ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയിലെ പ്രശ്നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ് നൂഹിലേക്ക് എത്തുന്നതിന് മുന്‍പാണ് തടഞ്ഞത്. മേഖലയില്‍ നിരോധാനജ്ഞ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. നിരോധാനാജ്ഞ നിലനില്‍ക്കാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തിന് അനുമതി നല്കി. തുടര്‍ന്ന് അക്രമസംഭവം വ്യാപിച്ച മറ്റൊരു മേഖലയായ ബാര്ഷാപൂരിലെത്തി നേതാക്കള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തി. എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ നേതാവ് ദരിയാവ്സിങ് കശ്യപ് എന്നിവരുടെ സംഘമാണ് നൂഹ് സന്ദര്‍ശിക്കാന്‍ എത്തിയത്. ‘സന്ദര്‍ശന വിവരം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒരു പ്രശ്നത്തിനും വര്‍ഗീയത പരിഹാരമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിഘടന ശക്തികള്‍ ഇരുവശത്തുമുണ്ട്. അതിനാലാണ് സാഹചര്യം മനസ്സിലാക്കാന്‍ അങ്ങോട്ടേക്ക് പോകുന്നത്’ പി സന്തോഷ് കുമാര്‍ പറഞ്ഞു. നേരത്തെ, മണിപ്പൂരിലെ കലാപബാധിത മേഖലകളിലും സിപിഐ സംഘം…
Read MoreCategory: Loud Speaker
ട്യൂഷന് സെന്ററുകളില്‍ നൈറ്റ് ക്ലാസ് വിലക്കി ബാലാവകാശ കമ്മീഷന് ! വിനോദയാത്രയും പാടില്ല
സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന് സെന്ററുകളിലും പാരലല്‍ കോളേജുകളും നടത്തുന്ന വിനോദയാത്രകള്‍ക്കും രാത്രികാല ക്ലാസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ബാലാവകാശ കമ്മിഷന്. പത്ത്, പ്ലസ് ടു പരീക്ഷകള്‍ക്ക് മുന്നോടിയായി നടത്തുന്ന രാത്രികാല പഠനക്ലാസുകളും വിനോദയാത്രകളും നിരോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സെക്രട്ടറി, ഗതാഗത കമ്മിഷണര്‍ എന്നിവര്‍ക്ക് ബാലാലകാശ കമ്മിഷന് നിര്‍ദേശം നല്കി. സ്കൂളിലെ ക്ലാസിന് ശേഷം നടക്കുന്ന മണിക്കൂറുകളോളം നീളുന്ന ഇത്തരം നൈറ്റ് സ്റ്റഡി ക്ലാസുകള്‍ അശാസ്ത്രീയമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തും. രക്ഷിതാക്കള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാനും ഇത്തരം ക്ലാസുകള്‍ കാരണമാകും. അതിനാല്‍ രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു. വാളകം മാര്‍ത്തോമ ഹൈസ്കൂള്‍ അധ്യാപകന് സാം ജോണ്‍ നല്കിയ പരാതിയില്‍ കമ്മിഷന് അംഗം റെനി ആന്റണിയാണ് ഉത്തരവിറക്കിയത്. പോലീസ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവരുടെ…
Read Moreസെപ്റ്റി ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; മരണകാരണം മീഥെയ്ന്‍ വാതകം ശ്വസിച്ചതെന്ന് സംശയം
സെപ്റ്റി ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ മരിച്ചു. വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് സംഭവം. ഗണേഷ് മന്ന, സുബ്രത ദാസ് എന്നിവരാണ് മരിച്ചത്. മൂന്ന് മാസം മുന്‍പ് പണിതീര്‍ത്ത ടാങ്കിന്റെ ഉള്ളിലെ നിര്‍മാണ പ്ലാങ്ക് നീക്കം ചെയാനെത്തിയതാണിവര്. പണിയ്ക്കായി എത്തിയ തൊഴിലാളികളില്‍ ഒരാള്‍ ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയും മറ്റെയാള്‍ പുറത്ത് നില്‍ക്കുകയുമായിരുന്നു. ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ തൊഴിലാളികളിൽ ഒരാൾ മിനിറ്റുകൾ കഴിഞ്ഞിട്ടും പ്രതികരിക്കാതായതോടെ കൂടെ ഉണ്ടായിരുന്ന ആളും ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി തൊഴിലാളികളെ പുറത്തെത്തിച്ചു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ടാങ്കിനുള്ളില്‍ മീഥെയ്ന്‍ വാതകം അടിഞ്ഞുകൂടിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിറമോ മണമോ ഇല്ലാത്ത മാരകമായ ഈ വാതകം വളരെ അപകടകാരിയാണ്. ഇത് ടാങ്കിനുള്ളിൽ അടിഞ്ഞുകൂടിയതാവാം മരണകാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ സംശയം പ്രകടിപ്പിച്ചു.
Read Moreപള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ കുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍
വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കാസര്‍കോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മല്‍ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയില്‍ നിസ്കരിക്കാന്‍ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്. ഇയാള്‍ക്കെതിരേ വ്യാപകപരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. മറ്റ് ചില വിദ്യാര്‍ത്ഥികളും പ്രതിക്കെതിരെ ആരോപണമുന്നയിച്ചു. ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയര്‍ത്തുന്ന ആരോപണം. കാസര്‍ഗോഡ് വനിതാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഅയ്യോ എന്ന നിലവിളി;വാതിൽ തുറന്ന വീട്ടുകാർ കണ്ടത് ബ്ലാക്ക്മാനെ ഓടിക്കുന്ന പട്ടി; ചെറുപുഴയിലെ സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്…
ചെറുപുഴ: ഇരുട്ടിന്റെ മറവിലെത്തിയ ബ്ലാക്ക്മാന് കുരച്ചുചാടിയ നായയെ കണ്ട് പരിഭ്രമിച്ച് കയ്യാല പൊളിച്ചോടി. ചെറുപുഴ ഇടവരമ്പിലാണ് ബ്ലാക്ക്മാന് പേടിച്ചോടിയ സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടവരമ്പിലെ അഖില്‍ മനോജിന്റെ വീട്ടിലേക്കെത്തിയ ബ്ലാക്ക്മാനാണ് പേടിച്ചോടിയത്. അഖിലിന്റെ സഹോദരിയുടെ കുട്ടി കരയുന്നതിനാല്‍ വീട്ടുകാര്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു. അതിനിടയിലാണ് ഇവരുടെ വളര്‍ത്തുനായ പെട്ടെന്ന് കുരച്ചുചാടിയത്. പെട്ടെന്ന്തന്നെ വീട്ടുകാര്‍ ലൈറ്റിടുകയും ചെയ്തു. പിന്നീട് കേട്ടത് പേടിച്ചരണ്ട “അയ്യോ’യെന്ന വിളിയും കല്ലുകള്‍ ഉരുണ്ടുവീഴുന്ന ശബ്ദവും. വേഗത്തില്‍ പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് ശരവേഗത്തില്‍ ഓടിമറയുന്ന കറുത്ത രൂപമാണ്. വീടിനോട് ചേര്‍ന്നുള്ള കയ്യാല പൊളിഞ്ഞു കിടക്കുകയായിരുന്നു. പിന്തുടര്‍ന്നോടിയ നായയുടെ കടിയേറ്റുകാണുമെന്നാണ് വീട്ടുകാരുടെ വിശ്വാസം.
Read Moreഓണം അടച്ചു പൊളിക്കാൻ; കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ബാങ്കുകളിൽനിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കാം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി ജീവനക്കാർക്ക് ഓണക്കാലത്ത് ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കാൻ സംവിധാനം. ജീവനക്കാർ ശമ്പളം സ്വീകരിക്കുന്ന ബാങ്കിലെ സാലറി അക്കൗണ്ട് മുഖേനയാണ് ഇത്. കഴിഞ്ഞ വർഷം ഓണത്തിന് കൃത്യമായി ശമ്പളം ലഭിക്കാതിരിക്കുകയും ഓണം അഡ്വാൻസ്, ബോണസ് എന്നിവ മുടങ്ങുകയും ചെയ്തിരുന്നു. ഇത്തവണയും ഇപ്പോൾ ഒരു മാസത്തെ ശമ്പളം കുടിശികയാണ്. കെഎസ്ആർടിസിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ഇത്തവണയും കൃത്യസമയത്ത് ശമ്പളം ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഓണത്തിന് അഡ്വാൻസോ ബോണസോ കിട്ടാൻ സാധ്യതയുമില്ല. ഈ സാഹചര്യത്തിൽ ശമ്പളത്തിന് തുല്യമായതുക ശമ്പള അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റായി ലഭിക്കുമെന്ന് ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ) പ്രസിഡന്റ് ടി.കെ.പ്രദീപ് അറിയിച്ചു. ആറു മാസ ഗഡുക്കളായി തുച്ഛമായ പലിശയോടെ ഓവർ ഡ്രാഫ്റ്റ് തുക തിരിച്ചടയ്ക്കണം. ബാങ്കുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫാറത്തോടൊപ്പം പ്രോമിസറി നോട്ടുമുണ്ടാകും. ആധാർ , പാൻ കാർഡ്…
Read Moreപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവം ; കേന്ദ്ര ഇന്റലിജൻസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്ടർ പറത്തിയ സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം 28ന് രാത്രി ഏഴിനാണ് പത്മനാഭസ്വാമിക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്ടർ പറത്തിയതായി ഭക്തജനങ്ങൾ പരാതിപ്പെട്ടത്. അഞ്ച് തവണ ഹെലികോപ്ടർ പറന്നുവെന്നാണ് ഭക്തജനങ്ങൾ വ്യക്തമാക്കിയത്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ അതീവ സുരക്ഷാമേഖലയായാണ് പരിഗണിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് കൂടി ഹെലികോപ്ടർ പറത്തണമെങ്കിൽ ബന്ധപ്പെട്ട വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ഭ ക്തജനങ്ങൾ പരാതിയുമായി കേന്ദ്രവ്യോമയാന വകുപ്പിനെ സമീപിച്ചതോടെയാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്.
Read Moreതിങ്കളാഴ്ച യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം; മിത്ത് വിവാദം പ്രധാന ചർച്ചാവിഷയം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാനായി തിങ്കളാഴ്ച രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവുമെല്ലാം യോഗത്തിൽ ചർച്ചയാകും. യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളായിരിക്കും പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിക്കുന്നത്. അതേ സമയം മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ സഭയ്ക്കകത്ത് സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ട ത്. മിത്ത് വിവാദത്തിൽ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ മുൻനിലപാട് തിരുത്തൽ വരുത്തിയിട്ടുണ്ട്. അത് പോലെ സ്പീക്കറും ഈ വിഷയത്തിൽ തിരുത്തൽ വരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയൊ ചെയ്യണമെന്നാണ് യുഡിഎഫ് നിലപാട്. ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിച്ച വിധത്തിൽ പരാമർശം നടത്തിയ സ്പീക്കറുമായി സഭയിൽ പ്രതിപക്ഷം മുന്നോട്ട് പോയാൽ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് , യുഡിഎഫ് നേതാക്കൾ പങ്ക് വയ്ക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ…
Read Moreകെഎസ്ആർടിസി ബസിൽ യാത്രക്കാർക്ക് ടിക്കറ്റില്ല; 22 കണ്ടക്ടർമാർക്കു പിഴശിക്ഷ; പിഴത്തുക ശമ്പളത്തിൽ നിന്ന് പിടിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റില്ലാതിരുന്ന കാരണത്താൽ 22 കണ്ടക്ടർമാർക്ക് പിഴ ശിക്ഷ. ഇതിൽ ഏഴ് പേർ ബദലി കണ്ടക്ടർമാരാണ്. 500 രൂപ മുതൽ 5000 രൂപ വരെയാണ് പിഴ. ഈ തുക ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ ഉത്തരവിറങ്ങി. ഒരു കണ്ടക്ടർക്ക് 5000, നാല് പേർക്ക് 3000, ഏഴ് പേർക്ക് 2000, ആറ് പേർക്ക് 1000, നാല് പേർക്ക് 500 രൂപ വീതമാണ് പിഴ ശിക്ഷ. യാത്രക്കാർക്ക് ടിക്കറ്റ് നല്‍കിയില്ല, ലഗേജ് ചാർജ്ജ് ഈടാക്കിയില്ല , 30 കിലോയിലധികം ഭാരമുള്ള കുട്ടികൾക്ക് ഹാഫ്ടിക്കറ്റ് നല്‍കിയില്ല , ഫുൾ ടിക്കറ്റ് ഈടാക്കേണ്ട കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് നല്‍കിയത് തുടങ്ങിയ കാരണങ്ങൾക്കാണ് പിഴ ശിക്ഷ. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലുള്ള കണ്ടക്ടർമാർക്കാണ് ശിക്ഷ കിട്ടിയിരിക്കുന്നത്. വിവിധ യൂണിറ്റുകളിലേയും സ്ക്വാഡുകളിലെ യും ഇൻസ്പെക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.…
Read Moreമലക്കംമറിഞ്ഞ് എം.വി. ഗോവിന്ദൻ;ഗണപതി മിത്താണെന്നു താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ മുൻനിലപാടിൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗണപതി മിത്താണ ് താൻ പറഞ്ഞിട്ടില്ല. ഗണപതി മിത്താണെന്ന് സ്പീക്കർ എ.എൻ. ഷംസീറും പറഞ്ഞിട്ടില്ല. മറിച്ചുള്ളതെല്ലാം കള്ളപ്രചാരണങ്ങളാണ്. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ്. പരശുരാമൻ മഴു എറിഞ്ഞുണ്ടായതാണ് കേരളമെന്നുള്ള പ്രചാരണം മിത്താണെന്നാണ് താൻ ഉദാഹരിച്ചത്. സിപിഎം വർഗീയ പ്രചാരണം നടത്തുവെന്ന ആരോപണം അസംബന്ധമാണ്. സതീശന്റെ ഉള്ളിലെ വർഗീയ നിലപാടുകൾ അറിയാതെ പുറത്ത് വരികയാണ്. സതീശന്റെ മനസിനുള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകൾ അറിഞ്ഞോ അറിയാതെയോ ഉണ്ട്. സിപിഎമ്മിന്റെ കൂറ് വിശ്വാസികളോടാണ്. നാമ ജപം നടത്തിയാലും ഇങ്ക്വിലാബ് വിളിച്ചാലും നിയമലംഘനം നടത്തിയാൽ കേസെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം യഥാർഥ വിശ്വാസികളോടൊപ്പമാണ്. ബിജെപി വിശ്വാസത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്…
Read More