പുനലൂരിലെ പ്രവാസി വ്യവസായി സുഗതന് ആത്മഹത്യ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് കോടതി. പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2018 ഫെബ്രുവരി 23നാണ് സുഗതന് ആത്മഹത്യ ചെയ്തത്. സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്പല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്പര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രവാസിയായിരുന്ന സുഗതന് നാട്ടിലെത്തിയ ശേഷം വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനായി കൊല്ലം വിളക്കുടി പഞ്ചായത്തില്‍ സ്ഥലം വാടകയ്ക്കെടുത്ത് ഷെഡ് കെട്ടി. എന്നാല്‍ ഇത് വയല്‍ നികത്തിയ ഭൂമിയാണെന്ന് കാണിച്ച് എഐവൈഎഫ് കൊടികുത്തുകയായിരുന്നു. ഇതിന് പിന്നാലെ 2018 ഫെബ്രുവരി 23ന് സുഗതന് ഷെഡില്‍…
Read MoreCategory: Loud Speaker
കെഎസ്ആർടിസി ഓണക്കാലത്ത് യാത്രാനിരക്ക് വർധിപ്പിക്കും; ബംഗളൂരു, മൈസൂരു, ചെന്നൈ യാത്രകൾ ദുഷ്കരമാകും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ഓണക്കാലത്ത് കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിൽ യാത്രാനിരക്ക് വർധിപ്പിക്കും. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് 30 ശതമാനമാണ് നിരക്ക് വർധന. ഉത്സവകാലങ്ങളായ ഓണം, വിജയദശമി മഹാനവമി എന്നിവ ആഘോഷിക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഫ്ലെക്സി നിരക്ക് നിലനില്ക്കും. കെ സ്വിഫ്റ്റിന്റെ അന്തർസംസ്ഥാന ബസുകൾക്കും ഫ്ലെക്സി നിരക്ക് ബാധകമായിരിക്കും. ഉത്സവകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാരുടെ തിരക്ക് കൂടുമെന്നതിനാലാണ് നിരക്ക് വർധന നടപ്പാക്കുന്നത്. ബംഗളുരു, മൈസൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്തും. ഒരു മാസം മുമ്പുതന്നെ അന്തർസംസ്ഥാന യാത്രക്കാർക്ക് ഓൺ ലൈൻ മുഖേന ടിക്കറ്റ് റിസർവ് ചെയ്യാം. ഒരു ഗ്രൂപ്പിന് പരമാവധി 15 ടിക്കറ്റ് വരെ റിസർവ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തും. അന്തർസംസ്ഥാന യാത്രയ്ക്ക് നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ 30 ശതമാനമാണ് വർധിപ്പിക്കുന്നത്. എന്നാൽ യാത്രക്കാർ…
Read Moreഇന്ത്യ-പാക്ക് യുദ്ധത്തിലെ എൻഫീൽഡ് ബുള്ളറ്റ് വില്പനയ്ക്ക്; തട്ടിപ്പുകൾക്ക് തടയിടാൻ പോലീസിന്റെ”അടിപൊളി’ ഉപദേശം
തൃശൂർ: വിവിധതരം തട്ടിപ്പുകളെക്കുറിച്ച് കേരള പോലീസ് ഇപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ പതിവിൽനിന്നു വ്യത്യസ്തമാകുന്നു. ജനങ്ങളുടെ ശ്രദ്ധ പെട്ടെന്നു പിടിച്ചുപറ്റത്തക്ക രീതിയിലുള്ള ബോധവൽകരണ പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിലൂടെ പോലീസ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കിടിലൻ എൻഫീൽഡ് ബുള്ളറ്റ് വില്പനയ്ക്ക് എന്നുപറഞ്ഞ് വാട്സാപ്പിൽ പ്രചരിച്ച ബോധവൽകരണ പോസ്റ്റർ വേറിട്ടതായി. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത എൻഫീൽഡ് ബുള്ളറ്റ് വില്പനയ്ക്ക് എന്ന പരസ്യം ചിത്രം സഹിതം ആണ് പോലീസ് കൊടുത്തിട്ടുള്ളത്. ആദായ വില, സൈന്യത്തിൽനിന്നു നേരിട്ട് നിങ്ങൾക്ക് എന്ന മോഹിപ്പിക്കുന്ന പരസ്യവാചകം ചേർത്തിട്ടുണ്ട്.പോലീസ് എന്തിനാണ് ഇത്തരത്തിൽ പരസ്യം കൊടുക്കുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് തൊട്ടു താഴെയുള്ള വാചകം ശ്രദ്ധയിൽപ്പെടുക. ഒഎഎൽഎക്സ് പോലുള്ള വില്പന സൈറ്റുകളിൽ പതിയിരുന്ന് ഇരകളെ തേടുന്ന സൈബർ തട്ടിപ്പുകാരുടെ ചതിയിൽ വീഴരുത് എന്ന മുന്നറിയിപ്പും ബോധവൽകരണവുമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. നടൻമാരായ ദിലീപ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർ പെൺ വേഷങ്ങളിൽ അഭിനയിച്ച…
Read Moreസിപിഎം സെമിനാറില്നിന്നുള്ള പിന്മാറ്റം; മുസ് ലിം ലീഗിന്റെ കണ്ണ് മൂന്നാം സീറ്റില്‍ ; മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കാസര്‍ഗോഡും
കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍നിന്നു മുസ് ലിം ലീഗ് പിന്മാറിയത് ലോക്സഭാ തെരഞ്ഞെടുപ്പിൽ “മൂന്നാം സീറ്റ്’ ലക്ഷ്യമിട്ടാണെന്നു സൂചന. കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ഉള്‍പ്പെടെ അഭ്യര്‍ഥനമാനിച്ചാണ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്നു ലീഗ് പിന്മാറിയത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള രണ്ടു സീറ്റിനു പകരം മൂന്നു സീറ്റ് ആവശ്യപ്പെടാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണിതെന്ന പ്രചാരണം ശക്തമായിക്കഴിഞ്ഞു. മലപ്പുറത്തും പൊന്നാനിയിലുമാണ് നിലവില്‍ മുസ് ലിം ലീഗ് മല്സരിച്ചുവരുന്നത്. രണ്ടിടത്തും കഴിഞ്ഞതവണ ലീഗ് സ്ഥാനാർഥികൾ ജയിക്കുകയും ചെയ്തു. കാസര്‍ഗോഡ് മണ്ഡലമാണ് മൂന്നാം സീറ്റായി ലീഗ് ലക്ഷ്യം വച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിനെ പ്രതിസന്ധിസമയത്ത് സഹായിച്ച സ്ഥിതിക്ക് ഇക്കാര്യം കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ ലീഗിന് കഴിയുമെന്നാണ് വിലയിരുത്തല്‍. എക സിവില്‍കോഡിനെതിരേ കോണ്‍ഗ്രസില്ലാതെ പ്രക്ഷോഭം നയിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിനുശേഷം പറഞ്ഞത്. ഏക സിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് തുടക്കത്തില്‍…
Read Moreമദ്യപിച്ച് വാഹനമോടിച്ച് രണ്ടു പേരെ ഇടിച്ചു കൊന്നു ! ശിക്ഷ പൂര്‍ത്തിയാക്കിയ യുവതി കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചു
മദ്യലഹരിയില്‍ വാഹനമോടിച്ച് രണ്ടു പേരുടെ ജീവന് കവര്‍ന്നെടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി നൂറിയ ഹവേലിവാല (41) കരള്‍ രോഗത്തെത്തുടര്‍ന്നു മരിച്ചു. 2010 ജനുവരിയില്ഇവര് ഓടിച്ച കാര്‍ ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്സില് വച്ചാണ് യാത്രക്കാര്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ പോലീസുകാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. ഈ സമയത്ത് ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞിരുന്നു. കേസില്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു. യുഎസില്‍ പഠനം പൂര്‍ത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയര്‍ സ്റ്റൈലിസ്റ്റുമായി പ്രവര്‍ത്തിച്ചിരുന്ന നൂറിയ സുഹൃത്തുക്കള്‍ക്കൊപ്പം നിശാപാര്‍ട്ടി കഴിഞ്ഞ് വാഹനമോടിക്കവെയായിരുന്നു അപകടം.
Read Moreകേരളത്തില്‍ കോണ്‍ഗ്രസിന് എത്ര മുസ്ലിം എംപിമാരുണ്ടെന്ന് എ.കെ ബാലന് ! കോണ്‍ഗ്രസ് മുസ്ലിം വിഭാഗത്തെ തഴയുന്നുവെന്നും ആരോപണം
മുസ്ലിം വിഭാഗത്തെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അവഗണിക്കുവാണെന്ന കുറ്റപ്പെടുത്തലുമായി സിപിഎം നേതാവ് എ കെ ബാലന്. കേരളത്തില്‍ കോണ്‍ഗ്രസിന് എത്ര മുസ്ലിം എംപിമാരുണ്ടെന്നും ബാലന് ചോദിച്ചു. കോണ്‍ഗ്രസിന്റെ ഇടപെടലിലാണ് സെമിനാറില്‍ പങ്കെടുക്കാനില്ലെന്ന് മുസ്ലിം ലീഗിന് പറയേണ്ടി വന്നതെന്നും, അത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും സെമിനാറില്‍ പങ്കെടുക്കുന്നത് മുന്നണി മാറ്റമായി കാണേണ്ടതില്ലെന്നും എ.െക.ബാലന് പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മുസ്ലിംലീഗ് നേതൃയോഗ തീരുമാനം. യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാര്‍. സിപിഎമ്മിനോട് സഹകരിക്കുന്നതില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്.
Read Moreതലസ്ഥാനം കൊച്ചിയിലേക്ക്; സ്വകാര്യ ബിൽ ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി ഈഡന്
കൊച്ചി: തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു നല്കിയ ബില്ല് ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഹൈബി ഈഡന് എംപി. യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ സംവാദത്തില്‍ പങ്കെടുത്ത് തിരികെ കൊച്ചിയിലെത്തിയ അദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയതാണ് ഹൈബി.ബില്‍ പിന്‍വലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലില്‍ അനാവശ്യ വിവാദം ഉണ്ടാക്കി. പാര്‍ട്ടി തീരുമാനമാണ് അന്തിമം. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ലെന്നു ഹൈബി ഈഡന് എംപി പറഞ്ഞു. ബില്ലിനെക്കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍കും. ബില്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ അത് ചെയ്യുമെന്നും അദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ഹൈബി ഈഡന് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ…
Read Moreതലസ്ഥാനത്ത് പൈപ്പ് പൊട്ടി വീടിനകത്ത് വെള്ളം കയറി; വിളിച്ചറിയിട്ടും തിരഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി; സഹായിക്കാനെത്തി ചാക്ക ഫയർഫോഴ്സ് സംഘം
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിനകത്ത് വെള്ളം കയറി. പാൽകുളങ്ങര ഇലഞ്ഞിപ്പുറം ലൈൻ വിജയൻ നായരുടെ വീടായ ചിത്രയിലാണ് ( ഇആർഎ-67) വെള്ളം കയറിയത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. വിജയൻനായർ വെളുപ്പിന് ഉറക്കമുണർന്നപ്പോഴാണ് വീട്ടിലെ കോന്പൗണ്ട ിനകത്ത് വെള്ളം കയറിയ നിലയിൽ കണ്ട ത്. വളരെ വേഗത്തിൽ വീട്ടിലെ കിടപ്പുമുറികളിൽ ഉൾപ്പെടെ വെള്ളം കയറി. മുട്ടോളം ഉയരത്തിൽ വെള്ളം ഉയർന്ന് പൊങ്ങിയിരുന്നു. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും അവരാരും എത്തിയില്ലെന്ന് വിജയൻനായർ പറഞ്ഞു. ഒടുവിൽ ചാക്ക ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രണ്ട ് പന്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു.അടുത്തടുത്തായി വീടുകൾ ഉള്ളതിനാൽ റോഡിലേക്ക് വെള്ളം അടിച്ച് കളയാനും ദുഷ്കരമായിരുന്നു. ഒടുവിൽ സമീപത്തെ ഡ്രെയിനേജിലേക്ക് ഹോസിലൂടെ വെള്ളം ഒഴുക്കി വിടുകയായിരുന്നു. മൂന്ന്…
Read Moreഅപകടരഹിത പൊതു ഗതാഗതം; കെഎസ്ആർടിസിയിൽ പുതിയ തസ്തിക; ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : അപകടരഹിത പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി യിൽ ഡ്രൈവർ കം കണ്ടക്ടർ ഡ്രിസി) മാരെ നിയമിക്കും. ദീർഘ ദൂര സർവീസുകളിലും അന്തർസംസ്ഥാന സർവീസുകളിലുമായിരിക്കും ഇവരുടെ സേവനം. ഡി സി എന്ന കേഡർ തസ്തിക സൃഷ്ടിച്ചു കൊണ്ട് ഇന്നലെ ഉത്തരവായി. കഴിഞ്ഞ ജനുവരി 23 – ന് അംഗീകൃത യൂണിയൻ പ്രതിനിധികളുമായി ഉണ്ടാക്കിയ കരാറിലെ ഒരു വ്യവസ്ഥയായിരുന്നു ഇത്. ഇന്ത്യയിലെ പല റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലും ഈ സംവിധാനമുണ്ട്. കേരളത്തിൽ കെ – സ്വിഫ്റ്റിലും ചില സ്വകാര്യ ട്രാൻസ്പോർട്ട് സ്ഥാപനങ്ങളിലും ഡ്രൈവർ കം കണ്ടക്ടർ തസ്തിക നടപ്പാക്കിയിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവകൊണ്ടുള്ള അപകടങ്ങളാണ് കൂടുതലായുള്ളത്. ഇത് കുറയ്ക്കാൻ ഡി സി സംവിധാനത്തിന് കഴിയും. ഡ്രൈവർമാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താനും ഇതുപകരിക്കും. സർവീസ് നടത്തുന്ന ഒരു…
Read More