രാജകുമാരി: അരിക്കൊമ്പൻ ദൗത്യത്തിനായി ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിൽ എത്തി. അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്നു ഡോ. അരുൺ സക്കറിയ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ വനംവകുപ്പിന്റെ പക്കലുണ്ട്. അരിക്കൊമ്പനാണ് മേഖലയിലെ ആനകളുടെ തലവൻ. ഇവനെ പിടിക്കുന്നതോടെ മറ്റു ആനകളും ശാന്തരാകും. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ഇങ്ങനെയുള്ള ആനകളെയാണ് പിടിച്ചു മാറ്റിയതെന്നും അരുൺ സക്കറിയ പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ അരിക്കൊമ്പനെ പിടികൂടുന്ന നടപടി താത്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നെങ്കിലും ദൗത്യം നിർത്തിവച്ചിട്ടില്ല. 72 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പിലാക്കുക. ടീമംഗങ്ങൾക്ക് നടപടി വിശദീകരിക്കുന്നതിനായി മോക് ഡ്രിൽ നടത്തും. കുങ്കി ആനകളിലെ പ്രധാനികളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയുംകൂടി ഇന്നലെ ചിന്നക്കനാലിൽ എത്തിച്ചു. അനുകൂലമായ കോടതിവിധി ഉണ്ടായാൽ ഉടൻ ദൗത്യം പൂർത്തീകരിക്കാനാണ് വനംവകുപ്പിന്റെ നീക്കം. അതേസമയം, കോടതിവിധിക്കെതിരേ മേഖലയിൽ പ്രതിഷേധം തുടരുകയാണ്.
Read MoreCategory: Loud Speaker
ദോഹയില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഗായകന് ഫൈസല്‍ കുപ്പായി മരിച്ചു! കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം ലഭിച്ചത് ഇന്നലെ രാത്രി
ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി ഗായകന് ഫൈസല്‍ കുപ്പായി മരിച്ചു. 48 വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഫെസല്‍ താമസിച്ചിരുന്ന ദോഹയിലെ മന്‍സൂറയിലെ നാലു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. ഇതിന് പിന്നാലെ ഫൈസലിനെ കാണാതായിരുന്നു. ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെ, ഇന്നലെ രാത്രിയോടെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ദോഹയിലെ കലാ, സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഫൈസല്‍. ഗായകന് എന്ന നിലയില്‍ മാത്രമല്ല ചിത്രകാരന് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഇതില്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തന്റെ കുഞ്ഞനുജന്റെ ചേതനയറ്റ മൃത ശരീരം ചേര്‍ത്ത് പിടിച്ചു കരയുന്ന സഹോദരിയുടെ ചിത്രവും ഉള്‍പ്പെടുന്നുണ്ട്. യാതൃശ്ചികതയെന്നു പറയട്ടെ,ക്യാന്‍വാസില്‍ പകര്‍ത്തിയത് തന്നെ ഫൈസലിന്റെ ജീവിതത്തലും…
Read Moreമൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടി ചികിത്സിച്ചു, പക്ഷ കിട്ടിയത് മുട്ടന്‍പണി! ഡോക്ടർ ചമഞ്ഞ് ചികിത്സ; യുവതിയും സുഹൃത്തും അറസ്റ്റിൽ
തിരൂർ: രജിസ്ട്രേഷൻ ഇല്ലാതെ തിരൂർ പൂക്കയിലിൽ വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടർ എന്ന വ്യാജേന ചികിത്സ നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മടത്തറ സ്വദേശിനി ഹിസാന മൻസിൽ സോഫി മോൾ (46), സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ (55) എന്നിവരെയാണ് പിടികൂടിയത്. ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവേയാണ് പൂക്കയിൽ തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയും ചികിത്സ നൽകുകയും ആയിരുന്നു ഇവർ. മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്. മുമ്പ് രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോളെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ പ്രദീപ് കുമാർ, ശശി, ഹരിദാസ്, എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ അരുൺ, ദിൽജിത്ത്, രമ്യ…
Read Moreഎല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്..! തിരിച്ചടിച്ച് ഖുശ്ബുവിന്റെ പഴയ പോസ്റ്റ്
ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷവിധിച്ചതിനു പിന്നാലെ ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദറിന്റെ ഒരു പഴയ പോസ്റ്റാണ് വൈറലാവുന്നത്. രാഹുലിന്റെ പോസ്റ്റിന് സമാനമായ പരാമർശം അടങ്ങിയതായിരുന്നു ഖുശ്ബുവിന്റെ പോസ്റ്റും. ഈ പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കു വച്ചിരിക്കുന്നത്. 2018ൽ ഖുശ്ബു കോൺഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാർക്കും മോദി എന്നു പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിന്റെ പോസ്റ്റ്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരിൽ കേസെടുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം.
Read More‘ജോലി കളയും’..! കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അതിജീവിതയെ അനുകൂലിച്ച നഴ്സിംഗ് ഓഫീസർക്കു ഭീഷണി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരന് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഭരണാനുകൂല സംഘടനാ നേതാക്കൾ രംഗത്ത്. പീഡനവിഷയത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുത്ത വാര്‍ഡിലെ നഴ്സിംഗ് ഓഫീസറുടെ ജോലി കളയുമെന്നു ഭരണാനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ വച്ചു ചീഫ് നഴ്സിംഗ് ഓഫീസറുടെയും നഴ്സിംഗ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്ന് ആശുപത്രി സൂപ്രണ്ടിനു നല്കിയ പരാതിയില്‍ നഴ്സിംഗ് ഓഫീസര്‍ പറയുന്നു. ജോലിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ഇവര്‍ക്കുനേരേ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപവും നടക്കുന്നുണ്ട്.പരാതി പോലീസിനു കൊടുക്കുന്നതിന്റെ മുന്നോടിയായി പ്രന്‍സിപ്പലിനു കൈമാറി. അതിജീവിതയുടെ മൊഴിമാറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരേ നടപടി വന്നതിനു പിന്നാലെയാണു പുതിയ സംഭവങ്ങൾ. നീതിക്കുവേണ്ടി നിലക്കൊണ്ട ജീവനക്കാര്‍ക്ക് ഓഫീസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ സമ്മര്‍ദം മുറുകുകയാണ്. പ്രതിയായ മെഡിക്കല്‍ കോളജ് ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര…
Read Moreറംസാൻ: ഖത്തറില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്കു പൊതുമാപ്പ്; മോചനം കിട്ടുന്നത് ഗുരുതര കുറ്റകൃത്യം ചെയ്യാത്തവർക്ക്
ദോഹ: ഖത്തറില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്കു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. റംസാന്റെ ഭാഗമായി എല്ലാ വര്‍ഷവും നിശ്ചിത എണ്ണം തടവുകാര്‍ക്കു അമീര്‍ പൊതുമാപ്പ് നല്‍കുക പതിവാണ്. അതേസമയം എത്ര തടവുകാര്‍ക്കാണു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ ദിനം, റംസാന് എന്നിവയോട് അനുബന്ധിച്ചാണു തടവുകാര്‍ക്കു പൊതുമാപ്പ് നല്‍കാറുള്ളത്. കഴിഞ്ഞ മേയില്‍ കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് അഞ്ഞൂറിലധികം തടവുകാര്‍ക്കും അമീര്‍ പൊതുമാപ്പ് നല്‍കിയിരുന്നു. ഇതില്‍ എഴുപതോളം പേര് ഇന്ത്യക്കാരായിരുന്നു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണു പൊതുമാപ്പ് നല്‍കുന്നത്.
Read Moreഇരുട്ടി വെളുത്തപ്പോൾ റോഡിൽ മാലിന്യ കൂമ്പാരം; മാലിന്യത്തിൽ നിന്ന് കിട്ടിയ ആ പേപ്പർ തെളിവായി; മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി
പൂച്ചാക്കൽ: ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു പിഴ ഈടാക്കി. മാലിന്യം തള്ളിയ ഹോട്ടലുകാരെ കൊണ്ടുതന്നെയാണ് മാലിന്യം തിരികെ മാറ്റിച്ചത്. കഴിഞ്ഞ രാത്രിയാണ് പാണാവള്ളി പഞ്ചായത്ത് ഓടമ്പള്ളി ഭാഗത്ത് മാലിന്യം തള്ളിയത്. മാലിന്യത്തിൽനിന്നു ലഭിച്ച പേപ്പറിൽ ഹോട്ടലിന്റെ പേരു തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഹോട്ടൽ പ്രതിനിധികളെ പഞ്ചായത്തിൽ വിളിച്ചു വരുത്തി മാലിന്യം നീക്കിക്കുകയും 20,000 രൂപ പിഴ അടപ്പിക്കുകയും ചെയ്തത്. കൊച്ചി മേഖലയിൽനിന്നാണു മാലിന്യം എത്തിയത്. തൊട്ടടുത്തുള്ള തൈക്കാട്ടുശേരി പഞ്ചായത്തിലും സമാനരീതിയിലുള്ള സംഭവം ഉണ്ടായിട്ട് അധികനാൾ ആയിട്ടില്ല. വിവാഹം പോലുള്ള പരിപാടികൾ കഴിയുമ്പോൾ വേസ്റ്റ് മാറ്റാനായി താത്കാലിക കരാർ എടുക്കുന്ന ചിലരാണ് ഇങ്ങനെ പ്രവർത്തിക്കുന്നത് എന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തം ഉണ്ടായതിന് ശേഷം കൊച്ചി മേഖലയിൽനിന്നു ജില്ലയുടെ വടക്കൻ പ്രദേശങ്ങളായ അരൂർ, പൂച്ചാക്കൽ, തൈക്കാട്ടുശേരി, തുറവൂർ എന്നീ മേഖലകളിലെ ദേശീയപാതയോരത്തും ജനവാസ കേന്ദ്രങ്ങളിലും ഇടത്തോടുകളിലും മാലിന്യം തള്ളുന്നത്…
Read Moreപുറത്തേക്ക് പോയവർ അകത്തേക്ക് തിരിച്ചുവരേണ്ടതാണ്..! കോവിഡ് കാലത്ത് പരോളിൽ പോയ പുള്ളികൾ തിരിച്ചെത്തണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് കാലത്ത് പരോളിൽ പോയ എല്ലാ തടവ് പുള്ളികളും 15 ദിവസത്തിനുള്ളിൽ അതാത് ജയിലുകളിലേക്ക് തിരിച്ചെത്തണമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരുന്ന കുറ്റവാളികളെയും ഉന്നതാധികാര സമിതിയുടെ ശിപാർശ അനുസരിച്ചാണ് പരോളിൽ വിടാൻ കോവിഡ് കാലത്ത് സുപ്രീം കോടതി അനുമതി നൽകിയത്. ഇവരെല്ലാവരും തന്നെ 15 ദിവസത്തിനുള്ളിൽ അതാതു ജയിലുകളിൽ കീഴടങ്ങണമെന്നാണ് ജസ്റ്റീസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്. തിരികെ ജയിലിൽ എത്തുന്ന വിചാരണ തടവുകാർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. നിയമം അനുശാസിക്കുന്ന മുറയ്ക്ക് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് കാലത്ത് അനുവദിച്ച പരോൾ കാലാവധി തടവുകാരുടെ യഥാർഥ ശിക്ഷാ കാലാവധിയിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Read Moreആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടു! കുന്നിൻ ചരിവിലൂടെ നടക്കാനിറങ്ങിയ പെണ്‍കുട്ടിയ്ക്ക് പീഡനം; യുവാക്കളെ തേടി പോലീസ്
പാൽഘർ: ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പാൽഘറിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മുംബൈ സ്വദേശികളായ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനൊപ്പം കുന്നിൻ ചരിവിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഇരുവരെയും പ്രതികൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തർക്കമുണ്ടാവുകയും ചെയ്തു. ഇതോടെ പ്രതികളിലൊരാൾ ബിയർ കുപ്പി ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിന്റെ തലക്കടിക്കുകയും വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തിയ ശേഷം പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ഇരുവരെയും മാർച്ച് 27 വരെ റിമാഡ് ചെയ്തു.
Read Moreഇനി കള്ളുഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി ! ക്ലാസിഫിക്കേഷന്‍ നല്‍കുന്നത് കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനും…
സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ക്കും ഇനി സ്റ്റാര്‍ പദവി. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്കാന് തീരുമാനമുണ്ടാകുക. ബാറുകളെ പോലെ ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ നല്‍കാനാണ് നീക്കം. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ക്ലാസിഫിക്കേഷന്‍ വരുന്നതോടെ ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാധ്യത്തില്‍ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. കള്ള് ഷാപ്പില് വൃത്തിയുള്ള സാഹചര്യം ഒരുക്കണമെന്നാണ് എക്സൈസിന്റെ ശുപാര്‍ശ. ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍…
Read More