ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകൻ കൂടിയായ മലയാളി വ്യവസായിയെ കൊലപ്പെടുത്തി ഡൽഹിയിലെ പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴാഴ്ച രാത്രി ഒൻപതോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. സുജാതന്റെ പഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്നു പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. സംസ്കാരം പിന്നീടു ഡൽഹിയിൽ നടക്കും. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളജ് വിദ്യാർഥി).
Read MoreCategory: Loud Speaker
കരുവന്നൂർ വലിയ വീഴ്ച; സഹകരണ മേഖലയ്ക്കാകെ കളങ്കമുണ്ടാക്കി; തെറ്റ് ചെയ്തു എന്ന് ബോധ്യമായാൽ ആരെയും പാർട്ടി സംരക്ഷിക്കില്ലെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം സഹകരണ മേഖലയ്ക്കാകെ കളങ്കം ഉണ്ടാക്കിയെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി.ജയരാജൻ കരുവന്നൂരിൽ വലിയ വീഴ്ച ഉണ്ടായെന്ന് അഭിപ്രായപ്പെട്ടത്. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ പി. സതീഷ് കുമാർ മട്ടന്നൂരുകാരനാണ്. തനിക്കു നന്നായി അറിയാം. പക്ഷെ അയാളുടെ ഇടപാടുകൾ അറിയില്ല, തനിക്ക് അയാളുമായി ഇടപാടില്ലെന്നും ഇ.പി. ജയരാജന് പറഞ്ഞു. സതീശന്റെ ഡ്രൈവറെക്കൂടി ഇഡി അന്വേഷണ പരിധിയിൽ കൊണ്ട് വരണം. തനിക്കെതിരേ നടക്കുന്ന വ്യാജ ആക്ഷേപങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ രാമനിലയത്തിൽ പലരും വന്നു കാണാറുണ്ട്. അതൊന്നും നോക്കി വയ്ക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടൻ ചെയ്ത് കൊടുക്കുന്ന വ്യക്തിയല്ല.…
Read Moreമണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ വീട് സന്ദർശിച്ച് ഗവർണർ
മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ അനുസൂയ ഉയ്കെ. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനെ തുടർന്ന് അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. ഗവർണർ രണ്ട് വിദ്യാർഥികളുടെയും കുടുംബാംഗങ്ങളെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ അവരുടെ വീടുകളിൽ പോയി കണ്ടതായി രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജൂലൈയിൽ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഗവർണർ രണ്ട് വിദ്യാർഥികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ദിവസങ്ങളോളം നിരാഹാരം കിടക്കുന്ന അമ്മമാർക്ക് വെള്ളം നൽകുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. അഞ്ച് മാസത്തോളമായി വംശീയ കലാപത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം ഒരു സിബിഐ സംഘം ഇപ്പോൾ അന്വേഷിക്കുകയാണ്. പിന്നീട് വൈകുന്നേരം ഗവർണർ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിക്കുകയും അവരുടെ…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതി പോലീസ് പിടിയിൽ
ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയ യുവതി പോലീസ് കസ്റ്റഡിയിൽ. മുംബൈയിലെ സബർബൻ മലാഡിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം സോനം സാഹു വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സഹോദരിക്ക് 200 രൂപ നൽകി ബിസ്ക്കറ്റ് വാങ്ങാൻ പറഞ്ഞയച്ചു. പെൺകുട്ടി കടയിലേക്ക് പോയപ്പോൾ പ്രതി ആൺകുട്ടിയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സാങ്കേതിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എംഎസ് സാഹുവിനെ അറസ്റ്റ് ചെയ്തതെന്നും കുട്ടിയെ കുടുംബത്തിന് തിരികെ നൽകിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreതെറ്റായ കുത്തിവയ്പ്പിന് ശേഷം പെൺകുട്ടി മരിച്ചു; മൃതദേഹം വലിച്ചെറിഞ്ഞ് ആശുപത്രി ജീവനക്കാർ
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തെറ്റായ കുത്തിവയ്പ്പ് നൽകിയതിനെ തുടർന്ന് 17 കാരിയായ പെൺകുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. തുടർന്ന് ആശുപത്രി ജീവനക്കാർ മൃതദേഹം പുറത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിലേക്ക് വലിച്ചെറിയുകയും മരിച്ച വിവരം പോലും അറിയിക്കാതെ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ഭാരതിയെ ചൊവ്വാഴ്ച പനി ബാധിച്ചതിനാൽ ഗിരോർ ഏരിയയിലെ കർഹാൽ റോഡിലുള്ള രാധാ സ്വാമി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പനി കുറഞ്ഞ് വന്നിരുന്നെന്ന് ഭാരതിയുടെ അമ്മായി മനീഷ പറഞ്ഞു. തുടർന്ന് ഡോക്ടർ ഭാരതിയ്ക്ക് ഒരു കുത്തിവയ്പ്പ് നൽകി. തുടർന്ന് ആരോഗ്യനില മോശമായതിനാൽ പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞതായും അവർ പറഞ്ഞു. ഇത് ചോദിച്ചപ്പോൾ ഭാരതി മരിച്ചിരുന്നുവെന്നാണ് അവർ പറഞ്ഞത്. പെൺകുട്ടിയുടെ കുടുംബം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. സംഭവസ്ഥലത്തേക്ക് അയച്ച നോഡൽ ഓഫീസർ ഡോക്ടറോ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്…
Read Moreനിപ പിന്‍വാങ്ങി; രോഗബാധിതരായ നാലുപേര്‍ക്കും ഡബിള്‍ നെഗറ്റീവ്
കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധിച്ച നാലു രോഗികള്‍ക്കും ഡബിള്‍ നെഗറ്റീവ്. ഒമ്പതു വയസുകാരന് ഉള്‍പ്പെടെയുള്ള രോഗികളാണ് രോഗ മുക്തരായത്. ഇവര്‍ക്ക് ഇടവേളകളില്‍ നടത്തിയ രണ്ടു പരിശോധനകളും നെഗറ്റീവായതോടെയാണ് ഡബിൾ നെഗറ്റീവായതായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. നിപ ബാധിച്ചു മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലിയലുടെ മകനാണ് ഒമ്പതു വയസുകാരന്. മുഹമ്മദലിയുടെ ഭാര്യാ സഹോദരാണ് മറ്റൊരാള്‍. കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകന്, ഇവിടെ ഒരു രോഗിയുടെ കൂട്ടിരിപ്പിനുപോയ ഫറോക്ക് സ്വദേശി എന്നിവരാണ് നിപ പോസിറ്റീവായി മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മറ്റുള്ളവര്‍. ഇവര്‍ക്കെല്ലാവര്‍ക്കും ഇന്നെല നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണ്.ഇതില്‍ ഒമ്പതു വയസുകാരന്റെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്നു കുറേ ദിവസം. ഓഗസ്റ്റ് മാസം 30ന് മരിച്ച മരതോങ്കര കള്ളാട്ടെ മുഹമ്മദലിയാണ് (49) നിപ വൈസറിന്റെ ഉറവിടം.
Read Moreനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന; പ്രതി റോബിന് ജോര്‍ജ് പിടിയില്‍; പിടികൂടിയത് തിരുനല്‍വേലിയില്‍നിന്ന്
കോട്ടയം: കുമാരനല്ലൂരില്‍ നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതി റോബിന് ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. പുലര്‍ച്ചയോടെ അന്വേഷണസംഘം പ്രതിയെ കോട്ടയത്ത് എത്തിച്ചു. രാവിലെ പത്തോടെ കുമാരനല്ലൂരിലെ “ഡെല്‍റ്റ കെ-9′ നായ പരിശീലനകേന്ദ്രത്തിലെത്തിച്ചു തെളിവെടുപ്പു നടത്തി. തിരുനല്‍വേലിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് റോബിനെ പോലീസ് പിടികൂടിയത്. അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെയാണ് ഇയാള്‍ എവിടെയുണ്ടെന്ന് പോലീസ് മനസിലാക്കിയത്. ഇയാള്‍ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഉപയോഗിക്കാത്തതുമൂലം ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 17.8 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.പോലീസിനെ കണ്ടതും നായ്ക്കളെ അഴിച്ചുവിട്ട് റോബിന് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസമായി ഇയാളുടെ പിന്നാലെയായിരുന്നു പോലീസ്. രണ്ട് തവണ ഇയാള്‍ പോലീസിനെ കബളിപ്പിച്ച്…
Read Moreമാംസഭുക്കുകൾക്കൊപ്പം ജോലി ചെയ്യുമ്പോൾ പിഴവ് പാടില്ല; സഫാരി പാർക്കിൽ സിംഹത്തിന്റെ ആക്രമണത്തിൽ ജപ്പാൻ മൃഗപാലകന് ദാരുണാന്ത്യം
മൃഗശാലയിൽ കൂട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ സിംഹത്തിന്റെ ആക്രമണത്തിൽ ജീവനക്കാരൻ മരിച്ചു. ജപ്പാനിലെ സഫാരി പാർക്കിലാണ് സംഭവം. ഫുകുഷിമ മേഖലയിലെ തൊഹോകു സഫാരി പാർക്കിലെ ജീവനക്കാരനായ കെനിച്ചി കാറ്റോയെ കഴുത്തിൽ നിന്ന് രക്തസ്രാവം വരുന്ന നിലയിൽ സിംഹക്കൂട്ടിനുള്ളിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണം ഉപയോഗിച്ച് സിംഹത്തെ കൂട്ടിലേക്ക് ആകർഷിക്കാൻ കാറ്റോ ശ്രമിക്കുകയായിരുന്നുവെന്നും എന്നാൽ വലിയ പൂച്ചയിൽ നിന്ന് സിംഹത്തെ വേർപെടുത്തേണ്ട വാതിൽ പൂട്ടിയില്ലെന്നും പാർക്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വാതിൽ തുറന്ന് ഭക്ഷണം വയ്ക്കും, ഭക്ഷണം വെച്ചാൽ ഉടൻ വാതിൽ അടച്ച് പൂട്ടണമെന്നും പാർക്കിന്റെ വൈസ് പ്രസിഡന്റ് നോറിചിക കുമാകുബോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആ സമയത്ത് വാതിൽ തുറന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഹങ്ങൾ, കടുവകൾ, കരടികൾ തുടങ്ങിയ മാംസഭുക്കുകൾക്കൊപ്പം ജോലി ചെയ്യുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു കാറ്റോ. ഈ സംഭവം വളരെ ഗൗരവമായി കാണുന്നെന്നും. സമാനമായ…
Read Moreആൺമക്കൾക്ക് വിഷം നൽകി; പിന്നാലെ ജീവനൊടുക്കി അമ്മ
മക്കൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി അമ്മ. ത്രിപുരയിലെ ഖോവായ് ജില്ലയിലാണ് 25 കാരിയായ സ്ത്രീ തന്റെ രണ്ട് ആൺമക്കൾക്കും വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രമീള മുണ്ട എന്ന സ്ത്രീയും ഒമ്പത് വയസ്സുള്ള മകനും മരിച്ചു. പതിനൊന്ന് വയസ്സുള്ള മകൻ അഗർത്തലയിലെ ജിബിപി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി കമലബാഗൻ ഗ്രാമത്തിലാണ് സംഭവം.
Read Moreഗർഭിണിയെ കാട്ടിൽ കൊണ്ടുപോയി തീകൊളുത്തി; അമ്മയും സഹോദരനും അറസ്റ്റിൽ
ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. യുവതിയക്ക് ഗുരുതരമായി പൊള്ളലേറ്റു. അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ രോഷാകുലരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിനെക്കുറിച്ച് അവർ അവളോട് ചോദിച്ചിരുന്നുവെങ്കിലും വിവരങ്ങളൊന്നും വെളിപ്പെടുത്താൻ യുവതി തയാറായില്ല. 21 കാരിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ചില കർഷകർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് 70 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെന്ന് പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ മീററ്റിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ യുവതിയുടെ അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read More