ഇടുക്കി: നെടുങ്കണ്ടത്ത് പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍. ഇന്നലെ രാത്രിയില്‍ നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോലിസ് നടത്തിയ പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, വരശുനാട് സ്വദേശി മുരുകന് , ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്. ബസ് സ്റ്റാന്‍ഡ് പരിസരത്തു നില്‍ക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളില്‍ നിന്നാണ് പതിനഞ്ചര കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട്ടില്‍നിന്നെത്തിച്ച കഞ്ചാവ് നെടുങ്കണ്ടം മേഖലയിലെ മൊത്ത വിതരണക്കാര്‍ക്കു കൈമാറുകയായിരുന്നു ലക്ഷ്യം. തമിഴ്നാട്ടില്‍നിന്നു വ്യാപകമായി കഞ്ചാവ് കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്നാണു നിഗമനം. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
വ്യാജ സർട്ടിഫിക്കറ്റ്; ‘ക്രമക്കേട് ആരു കാട്ടിയാലും അകത്താകും’; താക്കീതുമായി കേരള സർവകലാശാല വൈസ് ചാൻസലർ; നിഖില്‍ തോമസ് ഒളിവിൽ
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കർശന താക്കീതും നിലപാടുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ. ക്രമക്കേട് ആര് കാട്ടിയാലും അവർ കുടുങ്ങുമെന്നു പറഞ്ഞ അദ്ദേഹം, ഏതെങ്കിലും കുട്ടി ക്രമക്കേട് കാട്ടിയാൽ പ്രിൻസിപ്പലും അകത്താകുമെന്നും മുന്നറിയിപ്പ് നൽകി. വ്യാജസർട്ടിഫിക്കറ്റ് വിഷയത്തിൽ ആലപ്പുഴ എംഎസ്എം കോളജ് വിശദീകരണം നൽകിയേ മതിയാകൂ. നിങ്ങൾ തോൽപ്പിച്ച കുട്ടി എങ്ങനെ എംകോമിന് പ്രവേശനം നേടി. സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യേണ്ട ഉത്തരവാദിത്തം കോളജിനല്ലേ. ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വൈസ് ചാൻസലർ പറഞ്ഞു. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടു. പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണെന്നും പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ല ഇതെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും മുഖപ്രസംഗം പറയുന്നു. ഇന്ന് ചേരുന്ന സിപിഐ…
Read Moreഅടുത്ത ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ! പ്രതിയ്ക്ക് 135 വര്‍ഷം കഠിനതടവും പിഴയും
ആലപ്പുഴയില്‍ അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 135 വര്‍ഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (എഫ്ടിഎസ്സി) ജഡ്ജി സജി കുമാറാണ് 24കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പോലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രണ്ട് വര്‍ഷം മുമ്പാണ് ബന്ധുവായ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവം ഉണ്ടായത്. കുട്ടികള്‍ക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷണം (പോക്സോ) ആക്ട്, ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി ആകെ 135 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. എന്നാല്‍ ഒരേസമയം അനുഭവിക്കേണ്ട ഉയര്‍ന്ന ശിക്ഷ 20 വര്‍ഷമായതിനാല്‍ പ്രതി അത്രയും കാലം ജയില്‍വാസം അനുഭവിക്കണമെന്ന്, പബ്ലിക് പ്രോസിക്യൂട്ടര്‍ രഘു…
Read Moreവയനാടില്ലെങ്കിൽ വടകരയോ പാലക്കാടോ? യുഡിഎഫിൽ ഒരു ലോക്സഭാ സീറ്റ് കൂടി ചോദിക്കാൻ മുസ് ലിം ലീഗ്
കോഴിക്കോട്: 2011ൽ യുഡിഎഫ് മന്ത്രിസഭയിൽ അഞ്ചാം മന്ത്രി വേണമെന്ന ആവശ്യമുയർത്തി പ്രതിസന്ധിയുണ്ടാക്കിയ മുസ് ലിംലീഗ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികസീറ്റ് ആവശ്യവുമായി രംഗത്തിറങ്ങുന്നു. ഇന്ന് മലപ്പുറത്ത് നടക്കുന്ന മുസ് ലിം ലീഗിന്റെ നേതൃ യോഗത്തിൽ ഈ വിഷയം പ്രധാന അജണ്ടയാകുമെന്നാണു സൂചന.നിലവിൽ മലപ്പുറവും പൊന്നാനിയുമാണ് ലീഗ് മത്സരിക്കുന്ന ലോക്സഭാ സീറ്റുകൾ. ഇതിന് പുറമെ ഒരു സീറ്റു കൂടി മുന്നണിയിൽ ആവശ്യപ്പെടാനാണ് ലീഗ് തയാറെടുക്കുന്നത്. കേരളത്തിൽ ഏറ്റവും അധികം ന്യൂനപക്ഷ വോട്ടുള്ള വയനാട് മണ്ഡലത്തിലായിരുന്നു നേരത്തെ ലീഗിന്റെ കണ്ണ്. എന്നാൽ ഇവിടെ രാഹുൽ ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ചതോടെ ദേശീയ പ്രാധാന്യം മുൻനിർത്തി വയനാട് സീറ്റിനായി ലീഗ് കടുംപിടിത്തം ഉപേക്ഷിച്ച മട്ടാണ്. ലീഗിന് ഭൂരിപക്ഷമുള്ള വടകര, പാലക്കാട് മണ്ഡലങ്ങളിൽ കണ്ണും നട്ടാണ് ലീഗ് അധിക സീറ്റെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. ഇന്ന് ചേരുന്ന ലീഗിന്റെ നേതൃയോഗത്തിൽ ആവശ്യം…
Read Moreപിണറായിയെയും ജയരാജനെയും വധിക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന ! പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് ഇങ്ങനെ…
സിപിഎം നേതാക്കളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇപി ജയരാജന് എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുമായി പോലീസ് ഹൈക്കോടതിയില്‍. ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് നല്കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്റെ ഹര്‍ജിയില്‍ 2016 ഓഗസ്റ്റ് 10നാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കളെയും വധിക്കാന്‍ സുധാകരന് മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉള്‍പ്പെടുത്തിയത്.…
Read Moreക്യൂബയിൽ നിന്ന് ആരോഗ്യ മേഖലയെക്കുറിച്ച് പഠിച്ചു; വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
തിരുവനന്തപുരം: അമേരിക്ക, ക്യൂബ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ മൂന്നിന് യുഎഇയില്‍നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ക്യൂബയിലെത്തി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ യുഎഇയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു.മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു. ഈ മാസം ഒൻപതിനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തിയത്.
Read Moreവ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസ് കാട്ടിയത് കൊടുംചതിയെന്ന് സിപിഎം; കുട്ടിനേതാവിനെതിരേ അന്വേഷണം
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് കാട്ടിയത് കൊടുംചതിയെന്നു സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരേ അന്വേഷണം ഉണ്ടാകുമെന്നും അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി. തെറ്റുതിരുത്തൽ നടപടി ശക്തമായി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച സിപിഎം സംസ്ഥാന നേതൃത്വത്തെ നിരന്തരം വെട്ടിലാക്കുന്നതാണ് എസ്എഫ്ഐ ഉൾപ്പെട്ട വിവാദപരമ്പരകൾ. പുറത്ത് ന്യായീകരിക്കുന്ന പാർട്ടി നേതാക്കൾക്ക് എസ്എഫ്ഐയുടെ പോക്കിൽ അതൃപ്തിയുണ്ട്.
Read Moreനിഖില്‍ കലിംഗയില്‍ പഠിച്ചിട്ടില്ല; എംഎസ്എം കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജം; നടപടിയുണ്ടാകുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍
റായ്പുര്‍: നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി. കലിംഗയില്‍ ബികോം കോഴ്സ് പൂര്‍ത്തിയാക്കിയെന്ന് കാട്ടി നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതില്‍ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിഖിലിന് എംകോമിന് പ്രവേശനം നല്‍കിയതില്‍ കോളജിന് ഗുരുതര വീഴ്ചപറ്റിയതായി കേരള സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞിരുന്നു. നിഖില്‍ മൂന്നുവര്‍ഷവും കേരളയില്‍ റഗുലര്‍ വിദ്യാര്‍ഥിയായിരുന്നു. മതിയായ ഹാജരും ലഭിച്ചിരുന്നു. ഇതേ കാലയളവില്‍ നിഖിലിന് കലിംഗ സര്‍വകലാശാലയില്‍നിന്ന് എങ്ങനെ റഗുലര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നത് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെയാണ് കലിംഗ സര്‍വകലാശാല രജിസ്ട്രാറുടെ പ്രതികരണം.
Read Moreചെന്നൈയിൽ 40 ഡിഗ്രി ചൂടാറും മുൻപേ തകർപ്പൻ മഴ; 27 വർഷത്തിനിടയിലെ വലിയ മഴ, സ്കൂളുകൾ അടച്ചു, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ചെന്നൈ: കഴിഞ്ഞ ദിവസംവരെ 40 ഡിഗ്രി ചൂടായിരുന്നു ചെന്നൈ നഗരത്തില്‍. അതിനിടെ അപ്രതീക്ഷിതമായി മഴ എത്തി. മഴയെന്നു പറഞ്ഞാൽ പോരാ, തട്ടുതകർപ്പൻ മഴ. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലി മീറ്ററിലധികം മഴ ചെന്നൈയിൽ പെയ്തെന്നാണ് റിപ്പോർട്ട്. 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണിതെന്നു പറയുന്നു. 1996ലാണ് ഇതിലും വലിയ മഴ ചെന്നൈയില്‍ രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് മണിക്കൂറിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, വെല്ലൂര്‍, റാണിപ്പേട്ട് എന്നീ ജില്ലകള്‍ക്കാണ് അവധി. ചെന്നൈയിൽ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ മോശമായ കാലാവസ്ഥയെ തുടർന്നു ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. .
Read Moreകോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്ന് ഇതരസംസ്ഥാന തൊഴിലാളി; കൊല്ലപ്പെട്ടത് ളാക്കാട്ടൂർ സ്വദേശി ജോസ്
സ്വന്തം ലേഖകന്‍കോട്ടയം: കടുവാക്കുളം പൂവന്തുരുത്തു വ്യവസായ മേഖലയില്‍ ഫാക്ടറിയിലേക്കു കടക്കാന്‍ ശ്രമിച്ചതു തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ചു കൊലപ്പെടുത്തി. പൂവന്തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന് ളാക്കാട്ടൂര്‍ സ്വദേശി ജോസി(55)നെയാണ് ഇതര സംസ്ഥാന തൊഴിലാളി കമ്പിവടിക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. പൂവന്തുരുത്ത് വ്യവസായ മേഖലയിലെ ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോസ്. ഇവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളി കമ്പനിക്കുള്ളില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഈ കമ്പനിക്കുള്ളില്‍ കയറുന്നത് ജോസ് തടഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പ്രതി ജോസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംശയം…
Read More