വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി യുഎസ്. മാധ്യമസ്വാതന്ത്ര്യം എവിടെയും സംരക്ഷിക്കപ്പെടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വാഷിംഗ്ടണിലെ പതിവുവാര്‍ത്താ സമ്മേളനത്തിനിടെ ബിബിസി ഡോക്യൂമെന്ററിയെക്കുറിച്ചുള്ള പാക്ക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളായ അഭിപ്രായസ്വാതന്ത്രം, മതസ്വാതന്ത്രം തുടങ്ങിയ ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിനു തുടര്‍ന്നും ഊന്നല്‍ നല്‍കും. ലോകമെമ്പാടുമുള്ള ബന്ധങ്ങളില്‍ യുഎസ് ഉയര്‍ത്തിക്കാട്ടുന്നത് ഇക്കാര്യങ്ങളാണ്. ഇന്ത്യയുമായുള്ള ബന്ധത്തിലും ഇത് തീര്‍ച്ചയായും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കണ്ടിട്ടില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ചു തനിക്കറിയാം. അവ അതുപോലെതന്നെ തുടരും. ഇന്ത്യയിലെ നടപടികളില്‍ ആശങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ചു പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read MoreCategory: Loud Speaker
റിക്കാര്‍ഡ് വില വര്‍ധനവിൽ നിന്നും കൂപ്പുകുത്തി വീണ് സ്വർണം; ഇപ്പോള്‍ വില ഉയരാനുള്ള പ്രധാന കാരണം ഇതാണ്…
കൊച്ചി: റിക്കാര്‍ഡ് വില വര്‍ധനയ്ക്കു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഇന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായി. ഇന്നലെ ഗ്രാമിന് 5310 രൂപയും പവന് 42480 രൂപയുമായിരുന്നു സ്വര്‍ണവില. ഈ ആഴ്ച്ചയില്‍ റിക്കാര്‍ഡ് വില ഉയര്‍ന്ന ശേഷമാണ് രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പവന് വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപ കടന്നു. 2020 ലെ റിക്കാഡ് ഭേദിച്ചാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 280 രൂപ ഉയര്‍ന്ന് 42,160 രൂപയിലും ഗ്രാമിന് 35 രൂപ കൂടി 5,270 രൂപയിലുമെത്തി. തിങ്കളാഴ്ച പവന് 41,880 രൂപയും ഗ്രാമിന് 5,235 രൂപയുമായിരുന്നു. 1,800 രൂപയോളമാണ് ഈ മാസം മാത്രം ഉയര്‍ന്നത്.വാങ്ങുന്നവര്‍ക്ക് പകരം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.…
Read Moreനയം വായിച്ചപ്പോഴെ മഞ്ഞുരുകി..! ഗവർണറുടെ അറ്റ് ഹോം വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രിപിണറായി വിജയൻ
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ സായാഹ്ന വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രി. ഗവർണർ നടത്തിയ അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരെല്ലാം വിട്ടുനിന്നത് വാർത്തയായിരുന്നു. പിന്നീട് സർക്കാർ-ഗവർണർ പോരിലെ മഞ്ഞുരുകാൻ തുടങ്ങിയതോടെയാണ് ഇന്നലെ വൈകിട്ട് 6.30ന് ഗവർണറുടെ സായാഹ്ന വിരുന്നിൽ മുഖ്യമന്ത്രി എത്തിയത്. 2020 ൽ ആണ് അവസാനമായി അറ്റ് ഹോം നടന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ്. ഗവര്‍ണര്‍ക്ക് എതിരായ പരോക്ഷ വിമര്‍ശനവും കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും വായിച്ചു. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തണുത്തു തുടങ്ങിയെന്ന് നിരീക്ഷിക്കപ്പെട്ടു. സംഘപരിവാറും സിപിഎമ്മും ഒരേതൂവൽ പക്ഷികളാണെന്ന ആരോപണം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയുംചെയ്തു. ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന്…
Read Moreനവവധു വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ സംഭവം ! ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍; വിവാഹത്തിന് ഒരാഴ്ച മുമ്പുവരെ ലൈംഗികമായി പീഡിപ്പിച്ചു…
അമ്പലപ്പുഴയില്‍ നവവധു വിവാഹത്തിനു മുമ്പുതന്നെ ഗര്‍ഭിണിയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. കരൂര്‍ മാളിയേക്കല്‍ സ്വദേശി നൈസാം (47) ആണ് അറസ്റ്റിലായത്. ഹാര്ഡ്വെയര് വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയില്‍ അഞ്ച് വര്‍ഷത്തോളം യുവതി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് വിവാഹിതയായ യുവതി വയറുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പരിശോധനയില്‍ യുവതി വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തും വ്യാപാരിയുമായ നൈസാം യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളമായി നൈസാം യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. നൈസാം മുന്‍കൈ എടുത്താണ് സുഹൃത്തായ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിച്ചത്. വിവാഹം നടക്കുന്നതിന് ഒരാഴ്ച മുന്‍പും ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനത്തില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. പതിനാറ് വയസുമുതല്‍…
Read Moreവധശ്രമക്കേസ് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷയ്ക്ക് സ്റ്റേ
കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാലു പ്രതികൾക്കും ഉടൻ ജയിൽ മോചിതരാകാം. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. വധശ്രമക്കേസിൽ വിചാരണക്കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചതു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ നൽകിയിരുന്നു. മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്ക് പത്തു വർഷം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
Read Moreഇവിടെ നിന്നൊന്നും പോയിസൺ ആയിട്ടില്ലെന്ന ശ്രീഷ്മയുടെ വാദം പൊളിഞ്ഞു; ഷാരോണ്‍ വധക്കേസിൽ എൺപത്തിയഞ്ചാം ദിവസം കുറ്റപത്രം
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റൊരു വിവാഹത്തിനായി കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. ഷാരോണ്‍ കേസിൻെറ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടായി അഡ്വ.വിനീത് കുമാറിനെ നിയമിച്ചിട്ടുണ്ട്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്. 2022 ഒക്ടോബർ 14ന് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. ഒക്ടോബർ 25ന് ഷാരോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആദ്യം പാറശാല പോലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.…
Read Moreമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും എത്തി;കാഷ്മീരിനെക്കുറിച്ചും പരാമർശം; കേരളത്തിൽ ഇന്നും പ്രദർശനം
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. അതേസമയം വൻ പ്രതിഷേധങ്ങൾക്കിടെ ഡോക്യുമെന്ററി പ്രദർശനം ഇടത് സംഘടനകളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ കേരളത്തിൽ ഇന്നും തുടരും. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി, യുവമോർച്ച പ്രവർത്തകരെത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു. പ്രദർശനത്തെച്ചൊല്ലി ഡൽഹി ജെഎൻയു കാന്പസിൽ വലിയ സംഘർഷമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒന്‍പതിനാണ് ഡോക്യുമെന്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ കാന്പസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്നു ലാപ്പ്ടോപ്പിലും…
Read Moreബിബിസി ഡോക്യുമെന്ററി വിവാദം: കോൺഗ്ര സിന്റെ പദവികളിൽ നിന്നും രാജിവച്ച് അനിൽ ആന്റണി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചതിന്റെ പേരിൽ വിവാദത്തിലായ അനിൽ കെ. ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളിൽനിന്നും രാജി വച്ചു. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവികളാണ് രാജിവച്ചത്. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. ബിബിസി ഡോക്യൂമെന്റ റിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചത്.ഇന്ത്യയുടെ പര മാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബിബിസിയേക്കാള് രാജ്യത്തെ സ്ഥാപനങ്ങ ളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.അനിൽ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗ ത്തെത്തിയിരുന്നു. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പിൽ പിടിച്ച്…
Read More11കാരിയെ നിരവധി തവണ പീഡിപ്പിച്ച് 58കാരന് ! പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതിയ്ക്ക് അയച്ചു കൊടുത്തത് അമ്മ…
കണ്ണൂരില്‍ പതിനൊന്നുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 58കാരന് അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശി എം പി യഹിയ ആണ് പിടിയിലായത്. വ്യാപാരിയായ ഇയാള്‍ കുട്ടിയുടെ അമ്മയുമായുള്ള ബന്ധം മുതലെടുത്താണ് കുട്ടിയെ ചൂഷണം ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 2018 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തു വരികയായിരുന്നു. കാറിലും വീട്ടിലും വെച്ച് ഇയാള്‍ പല തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ അമ്മ തന്നെയാണ് പ്രതിയ്ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. പതിനൊന്നുകാരിയുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും യഹിയയ്ക്ക് അയച്ചു നല്‍കിയതിനെതിരേ അമ്മയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഈ സ്ത്രീ ഗള്‍ഫിലേക്ക് കടന്നുവെന്നാണ് വിവരം. പോലീസ് കേസെടുത്തതിനു പിന്നാലെ യഹിയ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
Read Moreകൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്കു നേരെ കത്തികൊണ്ട് ആക്രമണം ! കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു
കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമിക്കപ്പെട്ടത്. പ്രതി പള്ളുരുത്തി സ്വദേശി ജോളി ജയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റേയ്സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. കഴുത്തില്‍ മാരകമായി മുറിവേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. ജോലിക്കായി ഒരു ലക്ഷം രൂപ ട്രാവല്സില് നല്‍കിയിരുന്നുവെന്നാണ് പ്രതി പറയുന്നത്. യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More