കൊച്ചി: മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറുമെന്നാണ് സൂചന. മോന്സണ് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആര്. റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്. കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനേയും ഐജി ജി. ലക്ഷ്മണിനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. വിയൂര്‍ ജയിലില്‍ കഴിയുന്ന മോന്സന് മാവുങ്കലിന്റെ മൊഴി നാളെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അവിടെയെത്തി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. 23ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ. സുധാകരന് ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്സന് വഞ്ചിച്ചുവെന്നും കെ. സുധാകരന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. പീഡനക്കേസില്‍ മോൻസനു മരണം വരെ…
Read MoreCategory: Loud Speaker
തമിഴ്നാട് ഗവര്‍ണര്‍ക്കും ഖുശ്ബുവിനുമെതിരേ അസഭ്യ പരാമര്‍ശം ! ഡിഎംകെയില്‍ നിന്ന് പുറത്തായ പ്രവര്ത്തകന് അറസ്റ്റില്‍
തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിക്കും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനുമെതിരെ അസഭ്യ പരാമര്‍ശം നടത്തിയതിന് ഡിഎംകെയില്‍ നിന്ന് പുറത്തായ പ്രവര്ത്തകന് അറസ്റ്റില്‍. ഇന്നലെയാണ് ശിവാജി കൃഷ്ണമൂര്‍ത്തി എന്ന പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കിയത്. വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി. ഇയാളുടെതായി സ്ഥിരീകരിക്കാത്ത വീഡിയോ പുറത്തുവന്നിരുന്നു. ജനുവരിയില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ കേസും ഇയാള്‍ക്കെതിരേ ഉണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി സസ്പെന്റ് ചെയ്തിരുന്നു. തനിക്കെതിരായ പരാമര്‍ശം ഖുശ്ബു മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ‘നിങ്ങളുടെ കുടുംബത്തിലുള്ള സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം പരാമര്‍ശമെങ്കില്‍ അംഗീകരിക്കുമോ’ എന്നായിരുന്നു ഖുശ്ബുവിന്റെ ചോദ്യം. ‘എന്നെ മാത്രമല്ല, നിങ്ങളെയും നിങ്ങളുടെ പിതാവിനെ പോലെ മഹാനായ നേതാവിനെയുമാണ് ഇയാള്‍ അപമാനിച്ചിരിക്കുന്നതെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്. ഇയാള്‍ക്ക് കൂടുതല്‍ അവസരം നല്കിയാല് നിങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ഇടം നഷ്ടപ്പെടും. നിങ്ങളുടെ പാര്‍ട്ടി മര്യാദയില്ലാത്ത തെമ്മാടികളുടെ സുരക്ഷിത സ്വര്‍ഗമാണ്. ഇത് എത്ര നാണക്കേടാണ്’ഖുശ്ബു…
Read Moreചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ വ്യാജ ഡോക്ടറുടെ ശ്രമം ! പ്രതിയെ കൈയ്യോടെ പിടികൂടി ഭര്‍ത്താവ്
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയില്‍. മുംബൈയിലെ ഗോവണ്ടിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 17നാണ് സംഭവം. ഷൊയ്ബ്, ഇര്ഫാന് സയിദ് എന്നിവരാണു പിടിയിലായത്. യുവതിയുടെ ഭര്‍ത്താവാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്കുപോയ യുവതിയെ ഏറെനേരമായി കാണാതിരുന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അന്വേഷിച്ചെത്തിയത്. അതിക്രമം കണ്ടതോടെ ഭര്‍ത്താവ് ബഹളമുണ്ടാക്കി. പിന്നാലെ പോലീസിനെ അറിയിച്ചു. പാതി ബോധത്തില്‍ കണ്ടെത്തിയ ഭാര്യയെ ഇരുവരും മോശമായി സ്പര്ശിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. പോലീസ് അന്വേഷണത്തിനിടെയാണ് ഡോക്ടറായ ആള് വ്യാജനാണെന്നു വ്യക്തമായത്. ആശുപത്രിക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ആശുപത്രി ഉടമ ജമീല്‍ ഖാന് അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ഉടമ ഒളിവിലാണ്.
Read Moreകുണ്ടറയില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ! ആത്മഹത്യയെന്ന് സൂചന
കൊല്ലം, കുണ്ടറയ്ക്ക് സമീപം കേരളപുരത്ത് ട്രെയിന്‍ തട്ടി ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ച നിലയില്‍. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാര്‍ത്തിക്(15), പുത്തന്‍കുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിന് സമീപമാണ് അപകടം നടന്നത്. പുനലൂരില്‍നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് അപകടം. ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അപകടമുണ്ടായ ഉടന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോലീസിന് വിവരം അറിയിച്ചു. ട്രെയിന്‍ ഒരു മണിക്കൂറോളം സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടുണ്ട്. ട്രെയിന്‍ കുണ്ടറ സ്റ്റേഷന് പിന്നിട്ട് അല്‍പസമയത്തിനകമാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഇന്ന് ഇരുവരുടെയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ്…
Read Moreക്ഷീരമേഖലയ്ക്കു ഭീഷണിയായി പശുക്കളിൽ ചർമമുഴ; രാജസ്ഥാനിൽ പശുക്കൾ ചത്താൽ കർഷകന് 40,000 രൂപ നഷ്ടപരിഹാരം
ജയ്പുർ: ക്ഷീരമേഖലയ്ക്കു ഭീഷണിയായ പശുക്കളിലെ ചർമമുഴ രോഗം മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താൻ രാജസ്ഥാനിൽ അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ സഹായപദ്ധതി. ചർമമുഴ മൂലം ചാകുന്ന ഓരോ പശുക്കൾക്കും നഷ്ടപരിഹാരമായി 40,000 രൂപ കർഷകർക്കു നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന വിവിധങ്ങളായ ക്ഷേമപദ്ധതികളിലൂടെ രാജ്യംമുഴുവൻ രാജസ്ഥാനെക്കുറിച്ച് ചർച്ചചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സർക്കാരിന്റെ പത്ത് ക്ഷേമപദ്ധതികൾ1.60 കോടി വീടുകളിലേക്ക് എത്തിച്ചു. ഇതിനുപുറമേ കിസാൻ മഹോത്സവ് എന്ന പരിപാടിയിലൂടെ 41,000 കർഷകരുടെ അക്കൗണ്ടുകളിലേക്ക് 175 കോടിരൂപ നൽകി. 2018 നുശേഷം സംസ്ഥാനത്ത് നികുതിവർധന ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreപുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പൻ ഇണങ്ങി; ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നു; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട്
കാട്ടാക്കട : അരിക്കൊന്പൻ പുതിയ ആവാസ വ്യവസ്ഥയിൽ ആകൃഷ്ടനായെന്ന് തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറയിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പൻ ഇണങ്ങിയെന്നും നല്ല രീതിയിൽ ഭക്ഷണം കണ്ടെത്തുന്നുവെന്നും തമിഴ്നാട് അറിയിച്ചു. റേഡിയോ കോളർ, കാമറ എന്നിവയിലൂടെയുള്ള അരിക്കൊമ്പന്റെ നിരീക്ഷണം തുടരും.നിലവിൽ അരിക്കൊമ്പൻ ആരോഗ്യവാനാണ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോൾ ഉള്ളത്. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. ജലാശയത്തിന് സമീപം കാമറ സ്ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. തമിഴ്നാട് വനം വകുപ്പ് പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ടു. ആനയുടെ പുതിയ വീഡിയോ പുറത്തിറങ്ങി.ആന പുല്ല് തിന്നുന്ന ദ്യശ്യമാണ് വീഡിയോയിലുള്ളത്. തമിഴ്നാട് വനം പരിസ്ഥിതി…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും; തോറ്റാൽ ഉത്തരവാദിത്വം എറ്റെടുക്കുമെന്ന് സതീശൻ
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും താൻ എറ്റെടുക്കുമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിന് ഇപ്പോൾ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് ഗ്രൂപ്പ് യോഗം ചേർന്നില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളിൽ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പടുവിച്ചത്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Read Moreവിദ്യയെ എസ്എഫ്ഐക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ ഉടന്‍ നടപടി ! മാധ്യമപ്രവര്‍ത്തക ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും ആര്‍ഷോ
വ്യാജരേഖ ചമയ്ക്കാന്‍ കെ വിദ്യയെ എസ്എഫ്ഐക്കാര്‍ സഹായിച്ചുണ്ടെങ്കില് അവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്റെ മാര്‍ക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തില്‍ തിരുത്തിയതെന്നാണ് കരുതിയതെന്ന് ആര്‍ഷോ പറഞ്ഞു. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങള്‍ ആക്രമിച്ചുവെന്ന് പി എം ആര്‍ഷോ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നാണ് ആര്‍ഷോ ചോദിച്ചത്. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാന്‍ ഏതെങ്കിലും എസ്എഫ്ഐക്കാര്‍ സഹായിച്ചെന്ന് തെളിയിക്കണം. എങ്കില്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി. വിദ്യയെ വ്യാജരേഖ ചമയ്ക്കാന്‍ 16 ലക്ഷം എസ്എഫ്ഐക്കാരില്‍ ഒരാള്‍ ഇടപെട്ടു എന്ന് തെളിയിക്കൂ. ഒരാള്‍ ഇടപെട്ടു എന്ന തെളിവ് തന്നാല്‍ ആ നിമിഷം നടപടിയെടുക്കും. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത…
Read Moreആക്രമണം അഴിച്ചുവിട്ട് തെരുവു നായ്ക്കള്‍ ! കൊച്ചിയില്‍ കടിച്ചു കൊന്നത് 65 താറാവുകളെ…
കണ്ണമാലിയില്‍ തെരുവുനായ്ക്കള്‍ 65 താറാവുകളെ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശന് വളര്‍ത്തുന്ന താറാവുകളെയാണ് നായകള്‍ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശന് പറയുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകള്‍ ചോര വാര്‍ന്ന് ചത്തു കിടക്കുന്നതാണ് ദിനേശന് കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടില്‍ കടിയേറ്റ് ചില താറാവുകള്‍ പിടക്കുന്ന കാഴ്ചയാണ് കണ്ടത്. അതിനിടെയാണ് 65 ഓളം താറാവുകള്‍ ചത്തു കിടക്കുന്നതു കാണുന്നത്. രണ്ട് വര്‍ഷമായി ദിനേശന് ഉപജീവനത്തിനായി താറാവിനെ വളര്‍ത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം പ്രദേശത്ത് അതിരൂക്ഷമാണെന്ന് ദിനേശന് വ്യക്തമാക്കി.
Read More