കെ.കെ ശൈലജ ജനങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിയത് 28000 രൂപയുടെ കണ്ണട; നാലുദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഭര്‍ത്താവ് കഴിച്ചു തീര്‍ത്തത് 5,336 രൂപയുടെ ഭക്ഷണം; ആരോഗ്യമന്ത്രിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:സംസ്ഥാനം ഭരിക്കുന്ന തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ കുത്തകമുതലാളിമാര്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുമെങ്കിലും അവരുടെ മക്കളെല്ലാം പഠിക്കുന്നത് അവര്‍ സാമ്രാജ്യത്വ ശക്തികള്‍ എന്നു മുദ്രകുത്തുന്ന രാജ്യങ്ങളിലാണെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. നാഴികയ്ക്കു നാല്‍പ്പതു വട്ടം തൊഴിലാളി സ്‌നേഹം പ്രസംഗിക്കുന്ന നേതാക്കള്‍ പോലും അസുഖം വരുമ്പോള്‍ നേരെ പോകുന്നത് ബില്ലു കണ്ടാല്‍ കണ്ണുതള്ളുന്ന സ്വകാര്യ ആശുപത്രികളിലാണ്. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാന്‍ മടിയാണ്. സാധാരണക്കാര്‍ പോകുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ആരോഗ്യമന്ത്രി കുടുംബം ചികിത്സ നേടിയതാവട്ടെ സ്വകാര്യ ആശുപത്രിയുടെ സ്യൂട്ട് റൂമില്‍. മാത്രമല്ല ഒരു കണ്ണട വാങ്ങാന്‍ മന്ത്രി ശൈലജ 28000 രൂപ എഴുതിയെടുക്കുകയും ചെയ്തു. ചികിത്സാചെലവിനത്തില്‍ മന്ത്രികുടുംബം എഴുതിയെടുത്തത് ലക്ഷങ്ങളാണ്. മന്ത്രി കണ്ണടയ്ക്കായി റീ ഇംബേഴ്‌സ് ചെയ്തത് 28,000 രൂപയാണെന്ന കാര്യം പുറത്തായതോടെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെതിരേ ആളുകള്‍ പൊങ്കാലയിടുകയാണ്. മുഖ്യമന്ത്രി…

Read More

ത​ല​ശേ​രി​യി​ൽ ഗ​ർ​ഭി​ണി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വം: ര​ണ്ടു പേ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ; മരണ കാരണം ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമെന്ന് ഫോറൻസിക് സർജൻ

ത​ല​ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ണ ഗ​ർ​ഭി​ണി​യും ഗ​ർ​ഭ​സ്ഥ​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. കൂ​ത്തു​പ​റ​ന്പ് മാ​ങ്ങാ​ട്ടി​ടം മാ​ണി​ക്കോ​ത്തു​വ​യ​ൽ മ​നോ​ജ് ഭ​വ​നി​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ ര​മ്യ (30) യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ ര​മ്യ ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്നു​വെ​ന്നും 2.20 ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. എ​ന്നാ​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പോ​ലീ​സി​നു പു​റ​മെ ആ​രോ​ഗ്യ​വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ, മ​ര​ണ​ത്തി​നു പി​ന്നി​ൽ ഡോ​ക്ട​റു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​രോ​പി​ച്ചു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഡ്യൂ​ട്ടി ഡോ​ക്ട​റെ ത​ട​ഞ്ഞി​രു​ന്നു.…

Read More

സ്‌കൂള്‍ പഠനകാലത്ത് ഇളയമ്മയുടെ മക്കള്‍ തന്നെ ബലാല്‍സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; വീട്ടുകാരുടെ വിലക്കിനെ മറികടന്ന് പെണ്‍കുട്ടി

രണ്ടാംക്ലാസിലും നാലാംക്ലാസിലും പഠിക്കുന്ന സമയത്ത് ഇളയമ്മയുടെ മക്കള്‍ തന്നെ ബലാല്‍സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്. മൊഴി നല്‍കുന്നതില്‍ നിന്നും ബന്ധുക്കളും വീട്ടുകാരും പെണ്‍കുട്ടിയെ വിലക്കിയിരുന്നു. ഈ വിലക്കിനെ മറികടന്നാണ് പെണ്‍കുട്ടി മൊഴി നല്‍കാനെത്തിയത്. പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി-376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു വ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. സംഭവം നടക്കുന്ന കാലത്ത് പോക്സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More

ദീപന്‍ മുരളിയുടെ വധു സുരാജിന്റെ അടുത്ത ബന്ധു

സീരിയല്‍ സിനിമ താരം ദീപന്‍ മുരളി വിവാഹിതനാകുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ കസിന്‍ മായയാണ് വധു. ജൂണ്‍ 22നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹനിശ്ചയം. ഡിസംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മുരളിയുടെ അമ്മ മരിച്ചത് കാരണം വിവാഹം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. തങ്ങള്‍ സഹ പ്രവര്‍ത്തകരായിരുന്നു. അങ്ങനെയുള്ള പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലുമെത്തിയെന്നാണ് ദീപന്‍ മുരളി പറഞ്ഞത്. പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം, സീത തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനാണ് മുരളി. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലും ദീപന്‍ വേഷമിട്ടിട്ടുണ്ട്.

Read More

ആരാധകന്‍ മരിച്ചു, നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് കാര്‍ത്തി

സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്നവരെങ്കിലും താനൊരു പച്ച മനുഷ്യനാണെന്ന് തമിഴ് നടന്‍ കാര്‍ത്തി തെളിയിച്ചു. ആരാധകന്റെ മരണത്തിലാണ് ചുറ്റുമുള്ളവരെ വിസ്മരിച്ച് നടന്‍ പൊട്ടിക്കരഞ്ഞത്. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹിയായ ജീവന്‍ കുമാറാണ് വാഹനാപകടത്തില്‍ മരിച്ചത്. 27 വയസായിരുന്നു. ജീവന് ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമാണ് കാര്‍ത്തിയെത്തിയത്. പക്ഷേ ആരാധകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോള്‍ കാര്‍ത്തിയുടെ നിയന്ത്രണം വിട്ടു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജീവന്റെ വിവാഹം. വിവാഹത്തില്‍ കാര്‍ത്തി പങ്കെടുത്തിരുന്നു. ചെന്നൈയില്‍ നിന്ന് തിരുവണ്ണാമലൈക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജീവന്‍ കുമാര്‍ സഞ്ചരിച്ചിരുന്നത്. ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തില്‍ മരിച്ചു. കാറില്‍ ഒപ്പമുണ്ടായവരെല്ലാം അത്യസന്ന നിലയില്‍ ആശുപത്രിയിലാണ്.

Read More

പ്രസവത്തിനെത്തിച്ച യുവതി മരിച്ചു; തലശേരി ഗവൺമെന്‍റ് ആശുപത്രിയിൽ സംഘർഷം; ജീവനക്കാരുടെ അനാസ്ഥമൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ ഉപരോധം

കണ്ണൂർ: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടർന്നാണ് തലശേരി ഗവ.ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. എന്നാൽ, തലശേരി എംഎൽഎ എ.എൻ.ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയതോടെ രംഗം ശാന്തമായി. ഇതിനു ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ബന്ധുക്കൾ സമ്മതിച്ചത്. കൂത്തുപറമ്പ് വട്ടിപ്ര സ്വദേശിനിയായ 28കാരിയെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിലെത്തിച്ച യുവതിയുടെ നില ഗുരുതരമായിരുന്നിട്ടും വേണ്ട ചികിത്സ നൽകാൻ ജീവനക്കാർക്കായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും ഐസിയു ഉൾപ്പെടുന്ന കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്. അതേസമയം, ആരോപണങ്ങ‍ൾ അടിസ്ഥാനരഹിതമാണെന്നും യുവതിക്ക് രക്തസമ്മർദം വർധിച്ചതാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

Read More

ഓഖിദുരന്തത്തെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം തുടങ്ങി; തിരുവനന്തപുരം , കൊച്ചി എന്നിവടങ്ങളിൽ രണ്ട് സംഘങ്ങളായാണ് ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് വി​ല​യി​രു​ത്താ​നും ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും കേ​ന്ദ്ര ​സം​ഘ​മെ​ത്തി. രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​രവ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​പി​ൻ മാ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം എ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ഓ​ഖി ദു​രി​തബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ കേന്ദ്ര സംഘം സ​ന്ദ​ർ​ശി​ക്കും. ഓഖി നാശം വിതച്ച വിഴിഞ്ഞത്തേക്ക് സംഘം പുറപ്പെട്ടു. ഇവിടുത്തെ സന്ദർശനത്തിന് ശേഷം പൂന്തുറയിലെ തീരപ്രദശത്തും എത്തി സംഘം നാശനഷ്ടങ്ങൾ വിലയിരുത്തും. കൊച്ചിയിലും സംഘത്തിന്‍റെ പരിശോധനയുണ്ട്. രണ്ടു സംഘങ്ങളായാണ് ഇവർ ദുരിത മേഖലകൾ സന്ദർശിക്കുന്നത്. കളക്ടർ കെ.വാസുകി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര സംഘത്തിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് തീരപ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഇവിടെയുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ഖി ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും…

Read More

ചത്താലും തീരില്ലേ..! പൊ​തു​ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല; വീ​ടി​നോ​ട് ചേ​ർ​ന്ന് സം​സ്കാരം നടത്തി ദ​ളി​ത് കു​ടും​ബം

ബി​ന്ദ്: മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന്ദി​ൽ പൊ​തു​ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ‌​പ്പെ​ട്ട ആ​ളു​ടെ മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​ത്ത് സം​സ്ക​രി​ച്ചു. ബി​ന്ദി​ലെ ലോ​ഹ്‌​രി​ക​പു​ര സ്വ​ദേ​ശി ക​പ്താ​ന്‌ വാ​ൽ​മി​കി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് പു​ര​യി​ട​ത്തി​ൽ സം​സ്ക​രി​ക്കേ​ണ്ടി​വ​ന്ന​ത്. ഗ്രാ​മ​ത്തി​ലെ സ​വ​ർ​ണ വി​ഭാ​ഗ​മാ​ണ് വാ​ൽ​മി​കി​യു​ടെ മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ അ​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്. പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു സം​ഘം ആ​ളു​ക​ളെ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷണം നടത്തി റി​പ്പോ​ർ​ട്ട് സ​മ​ർ‌​പ്പി​ക്കാ​ൻ എ​സ്ഡി​എ​മ്മി​നോ​ട് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

പിന്തുണ മാത്രം പോര തന്ത്രങ്ങളും ആവശ്യം..! യുദ്ധത്തിനിറങ്ങിയാൽ ജയിച്ചു കയറണം;  പുതുവർഷത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്

ചെന്നൈ: അഭ്യൂഹങ്ങൾക്ക് ഒടുവിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത്. ഡിസംബർ 31ന് തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് സൂപ്പർ താരം അറിയിച്ചു. തന്‍റെ രാഷ്ട്രീയ നിലപാട് അറിയാൻ ജനങ്ങളേക്കാൾ താത്പര്യം മാധ്യമങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനിറങ്ങിയാൽ ജയിച്ചു കയറണം. രാഷ്ട്രീയത്തിൽ ശോഭിക്കാൻ ജനങ്ങളുടെ പിന്തുണ മാത്രം പോര തന്ത്രങ്ങളും ആവശ്യമാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.

Read More

ആ നമ്പരും പൊളിഞ്ഞു! വിദേശ നയതന്ത്ര പ്രതിനിധിയുടെ വ്യാജ നമ്പര്‍പ്ലേറ്റുള്ള വാഹനം പിടിച്ചു; ഈ വാഹനം ഉപയോഗിച്ചിരുന്നത് കല്യാണ സവാരി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക്

പാ​​​റ​​​ശാ​​​ല: വി​​​ദേ​​​ശ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കു​​​ന്ന അ​​​തീ​​​വ സു​​​ര​​​ക്ഷ​​​യു​​​ള്ള ന​​​മ്പ​​​ർ​​​പ്ലേ​​​റ്റു​​​മാ​​​യി നി​​​ര​​​ത്തി​​​ലോ​​​ടി​​​യ വാ​​​ഹ​​​ന​​​ം പാ​​​റ​​​ശാ​​​ല ആ​​​ർ​​​ടി​​ഒ അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. 109 CD 13 ന​​​മ്പ​​​രു​​മാ​​യി ​ഇ​​റ​​ങ്ങി​​യ ഇ​​​ന്നോ​​​വ കാ​​​റാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.​ പാ​​​റ​​​ശാ​​​ല​​​ക്കു സ​​​മീ​​​പം അ​​​രു​​​വ​​​ള്ളൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​ക്ക​​​ൽ നി​​​ന്നു​​​മാ​​​ണ് വാ​​​ഹ​​​നം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ,ത​​​മി​​​ഴ്നാ​​​ട്ടി​​​ലു​​​മാ​​​യി ക​​​ല്യാ​​​ണ സ​​​വാ​​​രി ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഈ​​​വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ന​​​മ്പ​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു വാ​​​ഹ​​​നം ഓ​​​ടു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട ടാ​​​ക്സി ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​ണ് അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. സം​​​ഭ​​​വം ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ട​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ വാ​​​ഹ​​​നം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പാ​​​റ​​​ശാ​​​ല ആ​​​ർ​​​ടി​​​ഒ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും എം​​​വി​​​ഐ​​​മാ​​​രാ​​​യ അ​​​ൻ​​​വ​​​ർ, അ​​​രു​​​ൺ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് വാ​​​ഹ​​​നം പി​​​ടി​​​ച്ചെ​​​ടു​​​ത്തു ആ​​​ർ​​​ടി​​​ഓ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഹാ​​​ജ​​​രാ​​​കു​​​വാ​​​ൻ ഉ​​​ട​​​മ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വാ​​​ഹ​​​നം പ​​​രി​​​ശോ​​​ധി​​​ച്ചു ചെ​​​യ്സ് ന​​​മ്പ​​​ർ എ​​​ടു​​​ക്കു​​​ക​​​യും ഈ ​​​വാ​​​ഹ​​​നം ആ​​​ർ​​​ക്കു​​​വി​​​റ്റു​​​വെ​​​ന്ന​​​വി​​​വ​​​രം ന​​​ൽ​​​കു​​​വാ​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളോ​​​ട്…

Read More