കൊച്ചി: മോന്സൻ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ പ്രതി ചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സുധാകരന് ഹാജരായത്. കളമശേരി ക്രൈംബ്രാഞ്ച് ഒഫീസിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക. ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചത്.സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്കിയതിനാല് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിലും 50,000 രൂപ ബോണ്ടിലും രണ്ടാള് ജാമ്യത്തിലും വിട്ടയ്ക്കും. കേസില്‍ രണ്ടാം പ്രതിയായ സുധാകരന് പങ്കില്ലെന്ന് കഴിഞ്ഞ ദിവസം മോന്സൻ മാവുങ്കല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോന്‍സന്റെ മുന്‍ ഡ്രൈവര്‍…
Read MoreCategory: Loud Speaker
ബൈപാസ് ശസ്ത്രക്രിയ വിജയം; സെന്തിൽ ബാലാജി ആശുപത്രിയിൽ തുടരും; ഇഡി കാത്തിരിക്കും
ചെന്നൈ: ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ മന്ത്രി സെന്തിൽ ബാലാജിയുടെ ആരോഗ്യനില തൃപ്തികരം. ഹൃദയധമനികളിലെ നാലു തടസങ്ങൾ നീക്കിയെന്നും ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും ചെന്നൈ കാവേരി ആശുപത്രി അധികൃതർ പറഞ്ഞു. ഒരാഴ്ചയോളം മന്ത്രിക്ക് ആശുപത്രിയിൽ തുടരേണ്ടിവരും. സാധാരണജീവിതത്തിലേക്കു മടങ്ങാൻ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സർക്കാർ ജോലിക്കു കോഴ വാങ്ങിയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനുശേഷമാണു സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയനായതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇഡിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. അതേസമയം, നാളെ ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. മന്ത്രിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസിൽ ഇടപെടാൻ വിസമ്മതിച്ചു. ആരോഗ്യവാനാണെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാലേ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടൂ എന്നും കോടതി വ്യക്തമാക്കി. ഹർജി ജൂലൈ നാലിനു പരിഗണിക്കാനായി മാറ്റി. മന്ത്രിയുടെ ഭാര്യ…
Read Moreഇടവേളയ്ക്കു ശേഷം നെടുമ്പാശേരി വഴി വീണ്ടും മനുഷ്യക്കടത്ത്; ഏജന്റുമാർ കൈക്കാലാക്കുന്നത് വൻതുകകൾ; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്
നെടുമ്പാശേരി: ചെറിയ ഇടവേളയ്ക്ക് ശേഷം വ്യാജ രേഖകളുണ്ടാക്കി നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് ആളെ കയറ്റിവിടുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ഇതേകുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. രാജ്യാന്തര ബന്ധമുള്ള അന്തർസംസ്ഥാന സംഘങ്ങളാണ് മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അടുത്തിടെ മൂന്ന് നേപ്പാൾ സ്വദേശികളാണ് വ്യാജ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. വ്യാജ പാസ്പോർട്ടും വിസയും അടക്കമുള്ള രേഖകളാണ് ഇവരിൽ നിന്നും പിടികൂടിയത്. ദുബൈയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാജ മേൽവിലാസങ്ങളിലാണ് ഇവർ പാസ്പോർട്ട് സ്വന്തമാക്കിയത്. ഇന്ത്യയിൽ ജോലി തേടി എത്തിയ ശേഷം ഏജന്റുമാർ വഴി ആധാർ കാർഡ് സ്വന്തമാക്കുകയും ഇതുപയോഗിച്ച് പാസ്പോർട്ട് നേടുകയുമാണ് ചെയ്യുന്നത്. വിമാനത്താവളത്തിൽ സംശയം തോന്നി നടത്തുന്ന പരിശോധനകളിലാണ് ഇവർ പിടിക്കപ്പെടുന്നത്. വൻ തുക ഏജന്റുമാർക്ക് നൽകിയാണ്…
Read Moreകണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനം; പ്രിയ വര്‍ഗീസിന് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. യുജിസി പറയുന്ന അധ്യാപന പരിചയം പ്രിയക്കില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. അസോ. പ്രഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. യു.ജി.സിയുടെ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വിസ് ഡയറക്ടര്‍ സേവനകാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്ന സിംഗിള്‍ബെഞ്ച് നിരീക്ഷണം വസ്തുതകള്‍ ശരിയായി മനസിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. താല്‍ക്കാലിക റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരിയായ പ്രിയക്ക് യു.ജി.സി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്.ബി കോളജിലെ മലയാളം…
Read Moreഎസ്എഫ്ഐയെ തളർത്താനുള്ള ശ്രമം അജണ്ടയുടെ ഭാഗം; എസ്എഫ്ഐയുടെ പതാക രക്ത സാക്ഷികളുടെ ഹൃദയരക്തത്തിൽ മുക്കിയെടുത്തതെന്ന് എ.കെ.ബാലൻ
തിരുവനന്തപുരം: എസ്എഫ്ഐയെ തളർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും വിവാദങ്ങൾ എല്ലാം അജണ്ടയുടെ ഭാഗമാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കമുള്ള ഭരണ പാർട്ടി സംവിധാനങ്ങളെയാണ് വിവാദങ്ങൾ ലക്ഷ്യമിടുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു. 1970 ല്‍ എസ്എഫ്ഐ രൂപീകരിച്ചതിന് ശേഷം ഇത്തരത്തിലുള്ള ഒരു ആരോപണം എസ്എഫ്ഐക്കെതിരെ ഉയര്‍ന്നിട്ടില്ല. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. എസ്എഫ്ഐക്കെതിരായ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ 72 ശതമാനം അംഗീകാരം എസ്എഫ്ഐക്കുണ്ട്. എസ്എഫ്ഐ ഒരു വികാരമാണ്. എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്നും എ.കെ. ബാലൻ പറഞ്ഞു. വ്യാജ ഡിഗ്രിയെപ്പറ്റി വിവരം കിട്ടിയപ്പോള്‍ ആര്‍ഷോ കൃത്യമായ നിലപാട് എടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ വേട്ടയാടിയിട്ടും പിടിച്ചുനിന്നില്ലേ. പ്രസ്ഥാനത്തിനുള്ളില്‍ ആര് തെറ്റ് ചെയ്താലും നടപടി സ്വീകരിക്കുന്ന നിലപാടാണ് എസ്എഫ്ഐ ഇതുവരെ…
Read Moreകടക്ക് പുറത്ത്..! പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലം; ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി സിപിഎം
കാസര്‍ഗോഡ്: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാസര്‍ഗോഡ് കോടോം ലോക്കല്‍ സെക്രട്ടറി കെ.വി. കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. സിഐടിയു നേതാവ് ടി. ബാബുവിന് പകരം ചുമതല നല്കി. കഴിഞ്ഞദിവസം ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി സ്വീകരിച്ചിരുന്നു. സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലായിരുന്നു പാര്‍ട്ടി നടപടി. സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ എ.പി. സോണയെ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി. ജയനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Read Moreകിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍ പൊട്ടി 70 അടി താഴ്ചയിലേക്ക് പതിച്ച് യുവതി ! സംഭവം പാലക്കാട്ട്
പാലക്കാട്ട് കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ കയര്‍ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണ യുവതിയുടെ കാലൊടിഞ്ഞു. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ വീട്ടിലെ സുരേഷ്മോന്റ് ഭാര്യ പ്രമീളയ്ക്കാണ് അപകടം സംഭവിച്ചത്. 70 അടി താഴ്ചയിലേക്ക് വീണ പ്രമീളയുടെ കാല് ഒടിഞ്ഞിരുന്നു. വേദനകൊണ്ട് നിലവിളിച്ചുകൊണ്ടിരുന്ന പ്രമീളയ്ക്ക് രക്ഷകരായത് അഗ്നിരക്ഷാ സേനാംഗങ്ങളാണ്. കിണറിനുള്ളില്‍ വച്ച് പ്രമീളയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ കിണറിന് പുറത്ത് എത്തിക്കുകയുമായിരുന്നു. കിണറിന് പുറത്തെത്തിച്ച യുവതിയെ ഉടന്‍ തന്നെ അടുത്തുളള ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്കി. പാലക്കാട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജി വിജയന് , എസ്എഫ്ആര്‍ഒ ഹരി, എഫ്ആര്‍ഒ മാരായ സതീഷ്, അശോകന്, പ്രഭു, പ്രണവ്, വികാസ്, കൃഷ്ണദാസ്, ശ്രുതിലേഷ, സുനില്‍ കുമാര്‍, ശിവദാസന്‍, ഗൗതം, മോഹനന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് നടപടിയുമായി പോലീസ് ! അഡ്മിന് അടക്കം മൂന്നുപേരെ വിളിപ്പിച്ചു
വാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് പോലീസ് നടപടിയെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. ഗ്രൂപ്പ് അഡ്മിന് അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്കി. സിപിഎം മേലുകാവ് ലോക്കല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് പരാതി നല്‍കിയതെന്നാണ് സിപിഎം നല്കുന്ന വിശദീകരണം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയാണ് ഇത്തരം നടപടികളിലേക്ക് നയിച്ചത്. വര്‍ഗീയ പരാമര്‍ശം അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ ഈ ഗ്രൂപ്പില്‍ വന്നെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയതെന്നാണ് സിപിഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം. പോലീസും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ അഡ്മിനെ അടക്കം വിളിച്ചുവരുത്തി വിഷയത്തില്‍ വിശദീകരണം ലഭ്യമാക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രശ്നത്തില്‍ കേസെടുക്കുകയോ…
Read Moreകെഎസ്ആർടിസി: മരണമടഞ്ഞ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നല്കാൻ നടപടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് കാലതാമസമില്ലാതെ വിതരണം ചെയ്യാൻ നീക്കം. ജീവനക്കാർ മരണപ്പെട്ടാൽ അനന്തരാവകാശികളുടെ അപേക്ഷയും മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഒരു മാസത്തിനകം തന്നെ ജില്ലാ ഓഫീസർമാർ ചീഫ് ഓഫീസിൽ എത്തിക്കണമെന്നാണ് ഇന്നലെ ഇറക്കിയ ഉത്തരവ്. മരണപ്പെട്ട ജീവനക്കാരുടെ പേരു് അടിയന്തിരമായി എ ആൻഡ് വി വിഭാഗം ഒഴിവാക്കുകയും വേണം.ഏതെങ്കിലും ജീവനക്കാരുടെ മരണ വിവരം എ ആൻഡ് വി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ യൂണിറ്റ് ഓഫീസർമാർ ഈ വിവരം ചീഫ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. പേഴ്സണൽ ആക്സിഡന്റ് ബനിഫിറ്റ് ക്ലെയിം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് എത്രയും വേഗം ലഭ്യമാക്കാനാണ് നീക്കം. നിലവിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിരമിച്ച ജീവനക്കാർക്കും അർഹതയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാനും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. സമീപകാലത്ത് വിരമിച്ച ജീവനക്കാർക്ക്…
Read Moreഅരിക്കൊമ്പൻ കോതയാർ നദിയുടെ വൃഷ്ടിപ്രദേശത്ത്; ആന ആരോഗ്യവാൻ, ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്
കാട്ടാക്കട: അരിക്കൊമ്പൻ കോതയാർ നദിയുടെ വൃഷ്ടിപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ട്. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു. അരിക്കൊമ്പന്റെ പുതിയ ചിത്രവും ഇവർ പുറത്തുവിട്ടു. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്റെ നിരീക്ഷണച്ചുമതല.ഒരു മാസത്തിനിടെ രണ്ട് പ്രാവശ്യം മയക്കുവെടി വച്ച് പിടിച്ച ആന ആരോഗ്യം വീണ്ടെടുത്ത് പുതിയ പരിസ്ഥിതിയുമായി ഇണങ്ങി വരികയാണ്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ വിവിധ ആവാസകേന്ദ്രങ്ങളിൽ കഴിഞ്ഞ 13 ദിവസമായി ആന സഞ്ചരിക്കുന്നുണ്ട്. ഈ വനങ്ങളിലെ അരുവികളിൽ വളരുന്ന പുല്ലുകളും മറ്റ് ഇഷ്ടച്ചെടികളും ആവശ്യത്തിന് ആന ഭക്ഷിക്കുന്നുണ്ട്. കളക്കാട്, കന്യാകുമാരി ഡിവിഷനുകൾക്ക് കീഴിലുള്ള ഫോറസ്റ്റ് -വൈൽഡ്ലൈഫ് ഓഫീസർമാർ, ഫോറസ്ട്രി ഓഫീസർമാർ, ഫോറസ്റ്റർമാർ, ഫോറസ്റ്റ് കൺസർവേറ്റർമാർ, ആന്റി പോച്ചിംഗ് കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന 36 ഉദ്യോഗസ്ഥർ…
Read More