മധ്യവയസ്കനെ അശ്ലീല വീഡിയോ കോളില്‍ കുടുക്കി സെക്സ് റാക്കറ്റുകാര്‍ 6.8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി (ഒഎസ്ഡി) ജോലി ചെയ്തിരുന്നയാളെയാണു തട്ടിപ്പിന് ഇരയാക്കിയത്. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം പോലീസില്‍ പരാതി നല്കിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു സംഭവം. ശുചിമുറിയില്‍നിന്നു പുറത്തുകടക്കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ എടുത്തതും മറുഭാഗത്തുണ്ടായിരുന്ന സ്ത്രീ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. രണ്ടു പേരുടെയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട്, മറ്റൊരു നമ്പരില്‍നിന്നു വിളി വന്നു. ഹിന്ദി വാര്‍ത്താചാനലില്‍ നിന്നുള്ള മഹേന്ദ്ര സിങ് എന്ന റിപ്പോര്‍ട്ടറാണെന്നാണ് അങ്ങേത്തലയ്ക്കലുള്ള ആള് പറഞ്ഞത്. വീഡിയോ കോള്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹത്തെ അറിയിച്ചു. യുട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വീഡിയോ…
Read MoreCategory: Loud Speaker
അര്‍ധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെന്ന് കരുതാനാവില്ല ! ബലാല്‍സംഗക്കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണം
അര്‍ധബോധാവസ്ഥയില്‍ നല്കുന്ന അനുമതി ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിനിയെ ലഹരിനല്‍കി അര്‍ധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസില്‍, പ്രതിയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമമടക്കം ചുമത്തി രാമമംഗലം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് പരാമര്‍ശം. പ്രതിയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി എറണാകുളം പ്രത്യേകകോടതിയും തള്ളിയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും പിന്മാറിയതിനെത്തുടര്ന്ന് വിദ്യാര്‍ഥിനി വ്യാജപരാതി നല്‍കിയെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. കഴിഞ്ഞവര്‍ഷം നവംബര്‍ 18ന് കോളേജില്‍വെച്ചാണ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. സംഭവദിവസം പ്രതി പെണ്‍കുട്ടിയെ കോളേജ് ലൈബ്രറിയിലേക്ക് വിളിച്ചു. അവിടെയെത്തിയപ്പോള്‍ പ്രതിയും സുഹൃത്തുക്കളും മദ്യപിക്കുന്നതും പുക വലിക്കുന്നതുമാണ് പെണ്‍കുട്ടി കണ്ടത്. പെണ്‍കുട്ടിയോടും പുകവലിക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നപ്പോള്‍ പ്രതി കേക്കും കുപ്പിവെള്ളവും നല്കി. ഇത് കഴിച്ചപ്പോള്‍ കാഴ്ച കുറയുകയും അര്ധബോധാവസ്ഥയിലാകുകയുമായിരുന്നു. തുടര്‍ന്ന് കോളേജിന്റെ മുകള്‍നിലയില്‍ കൊണ്ടുപോയി ബലാത്സംഗംചെയ്തെന്നാണ് കേസ്. തുടര്‍ന്ന് ഡിസംബര്‍ ഏഴുവരെ പലദിവസങ്ങളില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും…
Read Moreആശങ്ക വേണ്ട, ചോദ്യം ചെയ്യേണ്ട സാഹചര്യവുമില്ല; ചീറ്റകളുടെ മരണത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം
ചീറ്റപ്പുലികളെ ഇന്ത്യയില്‍ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഈ വര്‍ഷം മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒമ്പത് ചീറ്റകൾ ചത്തതിനെ തുടര്‍ന്ന് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം. മൂന്ന് കുഞ്ഞുങ്ങളുള്‍പ്പെടെ ഒമ്പത് ചീറ്റകളാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നമീബിയയില്‍ നിന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നും 20 ചീറ്റകളെ ഇവിടേക്ക് എത്തിച്ചത്. 1952ല്‍ രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ശേഷം പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികളുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എല്ലാ വര്‍ഷവും പന്ത്രണ്ട് മുതല്‍ പതിനാല് വരെ ചീറ്റകളെ വാങ്ങാനാണ് തീരുമാനം. ഇവിടുത്തെ കാലാവസ്ഥയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശകലനം ചെയ്തുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പ്രശ്നങ്ങളുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടു പോയി 28 ദിവസം കൂട്ടബലാല്‍സംഗം ചെയ്തു ! ഞെട്ടിക്കുന്ന സംഭവം
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറുപേര്‍ ചേര്‍ന്ന് ബലാല്‍സംഗത്തിനിരയാക്കിയത് 28 ദിവസം. പതിമൂന്ന് വയസുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ജൂലൈ ഒമ്പതിന് കാറിലെത്തിയ സംഘം മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അന്ന് തന്നെ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്ത് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അമ്മ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് തനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. മകള്‍ സരിയ ചൗക്കില്‍ ഉണ്ടെന്നും അവിടെ എത്തി കൊണ്ടു പോകാനും ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മകളെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയമായതെന്ന് പോലീസ് പറഞ്ഞു. ജൂലായ് ഒമ്പതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം 28 ദിവസം ബന്ദിയാക്കി…
Read Moreകലാപത്തീ ആളിത്തന്നെ; മണിപ്പുരിൽ വീണ്ടും തീവയ്പും വെടിവയ്പും; പരിക്കേറ്റ ഒരു പോലീസുകാരൻകൂടി മരിച്ചു
ഇംഫാൽ: മണിപ്പുരിൽ കലാപത്തീ അണയാതെ നിൽക്കുന്നതിനിടെ വീണ്ടും തീവയ്പും വെടിവയ്പും. ചെക്ക്ക്കോൺ മേഖലയിൽ വീടുകൾ തീയിട്ടതിനു പുറമെ ക്വക്തയിൽ വെടിവയ്പുണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടും പുറത്തുവന്നു. ഒരു പോലീസുകാരൻ ഉൾപ്പ ടെ ആറ് പേർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി.സുപ്രീം കോടതി മണിപ്പുർ വിഷയം ഇന്നു പരിഗണിക്കുന്നുണ്ട്. മണിപ്പുർ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു കോടതിയിൽ ഹാജരാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ (ഐടിഎൽഎഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച നടത്തുന്നത്. അതിനിടെ സർക്കാരിനുള്ള പിന്തുണ കുക്കി പീപ്പിൾസ് അലയൻസ് പിൻവലിച്ചത് ബിജെപിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. അറുപതംഗ സഭയിൽ രണ്ട് എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. ബിജെപിക്കു 37 അംഗങ്ങൾ ഉള്ളതിനാൽ…
Read Moreരാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം തിരിച്ചുകിട്ടുന്നത് 134 ദിവസത്തിനുശേഷം; ഇന്നു മുതൽ പാർലമെന്റിൽ
ന്യൂഡൽഹി: അപകീർത്തിക്കേസിൽ സുപ്രീം കോടതി ഉത്തരവിലൂടെ അയോഗ്യത നീങ്ങിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ചു ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ ഇന്നു മുതൽ അദ്ദേഹത്തിനു പാർലിമെന്റിലെത്താം. അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനും കഴിയും. വയനാട് എംപിയായ രാഹുൽ ഗാന്ധിക്ക് 134 ദിവസങ്ങൾക്കുശേഷമാണ് ലോക്സഭാംഗത്വം തിരിച്ചുകിട്ടുന്നത്. മോദി സമുദായത്തെ അപകീർത്തപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുലിനു അയോഗ്യത വന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാഹുലിന്റെ തടവുശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതേത്തുടർന്നു രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരുന്നു. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ, വിധി സ്റ്റേ ചെയ്ത് ദിവസങ്ങൾ കടന്നിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്ന ചോദ്യം…
Read Moreവലിയ പാറക്കല്ലു കൊണ്ട് കാര്‍ തകര്‍ത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ! യാത്രക്കാര്‍ക്ക് മര്‍ദ്ദനം
ദശീയപാത ചന്തപ്പുരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസ്. കാറിലെത്തിയ അഞ്ച് അക്രമികള്‍ക്കു പുറമെ സഹായത്തിനു വന്ന മൂന്നു പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന സംഭവവികാസങ്ങളാണ് സെന്റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകുന്നേരം അരങ്ങേറിയത്. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ലു പൂര്‍ണമായും തകര്‍ത്തു. കാര്‍ യാത്രികരെ മര്‍ദിച്ചു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പോലീസ് എത്തും മുന്‍പേ ഇരുവിഭാഗവും കാറുകളുമായി കടന്നു. കാര്‍ ഉരഞ്ഞതിനെച്ചൊല്ലി അസീമും തൃപ്രയാര്‍ സ്വദേശികളും നേരത്തേ തന്നെ തര്ക്കത്തിലേര്പ്പെട്ടിരുന്നത്രെ. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നെന്നു പറയുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പോലീസിനു കണ്ടെത്താനായില്ല. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.
Read Moreകേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്; ലോക പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ പലതും ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമായ കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം. ഭൗതികമായ സാന്നിധ്യം വിട വാങ്ങുമ്പോഴും ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ച് പോയ സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 1970-ൽ താനും ഉമ്മന്‍ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭയില്‍ എത്തിയതെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. പിന്നീടുള്ള പല വര്‍ഷങ്ങളിലും താന്‍ സഭയ്ക്ക് പുറത്ത് രാഷ്രീയ പ്രവര്‍ത്തനത്തിലായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടും കേരളം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ട ആളാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്തയിടെ വിടപറഞ്ഞ മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന…
Read Moreസ്കൂളുകളില്‍ പ്രവൃത്തിദിനം എന്തിന് കുറച്ചു ! പത്തു ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവൃത്തി ദിനം കുറച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്ത് ദിവസത്തിനകം വിഷയത്തില്‍ മറുപടി നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്കൂള്‍ പ്രവൃത്തി ദിനം 210ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്ത് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രവൃത്തി ദിനം കുറച്ചത് മൂലം സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംസ്ഥാന സ്കൂളുകളിലെ പ്രവൃത്തി ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് 205 ആയി കുറച്ചത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.
Read Moreനൂഹില്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐ സംഘത്തെ തടഞ്ഞ് പോലീസ് ! വീഡിയോ
ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയിലെ പ്രശ്നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ് നൂഹിലേക്ക് എത്തുന്നതിന് മുന്‍പാണ് തടഞ്ഞത്. മേഖലയില്‍ നിരോധാനജ്ഞ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. നിരോധാനാജ്ഞ നിലനില്‍ക്കാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തിന് അനുമതി നല്കി. തുടര്‍ന്ന് അക്രമസംഭവം വ്യാപിച്ച മറ്റൊരു മേഖലയായ ബാര്ഷാപൂരിലെത്തി നേതാക്കള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തി. എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ നേതാവ് ദരിയാവ്സിങ് കശ്യപ് എന്നിവരുടെ സംഘമാണ് നൂഹ് സന്ദര്‍ശിക്കാന്‍ എത്തിയത്. ‘സന്ദര്‍ശന വിവരം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒരു പ്രശ്നത്തിനും വര്‍ഗീയത പരിഹാരമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിഘടന ശക്തികള്‍ ഇരുവശത്തുമുണ്ട്. അതിനാലാണ് സാഹചര്യം മനസ്സിലാക്കാന്‍ അങ്ങോട്ടേക്ക് പോകുന്നത്’ പി സന്തോഷ് കുമാര്‍ പറഞ്ഞു. നേരത്തെ, മണിപ്പൂരിലെ കലാപബാധിത മേഖലകളിലും സിപിഐ സംഘം…
Read More