​ര്യം പ​റ​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ൻ​ഫീ​ൽ​ഡ് ബൈ​ക്കി​ലാ​ണ് ഇ​യാ​ൾ ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്. ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് ന​ന്പ​ർ വേ​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം ഡോ​ൺ​ബോ​സ്കോ​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ൽ​വി​സി​നു ന​ൽ​കു​ക​യും ചെ​യ്തു.…

Read More

വീട്ടില്‍ കുട്ടികളുണ്ടോ സൂക്ഷിച്ചോണേ! തൊടുപുഴയില്‍ സ്റ്റിക്കര്‍ പതിച്ചപ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച വീട്ടുകാര്‍ക്ക് കിട്ടിയത് കിടിലന്‍ മറുപടി; പോലീസുകാരന്റെ വക നല്ല ഉപദേശവും

തൊ​ടു​പു​ഴ: വീ​ട്ടി​ൽ കു​ട്ടി​ക​ളു​ണ്ടോ സൂ​ക്ഷി​ച്ചോ​ണേ!. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ൽ സ്റ്റി​ക്ക​ർ പ​തി​ഞ്ഞ​തു ക​ണ്ടു പ​രി​ഭ്രാ​ന്ത​രാ​യി വീ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി ഇ​താ​ണെ​ന്നു നാ​ട്ടു​കാ​ർ. സാ​ധാ​ര​ണ​ക്കാ​ർ​ക്കു ഉ​യ​ർ​ന്ന് പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ ന​ന്പ​ർ അ​റി​യാ​ത്ത​തു കൊ​ണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച​താ​ണ്. ഫോ​ണെ​ടു​ത്ത പോ​ലീ​സു​കാ​ര​ൻ ഏ​താ​യാ​ലും ന​ല്ല ഉ​പ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ ഭ​യ​ന്നു പോ​യ​തു വീ​ട്ടു​കാ​രാ​ണ്. ഫോ​ണ്‍ വി​ളി​ച്ചു​വെ​ന്നും ഫോ​ണി​ൽ കി​ട്ടി​യ മ​റു​പ​ടി ഇ​താ​ണെ​ന്നു നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം ഇ​താ​ണ്. പ​ല​പ്പോ​ഴും അ​ഭ്യൂ​ഹ​മാ​യി​രി​ക്കു​മെ​ന്നും നാ​ട്ടു​കാ​രി​ൽ ചി​ല​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​ത്രി ഈ ​പ്ര​ദേ​ശ​ത്തേ​ക്കു വ​രാ​ത്ത​തും ഈ ​പ്ര​ചാ​ര​ണ​ത്തി​നാ​ക്കം കൂ​ട്ടു​ന്നു.​എ​ന്നാ​ൽ പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു. സ്റ്റേ​ഷ​നി​ൽ ഇ​ല്ലാ​ത്ത ഒ​രു പോ​ലീ​സു​കാ​ര​നെ​യാ​ണ് വി​വ​ര​മ​റി​യി​ച്ച​തെ​ന്നും ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് മു​ട്ടം പോ​ലീ​സ് എ​ത്തി​യെ​ന്നും തൊ​ടു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. മു​ട്ട​ത്തു നി​ന്നും എ​ത്തി​യ പോ​ലീ​സ് വാ​ഹ​നം നാ​ട്ടി​ലൂ​ടെ…

Read More

നിങ്ങളും സ്ത്രീകളല്ലേ, ഇങ്ങനെ തല്ലാമോ? മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ നിലത്തിട്ടു മര്‍ദിച്ച മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍; വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്ക്‌

കൊ​ച്ചി: കൊ​ച്ചി വൈ​പ്പി​നി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള വീ​ട്ട​മ്മ​യേ​യും ത​ട​യാ​ൻ ചെ​ന്ന പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം വീ​ട്ടി​ൽ ലി​ജി അ​ഗ​സ്റ്റി​ൻ, മോ​ളി, ഡീ​ന എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വൈ​പ്പി​ൻ കോ​ണ്‍​വ​ന്‍റ് കി​ഴ​ക്ക് വി​യ​റ്റ്നാം കോ​ള​നി​യി​ലെ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കു​മാ​ണ് അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​മാ​യി​രു​ന്നു മ​ർ​ദ​നം. വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്കും ശ​രീ​ര​ത്തി​നും കാ​ലി​നും പ​രി​ക്കു​ണ്ട്. ഇ​വ​ർ​ക്ക് മു​ന​ന്പം ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. വീ​ട്ട​മ്മ​യ്ക്ക് മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള​തി​നാ​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ല്ല. മ​ക​ൾ​ക്ക് കൈ​യ്ക്കു പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ കാ​ല്പ്പാ​ദ​ത്തി​ൽ തീ​യി​ൽ കാ​ട്ടി ചൂ​ടാ​ക്കി​യ ച​ട്ടു​കം​വ​ച്ച് പൊ​ള്ളി​ച്ച​തോ​ടെ വേ​ദ​ന​കൊ​ണ്ട് ഇ​വ​ർ കാ​യ​ലി​ലേ​ക്ക് ചാ​ടി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read More

ഞാന്‍ തെറ്റുകാരനല്ല! നടി ജിയാ ഖാന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സൂരജ് പഞ്ചോളിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി; കേസില്‍ സൂരജ് ഉള്‍പ്പെടെ 22 പ്രതികള്‍

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ജി​യാ ഖാ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് സൂ​ര​ജ് പ​ഞ്ചോ​ളി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി. മും​ബൈ​യി​ലെ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കു​റ്റം ചു​മ​ത്തി​യ​ത്. താ​ൻ തെ​റ്റു​കാ​ര​ന​ല്ലെ​ന്ന സൂ​ര​ജി​ന്‍റെ വാ​ദം കോ​ട​തി ത​ള്ളി. ന​ട​ൻ ആ​ദി​ത്യ പ​ഞ്ചോ​ളി​യു​ടെ​യും സെ​റീ​ന വ​ഹാ​ബി​ന്‍റെ​യും മ​ക​നാ​ണ് സൂ​ര​ജ് പ​ഞ്ചോ​ളി. 2013 ജൂ​ണ്‍ 13നാ​ണ് ജി​യാ ഖാ​നെ മും​ബൈ​യി​ലെ ജൂ​ഹു​വി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജി​യ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കാ​മു​ക​നാ​യ സൂ​ര​ജ് പാ​ഞ്ചോ​ളി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജി​യാ ഖാ​ൻ ജീ​വ​നൊ​ടു​ക്കി​യ​തു ത​ന്നെ​യെ​ന്നു ക​ണ്ടെ​ത്തി. ജി​യ​യു​ടെ കാ​മു​ക​നാ​യി​രു​ന്ന സൂ​ര​ജ് പ​ഞ്ചോ​ളി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​കാ​ട്ടു​ന്നു. കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര​ജ് പ​ഞ്ചോ​ളി​ക്കെ​തി​രെ സി​ബി​ഐ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു. ജി​യ ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് സൂ​ര​ജു​മാ​യാ​ണ് ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. കേ​സി​ൽ സൂ​ര​ജ് ഉ​ൾ​പ്പെ​ടെ 22 പ്ര​തി​ക​ളാ​ണ്…

Read More

ഒരു ബാഗില്‍ തലയും കൈകളും മറ്റൊരു ബാഗില്‍ ഉടലും! സ്ത്രീയുടെ ഉടലും തലയും വെട്ടിമുറിച്ച് ബാഗിലാക്കി വഴിവക്കില്‍ ഉപേക്ഷിച്ചു; പ്രായം 20-30 വയസിനിടയില്‍

ഹൈ​ദ​രാ​ബാ​ദ്: വെ​ട്ടി​മു​റി​ച്ച് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ കൊ​ണ്ടാ​പു​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു ബാ​ഗി​ൽ ത​ല​യും കൈ​ക​ളും മ​റ്റൊ​രു ബാ​ഗി​ൽ ഉ​ട​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ധേ​പു​ർ ഡി​വി​ഷ​ൻ എ​സി​പി എ​ൻ.​ശ്യാം​പ്ര​സാ​ദ് റാ​വു പ​റ​ഞ്ഞു. 20-30 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന​യി​ലെ ന​ൽ​ഗൊ​ണ്ട​യി​ൽ പു​രു​ഷ​ന്‍റെ ത​ല​യി​ല്ലാ​ത്ത ഉ​ട​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി; തങ്ങളുടെ ആവശ്യങ്ങൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാമെന്ന ഉ​റ​പ്പിന്മേലാണ് സമരം പിൻവലിച്ചതെന്ന് ഭാരവാഹികൾ

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും തു​ട​ർ​ന്നു നി​യ​മ​സ​ഭ​യി​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സ് ചാ​ർ​ജ് നി​ര​ക്കു വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. 140 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള സ്വ​കാ​ര്യ ബ​സ് പെ​ർ​മി​റ്റു​ക​ൾ റ​ദ്ദു​ചെ​യ്ത ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, വ​ർ​ധി​പ്പി​ച്ച റോ​ഡ് ടാ​ക്സും ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​വും പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ച​ര​ക്കു​സേ​വ​ന നി​കു​തി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്നു.

Read More