ലഹരിമരുന്ന് മാഫിയ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച ഒമ്പതാക്ലാസുകാരിയുടെ അമ്മയ്ക്ക് ലഹരിസംഘത്തില്‍ നിന്ന് ഭീഷണി. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ലഹരിമരുന്ന് മാഫിയയുടെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകള്‍ തിരിച്ചു വന്നാല്‍ വീണ്ടും മയക്കുമരുന്ന് നല്കാന് സംഘം ശ്രമിക്കുമോ എന്ന ഭയവുമുണ്ട്. മകളുടെ കൂടെ തങ്ങള്‍ നടക്കുമ്പോള്‍ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണ്. ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് പുറത്തറിഞ്ഞത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന്…
Read MoreCategory: Loud Speaker
വീണതാ, അമ്പാടി ഉണ്ണി തന്നെ മർദിച്ചതല്ല; കള്ളപ്രചരണങ്ങൾ നടത്തുന്നത് ചില വ്യക്തികളെന്ന് എസ്എഫ്ഐ വനിതാ നേതാവ് ചിന്നു
ആലപ്പുഴ: ഹരിപ്പാട്ട് ഡിവൈഎഫ്ഐ നേതാവ് എസ്എഫ്ഐയുടെ വനിതാ നേതാവിനെ മർദിച്ച സംഭവത്തിൽ ട്വിസ്റ്റ്. തന്നെ ആരും മർദിച്ചിട്ടില്ലെന്നും നടന്നത് വാഹനാപകടമാണെന്നും മർദനമേറ്റ എസ്എഫ്ഐ നേതാവ് പി. ചിന്നു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഡിവൈഎഫ്ഐ നേതാവ് അമ്പാടി ഉണ്ണി തന്നെ മര്‍ദിച്ചിട്ടില്ലെന്നും തനിക്ക് സംഭവിച്ച അപകടത്തിന്റെ പേരിൽ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയെയും ബോധപൂര്‍വം വലിച്ചിഴക്കുകയാണെന്നും ചിന്നു പറഞ്ഞു. ചിലരുടെ വ്യക്തിതാൽപര്യങ്ങള്ക്ക് വേണ്ടിയാണ് ഇത്തരം പ്രചരണങ്ങളെന്നും ചിന്നു വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ചിന്നുവും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുവീഴ്ത്തി ഉണ്ണി ഇവരെ ആക്രമിച്ചത്. മറ്റൊരു വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഉണ്ണിക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷന് മുമ്പിൽ ചിന്നു മൊഴി നൽകിയിരുന്നു. ഇതിന് പ്രതികാരമായി ആണ് ചിന്നുവിനെതിരെ ഉണ്ണി ആക്രമണം നടത്തിയത്. സംഭവമറിഞ്ഞയുടൻ ഉണ്ണിയെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിച്ചിരുന്നു. ഇയാളെ പുറത്താക്കിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് ഡിവൈഎഫ്ഐ നേരത്തെ അറിയിച്ചത്. സംഭവത്തിൽ…
Read Moreഎഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിച്ചത്; ഉദ്ദേശിച്ചത് ശബരിമലയിലെ ശല്യക്കാരെ..! സുരേഷ് ഗോപി പറയുന്നു…
തന്റെ പ്രസംഗമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോ ആണെന്നു സുരേഷ് ഗോപി. നിരീശ്വര വാദികളോട് അനാദരവില്ലെന്നും ശബരിമലയിലെ ശല്യക്കാരെയും തന്റെ മതത്തിന് എതിരെ നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ് പ്രസംഗത്തില്‍ സംസാരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. അവിശ്വാസികളോടു തനിക്കു സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്കു നേരെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി പ്രാർഥിക്കുമെന്നും സുരേഷ് ഗോപി പറയുന്ന വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. എന്നാല്‍ അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്നത്തെ പറ്റി അറിഞ്ഞയുടനെ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷം കലർന്ന ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി…
Read Moreമരിച്ചെന്ന് ഡോക്ടർ! സംസ്കാരത്തിനു തൊട്ടുമുമ്പു പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നു; ഒടുവില്‍…
ന്യൂഡൽഹി: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനു സംസ്കാരത്തിനു തൊട്ടുമുന്‍പു പുതുജീവൻ. ഡൽഹിയിലാണ് സംഭവം. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലാണ് നവജാത ശിശു മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്നു കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാർക്കു കൈമാറി. എന്നാൽ, സംസ്കാര ചടങ്ങുകൾക്കിടെ പെൺകുഞ്ഞിനു ജീവനുണ്ടെന്നു മനസിലായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ, കുഞ്ഞിനെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയും വെന്റിലേറ്റർ സഹായം നിഷേധിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. അതേസമയം, അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read Moreകാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ഏഴ് മാസം മുമ്പ്! ഒടുവില്‍ വന്ദനയുടെ കുറ്റസമ്മതം…
ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി, മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചു മൂന്നു ദിവത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം 150 കിലോമീറ്ററോളം അകലെ ഉപേക്ഷിച്ചു. അസമിൽ ഗുവാഹത്തിക്കു സമീപം വന്ദന കലിറ്റ എന്ന യുവതിയാണ് നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. വന്ദനയുടെ ഭർത്താവ് അമർജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്. ഏഴു മാസം മുൻപു നടന്ന കൊലപാതകം തിങ്കളാഴ്ചയാണു പുറത്തറിഞ്ഞത്. വന്ദനയുടെ വിവാഹേതരബന്ധമാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17നായിരുന്നു സംഭവം. ഇരുവരെയും കൊലപ്പെടുത്തിയശേഷം വന്ദനയാണു മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. പിന്നീട് ഇവ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു. മൂന്നു ദിവസത്തോളം ഫ്രിജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ, വനന്ദയും കാമുകനും ചേർന്ന് അയൽ സംസ്ഥാനമായ മേഘാലയയിലെ ചിറാപുഞ്ചിയിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. അമർജ്യോതി ഡേയും മാതാവ് ശങ്കരിയെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ വന്ദനതന്നെയാണ് കുറ്റസമ്മതം…
Read Moreക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി കോടതി
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ നിന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കിയതായും കോടതി അറിയിച്ചു. ക്ഷേത്ര വിശ്വാസികളായ അനന്തനാരായണന്‍ ,പി.എന്‍.ശ്രീരാമന് എന്നിവരാണ് അഡ്വ .കെ.മോഹന കണ്ണന് വഴി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read Moreഹോട്ടലില്‍ വിളമ്പിയ ഗ്രേവിയെച്ചൊല്ലി തര്‍ക്കം ! യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നു പേര് പിടിയില്‍…
ഹോട്ടലില്‍ വിളമ്പിയ ഗ്രേവിയെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വലിയതുറ സ്വദേശി അരുണിനാണ് ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ ചാക്ക സ്വദേശികളായ രഞ്ജിത്, പ്രബിന്, ശ്യാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വേളിയില്‍ ഞായറാഴ്ച ദിവസം രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മര്‍ദനമേറ്റ അരുണും മര്‍ദിച്ച സംഘവും. ഹോട്ടലിലെ ജീവനക്കാരനോട് ചോദിച്ച ഗ്രേവി ആദ്യം ഇവര്‍ക്ക് നല്‍കിയത് അരുണ്‍ ചോദ്യം ചെയ്തിരുന്നു. ഇത് തര്‍ക്കത്തിനിടയാക്കി.തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ അരുണിനെ പിന്നാലെയെത്തി മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നെഞ്ചിലും വയറിലും തലയ്ക്കും അരുണിന് പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരുണിന്റെ ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read Moreഒരേ ക്ലാസിലെ നാലുപെണ്‍കുട്ടികള്‍ ‘ലഹരികാരിയര്മാര്’; കോഴിക്കോട്ട് ലഹരിക്കേസ് പ്രത്യേകസംഘം അന്വേഷിക്കും; ഡി-അഡിക്ഷന് സെന്ററില്‍ ചികിത്സ തേടി പെൺകുട്ടി
കോഴിക്കോട്: കോഴിക്കോട്ടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും. കേസിൽ പ്രതി ചേർത്ത 10 പേരിൽ പ്രധാന കണ്ണികളെ വിളിച്ചുവരുത്തി ഇന്ന് ചോദ്യം ചെയ്യും. ഒരു വലിയ മാഫിയ ശൃംഖല സംസ്ഥാനത്തിനകത്തും പുറത്തും ഉണ്ടെന്നാണ് സംശയം. സംഘത്തിൽ പെട്ടുപോയ മറ്റ് പെൺകുട്ടികളിൽനിന്നും മൊഴിയെടുക്കും. ഇൻസ്റ്റഗ്രാമിലെ ഡ്രഗ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീടിനടുത്തുതന്നെയുള്ള യുവാവാണിത്. കസ്റ്റഡിയില്‍ എടുത്ത ഇയാളെ ഇന്ന് ചോദ്യം ചെയ്യും. നിലവില്‍ രണ്ടുപേര്‍ക്കാണ് കുട്ടിയുമായി നേരിട്ട് ബന്ധമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് പെൺകുട്ടികളെ രഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്നതും കാരിയറാക്കുന്നതും. അതേസമയം പെണ്‍കുട്ടിയുടെ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ പോലീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുകൂടി പരിശോധിച്ചേശഷമായിരിക്കും തുടര്‍ അന്വേഷണം. പെണ്‍കുട്ടി ഇപ്പോള്‍ ഡി-അഡിക്ഷന് സെന്ററില്‍ ചികില്‍സ തേടിയിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍നിന്നു കൂടുതല്‍ പെണ്‍കുട്ടികള്‍ സമാനമായ രീതിയില്‍ കാരിയറായി…
Read Moreഎട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; പോക്സോ കേസ് പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ ജീവനൊടുക്കി
കോഴിക്കോട്: പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ചു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി. ഉണ്ണി (57)ആണ് അതിജീവിതയുടെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചത്. വിരമിച്ചശേഷം 2021ലാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യ.
Read Moreഷുഹൈബ് വധം സിപിഎമ്മിന് അംഗീകരിക്കാനാവില്ല: തില്ലങ്കേരിയിലെ സിപിഎമ്മിന്റെ മുഖം ആകാശ് അല്ലെന്ന് പി. ജയരാജൻ; ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം
കണ്ണൂർ: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ പി. ജയരാജൻ, ക്വട്ടേഷൻ സംഘങ്ങളുടെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കി. തില്ലങ്കേരിയിലെ സിപിഎമ്മിന്റെ മുഖം ആകാശ് അല്ല. പാർട്ടി മെമ്പർമാരാണ്. എന്ത് പ്രശ്നമുണ്ടെങ്കിലും അത് നേരിടാൻ പാർട്ടിക്ക് നല്ല കരുത്തുണ്ട്. ആകാശിനെ പുറത്താക്കിയത് താൻ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ്. കള്ളക്കേസുക്കളെ പ്രതിരോധിച്ചിട്ടുണ്ട്. കരിനിയമങ്ങളെ ചെറുത്തുനിന്ന പാർട്ടിയാണിത്. ഷുഹൈബ് വധം പാർട്ടിക്ക് അംഗീകരിക്കാൻ പറ്റാത്ത കേസാണ്. ആ കേസോടെയാണ് ആകാശിനെ പുറത്താക്കിയത്. ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. തില്ലങ്കേരിയിൽ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മാധ്യമങ്ങള്‍ ആലോചിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ വേറെ എങ്ങോട്ടാണ് താന്‍ പോകേണ്ടത്? 525 പാര്‍ട്ടി മെമ്പര്‍മാരുണ്ട് ഇവിടെ. അവരാണ് പാര്‍ട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. എടയന്നൂര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട മുഴുവന്‍…
Read More