പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായ് പീഡിപ്പിച്ചെന്ന് പരാതി നൽകി യുവതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള 22 കാരിയായ പെൺകുട്ടിയാണ് ഗാസിയാബാദിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് പരാതി നൽകിയത്. ബുലന്ദ്ഷഹർ നിവാസിയായ പെൺകുട്ടിയും അവളുടെ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവൻ വനത്തിൽ ഇരിക്കുമ്പോഴാണ് സംഭവം. രാകേഷ് കുമാറും ദിഗംബർ കുമാറും എന്ന് പേരുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മറ്റൊരാളുമായി ഇവരുടെ അടുത്തെത്തി. പ്രതിശ്രുത വരനെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസുകാർ ഇവരോട് 10,000 രൂപ ആവശ്യപ്പെട്ടു. ഇവർ പോലീസുകാരോട് അപേക്ഷിച്ചു. തുടർന്ന് യുവാവിനോട് പേടിഎം വഴി 1000 രൂപ നൽകാൻ അവർ നിർബന്ധിച്ചു. 5.5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസുകാർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. പോലീസുകാർ തന്നെ തല്ലിയെന്നും യുവതി തന്റെ പരാതിയിൽ പറഞ്ഞു. വിട്ടയക്കുന്നതിന്…
Read MoreCategory: Loud Speaker
എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
എറണാകുളം ജനറൽ ആശുപത്രി ക്യാൻസർ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഭാഗമായാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമായത്. സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാൻസർ സെന്റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാൻസർ സെന്ററിനുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് നിർമ്മാണത്തിന് നേതൃത്വം നല്‍കിയത്. ഔട്ട് പേഷ്യന്റ് യൂണിറ്റ്, കീമോതെറാപ്പി വാർഡ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ വാർഡുകൾ, കാൻസർ ജനറൽ ഐ സി യു, കീമോതെറാപ്പിക്ക് വിധേയമാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളെ അളവുകുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള…
Read Moreഇൻഡിഗോ വിമാനത്തിൽ മോശമായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ
വിമാനത്തിലെ ബാത്ത് റൂമിനുള്ളിൽ മോശമായി പെരുമാറിയ വികലാംഗനായ യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ 6ഇ 126 വിമാനത്തിലാണ് സംഭവം. പട്ന വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്തിൽ വച്ച് ഇയാൾ മോശമായി പെരുമാറുകയും വിമാനത്തിനുള്ളിലെ ടോയ്ലറ്റിനുള്ളിൽ പൂട്ടിയിടുകയും ചെയ്തതായി ജീവനക്കാർ പരാതിയിൽ പറയുന്നു. കമർ റിയാസ് എന്ന യാത്രക്കാരൻ മാനസിക വൈകല്യമുള്ളയാളാണ്. ബന്ധുവിലൊരാൾക്കൊപ്പം ഹൈദരാബാദിൽ നിന്ന് പട്നയിലേക്ക് പോകുകയായിരുന്നെന്നും എയർപോർട്ട് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് പീറ്റർ പറഞ്ഞു. ഇൻഡിഗോ ജീവനക്കാർ നൽകിയ പരാതിയിൽ ഇയാളെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ പരിശോധന നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreനീലഗിരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
നീലഗിരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2 ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മേട്ടുപ്പാളയത്തിന് സമീപം ശനിയാഴ്ചയാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ ഉൾപ്പെടെ എട്ട് പേർ മരിച്ചത്. തെങ്കാശിയില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. “തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുണ്ടായ ബസ് അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പിഎംഎൻആർഎഫ്-ൽ നിന്ന് നൽകും”- എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ…
Read Moreഹാപ്പി ബർത്ഡേ ബ്രദർ’; വിനീത് ശ്രീനിവാസന് ആശംസകളുമായി നിവിൻ പോളി
നടനായും സംവിധായകനായും ഗായകനായും തിരക്കഥാകൃത്തായും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ വിനീത് ശ്രീനിവാസനു ഇന്ന് 39-ാം പിറന്നാൾ. താരത്തിനു ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു. സഹോദരാ, പിറന്നാൾ ആശംസകൾ. മികച്ചൊരു വർഷം ആശംസിക്കുന്നു’ എന്ന കുറിപ്പോടെ നിവിൻ പോളി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നിവിൻ – വിനീത് സിനിമകൾക്ക് ബ്രേക്ക് നൽകിയ ‘തട്ടത്തിൻ മറയത്തി’ലെ ചിത്രമാണ് നിവിൻ പോളി പങ്കുവെച്ചിരിക്കുന്നത്. സിനിമക്കു പുറത്തും ഇവർ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്.
Read Moreതലയ്ക്കുമുകളില്‍ അപായം; റോഡിലേക്ക് മാവിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണു
കോട്ടയം: കോട്ടയം-കുമരകം റോഡില്‍ ദീപിക ഓഫീസിനു സമീപം റോഡിലേക്ക് മാവിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണു. അര്‍ധരാത്രിയിലായതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. കുമരകം ഭാഗത്തേക്കുള്ള ബസ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. നിരവധി ആളുകള്‍ ബസ് കാത്ത് നില്ക്കുന്ന സ്ഥലമാണിത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്നില്ക്കുന്ന വലിയ മാവിന്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. ഇത്തിള്‍ക്കണ്ണി പിടിച്ച് മരത്തിന്റെ ശിഖരങ്ങള്‍ ദ്രവിച്ച അവസ്ഥയിലാണ്. ഈ പുരയിടത്തിലെ റോഡിനോട് ചേര്‍ന്ന് നില്ക്കുന്ന മരങ്ങളും ഉണങ്ങിയ അവസ്ഥയിലാണ്. ഇതും നിലംപതിക്കാം.
Read More‘ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം’; മമ്മൂട്ടി
തന്റെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. വളരെ അധികം ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം മമ്മൂട്ടി കുറിച്ചു. “കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
Read Moreപെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി പോലീസ് പിടിയിൽ
പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി പിടിയിൽ. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ മേഖലയിലാണ് സംഭവം. പ്രതിയെ ഉത്തർപ്രദേശിലെ ഖോരയിൽ നിന്ന് പിടികൂടിയതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മയൂർ വിഹാർ പോലീസ് സ്റ്റേഷന് എൽബിഎസ് ആശുപത്രിയിൽ നിന്ന് ബുധനാഴ്ച വിവരം ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേ ഗ്രാമത്തിൽ താമസിക്കുന്ന ഒരാൾ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ പിതാവ് ആശുപത്രിയിൽ വച്ച് പറഞ്ഞു. ഇബ്രാൻ (19) എന്ന പ്രതിയെ യുപിയിലെ ഖോറയിൽ നിന്നാണ് പിടികൂടിയത്. പ്രതി തയ്യൽക്കട നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Read Moreകേരള പോലീസിന്റെ ദ്രുതപ്രതികരണ സംവിധനം; അപരാജിത ഓണ്‍ലൈന്‍ ഇതുവരെ എത്തിയത് 6,000 ഫോണ്‍ കോൾ
സീമ മോഹൻലാൽകൊച്ചി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍, സ്ത്രീധനം, ഗാര്‍ഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുതപ്രതികരണ സംവിധാനമായ അപരാജിത ഓണ്‍ലൈനിലേക്ക് ഇതുവരെ എത്തിയത് ആറായിരത്തിനടുത്ത് ഫോണ്‍ കോളുകള്‍. 2021 സെപ്റ്റംബറിലാണ് ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. 9497996992 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഈ വര്‍ഷം ഇതുവരെ പരാതികള്‍ സംബന്ധിച്ച 800 ഫോണ്‍കോളുകള്‍ ലഭിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളില്‍നിന്നാണ് പരാതിപ്പെടാന്‍ വിളിക്കുന്നവരില്‍ ഏറെയും. 2021 മുതല്‍ ഇതുവരെ 425 പരാതികളാണ് ഇവന്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 175 സ്ത്രീധന പീഡന പരാതികളും 250 ഗാര്‍ഹിക പീഡന പരാതികളുമാണുള്ളത്. പോലീസിന്റെ തുടര്‍ നടപടികള്‍ ആവശ്യമായ 43 കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 9497996992 ധൈര്യമായി വിളിക്കാംഓണ്ലൈന് അതിക്രമങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്ട്ടുചെയ്യപ്പെടാറില്ല. സാമൂഹിക സമ്മര്‍ദ്ദമോ, അടുത്ത സുഹൃത്തോ ബന്ധുവോ…
Read Moreകൊട്ടട്ടെ തകിൽ കൊട്ടട്ട… ബ്രേക്കിനിടയിൽ ഡസ്കിൽ കൊട്ടി താളം പിടിച്ച് ഏഴാം ക്ലാസുകാർ;വെെറലായി വീഡിയോ
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നവരാണ് അധ്യാപകർ. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളുടെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. വിദ്യാർഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പേനയും പെൻസിലും ഉപയോഗിച്ച് ഡസ്കിൽ താളത്തിൽ കൊട്ടികേറുകയാണ്. അപ്രതീക്ഷിതമായി അതുവഴി വന്ന അധ്യാപിക അനുസ്മിത ഇത് തന്റെ ഫോണിൽ പകർത്തി. വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടി ഫേസ്ബുക്കിൽ ഇവരുടെ വീഡിയോ ഷെയർ ചെയ്തതോടെ സംഭവം വെെറലായി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്… ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റർവെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചർ കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തി. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ്…
Read More