മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നു പുറത്തുവരുന്നത്. കമല്‍ജിത്ത് എന്ന യുവാവ് തന്റെ അമ്മയുടെ അര്‍ധസഹോദരിയായ അമിതയുമായി പ്രണയത്തിലാകുകയായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ അമിത ഗര്‍ഭിണിയായി. താന്‍ നാലു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞ അമിത തന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞു കമല്‍ ജിത്തിനെ നിരന്തരം നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടില്‍ സമ്മതിക്കില്ല എന്നു പറഞ്ഞ് കമല്‍ ജിത്ത് വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ അമിത വാശിപിടിച്ചതോടെ കമല്‍ ജിത്ത് അമിതയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കമല്‍ ജിത്ത് അമിതയെ കൊണ്ട് വിഷം കഴിപ്പിക്കുകയായിരുന്നു. രണ്ടാമതു താന്‍ കഴിച്ചോളം എന്നായിരുന്നു ഇയാള്‍ യുവതിയോടു പറഞ്ഞിരുന്നത്. വിഷം ഉള്ളില്‍ ചെന്നതോടെ യുവതിയുടെ ശരീരം തളരാന്‍ തുടങ്ങി. ഈ സമയം ഒരു തുണി കൊണ്ട് അമിതയുടെ കഴുത്തു മുറുക്കി കൊലപ്പടുത്തിയ ശേഷം…
Read MoreCategory: Loud Speaker
പയ്യോളി മനോജ് വധം: കൂടുതല്‍ അറസ്റ്റിന് സാധ്യത; സിപിഎം ഞെട്ടലില്‍; സമ്മേളനകാലത്തിനിടെ പ്രവര്‍ത്തകരുടെ അറസ്റ്റ് അപ്രതീക്ഷിതം
പയ്യോളി: സിപിഎമ്മിന്റെ കോഴിക്കോട് ജില്ല സമ്മേളനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ല കമ്മറ്റി അംഗം ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 2012-ല്‍ നടന്ന കൊലപതാക കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ട് ഒരു വര്‍ഷമാവാറായി. ഇതിനിടയില്‍ ചെറുതും വലുതുമായ നിരവധി സിപിഎം പ്രവര്‍ത്തകരെ സിബിഐ വടകരയിലും തിരുവനന്തപുരത്തും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവില്ല എന്ന വിശ്വാസത്തിലായിരുന്നു നേതാക്കള്‍ . പയ്യോളിയിലെ സിപിഎമ്മിന്റെഅഞ്ച് നേതാക്കളും തിക്കോടിയില്‍ നിന്ന് ഒരാളും മുചുകുന്നു സ്വദേശികളായ മൂന്ന് പേരുമടക്കം ഒന്‍പത് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം സംബന്ധിച്ച അവ്യക്തതക്ക് പുറമേ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് നീക്കം ഉണ്ടെന്ന വിവരം കൂടി പ്രചരിക്കുന്നുണ്ട്. ഇന്ന് പാര്‍ട്ടിയുടെ പയ്യോളിയിലെ ലോക്കല്‍ കമ്മറ്റി അംഗമായ ഒരു നേതാവിനോട് വടകര സിബിഐ ഓഫീസില്‍…
Read Moreഎല്ലാം ഫോണ്‍വഴി! പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന യുവാക്കള്‍ പിടിയില്‍; കുടുങ്ങിയത് നിരവധി പെണ്‍കുട്ടികള്‍
നേമം : പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന രണ്ട് യുവാക്കളെ നേമം പോലീസ് അറസ്റ്റുചെയ്തു. കാരയ്ക്കാമണ്ഡപത്തിനു സമീപം പൊന്നുമംഗലം വാറുവിളാകത്തുവീട്ടിൽ അർഷാദ് (24), പാലക്കാട് ആമയൂർ പടപറന്പിൽ വീട്ടിൽ സുബൈർ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പെണ്‍കുട്ടികളുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രതികൾ കബളിപ്പിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തും പാലക്കാടും നിരവധി കേസിൽ പ്രതികളാണ് പിടിയിലായവരെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ കാണ്മാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പാലക്കാട് നിന്നും പിടികൂടിയത്. ഇൻസ്പെക്ടർ കെ.പ്രദീപ് , എസ്ഐമാരായ എസ്.എസ്. സജി, എസ്. വിമൽ സിപിഒ മാരായ ബിമൽമിത്ര, ഗിരി, സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More15 മരണം! പിറന്നാള്‍ ആഘോഷത്തിനിടെ റസ്റ്ററന്റില്‍ തീപിടിത്തം; പിറന്നാള്‍ ആഘോഷിച്ച യുവതിയും വെന്തുമരിച്ചു; മരിച്ചവരില്‍ 12 യുവതികള്‍
മുംബൈ: സെൻട്രൽ മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ 12 പേർ സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് സേനാപതി മാർഗിലെ കമല മിൽസിന്റെ ആറു നില കെട്ടിടത്തിന് തീപിടിച്ചത്. മോജോ ബ്രിസ്റ്റോ എന്ന റസ്റ്ററന്റിലുണ്ടായ തീപിടിത്തം മുകളിലേക്കു പടരുകയായിരുന്നു. ഈ സമയം 150 പേരോളം റസ്റ്ററന്റിൽ ഉണ്ടായിരുന്നു. തീപിടിത്തമുണ്ടായ സമയത്ത് ഇവിടെ ഒരു യുവതിയുടെ ജന്മദിന ആഘോഷം നടക്കുന്നുണ്ടായിരുന്നു. ഈ യുവതിയും സുഹൃത്തുക്കളും തീപിടിത്തത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. രണ്ടു മണിക്കൂർ എടുത്താണ് അഗ്നിശമനസേന തീയണച്ചത്. രക്ഷാപ്രവർത്തനത്തിൽ 12 ഫയർഫോഴ്സ് യൂണിറ്റുകൾ പങ്കെടുത്തു. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മാധ്യമ ഓഫീസുകളും ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) കമ്മീഷണർ അജോയ് മെഹ്ത ദുരന്തമേഖല സന്ദർശിച്ചു. തീപിടിത്തത്തിന്റെ കാരണം…
Read Moreപാര്‍വതി എന്താ മകളല്ലേ?; അവള്‍ക്കൊരു പ്രശ്നം വന്നപ്പോള്‍ അമ്മയെന്താ മിണ്ടാതിരിക്കുന്നത്? സൂപ്പര്‍ താരങ്ങള്‍ക്കും അമ്മയ്ക്കുമെതിരേ ഭാഗ്യലക്ഷ്മി
സിനിമാ നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിശബ്ദത പുലര്‍ത്തുന്ന താരസംഘടന അമ്മയ്ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു നടന് പ്രശ്നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന നമ്മള് എല്ലാവരും കണ്ടതല്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പാര്‍വതിക്കെതിരെ ഇത്ര മോശമായ ആരോപണം ഉയര്‍ത്തിയവര്‍ തങ്ങളുടെ ഫാന്‍സ് അല്ലെന്നു പറയാനുള്ള ഉത്തരവാദിത്തം ആ നടനും ആ സംഘടനയ്ക്കുമുണ്ട്. നടന്മാര് ഇക്കാര്യത്തില്‍ പരസ്യ നിലപാട് വ്യക്തമാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരാള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേ. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് സൈബര്‍ ഗുണ്ടകളാണ്. വോട്ടുചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടെങ്കില്‍, പണം കൊടുത്ത് സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സിനിമയെ പറ്റി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഇവര്‍ മനസിലാക്കണമെന്നും ഭാഗ്യലക്ഷ്മി…
Read Moreഅമ്മയുടെ സഹോദരിയുമായി പ്രണയം, യുവതി ഗര്‍ഭിണിയായപ്പോള്‍ ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞു, ഒടുവില്‍ കമല്‍ജിത്ത് കുടുങ്ങിയത് ഇങ്ങനെ
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് ഞെട്ടിക്കുന്ന ഒരു കൊലപാതക രഹസ്യം പുറത്താകുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് ബിജനോറിലെ അമിതാ കൗര്‍ എന്ന യുവതിയാണ് കമല്‍ ജിത്ത് എന്ന യുവാവിനാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കമല്‍ ജിത്തിന്റെ അമ്മയുടെ അര്‍ധ സഹോദരിയാണ് അമിത. കമല്‍ ജിത്തും അമിതയും തമ്മില്‍ ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് അമിത നാല് മാസം ഗര്‍ഭിണിയാണെന്ന് കാര്യം ഇരുവരും അറിയുന്നത്. ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കല്യാണം കഴിക്കുവാനായി കമല്‍ജിത്തിന് മേല്‍ അമിത നിരന്തരം സമ്മര്‍ദ്ദം ചെലുത്തുവാന്‍ തുടങ്ങി. വീട്ടില്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കമല്‍ജിത്ത് വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ നോക്കി. എന്നാല്‍ അമിതാ കൗര്‍ സമ്മതിച്ചില്ല. ഇതോടെ കാമുകിയെ ഒഴിവാക്കാന്‍ ഇയാള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ആത്മഹത്യ ചെയ്യാമെന്ന അമിതയെ പറഞ്ഞ് വിശ്വസിപ്പിച്ച് കമല്‍ ജിത്ത് അമിതയെ കൊണ്ട് വിഷം കഴിപ്പിച്ചു. രണ്ടാമതായി താന്‍ കഴിച്ചോളം എന്നായിരുന്നു…
Read Moreഎഴുത്തുകാരനും വിമർശകനുമായിരുന്ന ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭരണങ്ങാനത്തുള്ള സ്വന്തം സ്ഥാപനമായ ഓശാനമൗണ്ടിൽ
പാലാ: എഴുത്തുകാരനും വിമർശകനുമായിരുന്ന ജോസഫ് പുലിക്കുന്നേൽ (85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭരണങ്ങാനത്തുള്ള സ്വന്തം സ്ഥാപനമായ ഓശാനമൗണ്ടിൽ. 1932 ഏപ്രിൽ 14 ജനിച്ച അദ്ദേഹം സാന്പത്തിക ശാസ്ത്രത്തിൽ ബി എ ഓണേഴ്സ് ബിരുദം നേടിയിരുന്നു. 1956 ൽ ദേവഗിരി സെന്റ് ജോസഫ് കോളജിൽ ലക്ചററായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1967 ൽ ജോലി ഉപേക്ഷിച്ച ജോസഫ് 1969-76 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റി സെനറ്റു മെന്പറായി. 1975 ൽ ഗുഡ്സമരിറ്റൻ പ്രൊജക്ട് ഇന്ത്യ ആരംഭിക്കുകയും 1975 ൽ ഓശാന മാസിക ആരംഭിക്കുകയും ചെയ്തിരുന്നു. 1982 ൽ കുടയംപടിയിൽ കാൻസർ രോഗികൾക്കായി സൗജന്യ സാന്ത്വന ശുശ്രൂഷാ കേന്ദ്രം ആരംഭിച്ചു. 1991ൽ ഇത് ഇടമറ്റം ഓശാനമൗണ്ടിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഭാര്യ പരേതയായ കൊച്ചുറാണി കാവാലം മണ്ഡകപ്പളളിൽ കുടുംബാഗമാണ്. മക്കൾ. റസീമ ജോർജ്, റീനിമ…
Read Moreഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അറുപതുകാരൻ മാനഭംഗപ്പെടുത്തി; മിഠായി നൽകാമെന്ന് പറഞ്ഞ് കുട്ടിക്കൊണ്ടുപോകുകയായിരുന്നു; ആരോടും പറയാതിരിക്കാൻ കുട്ടികൾക്ക് പണവും നൽകി
ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ ഡൽഹിയിൽ അറുപതുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. ഞായറാഴ്ച മുഹമ്മദ് ജയ്നുൾ എന്നയാളാണ് കുട്ടികളെ മാനഭംഗപ്പെടുത്തിയത്. മധുര പലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞ് മുഹമ്മദിന്റെ വീടിനു സമീപത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചും ഒൻപതും വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. സംഭവം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് കുട്ടികൾക്കു അഞ്ച് രൂപ വീതം നൽകുകയും ചെയ്തു. മുഹമ്മദിന്റെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടികളെ മാനഭംഗപ്പെടുത്തിയത്. കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നു മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെണ്‍കുട്ടികളിൽ ഒരാൾ നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് മതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
Read Moreമൂടൽ മഞ്ഞ്: ഡൽഹിയിൽ 19 ട്രെയിനുകൾ റദ്ദാക്കി; 26 ട്രെയിനുകൾ വൈകിയോടുന്നു; വെബ്സൈറ്റ് നോക്കി ട്രെയിന്റെ സമയം ഉറപ്പു വരുത്തണമെന്ന് അധികൃതർ
ന്യൂഡൽഹി: മൂടൽ മഞ്ഞിനെ തുടർന്നു ഇന്നും ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കി. 19 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. 26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. മൂടൽ മഞ്ഞിനെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാരോട് യാത്ര ആരംഭിക്കുന്നതിനു മുൻപ് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി ട്രെയിന്റെ സമയം ഉറപ്പു വരുത്തണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു.
Read Moreഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങാനും ഇനി ആധാർ നിർബന്ധം ! വ്യാജ അക്കൗണ്ടുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നീക്കമെന്ന് ഔദ്യോഗിക വിശദീകരണം
ന്യൂഡൽഹി: ഫേസ്ബുക്കിൽ അക്കൗണ്ട് ആരംഭിക്കാനും ആധാർ കാർഡ് നിർബന്ധമാക്കുന്നു. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാർ വിവരങ്ങൾ ആവശ്യപ്പെടാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ ഫേസ്ബുക്ക് സ്ഥിരീകരിച്ചു. പുതിയ അക്കൗണ്ട് ആരംഭിക്കുന്നവർ ആധാർ കാർഡിലെ പേരുതന്നെ അക്കൗണ്ടിൽ നൽകണമെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഫേസ്ബുക്കിന്റെ ഒൗദ്യോഗിക വിശദീകരണം. മൊബൈൽ ഫോണിലൂടെ അക്കൗണ്ട് ആരംഭിക്കുന്നവരോടാണ് ആധാറിലെ പേരുതന്നെ നൽകാൻ ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. ആധാർ നന്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിക്കുന്നില്ലെങ്കിലും ഭാവിയിൽ ഇതു സംഭവിക്കുമെന്നാണ് കന്പനിവൃത്തങ്ങൾ നൽകുന്ന സൂചന. യുഎസ് കഴിഞ്ഞാൽ ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 24.1 കോടി അക്കൗണ്ടുകളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇതിൽ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങുന്നതിന് ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്ന വിവരം മറ്റൊരു സമൂഹമാധ്യമമായ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത് എന്നതാണ് വൈരുദ്ധ്യം.
Read More