സ്വന്തം ലേഖകൻപാലക്കാട്: മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപേർ പിടിയിലായി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായത്. കൊലപാതക കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മറ്റുപ്രതികളെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കി. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് അന്വേഷിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകം രാഷ്്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം. കൊലപാതകം ആസൂത്രിതമാണ്. ഈ ആസൂത്രിതമായ കൊലയ്ക്കു പിന്നിൽ ബിജെപി ആണെന്നും കുടുംബം ആരോപിക്കുന്നു. ബിജെപിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായശേഷമാണ് തർക്കം തുടങ്ങിയത്. പ്രതികൾ ഒരു വർഷം മുന്‍പ് വരെ സിപിഎം പ്രവർത്തകർ ആയിരുന്നുവെന്നും കുടുംബം…
Read MoreCategory: Loud Speaker
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പോലീസ് നായ യുവതിയെ കടിച്ചു ! ഇടുക്കിയില്‍ നടന്ന സംഭവം ഇങ്ങനെ…
ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയ്ക്ക് പോലീസ് ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവതിയെ വീട്ടിലേയ്ക്കയച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു.ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളിലൊന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് പോകുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ നായ കൈയില്‍ കടിക്കുകയായിരുന്നു. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്.
Read Moreകാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന്; കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി(52), മകന് അജിത് കുമാര്‍(32)എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ചികിത്സക്കായി കോഴിക്കോടുള്ള ഒരു വൈദ്യന്റെ അടുത്ത് ദേവിയും അജിത്കുമാറും പോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞുവെന്നും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചു. രാത്രി വൈകിയും ഇരുവരും വീടെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ മൂന്നരയോടെ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച അജിത്കുമാര്‍.
Read Moreസുഹൃത്തുക്കളായ പെണ്‍കുട്ടികളെ ഉപയോഗിച്ച് 73കാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി ! യുവനടന് പിടിയില്‍…
പെണ്‍കുട്ടികളെ ഉപയോഗിച്ച് 73-കാരനായ വ്യവസായിയായ തേന്‍കെണിയില്‍പ്പെടുത്തി പണംതട്ടിയെടുത്ത സംഭവത്തില്‍ യുവനടന് അറസ്റ്റില്‍. ജെപി നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവരേയും പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെന്ന കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തു. വ്യവസായി ഇരുയുവതികളുമായ് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പതിവായി കൈമാറിയിരുന്നു. പിന്നീട് ഓഗസ്റ്റ് മൂന്നിന് ഒരിടത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ വ്യവസായിയെ അറിയിച്ചു. ഇതനുസരിച്ച് വ്യവസായി സ്ഥലത്തെത്തിയെങ്കിലും അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. പണം നല്കിയാല് കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ഇവര്‍ പറഞ്ഞത് അനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചാറ്റുകളുടെ…
Read Moreബംഗാളിലെ ഗ്രാമപ്രധാനിയുടെ മകളെ കേരളത്തിലേക്ക് തട്ടിക്കൊണ്ടു വന്ന് 22കാരന് ! കുടുസുമുറിയില്‍ 17കാരിയെ പൂട്ടിയിട്ടത് ഏഴു ദിവസം…
പശ്ചിമബംഗാളില്‍ നിന്ന് പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് കുടുസുമുറിയില്‍ ഒരാഴ്ചയോളം യുവാവ് പൂട്ടിയിട്ടു. ബംഗാളിലെ ഒരു ഗ്രാമപ്രധാനിയുടെ മകളാണ് പെണ്‍കുട്ടി. ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ കാര്യത്തില്‍ പോലീസ് പ്രതികരിക്കാനും തയ്യാറായില്ല. ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍ നാഗ് ബന്‍സിയുടെ (22) താമസസ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. അഞ്ചുദിവസം മുമ്പ് കടയില്‍ ജോലിക്ക് കയറിയ യുവാവ് രാവിലെ മുറി പൂട്ടി താക്കോലുമായി പോകുകയും രാത്രി മടങ്ങിവന്ന് ടെറസില്‍ പോയി ഭക്ഷണം പാകം ചെയ്ത് കുട്ടിക്ക് നല്‍കുകയുമായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ ജൂലായ് 22നാണ് നാട്ടില്‍ നിന്നു കടന്നതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ…
Read Moreപട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള! 20 കോടി കവർന്നു; ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു
ചെന്നൈ: പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് കവർന്നത്. സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നൽകി മയക്കിയാണ് കൊള്ള നടന്നത്. ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ചെയ്തു. ബാങ്കിലെ ജീവനക്കാരന്റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
Read Moreഅമ്മയ്ക്ക് ആരോടോ പ്രണയ ബന്ധമുണ്ടായിരുന്നു..! കുത്തിക്കൊന്ന് മൃതദേഹം വാടകവീട്ടില്‍ ഒളിപ്പിച്ചു; മകന് അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് മകന് നല്കിയ മൊഴി ഇങ്ങനെ…
ഗുരുഗ്രാം: അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് മകന് അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു. ഹരിയാനയിലെ ഹിസാറ് എന്ന ഗ്രാമത്തിലാണ് സ്വന്തം അമ്മയെ മകന് ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ സോനാദേവി(40) ആണ് മകന്റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തില്‍ സോനാദേവിയുടെ മകന് പര്‍വേഷിനെ (21) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് പര്‍വേഷ് പൊലീസിന്റെ പിടിയിലായത്. ഹിസാറിലെ ഗാര്‍ഹിയില്‍ ആയിരുന്നു കൊല്ലപ്പെട്ട സോനാദേവി വാടകയ്ക്ക് താമസിച്ച് വന്നിരുന്നത്. രണ്ട് ദിവസമായി വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദുര്‍ഗന്ധം സഹിക്കാനാവാതായതോടെ അയല്‍വാസികള്‍ വിവരം കെട്ടിട ഉടമയെ അറിയിച്ചു. ഉടമ സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച് നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് മകന് പൊലീസിന് നല്കിയ മൊഴി ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സോനാദേവിയുടെ ഭര്‍ത്താവ്…
Read Moreആരാണ് സൽമാൻ റുഷ്ദി ? എന്താണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?അറിയേണ്ടതെല്ലാം
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു. 1988 ആണ് റുഷ്ദിയുടെ ജീവിതത്തെ…
Read Moreഎല്ലാം വന്നുകയറിയ പെണ്ണിന്റെ ഐശ്വര്യം..! പെട്ടെന്നാണ് കുടുംബത്തിന്റെ തലേവര മാറിയത്; ആർജെഡി പ്രവർത്തകർ പറയുന്നു…
നിയാസ് മുസ്തഫ ബിഹാറിൽ വീണ്ടും ലാലു പ്രസാദ് യാദവിന്റെ കുടുംബം അധികാരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷം ആഘോഷിക്കുകയാണ് ആർജെഡി നേതാക്കളും പ്രവർത്തകരും. ഏറെക്കാലമായി അധികാരത്തിൽനിന്ന് അകന്നുനിൽക്കേണ്ടി വന്നിരുന്നു ലാലു കുടുംബത്തിന്. പെട്ടെന്നാണ് കുടുംബത്തിന്റെ തലേവര മാറിയത്. എല്ലാം വന്നുകയറിയ പെണ്ണിന്റെ ഐശ്വര്യമത്രേയെന്ന് ആർജെഡി പ്രവർത്തകർ അടക്കം പറയുന്നു. 2021 ഡിസംബർ 10നാണ് തേജസ്വി ബാല്യകാല സുഹൃത്തും ക്രിസ്തുമത വിശ്വാസിയുമായ റേച്ചൽ ഗോഡിഞ്ഞോയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിനെതിരേ ലാലു കുടുംബത്തിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. രാജശ്രീ യാദവ് വിവാഹശേഷം രാജശ്രീ യാദവ് എന്നാണ് ഇപ്പോൾ റേച്ചൽ അറിയപ്പെടുന്നത്. ബിഹാർ ജനതയ്ക്ക് വിളിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് രാജശ്രീ എന്നു റേച്ചലിന്റെ പേരു മാറ്റിയത്. വിവാഹം കഴിഞ്ഞ് ഒന്‍പതു മാസത്തിന് ശേഷം തേജസ്വി യാദവ് വീണ്ടും ഉപമുഖ്യമന്ത്രിയായി. തേജസ്വിയുടെ ജീവിതത്തിലേക്ക് രാജശ്രീ കടന്നുവന്നതുമുതൽ തേജസ്വിക്ക് നല്ലകാലമാണത്രേ. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന് ആരോഗ്യപരമായ…
Read Moreവിഎല്‍സിയും നിരോധിച്ചോ..? ജനപ്രീയ മീഡിയ പ്ലെയര്‍ വിഎല്‍സി ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ജനപ്രീയ മീഡിയ പ്ലെയര്‍ വിഎല്‍സി ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച ചിലരാണ് ആപ്പ് രാജ്യത്തു നിരോധിച്ച വിവരം കണ്ടെത്തിയത്. വിഡിയോലാന്‍ പ്രോജക്ട് വികസിപ്പിച്ചെടുത്ത വിഎല്‍സി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് വിഡിയോ കാണാനായി ആശ്രയിക്കുന്ന പ്ലെയറാണ്. എന്നാല്‍, നിരോധനം സംബന്ധിച്ചു ഒരു വിവരവും കേന്ദ്ര സര്‍ക്കാര്‍ പരസ്യമാക്കിയിട്ടില്ല. ചൈന ബന്ധമാണ് ആപ്പിന്റെ നിരോധനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎല്‍സി എന്നാണ് ആരോപണം.
Read More