ആലപ്പുഴ: ഹരിപ്പാട് എസ്എഫ്ഐ ഏരിയാ പ്രസിഡന്റായ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചതായി പരാതി. ഡിവൈഎഫ്ഐ ബ്ലോക് ഭാരവാഹിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി. തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ഥിനി പി. ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ചിന്നു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചിന്നുവിനെ വഴിയില്‍വച്ച് ബൈക്കിടിച്ച് വീഴ്ത്തിയശേഷം മര്‍ദിച്ചതായാണ് പരാതി. മോശം പെരുമാറ്റത്തിന്റെ പേരില്‍ അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും മറ്റ് ചില പെണ്‍കുട്ടികളും സിപിഎം ഏരിയാ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്പാടി ഉണ്ണിയെ ഡിവൈഎഫ്ഐയില്‍ നിന്നും പുറത്താക്കി.
Read MoreCategory: Loud Speaker
എല്ലാം വിരൽത്തുമ്പിൽ… ജിഡി എന്‍ട്രിക്ക് ഇനി പോലീസ് സ്റ്റേഷൻ കയറണ്ട; കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ ‘പോല്‍ ആപ്പില്‍’ എല്ലാം ഉണ്ട്
കോഴിക്കോട്: വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷ്വറന്‍സ് ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ ജനറല്‍ ഡയറി എന്‍ട്രി(ജിഡി എന്‍ട്രി)ക്ക് വേണ്ടി കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. സ്റ്റേഷനുകളില്‍ നേരിട്ട് ചെന്ന് ജിഡി എന്‍ട്രി ചോദിച്ച് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ജിഡി എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ ‘പോല്‍ ആപ്പില്‍’ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വിശദീകരിക്കുകയാണ് പോലീസ്. സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒടിപി മൊബൈലില്‍ വരും. ശേഷം ആധാര്‍ നമ്പര്‍ നല്കി റജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. ഒരിക്കല്‍ രജിസ്ട്രേഷന് നടത്തിയാല്‍ പിന്നെ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതിയാകും. വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സിന് ജിഡി എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെ വാഹനാപകട സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല് പോലീസ്…
Read Moreഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി. സതീശന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതിഷേധിക്കുന്ന കെഎസ്യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന് മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശന് ചോദിച്ചു. സിപിഎമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമ്മെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദേശമെന്നും ആകാശ് വാ തുറന്നാൽ പലരും കുടുങ്ങും.…
Read Moreകാസർഗോഡ് ഇന്നു ജനകീയ പ്രതിരോധം; കണ്ണൂരിൽ ക്വട്ടേഷൻ പ്രതിരോധം; പി. ജയരാജൻ എന്തു പറയും?
സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നു കാസർഗോഡ് തുടക്കമിടുന്പോൾ കണ്ണൂരിൽ ക്വട്ടേഷൻ-ലഹരി മാഫിയ പ്രതിരോധവുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര നാളെ കണ്ണൂരിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി തില്ലങ്കേരിയിൽ ഇന്നു സിപിഎം വിശദീകരണ പൊതുയോഗം നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു വൈകുന്നേരം നാലിന് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇന്നുതന്നെ വൈകുന്നേരം അഞ്ചിന് തില്ലങ്കേരിയിൽ നടക്കുന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. പി. ജയരാജൻ, എം. ഷാജർ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിക്കും. പി. ജയരാജൻ എന്തായിരിക്കും യോഗത്തിൽ പറയുകയെന്നത് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നുണ്ട്. പി. ജയരാജനെ പിന്തുണച്ച് മുൻപുണ്ടായിരുന്ന പി.ജെ. ആർമി എന്ന ഫേസ് ബുക്ക്…
Read Moreകറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണാന്ധത ബാധിച്ച ഫാസിസ്റ്റ്; ഹരീഷ് പേരടിയുടെ പോസ്റ്റ് ചർച്ചയാവുന്നു
തിരുവനന്തപുരം: കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്ന് ഹരീഷ് പേരടി . മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ നിർദേശം നൽകിയെന്ന വാർത്തകൾക്കു പിന്നാലെയാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ‘കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും…നിങ്ങൾ വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഹരീഷ് പേരടിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ പ്രതികരിച്ചു. നേരത്തെ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ സിപിഎം നേതാവ് എം.എ.ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പാർട്ടി വിരുദ്ധതപറയുന്ന ഹരീഷ് പേരടിയുടെ ചിത്രത്തിന്റെ പോസ്റ്റർ ബേബി പുറത്തുവിട്ടത് ശരിയായില്ല എന്നായിരുന്നു ഇടത് അനുകൂലികളിൽനിന്നും വന്ന…
Read Moreആകാശ് തില്ലങ്കേരിയ്ക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല ! സിപിഎം ആര്‍ക്കും മയപ്പെടുന്ന പാര്‍ട്ടിയല്ലെന്ന് കെകെ ശൈലജ…
ആകാശ് തില്ലങ്കേരിയ്ക്ക് സിപിഎമ്മുമായി യാതൊരു ബന്ധമില്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ മന്ത്രി കെ കെ ശൈലജ. സിപിഎം ആര്‍ക്കും മയപ്പെടുന്ന പാര്‍ട്ടിയല്ല. കേഡര്‍മാര്‍ ഏതെങ്കിലും രീതിയില്‍ മോശമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ തിരുത്തും. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു. തന്റെ പേഴ്സണല്‍ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാര്‍ട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു. രാഗിന്ദിന് എതിരേ ആകാശ് തില്ലങ്കേരിയും സുഹൃത്ത് ജിജോ തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു. ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു. രാഗിന്ദ് കാണിക്കാത്ത മറുപടി തിരിച്ചു കാണിക്കില്ലെന്ന് ആകാശ് തില്ലങ്കേരി പ്രതികരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജയിലില്‍ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്നും ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചു.…
Read Moreവ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസ്! കുട്ടിയുടെ അമ്മ ഹാജരായി; ദത്ത് നടപടികള്‍ നിര്‍ത്തിവച്ചു; യുവതി പറഞ്ഞത് ഇങ്ങനെ…
കൊച്ചി: വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്ത സഹചര്യമുണ്ടായതിനാലാണ് കൈമാറ്റം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. താത്കാലികമായി കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കണമെന്നും ഇവര്‍ മൊഴി നല്‍കിയതായി സിഡബ്ല്യൂസി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു. ഇതോടെ ദത്ത് നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചതായും അദ്ദേഹം പറഞ്ഞു. സിഡബ്ല്യുസിക്ക് സംരക്ഷണം പൂര്‍ണമായും ലഭിക്കുന്ന സാഹചര്യത്തിലാകും ഇനി ദത്ത് നടപടികള്‍. കുട്ടിയുടെ അച്ഛന് കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളര്‍ത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയതെന്നുമായിരുന്നു ഇദ്ദേഹം മൊഴി നല്‍കിയത്.
Read Moreഇതു ചട്ടവിരുദ്ധം! യുട്യൂബ് ചാനൽ തുടങ്ങരുതെന്ന് സർക്കാർ ജീവനക്കാർക്ക് നിർദേശം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങാനോ യുട്യൂബിലേക്ക് വീഡിയോകൾ അപ്ലോഡ് ചെയ്യാനോ പാടില്ലെന്നു നിർദേശം. യുട്യൂബ് ചാനൽ തുടങ്ങുന്നതും വീഡിയോകൾ അപ് ലോഡ് ചെയ്യുന്നതും സബ്സ്ക്രൈബേഴ്സിന്റെ അടിസ്ഥാനത്തിൽ സാന്പത്തിക നേട്ടമുണ്ടാക്കുന്ന പ്രവൃത്തികളായതിനാൽ ഇതു ചട്ട വിരുദ്ധമാണ്. കേരള സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ശന്പളത്തിനു പുറമേ മറ്റു വരുമാനങ്ങൾ സ്വീകരിക്കാൻ പാടില്ല. ഇന്റർനെറ്റിലോ സോഷ്യൽ മീഡിയയിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യു ട്യൂബ് ചാനൽ തുടങ്ങുന്നതും ഇതിൽ വീഡിയോകൾ അപ് ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന പ്രവൃത്തിയാണ്. ഇതിനാൽ ചാനൽ തുടങ്ങാൻ അനുമതി നൽകാൻ കഴിയില്ലെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ് ജീവനക്കാരൻ നൽകിയ അപേക്ഷ തള്ളിയാണ് സർക്കാർ പൊതു ഉത്തരവിറക്കിയത്.
Read Moreകാക്കിപാന്റ് മാത്രം ധരിച്ച നന്നായി തമിഴ് സംസാരിക്കുന്ന അയാള്‍ ആര് ? തെങ്കാശിയില്‍ മലയാളി യുവതിക്ക് നേരെയുണ്ടായ ആക്രമണം; നേരിട്ടത് ക്രൂരമര്‍ദനം
ചെന്നൈ: തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തമിഴ് സംസാരിക്കുന്ന ആളെന്ന് യുവതിയുടെ കുടുംബം. ഗാര്‍ഡ് റൂമില്‍ കടന്നുകയറിയ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കാക്കിപാന്റ് മാത്രം ധരിച്ച നന്നായി തമിഴ് സംസാരിക്കുന്ന ആളാണ് ആക്രമണം നടത്തിയത്. ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. നെഞ്ചിലും വയറിലുമൊക്കെ ചവിട്ടേറ്റത്തിനാല് എഴുന്നേറ്റ് നില്ക്കാന് പോലും കഴിയുന്നില്ല. ജോലിസ്ഥലത്ത് സുരക്ഷയുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്തുനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് പോലീസിന് ലഭിച്ചു. ഇതില്‍ പെയിന്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ യുവതിക്ക് നേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം.
Read Moreവിവാഹഭ്യര്‍ത്ഥന നിരസിച്ചു, പണം തിരികെ ചോദിച്ചു; അധ്യാപികയെ കുത്തിക്കൊന്നത് കുടുംബ സുഹൃത്ത്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ബംഗളൂരു: അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബസുഹൃത്താണെന്ന് പോലീസ്. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനെ കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശിയായ നദീം പാഷ (35) ആണ് പോലീസ് പിടികൂടിയത്. കൗസര്‍ മുബീന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് നദീം പാഷയെന്ന് പാലീസ് പറഞ്ഞു. അധ്യാപികയായിരുന്ന കൗസര്‍ മുബീനോട് നദീം വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് കൌസര്‍ നിരസിച്ചു. കൂടാതെ കൗസര്‍ മുബീയും നദീം പാഷയും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. കടം കൊടുത്ത പണം മുമീന തിരികെ ചോദിച്ചതും നദീമിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ഇയാള്‍ ആളില്ലാത്ത തക്കം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശന്തിനഗര്‍ പോലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് കൗസര്‍ മുബീനെ വീട്ടില്‍ കുത്തേറ്റ് ചേരയില്‍ കുളിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ ഇവര്‍…
Read More