ഏ​ക സി​വി​ൽ കോ​ഡ്; സെമിനാറില്‍ കോൺഗ്രസിനെ ക്ഷണിക്കില്ല, സിപിഐ പങ്കെടുക്കുമെന്ന് എം.വി. ഗോവിന്ദന്‍

കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ ക്ഷ​ണി​ക്കി​ല്ലെ​ന്നും സെ​മി​നാ​റി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ കോ​ൺ​ഗ്ര​സ്‌ കൃ​ത്യ​മാ​യ നി​ല​പാ​ട് പ​റ​യ​ട്ടെ.ഇ​പ്പോ​ഴും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ൺ​ഗ്ര​സി​ന് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. കോ​ൺ​ഗ്ര​സ് ജ​ന​സ​ദ​സ് ന​ട​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നീ​ക്കം ന​ട​ത്താ​ൻ അ​വ​രു​ടെ അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം ത​യാ​റു​ണ്ടോ. ജ​മാ​അ​ത്ത് ഇ​സ് ലാ​മി​യും കോ​ൺ​ഗ്ര​സും ചേ​ർ​ന്ന് ഐ​ക്യ പ്ര​സ്ഥാ​നം ന​ട​ത്തു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Read More

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ! പോ​ക്‌​സോ കേ​സി​ല്‍ കാ​യി​ക അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍; ഇ​യാ​ള്‍​ക്കെ​തി​രേ വേ​റെ സ്‌​റ്റേ​ഷ​നി​ലും കേ​സ്…

വ​യ​നാ​ട്ടി​ല്‍ പോ​ക്സോ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ പി​ടി​യി​ല്‍. പു​ത്തൂ​ര്‍​വ​യ​ല്‍ സ്വ​ദേ​ശി ജോ​ണി(50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​യി​ക അ​ധ്യാ​പ​ക​നെ​തി​രേ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി നേ​രി​ട്ട് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കാ​യി​ക അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ നേ​ര​ത്തെ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പോ​ക്സോ കേ​സ് ഉ​ള്ള​താ​യി ക​ണ്ടെ​ത്തി.

Read More

ഐ​സി​യു​വി​ലെ പീ​ഡ​നം ! റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​തെ തു​ട​ര്‍​ച്ച​യാ​യി ഒ​ളി​ച്ചു ക​ളി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു​വി​ല്‍ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​തെ തു​ട​ര്‍​ച്ച​യാ​യി ഒ​ളി​ച്ചു ക​ളി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി. വ​നി​ത ക​മ്മീ​ഷ​ന് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ല. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ സ്വാ​ധീ​നി​ച്ച​വ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച​തി​ലാ​ണ് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. പ​രാ​തി​ക്കാ​രി സി​റ്റിം​ഗി​ന് വ​ന്ന് ര​ണ്ട് ത​വ​ണ​യും മ​ട​ങ്ങി​പ്പോ​യി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​നോ​ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി വീ​ണ്ടും നോ​ട്ടീ​സ​യ​യ്ക്കു​മെ​ന്ന് വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി ​സ​തീ​ദേ​വി പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന്റെ ന​ട​പ​ടി ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും വ​നി​ത ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക​ഴി​ഞ്ഞ മാ​സം പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പീ​ഡ​ന പ​രാ​തി ഇ​ല്ലാ​താ​ക്കാ​ന്‍ അ​ഞ്ച് വ​നി​താ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് അ​തി​ജീ​വി​ത​യ്ക്കു​മേ​ല്‍ ഭീ​ഷ​ണി, സ​മ്മ​ര്‍​ദ്ദം എ​ന്നി​വ ന​ട​ത്തി​യെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. അ​തി​ജീ​വി​ത മ​ജി​സ്‌​ട്രേ​റ്റി​ന് ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി…

Read More

തൊപ്പി വീണ്ടും ഊരിച്ച് പോലീസ്; യൂ​ട്യൂ​ബി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന് പ​രാ​തി​;  മു​ഹ​മ്മ​ദ് നി​ഹാ​ദ് വീണ്ടും അറസ്റ്റിൽ

ക​ണ്ണൂ​ർ: തൊ​പ്പി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ മു​ഹ​മ്മ​ദ് നി​ഹാ​ദ് വീ​ണ്ടും അ​റ​സ്റ്റി​ൽ. യൂ​ട്യൂ​ബി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സാ​ണ് മു​ഹ​മ്മ​ദ് നി​ഹാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ശ്രീ​ക​ണ്ഠ​പു​രം തു​മ്പേ​നി കൊ​ല്ല​റ​ക്ക​ല്‍ സ​ജി സേ​വ്യ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക​മ്പി​വേ​ലി നി​ർ​മി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ​ജി സേ​വ്യ​റി​നെ യൂ​ട്യൂ​ബി​ലൂ​ടെ നി​ര​ന്ത​രം അ​വ​ഹേ​ളി​ച്ചെ​ന്നാ​ണ് കേ​സ്. ക​മ്പി​വേ​ലി നി​ർ​മി​ച്ച് ന​ല്‍​കി​യ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ബോ​ര്‍​ഡി​ല്‍​നി​ന്ന് സ​ജി സേ​വ്യ​റി​ന്‍റെ ന​മ്പ​ര്‍ ശേ​ഖ​രി​ച്ച് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച മു​ഹ​മ്മ​ദ് നി​ഹാ​ദ് മോ​ശ​മാ​യി അ​ശ്ലീ​ല​സം​ഭാ​ഷ​ണം ന​ട​ത്തി.  അ​തി​ന്‍റെ വി​ഡി​യോ പ​ക​ര്‍​ത്തി യൂ​ട്യൂ​ബി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​റ​കെ തൊ​പ്പി​യു​ടെ അ​നു​യാ​യി​ക​ളാ​യ നി​ര​വ​ധി​പേ​ര്‍ സ​ജി സേ​വ്യ​റി​നെ വി​ളി​ച്ച് അ​ശ്ലീ​ലം പ​റ​യാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചി​ന് സ​ജി സേ​വ്യ​ര്‍ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Read More

കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​മൊ​ന്നും വേ​ണ്ട ! പി​വി അ​ന്‍​വ​റി​ല്‍ നി​ന്ന് മി​ച്ച​ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​മ​യം വേ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യം ത​ള്ളി ഹൈ​ക്കോ​ട​തി…

പി ​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ​ക്കെ​തി​രാ​യ കേ​സി​ലെ കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ സ​മ​യം അ​നു​മ​തി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​ക്കോ​ട​തി. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം ലം​ഘി​ച്ചു പി.​വി അ​ന്‍​വ​റും കു​ടും​ബാം​ഗ​ങ്ങ​ളും കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മി​ച്ച​ഭൂ​മി തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മ​ന്ന് ജ​സ്റ്റി​സ് രാ​ജ​വി​ജ​യ​രാ​ഘ​വ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​റ​ഞ്ഞ​ത് 10 ദി​വ​സ​മെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്റെ വാ​ദം. എ​ന്നാ​ല്‍, ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ന്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. പി​വി അ​ന്‍​വ​റും കു​ടും​ബ​വും കൈ​വ​ശ​വെ​ച്ച മി​ച്ച ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി 2017ല്‍ ​ലാ​ന്‍​ഡ് ബോ​ര്‍​ഡി​നും താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.…

Read More

കോ​ഴി​ക്കോ​ട്ട് യു​വ​തി മ​രി​ച്ച നി​ല​യി​ല്‍ ! ജീ​വ​നൊ​ടു​ക്കി​യ​ത് ഭ​ര്‍​തൃ​വീ​ടി​ന്റെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രു​ടെ കു​ളി​മു​റി​യി​ല്‍

നാ​ദാ​പു​രം തൂ​ണേ​രി നാ​ദാ​പു​രം തൂ​ണേ​രി കോ​ട​ഞ്ചേ​രി​യി​ല്‍ ഭ​ര്‍​തൃ​വീ​ടി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടു​കാ​രു​ടെ കു​ളി​മു​റി​യി​ല്‍ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ള​യം നി​റ​വു​മ്മ​ല്‍ സ്വ​ദേ​ശി​നി​യും കോ​ട​ഞ്ചേ​രി വ​ട​ക്ക​യി​ല്‍ സു​ബി​യു​ടെ ഭാ​ര്യ​യു​മാ​യ അ​ശ്വ​തി (25)ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​യാ​യ അ​ധ്യാ​പ​ക​ന്റെ വീ​ടി​ന്റെ കു​ളി​മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ദ്ദേ​ഹം ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ അ​ശ്വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​രം പോ​ലീ​സ് എ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. മ​ക​ന്‍:​നൈ​നി​ക്.

Read More

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ; ബം​ഗാ​ളി​ൽ തൂ​ത്തു​വാ​രി തൃ​ണ​മൂ​ൽ കോൺഗ്രസ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളേ​ക്കാ​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ബ​ഹു​ദൂ​രം മു​ന്നി​ൽ. ആ​കെ​യു​ള്ള 928 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റു​ക​ളി​ല്‍ 793 ഇ​ട​ത്തും ലീ​ഡ് ചെ​യ്യു​ന്ന​ത് തൃ​ണ​മൂ​ലാ​ണ്. ബി​ജെ​പി-22, കോ​ണ്‍​ഗ്ര​സ്-6, സി​പി​എം-1 എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ് നി​ല. ആ​കെ​യു​ള്ള 63,229 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​റ്റു​ക​ളി​ല്‍ 38,118 ഇ​ട​ത്തും തൃ​ണ​മൂ​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ബി​ജെ​പി-5779, കോ​ണ്‍​ഗ്ര​സ്-1066, സി​പി​എം-1713 സീ​റ്റു​ക​ളി​ലു​മാ​ണ് മു​ന്നി​ല്‍. പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ളി​ല്‍ ആ​കെ​യു​ള്ള 9730 സീ​റ്റു​ക​ളി​ൽ 8062 ഇ​ട​ത്തും തൃ​ണ​മൂ​ലാ​ണ് മു​ന്നി​ല്‍. ബി​ജെ​പി-769, കോ​ണ്‍​ഗ്ര​സ്-133, സി​പി​എം-129 എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 90 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം സീ​റ്റു​ക​ളും തൃ​ണ​മൂ​ല്‍ പി​ടി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ന​യി​ക്കു​ന്ന തൃ​ണ​മൂ​ല്‍ ഇ​ത്ത​വ​ണ​യും വ​ലി​യ വി​ജ​യം ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള സൂ​ച​ന​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പു​ള്ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ബി​ജെ​പി,…

Read More

‘കണക്കുകൾ സത്യം പറയുന്നു’..! എം. പി ഫണ്ട് ചെലവാക്കുന്നതിൽ ഒന്നാമതെന്ന  ചാ​​ഴി​​കാ​​ട​​ന്‍റെ പ്ര​​ചാ​​ര​​ണം തട്ടിപ്പെന്ന്  യു​​ഡി​​എ​​ഫ്

കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച​​ശേ​​ഷം എ​​ല്‍​ഡി​​എ​​ഫി​​ലേ​​ക്കു കൂ​​റു​​മാ​​റി​​യ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി ഫ​​ണ്ട് ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തി​​ല്‍ താ​​നാ​​ണ് സം​​സ്ഥാ​​ന​​ത്തെ ഒ​​ന്നാ​​മ​​നെ​​ന്ന് പ​​റ​​ഞ്ഞ് ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് കോ​​ട്ട​​യം ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍. വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ ജ​​ന​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നാ​​യി കൃ​​ത്യ​​മാ​​യ ക​​ണ​​ക്കു​​ക​​ള്‍ അ​​ട​​ങ്ങു​​ന്ന ബോ​​ര്‍​ഡ് കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​നു സ​​മീ​​പം യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്ഥാ​​പി​​ച്ച​​ശേ​​ഷം പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജ​​ന​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം ഫ്‌​​ള​​ക്‌​​സ് ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ച്ച് ജ​​ന​​ങ്ങ​​ള്‍​ക്ക് ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​കു​​ന്ന രീ​​തി​​യി​​ല്‍ കോ​​ട​​തി ഉ​​ത്ത​​ര​​വു പോ​​ലും കാ​​റ്റി​​ല്‍​പ​​റ​​ത്തി ത​​നി​​ക്ക് വോ​​ട്ടു ചെ​​യ്ത ജ​​ന​​ങ്ങ​​ളെ ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ ആ​​രോ​​പി​​ച്ചു. സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഫ​​ണ്ട് (9.5 കോ​​ടി) നേ​​ടി​​യെ​​ടു​​ത്ത​​തു കൊ​​ല്ലം എം​​പി എം.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​നാ​​ണെ​​ന്ന വ​​സ്തു​​ത നി​​ല​​നി​​ല്‍​ക്കു​​മ്പോ​​ള്‍ 7 കോ​​ടി രൂ​​പ വാ​​ങ്ങി 7 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ച…

Read More

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് ജീ​വി​താ​ന്ത്യം വ​രെ ത​ട​വ് ! 5.50 ല​ക്ഷം രൂ​പ പി​ഴ​യും

പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യ്ക്ക് ജീ​വി​താ​ന്ത്യം വ​രെ ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ഞാ​റ​യ്ക്ക​ല്‍ വെ​ളി​യ​ത്താം​പ​റ​മ്പ് ബീ​ച്ചി​ല്‍ വ​ട്ട​ത്ത​റ വീ​ട്ടി​ല്‍ ബി​ജു ഫ്രാ​ന്‍​സി​സി​നെ(41)​യാ​ണ് എ​റ​ണാ​കു​ളം പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. 5.50 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് വ​കു​പ്പു​ക​ളി​ല്‍ നാ​ല് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ആ​റ് വ​കു​പ്പു​ക​ളി​ല്‍ 15 വ​ര്‍​ഷം ത​ട​വു​മാ​ണ് ശി​ക്ഷ. ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ങ്കി​ലും ബി​ജു ശി​ഷ്ട​കാ​ലം മു​ഴു​വ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യ​ണ​മെ​ന്ന് വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ഴ​ത്തു​ക പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​ക​ണം. ഇ​തി​നു പു​റ​മേ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി ന​ട​പ​ടി​യെ​ടു​ക്കാ​നും പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ. ​സോ​മ​ന്‍ വി​ധി​യി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പോ​ക്സോ, ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ങ്ങ​ളി​ലെ പ​ത്ത് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2018 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2019 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​ത്ത് പെ​ണ്‍​കു​ട്ടി​യെ…

Read More

ഭ​ർ​ത്താ​വി​ന്‍റെ വി​വാ​ഹേ​തര ബ​ന്ധം; മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ ഭാ​ര്യ കൊ​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ ഭാ​ര്യ കൊ​ന്നു. പ​താ​ർ​ഡി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.ഭ​ർ​ത്താ​വി​ന്‍റെ വി​വാ​ഹേ​ത ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വാ​ക്കേ​റ്റ​ത്തി​നി​ടെ 20കാ​ര​നാ​യ മ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചാ​ണ് ഇ​വ​ർ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും യു​വ​തി​യെ​യും മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Read More