മ​ണ്ഡ​ല​കാ​ല – മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ലത്ത്  പരമാവധി ഓടി ലാഭം ഉണ്ടാക്കണം;  കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡി​സം​ബ​റി​ൽ അവധിയില്ലെന്ന്  എം ഡി ബിജു പ്രഭാകർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള അ​വ​ധി​ക​ളും ഡി​സം​ബ​ർ മാ​സ​ത്തി​ൽ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ല എ​ന്ന് എംഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. വ​ർ​ഷാ​വ​സാ​ന​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ കോ​മ്പ​ൻ സേ​റ്റ​റി ഓ​ഫ്, ഡ്യൂ​ട്ടി ഓ​ഫ് , കാ​ഷ്വ​ൽ ലീ​വ് എ​ന്നി​വ എ​ടു​ത്തു തീ​ർ​ക്കു​ക പ​തി​വാ​ണ്. ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഇ​ത്ത​രം അ​വ​ധി​ക​ൾ എ​ടു​ത്താ​ൽ സ​ർ​വീ​സ് ഓ​പറേ​ഷ​നു​ക​ളെ​യും ശ​ബ​രി​മ​ല സ്പെ​ഷൽ സ​ർ​വീ​സു​ക​ളേ​യും അ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കും. ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല – മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ലം സ്പെ​ഷൽ സ​ർ​വീ​സു​ക​ളി​ലൂ​ടെ കെഎ​സ്ആ​ർടിസി യ്ക്ക് ​വ​ൻ വ​രു​മാ​നം നേ​ടി കൊ​ടു​ക്കു​ന്ന കാ​ല​മാ​ണ്. സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ന​ട​ത്താ​നും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള സ​ർ​വീ​സു​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​നു​മാ​ണ് അ​വ​ധി​ക​ൾ നി​ഷേ​ധി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ അ​വ​ധി​ക​ൾ നി​ഷേ​ധി​ക്കു​മെ​ങ്കി​ലും അ​വ​ധി​ക​ൾ എ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി കൊ​ടു​ത്തി​ട്ടു​ണ്ട്. വ​ർ​ഷാ​വ​സാ​നം ഡി​സം​ബ​റാ​ണെ​ങ്കി​ലും അ​ർ​ഹ​ത​യു​ള്ള…

Read More

കർണാടക ബസിൽനിന്ന് വെ​ടി​യു​ണ്ട​കൾ പിടിച്ചെടുത്ത കേസ്; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി; ഒന്നും അറിയില്ലെന്ന നിലപാടിൽ ബസ് ജീവനക്കാർ

കണ്ണൂർ: ഇ​രി​ട്ടി കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ല്‍നി​ന്ന് 100 വെ​ടി​യു​ണ്ട​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. വിരാ​ജ്പേ​ട്ട, മ​ടി​ക്കേ​രി, മൈ​സൂ​രു തു​ട​ങ്ങി​ വെ​ടി​യു​ണ്ട വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​രി​ട്ടി പോ​ലീ​സ് പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന പോ​ലും ല​ഭി​ച്ചി​ല്ല. ഇ​ക്ക​ഴി​ഞ്ഞ 16ന് ​രാ​വി​ലെ 11ന് ​കി​ളി​യ​ന്ത​റ​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ 10 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 100 നാ​ട​ന്‍ തോ​ക്ക് തി​ര​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വെ​ടി​യു​ണ്ട​ക​ള്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​രി​ട്ടി പോ​ലീ​സി​ന് കൈ​മാ​റി.തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ബ​സ് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ത​ങ്ങ​ള്‍​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. സംഭവം നടന്ന് ഏഴു മണിക്കൂ​ര്‍ വൈ​കി വി​വ​രം അ​റി​യി​ച്ച​തി​നാ​ല്‍ പോ​ലീ​സി​ന് ബ​സി​ല്‍ ഉ​ള്ള യാ​ത്ര​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നോ, ബ​സി​ല്‍…

Read More

‘പി​ണ​റാ​യി സ​ർ​ക്കാ​രി​നു ര​ണ്ടാ​മൂ​ഴം ന​ൽ​കി​യത് കി​റ്റ്’..! റേ​ഷ​ൻ ഉ​ട​മ​ക​ൾ​ക്ക് കി​റ്റി​ന്‍റെ ക​മ്മീ​ഷ​ൻ കി​ട്ടാ​ൻ വേ​ണ്ടിവ​ന്നാ​ൽ സു​പ്രീം കോ​ട​തിവ​രെ പോ​കുമെന്ന് ജോ​ണി നെ​ല്ലൂ​ർ

തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്കു കി​റ്റ് ന​ൽ​കി​യ​തി​ന്‍റെ ക​മ്മീ​ഷ​ൻ റേ​ഷ​ൻ ഉ​ട​മ​ക​ൾ​ക്കു ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ടിവ​ന്നാ​ൽ സു​പ്രീം കോ​ട​തി വ​രെ പോ​കു​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എയുമായ ജോ​ണി​ നെ​ല്ലൂ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ 23ന​കം ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രി​ക്ക​യാ​ണ്. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ അ​പ്പീ​ലി​നു പോ​കു​ന്നു​വെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ന്പ​തു കോ​ടി മ​തി ക​മ്മീ​ഷ​ൻ കൊ​ടു​ത്തു തീ​ർ​ക്കാ​ൻ. അ​പ്പീ​ലി​നുപോ​യി വ​ക്കീ​ലി​നു കൊ​ടു​ക്കാ​ൻ പ​ണ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് കാ​ല​ത്ത് റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നി​രു​ന്ന് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​വ​രെ സ​ഹാ​യി​ക്കാ​ൻ താ​ല്​പ​ര്യ​മി​ല്ലെ​ന്നാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​ത്. പി​ണ​റാ​യി സ​ർ​ക്കാ​രി​നു ര​ണ്ടാ​മൂ​ഴം ന​ൽ​കി​യ​തി​ന്‍റെ പ്ര​ധാ​ന പ​ങ്കുവ​ഹി​ച്ച​തു കി​റ്റാ​യി​രു​ന്നു. അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച റേ​ഷ​ൻ ക​ട​ക്കാ​രെ ത​ള്ളി​പ്പ​റ​യു​ന്ന നി​ല​പാ​ട് മ​ര്യാ​ദ​കേ​ടാ​ണെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. പ്ര​തി​മാ​സ ക​മ്മീ​ഷ​ൻ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ഓ​രോ മാ​സ​ത്തെ​യും…

Read More

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു! സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ തൃ​പ്തി​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും ആ​രോ​ഗ്യ​നി​ല ഏ​റെ മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ​ണം ന​ന്നാ​യി ക​ഴി​ക്കു​ക​യും ന​ട​ക്കാ​നു​ള്ള പ്ര​യാ​സം മാ​റു​ക​യും ചെ​യ്തു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം ഹ​സ​ൻ, മു​ൻ മ​ന്ത്രി കെ.​സി ജോ​സ​ഫ്, ബെ​ന്നി ബെ​ഹ്നാ​ൻ എം​പി എ​ന്നി​വ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ചു. എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റ​ണം..! വി​ഴി​ഞ്ഞം സെ​മി​നാ​റി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് തൊ​ണ്ട​വേ​ദ​ന മൂ​ലം; ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സെ​മി​നാ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് തൊ​ണ്ട​വേ​ദ​ന മൂ​ല​മെ​ന്ന് വി​ശ​ദീ​ക​ര​ണം. സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ വ​രു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​നി​രു​ന്ന​താ​ണ്, എ​ന്നാ​ൽ എ​ത്താ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ണ്ടാ​യി. എ​ല്ലാ​വ​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​ക​ണം എ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റ​ണം, എ​ന്നാ​ൽ സ്പ​ർ​ദ്ധ ഉ​ണ്ടാ​ക്ക​രു​തെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ചു​ണ്ടി​നും ക​പ്പി​നും ഇ​ട​യി​ൽ കാ​ര്യ​ങ്ങ​ൾ എ​ത്തി നി​ൽ​ക്കു​മ്പോ​ൾ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ ചോ​ദ്യം.

Read More

സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നത് അതീവ രഹസ്യവിവരങ്ങള്‍! സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടതായും വിവരം

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി സൂ​ച​ന. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) സെ​ർ​വ​റി​നു നേ​രേ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​മു​ൻ‌ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ രോ​ഗ​വി​വ​ര​ങ്ങ​ൾ, കോ​വി​ഷീ​ൽ​ഡ്‌, കോ​വാ​ക്സീ​ൻ തു​ട​ങ്ങി​യ​വ​യു​ടെ ട്ര​യ​ൽ വി​വ​ര​ങ്ങ​ൾ, ആ​രോ​ഗ്യ സു​ര​ക്ഷാ പ​ഠ​ന​ങ്ങ​ൾ, എ​ച്ച്ഐ​വി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ, പീ​ഡ​ന​കേ​സു​ക​ളി​ലെ ഇ​ര​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഡേ​റ്റ തി​രി​ച്ചെ​ടു​ത്താ​ൽ​ത്ത​ന്നെ, റാ​ൻ​സം​വെ​യ​ർ ആ​ക്ര​മ​ണ​മാ​യ​തി​നാ​ൽ അ​തി​ൽ പ​കു​തി​യി​ല​ധി​ക​വും ന​ഷ്ട​മാ​കു​മെ​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്ത് റി​സോ​ഴ്സ് നെ​റ്റ്‌​വ​ർ​ക്ക് നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ ഡോ.​വി.​ആ​ർ.​രാ​മ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സെ​ർ​വ​ർ ഹാ​ക്ക് ചെ​യ്ത സം​ഘം 200 കോ​ടി രൂ​പ​യു​ടെ ക്രി​പ്റ്റോ​ക​റ​ൻ‌​സി ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ ഡ​ൽ​ഹി പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു. സെ​ർ​വ​റു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്…

Read More

യു​പി​യി​ല്‍ ര​ണ്ടാ​ന​മ്മ പെ​ണ്‍​കു​ട്ടി​യെ പെ​ട്ടി​യി​ല​ട​ച്ചു! പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മുതല്‍

ല​ക്‌​നോ: യു​പി​യി​ല്‍ ഒ​മ്പ​ത് വ​യ​സു​കാ​രി​യെ പെ​ട്ടി​യി​ല​ട​ച്ച ര​ണ്ടാ​ന​മ്മ​യ്‌​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. യു​പി​യി​ലെ മു​സാ​ഫ​ര്‍ ന​ഗ​റി​ലാ​ണ് സം​ഭ​വം. പ്ര​തി ഗ​ര്‍​ഭി​ണി​യാ​യ​തി​നാ​ല്‍ ഇ​വ​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. പോ​ലീ​സെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പെ​ട്ടി​ക്കു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ന​മ്മ​യാ​യ ശി​ല്‍​പി​യാ​ണ് ത​ന്നെ പെ​ട്ടി​ക്കു​ള്ളി​ല്‍ അ​ട​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി പി​ന്നീ​ട് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ പി​താ​വ് സോ​നു ശ​ര്‍​മ്മ ആ​ദ്യ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം പി​രി​ഞ്ഞ​ശേ​ഷം ശി​ല്‍​പി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

Read More

മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ ടാ​ക്സി ഡ്രൈ​വ​റും സു​ഹൃ​ത്തും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു! സംഭവം ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു: മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ ടാ​ക്സി ഡ്രൈ​വ​റും സു​ഹൃ​ത്തും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ അ​റാ​ഫ​ത്ത്, ഷ​ഹാ​ബു​ദീ​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഫ്രീ​ലാ​ൻ​സാ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി വി​ളി​ച്ച ബൈ​ക്ക് ടാ​ക്സി​യു​ടെ ഡ്രൈ​വ​റും സു​ഹൃ​ത്തും ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​ത്. ടാ​ക്സി ഡ്രൈ​വ​റു​ടെ വീ​ടി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. താ​മ​സ സ്ഥ​ല​ത്ത് പെ​ണ്‍​കു​ട്ടി​യെ വി​ട്ട ഡ്രൈ​വ​ർ അ​വ​ർ ഒ​റ്റ​യ്ക്കാ​ണെ​ന്ന് മ​ന​സി​ലാ​ക്കി സു​ഹൃ​ത്തി​നെ​യും കൂ​ട്ടി​യെ​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

തെ​ലു​ങ്കാ​ന​യി​ൽ ‘ഇം​പൗ​ണ്ട് വാ​ൻ’ ക​ളി​ക​ൾ! വൈ.​എ​സ്.ആർ പു​ത്രിയെ ‘വലിച്ചിഴച്ച്’ പോലീസ്

ഹൈ​ദ​രാ​ബാ​ദ്: “ചൈ​ത​ന്യ ര​ഥം’ നി​ര​ത്തി​ലി​റ​ക്കി ആ​ന്ധ്രാ രാ​ഷ്ട്രീ​യ​ത്തെ വ​രു​തി​യി​ലാ​ക്കി​യ എ​ൻ.ടി. ​രാ​മ​റാ​വു​വി​ന്‍റെ സ്മ​ര​ണ​ക​ൾ ഉ​യ​ർ​ത്തി തെ​ലു​ങ്കാ​ന​യി​ൽ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്നു. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​നെ​തി​രെ പ​ര​സ്യ പോ​രാ​ട്ടം പ്ര​ഖ്യാ​പി​ച്ച വൈ​എ​സ്ആ​ർ തെ​ലു​ങ്കാ​ന പാ​ർ​ട്ടി‌ നേ​താവ് വൈ. ​എ​സ്. ശ​ർ​മി​ള​യെ കാ​റി​ൽ “അ​ക​പ്പെ​ടു​ത്തി’ ഇം​പൗ​ണ്ട് വാ​ൻ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ലി​ച്ച​ത് സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ വ​ൻ ഞെ​ട്ട​ലു​ണ്ടാ​ക്കി. മു​ഖ്യ​മ​ന്ത്രിയുടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ പ്ര​ഗ​തി ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പ്ര​ദേ​ശ​ത്തേ​ക്ക് കാ​റോ​ടി​ച്ച് എ​ത്തി​യ ശ​ർ​മി​ള​യെ പോ​ലീ​സ് ത​ട​ഞ്ഞു. കാ​റി​ന്‍റെ വാ​തി​ൽ ബ​ലം ഉ​പ​യോ​ഗി​ച്ച് തു​റ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ശ​ർ​മി​ള കാ​റി​നു​ള്ളി​ൽ ത​ന്നെ ഇ​രി​പ്പു​റ​പ്പി​ച്ചു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് ഇം​പൗ​ണ്ട് വാ​ൻ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ​ർ​മി​ള കാ​റി​നു​ള്ളി​ൽ ഇ​രി​ക്കെ വാ​ഹ​നം കെ​ട്ടി​വ​ലി​ച്ച് കൊ​ണ്ടു​പോ​യ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. കോ​ൺ​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും…

Read More

ഞാ​നും എ​ന്‍റെ പാ​ർ​ട്ടി​യും സ​ഖാ​ക്ക​ളും ഇ​വി​ടെ​യൊ​ക്കെത​ന്നെ കാ​ണുമെന്ന് ഇപിയുടെ പോസ്റ്റ്; അനുനയിപ്പിക്കാൻ ഇ.പി.യുടെ വീട്ടിലെത്തി മന്ത്രി ശിവൻകുട്ടി

ാ സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്നു വി​ട്ടുനി​ൽ​ക്കു​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും സി​പി​എം നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ അ​നു​ന​യി​പ്പി​ക്കാ​ൻ മ​ന്ത്രി ‌ശി​വ​ൻ​കു​ട്ടി​യെ​ത്തി. വി. ​ശി​വ​ൻ​കു​ട്ടി​യു​മൊ​ത്തു​ള്ള ഫോ​ട്ടോ ഫേസ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത് ഇ.​പി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു; ” നി​ങ്ങ​ൾ​ക്ക് വാ​ർ​ത്ത​ക​ൾ മെ​ന​യാം..​ഞാ​നും എ​ന്‍റെ പാ​ർ​ട്ടി​യും സ​ഖാ​ക്ക​ളും ഇ​വി​ടെ​യൊ​ക്കെ ത​ന്നെ കാ​ണും..’ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ജ​യ​രാ​ജ​ൻ സി​പി​എ​മ്മി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽനി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ന​ട​ത്തി​യ എ​ൽ​ഡി​എ​ഫി​ന്‍റെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​ത് വാ​ർ​ത്ത​യാ​യി​രു​ന്നു . ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഒ​രു​മാ​സ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽനി​ന്ന് അ​വ​ധി എ​ടു​ത്തു​വെ​ന്നാ​ണ് ജ​യ​രാ​ജ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഒരുമാ​സം ക​ഴി​ഞ്ഞി​ട്ടും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ സ​ജീ​വ​മാ​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ ക​ണ്ണൂ​രി​ൽ ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. ഇ.​പി. ജ​യ​രാ​ജ​ൻ സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നു​ള്ള വാ​ർ​ത്ത​ക​ളും വ​ന്നി​രു​ന്നു. ഈ ​വാ​ർ​ത്ത​ക​ളോ​ട് ഇ.​പി പ്ര​തി​ക​രി​ച്ചു​മി​ല്ല. എം.​വി. ഗോ​വി​ന്ദ​നെ സം​സ്ഥാ​ന…

Read More