അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല; ജ​യ​ല​ളി​ത​യു​ടെ മ​ര​ണത്തിൽ സി​ബി​ഐ അ​ന്വേ​ഷ​ണ​മി​ല്ല

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ളെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ചെ​ന്നൈ​യി​ലെ ഒ​രു കോ​ർ​പ്പ​റേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 2016 ലാ​ണ് ജ​യ​ല​ളി​ത​യു​ടെ മ​ര​ണം. സി​ബി​ഐ അ​ന്വേ​ഷി​ച്ച് മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ആ​ർ.​ആ​ർ. ഗോ​പാ​ൽ​ജി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ടി. ​രാ​ജ​യും ജ​സ്റ്റീ​സ് ഡി. ​കൃ​ഷ്ണ​കു​മാ​റും അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​രാ​ക​രി​ച്ച​ത്. സി​ബി​ഐ​യും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി​യു​ടെ തീ​രു​മാ​നം.

Read More

ആ​ഴ്ച​യി​ൽ ഓ​രോ കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ര​നും ജീ​വ​ൻ ന​ഷ്ട​മാ​കു​ന്നു; മാ​ന​സി​ക സ​മ്മ​ർ​ദവും ഉത്കണ്ഠയും കാരണമാകുന്നെന്ന് ജീവനക്കാരുടെ സംഘടന

ചാ​ത്ത​ന്നൂ​ർ: ആ​ഴ്ച​യി​ൽ ശ​രാ​ശ​രി ഓ​രോ കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ര​ന് ജീ​വ​ൻ ന​ഷ്ട​മാ​കു​ന്നു.​വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ങ്ങ​ളി​ലെ സ​ർ​വീ​സി​ലി​രി​ക്കേ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ മ​ര​ണ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​റ്റ് സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ , സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി ഒ​രു മേ​ഖ​ല​യി​ലു​മി​ല്ലാ​ത്ത​ത്ര മ​ര​ണ നി​ര​ക്കാ​ണ് 26000 ജീ​വ​ന​ക്കാ​രു​ള്ള കെ ​എ​സ് ആ​ർ ടി ​സി യി​ൽ. കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ ഭീ​ക​ര​മാ​യ മ​ര​ണ നി​ര​ക്കി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​രും പൊ​തു സ​മൂ​ഹ​വും ഗൗ​ര​വ​മാ​യ പ​ഠ​നം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. സ്വ​ന്തം ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സി​ലി​രി​ക്കേ​യു​ള്ള മ​ര​ണ​ത്തെ​ക്കു​റി​ച്ച് രേ​ഖ​ക​ൾ ശ​രി​യാ​യി ക്രോ​ഡി​ക​രീ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കെ​എ​സ്ആ​ർ​ടി​സി . അ​മി​ത​മാ​യ അ​ധ്വാ​ന​ഭാ​രം​മൂ​ല​മു​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക​മാ​യ വ്യ​ഥ​ക​ളും രോ​ഗ​ങ്ങ​ളും, ക​ഠി​ന​മാ​യ ജോ​ലി​ഭാ​രം കൊ​ണ്ടു​ണ്ടാ​കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദം , യ​ഥാ​സ​മ​യം ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നാ​ലു​ള്ള ഉ​ത്ക്ക​ണ്ഠ​യും അ​പ​മാ​നഭാ​ര​വും​തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന മ​ര​ണ…

Read More

പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഉ​ട​ൻ അ​പ്പീ​ലി​നി​ല്ല; റാ​ങ്ക് ലി​സ്റ്റ് പു​നഃ​ക്ര​മീ​ക​രി​ക്കു മെന്ന് വി​സി

ക​ണ്ണൂ​ർ: പ്രി​യ വ​ര്‍​ഗീ​സി​ന് യോ​ഗ്യ​ത​യി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ക​ണ്ണൂ‍​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഉ​ട​ൻ അ​പ്പീ​ൽ ന​ൽ​കി​ല്ല. നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം മാ​ത്രം അ​പ്പീ​ൽ ന​ല്കി​യാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. കോ​ട​തി ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ട​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ചേ​രും. പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ യോ​ഗ്യ​ത​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ച്ച് നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ല്‍ അ​വ​ര്‍ തു​ട​രേ​ണ്ട​തു​ണ്ടോ​യെ​ന്നു സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഇ​തി​നു​ള്ള അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി റാ​ങ്ക് ലി​സ്റ്റ് പ​രി​ഷ്‌​ക​രി​ച്ചു നി​യ​മ​ന​ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ വി​ധി​ന്യാ​യ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും സി​ൻ​ഡി​ക്ക​റ്റ് ച​ർ​ച്ച ചെ​യ്യും.ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​സ്ഥാ​ന​ത്തെ പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു പ​ങ്കെ​ടു​ക്കേ​ണ്ട ഇ​ന്ന​ത്തെ പ​രി​പാ​ടി മാ​റ്റി​വ​ച്ചി​രു​ന്നു.​ സം​യോ​ജി​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ദാ​ന ച​ട​ങ്ങാ​ണ് മാ​റ്റി​വച്ച​ത്.​ വൈ​സ് ചാ​ൻ​സ​ല​ർ രാ​ജി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ വി​സി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. റാ​ങ്ക് ലി​സ്റ്റ് പു​നഃ​ക്ര​മീ​ക​രി​ക്കും:ക​ണ്ണൂ​ർ…

Read More

സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം വരുന്നു; പ്രതിയെന്ന് സംശയിക്കുന്ന പ്രകാശിന്‍റെ മരണവും അന്വേഷിക്കുന്നു

തി​രു​വ​ന​ന്ത​പു​രം : സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ആ​ശ്ര​മം തീ​വ​ച്ച കേ​സ് അ​ന്വേ​ഷ​ണം ഇ​നി പ്ര​ത്യേ​ക സം​ഘ​ത്തി​ന്. ക്രൈം​ബ്രാ​ഞ്ചി​ൽ നി​ന്നും കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. എ​സ് പി ​പി.​പി. സ​ദാ​ന​ന്ദ​ൻ ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ. ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ദി​ന​രാ​ജ്, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​ആ​ർ.​ബി​ജു , സി​ഐ സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ട്. ആ​ശ്ര​മം ക​ത്തി​ച്ച​ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​കാ​ശ് എ​ന്ന​യാ​ളാ​ണെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​ശാ​ന്ത് മൊ​ഴി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​ത്. കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന എ​സ് പി ​സ​ദാ​ന​ന്ദ​ൻ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം ക്രൈം ​ബ്രാ​ഞ്ച് യൂ​ണി​റ്റി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് മാ​റി​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ദാ​ന​ന്ദ​നെ ത​ന്നെ ത​ല​വ​നാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ്ര​കാ​ശ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പ്ര​കാ​ശി​ന്‍റെ മ​ര​ണ​വും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും.ആ​ശ്ര​മം…

Read More

ബ​ജ​റ്റ് വി​ഹി​തംകൊ​ണ്ട് 131 ബ​സു​ക​ൾ  വാ​ങ്ങാ​ൻ ക​രാ​ർ; എ​ല്ലാം കെ-​സ്വി​ഫ്റ്റി​ന്; ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത് അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പ​ത്ത് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി​

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ ടി ​സി യ്ക്ക് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റ് വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച തു​ക​യി​ൽ 50 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 131 ബ​സു​ക​ൾ വാ​ങ്ങു​ന്നു. സീ​റ്റ​ർ, സെ​മി സ്ലി​പ്പ​ർ ഡീ​സ​ൽ ബ​സു​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്. അ​ശോ​ക് ലൈ​ലാ​ൻ​ഡ് ക​ന്പ​നി​യു​മാ​യി അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ഇ​ത്ത​വ​ണ​ത്തെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​മു​ഖ ബ​സ് നി​ർ​മ്മാ​ണ ക​ന്പ​നി​ക​ളാ​യ ടാ​റ്റ​യും ഐ​ഷ​റും വി​ട്ടു നി​ന്നു. മു​ൻ ത​വ​ണ നല്കി​യ വി​ല​യ്ക്ക് ബ​സു​ക​ൾ ന​ല്ക​ണ​മെ​ന്ന​താ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​വ​ശ്യം. കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ​പ​ങ്കെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ  പാ​ന​ൽ അം​ഗ​മാ​യി ഇ​റ്റ​ലി​യി​ൽ പോ​യി​രി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ർ തി​രി​ച്ചു വ​ന്നാ​ലു​ട​ൻ ലൈ​ലാ​ൻ​ഡ് ക​ന്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ടും. ര​ണ്ടു മാ​സ​ത്തി​ന​കം ബ​സു​ക​ൾ എ​ത്തി തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ബ​ജ​റ്റ് വി​ഹി​തം ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സു​ക​ൾ വാ​ങ്ങു​ന്ന​തെ​ങ്കി​ലും ഇ​തി​ൽ​ ഒ​രു ബ​സു​പോ​ലും കെ​എ​സ്ആ​ർ​ടി​സി​യ്ക്ക്…

Read More

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പു​ക​ഴ്ത്തി സി​പി​എം ദേ​ശീ​യ നേ​തൃ​ത്വം; കേരളത്തിലെ യാത്രയെ സിപിഎം നേതാക്കൾ പരിഹസിച്ചത് വെറുതേയായി…

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പു​ക​ഴ്ത്തി സി​പി​എം. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ അ​ഭി​ന​ന്ദി​ച്ച് പ​രാ​മ​ർ​ശ​മു​ള്ള​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തെ​ക്കേ ഇ​ന്ത്യ​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് രാ​ഹു​ലി​ന്‍റെ യാ​ത്ര​യെ പു​ക​ഴ്ത്തു​ന്ന ഭാ​ഗ​മു​ള്ള​ത്. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ക​ന്യാ​കു​മാ​രി​യി​ൽനി​ന്നു ശ്രീ​ന​ഗ​ർ വ​ര​യു​ള്ള നൂ​റ്റ​മ്പ​ത് ദി​വ​സ​ത്തെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തെ​ക്കെ ഇ​ന്ത്യ​യി​ൽനി​ന്നു ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​നി ബി​ജെ​പി​ക്ക് കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളി​ൽനി​ന്നു യാ​ത്ര​യ്ക്ക് ഏ​ത് രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​കും ല​ഭി​ക്കു​ക​യെ​ന്ന​താ​ണ് ഉ​റ്റു​നോ​ക്ക​പ്പെ​ടു​ന്ന​ത്- റി​പ്പോ​ർ​ട്ടിൽ പ​റ​യു​ന്നു. കേ​ര‍​ള​ത്തി​ലെ സി​പി​എം നേ​താ​ക്ക​ൾ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പ​രി​ഹ​സി​ച്ച​ത് ക​ണ​ക്കാ​ക്കാ​തെ​യാ​ണ് കേ​ന്ദ്ര​ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ മ​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര ക​ണ്ടെ​യ്ന​ർ…

Read More

‘പാർട്ടി സർവീസ് കമ്മീഷൻ’..! ‌ആ​നാ​വൂ​രി​ന്‍റെ ശിപാർശ ക​ത്തിൽ ജോ​ലി ല​ഭി​ച്ച​വ​രി​ൽ മു​ൻ സി​ഐ​ടി​യു നേ​താ​വി​ന്‍റെ മ​ക​നും; ഇതാണ് കീഴ്വഴക്കമെന്ന്  മുതിർന്ന നേതാക്കൾ

തി​രു​വ​ന​ന്ത​പു​രം: ആ​നാ​വൂ​രി​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ മ​ർ​ക്ക​ന്‍റ​യി​ൻ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ജോ​ലി ല​ഭി​ച്ച​ത് മു​ൻ സി​ഐ​ടി​യു നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ. ആ​നാ​വൂ​ർ ക​ത്തി​ലൂ​ടെ ശിപാ​ർ​ശ ചെ​യ്ത മൂ​ന്ന് പേ​രും സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.എ​ന്നാ​ൽ ആ​നാ​വൂ​രി​ന്‍റെ ക​ത്ത് പാ​ർ​ട്ടി തീ​രു​മാ​ന​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും ജി​ല്ല​യി​ലെ മി​ക്ക സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും താ​ൽ​ക്കാ​ലി​ക നി​യ​മ​നം ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​താ​ണ് പാ​ർ​ട്ടി കീ​ഴ് വ​ഴ​ക്ക​മെ​ന്നു​മാ​ണ് പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ 295 താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്ത് പു​റ​ത്തുവ​ന്ന​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ആ​നാ​വൂ​ർ ന​ൽ​കി​യ ശി​പാ​ർ​ശ ക​ത്തും പു​റ​ത്തുവ​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും എം​എ​ൽ​എ മാ​രും ന​ൽ​കി​യ ശി​പാ​ർ​ശ ക​ത്തു​ക​ളും ഇ​ന്ന​ലെ പു​റ​ത്ത് വ​ന്നി​രു​ന്നു. ക​ത്ത് വി​വാ​ദ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

പതിമൂന്ന് ല​ക്ഷം രൂ​പ​യും കാ​റും ത​ട്ടി​യെ​ടു​ത്ത കേസിലെ  കുറ്റാരോപിതനായ പോലീസുകാരൻ  മരിച്ച നിലയിൽ; എ​ആ​ർ ക്യാ​മ്പിലെ ബാ​ര​ക്കി​ൽ തൂ​ങ്ങിയ നിലയിലാണ് കണ്ടെത്തിയത്

  പ​ത്ത​നം​തി​ട്ട: സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ​എ​ആ​ർ ക്യാ​ന്പ് ബാ​ര​ക്കി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ക്കാ​ത്തോ​ട് സ്വ​ദേ​ശി​യും കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​യു​മാ​യ ബി​നു​കു​മാ​റി​നെ (36)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ലെ​ത്തി മെ​സി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം അ​വി​ടെ ത​ങ്ങി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ബി​നു​വി​ന്‍റെ മൃ​ത​ദേ​ഹം ബാ​ര​ക്കി​ലെ ജ​ന​ലി​ൽ മു​ണ്ടി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു​മാ​സ​ത്തോ​ള​മാ​യി ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രു​ണ്ടാ​യി​രു​ന്നി​ല്ല.റാ​ന്നി​യി​ൽ ജോ​ലി​യി​ലി​രി​ക്കേ പ്ര​ദേ​ശ​വാ​സി​യാ​യ യു​വ​തി​യി​ൽ നി​ന്ന് 13.50 ല​ക്ഷം രൂ​പ​യും കാ​റും ത​ട്ടി​യെ​ടു​ത്ത​താ​യി ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. യു​വ​തി​യി​ൽ നി​ന്നു ത​ട്ടി​യെ​ടു​ത്ത കാ​റി​ന്‍റെ ആ​ർ​സി ബു​ക്ക് പ​ണ​യ​പ്പെ​ടു​ത്തി ഇ​യാ​ൾ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ത്തു​ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യും…

Read More

 സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി; ക്രി​സ്മ​സി​ന് ഒ​രു​മി​ച്ച് ത​രു​മെ​ന്ന് സ​ർ​ക്കാ​ർ;  സ​ർ​ക്കാ​രി​നുമേ​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം

ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: മാ​സാമാ​സം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണ​വും നി​ല​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പെ​ൻ​ഷ​ൻ മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ധ​വാ പെ​ൻ​ഷ​ൻ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 55 ല​ക്ഷം പേ​ർ​ക്കാ​ണ് പ്ര​തി​മാ​സം 1600 രൂ​പ വീ​തം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു കു​ടി​ശി​ക​യു​ള​ള പെ​ൻ​ഷ​ൻ തീ​ർ​ത്തു ന​ൽ​കി​യ​താ​ണ്. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​റി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് സെ​പ്റ്റം​ബ​റി​ലെ പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത്. ഒ​ക്ടോ​ബ​റി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​വം​ബ​ർ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കേ​ണ്ട​താ​ണ്. ഒ​ക്ടോ​ബ​ർ 25ന് ​പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങേ​ണ്ട​താ​ണെ​ങ്കി​ലും ഇ​തു​വ​രെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടി​ല്ല. സെ​പ്റ്റം​ബ​ർ മു​ത​ൽ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്മ​സി​നു മു​ന്പ് മൂ​ന്നു മാ​സ​ത്തെ പെ​ൻ​ഷ​ൻ ഒ​രു​മി​ച്ചു ന​ൽ​കാ​ൻ ക​ഴി​യു​മോ എ​ന്ന ചി​ന്ത​യി​ലാ​ണ് സ​ർ​ക്കാ​ർ. സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നുമേ​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം…

Read More

ക​ത്തെ​ഴു​തി​യെ​ങ്കി​ലും നി​യ​മ​നം ന​ല്‍​കി​യ​ത് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ! സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍…

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മ​ര്‍​ക്ക​ന്റെ​യി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്ക് മൂ​ന്നു​പേ​രെ നി​യ​മി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ത​യാ​റാ​ക്കി​യ ക​ത്ത് ത​ന്റേ​ത് ത​ന്നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍. ക​ത്ത് എ​ഴു​തി​യെ​ങ്കി​ലും നി​യ​മ​നം ന​ല്‍​കി​യ​ത് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​പ്ര​കാ​രം ത​ന്നെ​യാ​ണ് നി​യ​മം ന​ട​ന്ന​തെ​ന്നും വി​വാ​ദ​മാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു നാ​ഗ​പ്പ​ന്റെ പ്ര​തി​ക​ര​ണം. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ളി​ലും സി​പി​എം ഇ​ട​പെ​ട​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് പു​റ​ത്തു വ​ന്നി​രു​ന്നു. ജൂ​നി​യ​ര്‍ ക്ല​ര്‍​ക്ക് വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടും ഡ്രൈ​വ​റാ​യി മ​റ്റൊ​രാ​ളെ​യും നി​യ​മി​ക്കാ​നാ​ണ് ക​ത്തി​ല്‍ ആ​നാ​വൂ​രി​ന്റെ നി​ര്‍​ദേ​ശം. അ​റ്റ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ട​ന്‍ നി​യ​മ​നം വേ​ണ്ടെ​ന്നും ക​ത്തി​ല്‍ ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ ലെ​റ്റ​ര്‍ പാ​ഡി​ല്‍ ത​ന്നെ​യാ​ണ് നി​യ​മ​ന ശു​പാ​ര്‍​ശ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More