മംഗളൂരു: നഗരത്തിലെ സാമുദായിക ചേരിതിരിവുള്ള മേഖലകളില്‍ സ്ഫോടന പരമ്പരകള്‍ സൃഷ്ടിച്ച് വീണ്ടും കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണു കഴിഞ്ഞദിവസം ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിനു പിന്നിലെന്നു സൂചന. മറ്റൊരു സമുദായത്തിനു മേല്‍ക്കൈയുള്ള സ്ഥലത്തു സ്ഥാപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന സ്ഫോടകവസ്തുവാണ് ഓട്ടോറിക്ഷയില്‍വച്ച് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കങ്കനാടിക്കു സമീപം ഗരോഡിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോയിലെ യാത്രക്കാരന് ഷിമോഗ സ്വദേശി ഷെരീഖ് (28), ഡ്രൈവര്‍ പുരുഷോത്തമ (37) എന്നിവര്‍ക്ക് പൊള്ളലേറ്റിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലുള്ള ഷെരീഖിന്റെ നില ഗുരുതരമായി തുടരുകയാണ്. പോലീസിന് ഇയാളുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ഐഎയില്‍ നിന്നുള്ള നാലംഗ സംഘം ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റ ഷെരീഖിന്റെ മൈസൂരുവിലുള്ള വാടകവീട്ടിലും അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി. അടുത്തിടെ ഷെരീഖ് കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്കു യാത്ര നടത്തിയതിന്റെ തെളിവുകള്‍…
Read MoreCategory: Loud Speaker
ശശി തരൂർ ചെറിയമീനല്ല! ലക്ഷ്യം പ്രധാനമന്ത്രിപദം? ‘തരൂരോളം’ സൃഷ്ടിക്കുന്നതില്‍ തുടക്കത്തിൽ വിജയം
സ്വന്തം ലേഖകൻകോഴിക്കോട്: കേരളത്തിൽ പര്യടനം നടത്തി ഓളം തീർത്ത് നീങ്ങുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി ലക്ഷ്യം വയ്ക്കുന്നത് എഐസിസി പ്രസിഡന്റ് സ്ഥാനമല്ല!. പ്രധാനമന്ത്രി പദത്തിലേക്കാണ് അദ്ദേഹത്തിന്റെ നോട്ടം എന്ന് കോൺഗ്രസിലെ ഉന്നതർതന്നെ വ്യക്തമാക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന അടവു നയത്തിന്റെ ഭാഗമായാണ് കേരളത്തിലടക്കം തരൂർ പര്യടനം നടത്തി ഓളമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ തിളങ്ങി നിൽക്കുന്ന ശശി തരൂർ ഒരു കാരണവശാലും കേരളത്തിലെ ചെറിയ ചട്ടക്കൂടിലേക്ക് ഒതുങ്ങാൻ ആഗ്രഹി ക്കില്ല. അതിന് കൃത്യമായി കാരണങ്ങൾ അക്കമിട്ട് നിരത്താനുമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ചേർത്തുവച്ചാണ് നേതാക്കൾ ശശി തരൂരിന്റെ പുതിയ നീക്കത്തെ കാണുന്നത്. ദേശീയതലത്തിൽ രാഹുൽ ഗാന്ധി പൊതു സ്വീകാര്യനാണെങ്കിലും നെഹ്റു കുടുംബം എന്ന വാദം ഉന്നയിച്ച് ബിജെപി കോൺഗ്രസിനെ നേരിടുന്പോൾ അതിനെ മറികടക്കുക അത്ര എളുപ്പമല്ല. രാഹുൽ ഗാന്ധിയെ മാറ്റിനിർത്തിയാൽ യുപിഎയ്ക്ക്…
Read Moreതിരുവനന്തപുരത്തു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബഹ്റിനിലേക്കും ദമാമിലേക്കും വിമാന സർവീസ്; ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസ് കൂടി തുടങ്ങുന്നു. തിരുവനന്തപുരം- ബഹ്റിൻ സർവീസ് ഈ മാസം 30 മുതലും തിരുവനന്തപുരം-ദമാം സർവീസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്റിൻ സർവീസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 05.35നു പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ ബഹ്റിനിൽ നിന്ന് രാത്രി 09.05 നു പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 05.35ന് പുറപ്പെട്ട് 08.25ന് എത്തും. തിരികെ ദമാമിൽ നിന്ന് രാത്രി 09.25ന് പുറപ്പെട്ടു പുലർച്ചെ 05.05ന് എത്തിച്ചേരും. 180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരം- ബഹ്റിൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ…
Read Moreപിതാവിന്റെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മകന്റെ കുതന്ത്രം! കുറ്റകൃത്യം നിര്‍വഹിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്
ഭോപ്പാൽ: ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയിൽ. മധ്യപ്രദേശിലെ ഭർവാനി സ്വദേശിയായ അനിൽ പവാർ(27) ആണ് അറസ്റ്റിലായത്. പവാറിന്റെ പിതാവ് ഛഗൻ പവാർ കൊല്ലപ്പെട്ട നവംബർ 10-ലെ വാഹനാപകടം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്വത്തുതർക്കം മൂലം പിതാവുമായി ശത്രുതയിലായിരുന്ന പവാർ, 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം സ്വന്തമാക്കാൻ മൂന്ന് സുഹൃത്തുകൾക്കൊപ്പം ചേർന്നാണ് കുറ്റകൃത്യം നിർവഹിച്ചതെന്ന് പോലീസ് പറഞ്ഞു. നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അധികൃതർ അറിയിച്ചു.
Read Moreഏതൊക്കെ സത്യം, ഏതൊക്കെ കള്ളം..! മകളുടെ കൈ പിടിച്ച് മിസൈൽ പരീക്ഷണം ആസ്വദിച്ച് കിം; ചിത്രം വൈറൽ
കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം എന്ന് അവിടുത്തുകാർക്ക് പോലും ബോദ്ധ്യമുണ്ടാകില്ല. കാരണം ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. തന്റെ സ്വകാര്യ ജീവിതം പോലും മറച്ചുവെച്ചാണ് കിം ജീവിക്കുന്നത്. ഇപ്പോഴിതാ മകൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം. കിമ്മിന്റെ മകൾ ആദ്യമായിട്ടാണ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് സ്റ്റേറ്റ് മീഡിയയായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. വെളുത്ത നിറത്തിലുള്ള പഫർ ജാക്കറ്റ് അണിഞ്ഞ് കിമ്മിന്റെ കൈപിടിച്ച് നിൽക്കുന്ന മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ കുട്ടിയുടെ പേരിനെ കുറിച്ച് മാദ്ധ്യമങ്ങളിലൊന്നും പരാമർശമില്ല. വെള്ളിയാഴ്ച നടന്ന ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുമ്പോൾ മകളും കിമ്മിനൊപ്പം ഉണ്ടായിരുന്നു. കിം ജോങ് ഉൻ ഒരുപാട് രഹസ്യങ്ങൾ ഉള്ള ആളാണ്. എന്നാൽ 2013-ൽ,…
Read Moreമൂന്ന് മണ്ഡലങ്ങളിൽ താമര വിരിയണം; ലോക്സഭാ തെരഞ്ഞെടുപ്പിനു നേരത്തെ കളം നിറയാൻ ബിജെപി; തൃശൂർ പിടിച്ചെടുക്കാൻ വീണ്ടും സുരേഷ് ഗോപി?
സിജോ പൈനാടത്ത് കൊച്ചി: കേരളത്തിൽ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കളത്തിലിറങ്ങാനൊരുങ്ങി ബിജെപി. തൃശൂർ, പാലക്കാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ മുഖ്യശ്രദ്ധ നൽകി പ്രവർത്തനങ്ങൾ തുടങ്ങാനുള്ള കേന്ദ്ര നിർദേശം സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ സംസ്ഥാന നേതാക്കളെ അറിയിച്ചു. തൃശൂരിൽ നടൻ സുരേഷ് ഗോപിയെ രംഗത്തിറങ്ങാനുള്ള നിർദേശത്തിന് തത്വത്തിൽ അംഗീകാരമായി. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടായെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി. മുരളീധരനെ മത്സരിപ്പിക്കാനുള്ള നിർദേശവും പ്രകാശ് ജാവ്ദേക്കറുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ഉയർന്നു. സജീവരാഷ്ട്രീയത്തിനു പുറത്തുള്ള പൊതുസമ്മതനായ ഒരാളെ പാലക്കാട് രംഗത്തിറക്കാനാണ് നിലവിലെ ആലോചന. ഇതിനായുള്ള ചർച്ചകൾക്കും സംസ്ഥാന നേതാക്കൾ തുടക്കമിട്ടു. ആറ്റിങ്ങൽ മണ്ഡലത്തിലും മികച്ച സ്ഥാനാർഥിയെ അവതരിപ്പിച്ച് ഒരുകൈ നോക്കാനുള്ള നിർദേശവും നേതൃത്വം പരിഗണിക്കുന്നുണ്ട്. ജയസാധ്യതയുള്ള…
Read Moreട്വിറ്ററിൽ “നെഗറ്റീവ് ‘ വേണ്ട; ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് പുതിയ നയം പ്രഖ്യാപിച്ച് ഇലോൺ മസ്ക്
ന്യൂയോർക്ക്: ട്വിറ്ററിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തതു മുതൽ പല പരിഷ്കാരങ്ങളും നടപ്പാക്കുകയാണ് ഇലോൺ മസ്ക്. ഇപ്പോഴിതാ ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് മസ്ക്. വെള്ളിയാഴ്ചയാണ് അദ്ദേഹം പുതിയ ട്വിറ്റർ നയം പ്രഖ്യാപിച്ചത്. “പുതിയ ട്വിറ്റർ നയം അഭിപ്രായ സ്വാതന്ത്ര്യമാണ്, പക്ഷേ അത് റീച്ച് കിട്ടാനുള്ള സ്വാതന്ത്ര്യമല്ല’. വിദ്വേഷ, നെഗറ്റീവ് ഉള്ളടങ്ങൾ അടങ്ങിയ ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കില്ല. അതിനാൽ ട്വിറ്ററിലേക്ക് പരസ്യങ്ങളോ മറ്റ് വരുമാനമോ ഉണ്ടാകില്ല. ട്വീറ്റുകളെല്ലാം പ്രത്യേകമായി സെർച്ച് ചെയ്തു കണ്ടെത്തണമെന്നും’ മസ്ക് ട്വീറ്റ് ചെയ്തു. നിരോധിക്കപ്പെട്ടതോ സസ്പെൻഡ് ചെയ്തതോ ആയ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു, എന്നാൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് സംബന്ധിച്ച് കമ്പനി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മസ്ക് പറഞ്ഞു. വിവാദ കനേഡിയൻ പോഡ്കാസ്റ്റർ ജോർദാൻ പീറ്റേഴ്സൺ, വലത് ചായ്വുള്ള ആക്ഷേപഹാസ്യ വെബ്സൈറ്റ്…
Read Moreവീക്ഷണത്തിന്റെ കണ്ണൂര്‍ യൂണിറ്റ് മാനേജർ സിപിഎമ്മിലേക്ക്; കോൺഗ്രസ് വിട്ട് പോകുന്നതിന് ചൂണ്ടിക്കാട്ടിയ കാരണം ഇങ്ങനെ…
പയ്യന്നൂര്‍: കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരന് പിന്നാലെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ കണ്ണൂര്‍ യൂണിറ്റ് മാനേജരും കോണ്‍ഗ്രസ് നേതാവുമായ കെ.വി. സുരേന്ദ്രനും സിപിഎമ്മിലേക്ക്. ഇന്നുവൈകുന്നേരം നാലിന് കാഞ്ഞങ്ങാട് ടൗണ്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സുരേന്ദ്രനെ സിപിഎമ്മിലേക്ക് സ്വീകരിക്കും. ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് കഴിഞ്ഞ ദിവസം സി.കെ. ശ്രീധരന് സിപിഎമ്മിലേക്ക് പോയിരുന്നു. തൊട്ടുപിന്നാലെയാണ് സുരേന്ദ്രനും സിപിഎമ്മിലേക്ക് പോകുന്നത്. കോണ്‍ഗ്രസിനകത്തെ തഴയപ്പെടലും ഗ്രൂപ്പുകളികളുമാണ് സിപിഎമ്മിലേക്ക് പോകുന്നതിനുള്ള കാരണമായി സുരേന്ദ്രന് പറയുന്നത്.തന്റെ പരിശ്രമഫലമായി പയ്യന്നൂരില്‍ ഒരാശുപത്രിയുണ്ടായെന്നും വീക്ഷണത്തിലെ ജോലികൊണ്ട് ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം രാഷ്ട്രദീപികയോടു പറഞ്ഞു. ഇതെല്ലാം തന്റെ കയ്യില്‍നിന്നും പോയ പണമാണ്. ഒന്നും തിരിച്ചുകിട്ടിയില്ല. വലിയ കടബാധ്യതയിലാണ് താനുള്ളത്. ഇത്രയൊക്കെയായിട്ടും എല്ലാ രംഗങ്ങളില്‍നിന്നും താന്‍ തഴയപ്പെടുകയാണെന്നും ഇനിയുമിത് സഹിക്കാനാവില്ലെന്നും സുരേന്ദ്രന് പറഞ്ഞു. വീക്ഷണം പത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റ്…
Read Moreടൂർ പോകാൻ രേഖകളുമായി ആദ്യം ടൂർ! സ്കൂൾ വിനോദയാത്രക്ക് പുതുക്കിയ നടപടിക്രമങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിനോദയാത്ര പോകുന്നതിനു ഒരാഴ്ച്ച മുമ്പ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വാഹനത്തിന്റെ വിശദാംശങ്ങൾ ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒക്ക് നൽകണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണം. നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയാറാക്കിയ വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ/ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധനാ റിപ്പോർട്ട് വാഹനത്തിന്റെ ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കുകയുംവേണം. വാഹന പരിശോധനാ റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രയ്ക്ക് മാത്രമാണ് ബാധകം. വാഹന പരിശോധനയുടെ പേരിൽ സ്ഥാപന മേധാവികൾ…
Read Moreകുടിയന്മാര്ക്ക് സന്തോഷവാര്‍ത്ത ! വില കുറഞ്ഞ ബ്രാന്‍ഡുകള്‍ ബിവറേജസില്‍ തിരിച്ചെത്തുന്നു…
സംസ്ഥാനത്ത് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് വില കുറഞ്ഞ മദ്യത്തിന് നേരിട്ട ക്ഷാമം അവസാനിക്കുന്നു. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ തന്നെ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് വിവരം. വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്സ്. ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്. ടേണ്‍ ഓവര്‍ ടാക്സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ഒരേ നികുതി പ്രാബല്യത്തില്‍ വരും. ഡിസ്റ്റിലറികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ ഏതാനും ആഴ്ചയായി ഔട്ട്ലെറ്റുകളില് വില കുറഞ്ഞ മദ്യം കിട്ടാനില്ലായിരുന്നു. ഇതുമൂലം മിക്ക ഔട്ട്ലെറ്റുകളിലും വരുമാനത്തിലും കുറവുവന്നിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വില കുറഞ്ഞ…
Read More