സ്വന്തം ലേഖകൻ കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ കണ്ണൂർ വിസി കോടതിയിലേക്ക്. ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരേയാണ് കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് നാളെ ഹൈക്കോടതിയെ സമീപിക്കുന്നത്. സർക്കാരിന്റെ പിന്തുണയോടെയാണ് വിസി കോടതിയെ സമീപിക്കുന്നത്. കണ്ണൂർ സർവകലാശാല ചട്ടപ്രകാരം സിണ്ടിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. നിയമനം മരവിപ്പിച്ചതോടൊപ്പം കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനും നിയമന നടപടികൾക്കു മേൽനോട്ടം വഹിച്ചവർക്കും അടക്കം കാരണം കാണിക്കൽ നോട്ടീസും ഗവർണർ നൽകിയിരുന്നു. ഇതിന് നാളെ വിശദീകരണം നല്‍കുമെന്നാണ് വിസി പറഞ്ഞത്.വൈസ് ചാൻസലർക്കും നിയമന നടപടിയുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ അടക്കമുള്ള എല്ലാവർക്കുമെതിരേ സ്വീകരിക്കേണ്ട അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണറെ…
Read MoreCategory: Loud Speaker
പുന്നയൂർക്കുളം പീഡനക്കേസ്! മാതാപിതാക്കളും പ്രതിപട്ടികയിലേക്ക്; രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതം
സ്വന്തം ലേഖകൻ തൃശൂർ: വടക്കേക്കാട് പ്ലസ് ടു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പോലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല. പോക്സോ നിയമപ്രകാരം ആണ് ഇവർക്കെതിരെ കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പ്രതികൾ കഞ്ചാവ് വാങ്ങാൻ ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. രണ്ട് മാസം മുന്‍പാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡനം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ…
Read Moreഷാജഹാന്റെ ശരീരത്തിൽ 12 വെട്ടുകൾ..! പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ ആക്രമിച്ചു; രക്തം വാര്‍ന്ന് നിലത്ത് വീഴുന്നത് വരെ അക്രമികള്‍ വലയം തീര്‍ത്ത് നിന്നു; ഞെട്ടിക്കുന്ന വിവരം പുറത്ത്…
സ്വന്തം ലേഖകൻപാലക്കാട്: സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ മരണകാരണം രക്തം വാര്‍ന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും കൈയിലും ആഴത്തില്‍ മുറിവേറ്റിരുന്നു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ചെറുതും വലുതുമായി 12 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ ആദ്യം കാലിലും പിന്നീട് കൈയിലും വെട്ടിയെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. തിരിച്ച് ആക്രമിക്കുമെന്നു ഭയന്ന് ഷാജഹാന് രക്തം വാര്‍ന്ന് നിലത്ത് വീഴുന്നത് വരെ അക്രമികള്‍ വലയം തീര്‍ത്ത് നിന്നു. കൂടെയുണ്ടായിരുന്ന ഷാജഹാന്റെ സുഹൃത്തിനെ സംഘം ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയെന്നാണു വിവരം. ആക്രമിച്ചവര്‍ രക്ഷപ്പെട്ടതിന് ശേഷമാണ് ഓട്ടോറിക്ഷയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ഷാജഹാന്റെ മരണം സ്ഥിരീകരിച്ചു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലുണ്ട്.…
Read Moreകൊടുംക്രിമിനലിന്റെ ആഡംബര ജീപ്പിനെ പിന്തുടര്ന്ന് പോലീസ് ! ഇയാളുടെ ജീപ്പില്‍ ലിഫ്റ്റടിച്ച് പോലീസുകാരി; കുറ്റവാളി രക്ഷപ്പെട്ടതിങ്ങനെ…
സാഹസികമായി പിന്തുടര്‍ന്ന പോലീസിനെ വെട്ടിച്ച് അതിസാഹസികമായി കൊടുംക്രിമിനല്‍ രക്ഷപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ കേസുകളില്‍ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയാണ് പത്തനംതിട്ടയില്‍വെച്ച് രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയോട് മേലധികാരികള്‍ വിശദീകരണം തേടി. പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥയുടെ വിശദീകരണം. തന്റെ വാഹനത്തില്‍ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നെന്ന് ഇവര്‍ പറഞ്ഞതായും വിവരമുണ്ട്. വിശിഷ്ട സേവനത്തിനുള്ള മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ്. മേലുദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്കുവന്നത്. ഇയാളെ നിരന്തരം പിന്തുടര്ന്നിരുന്ന മുണ്ടക്കയം സി.ഐയും സംഘവും പോലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളേജ്…
Read Moreടിപ്പർ ലോറികൾക്കു പെട്ടി ഓട്ടോറിക്ഷകളുടെയും മിനി ബസുകൾക്കു ടാക്സി കാറുകളുടെയും ഇൻഷുറൻസ്; പോളിസിയിൽ കൃത്രിമം കാട്ടി യുവാവ് തട്ടിയത് ലക്ഷങ്ങൾ
കട്ടപ്പന: വാഹനങ്ങളുടെ ഇൻഷ്വറൻസ് പോളിസിയിൽ കൃത്രിമം കാട്ടി വൻ തുക വെട്ടിച്ച യുവാവ് പിടിയിൽ. തൊടുപുഴ, തടിയന്പാട്, കട്ടപ്പന, കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു വാഹനങ്ങളുടെ ഇൻഷ്വറൻസ് ഇടപാട് നടത്തുന്ന ഇടുക്കി തങ്കമണി പാണ്ടിപ്പാറ വെള്ളാരംപൊയ്കയിൽ വിശാഖി(29)നെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. തങ്കമണി സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവറുടെ പരാതിയെത്തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. പുറത്തറിഞ്ഞതോടെ സമാനമായ നിരവധി പരാതികൾ എത്തി. ലോറിക്ക് ഓട്ടോയുടെ ഇൻഷ്വറൻസ്കട്ടപ്പന, തങ്കമണി, മുരിക്കാശേരി ഉൾപ്പെടെ പല സ്റ്റേഷനുകളിലായാണ് പരാതികൾ. തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷ്വറൻസ് എടുക്കാനായി വിശാഖിനെ സമീപിച്ചിരുന്നു. വിശാഖ് ഇൻഷ്വറൻസ് തുകയായ 39,000 രൂപ വാങ്ങി. തുടർന്ന് ഒരു ആപ്പ ഓട്ടോറിക്ഷയുടെ നന്പർ വച്ച് ഇൻഷ്വറൻസ് എടുത്ത ശേഷം പോളിസി കംപ്യൂട്ടറിൽ എഡിറ്റ് ചെയ്തു ടിപ്പർ ലോറിയുടെ നന്പർ ആക്കി നൽകി. ഇൻഷ്വറൻസ് ക്ലെയിമിനായി ലോറി…
Read Moreവിവാഹാലോചന നിരസിച്ചു ! പ്രതികാരമായി പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം;യുവാവ് അറസ്റ്റില്‍…
മുണ്ടക്കയം: വിവാഹാലോചന നിരസിച്ചതിനു പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി കണയങ്കവയല്‍ മതന്പ കപ്പലുമാക്കല്‍ വിശാഖി (21) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്. പ്രതി നേരത്തേ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ വീട്ടില്‍ ചെന്നെങ്കിലും വിവാഹാലോചനയോടു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാതെ മടക്കി അയയ്ക്കുകയായിരുന്നു. ഇതിലുള്ള വിരോധംമൂലം വിശാഖ് കഴിഞ്ഞ ദിവസം വെളുപ്പിനെ പെണ്‍കുട്ടിയുടെ വീടിനു പുറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കംനോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഓടിക്കൂടുകയും തുടര്‍ന്നു പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം എസ്എച്ച്ഒ എ. ഷൈന്‍ കുമാര്‍, എസ്ഐമാരായ പി.എസ്. അനീഷ്, അനൂപ് കുമാര്‍, മാമന് വി. ഏബ്രഹാം, എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ രേഖ റാം, നൂറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ്…
Read Moreപാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം ! കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണെന്ന് വി ഡി സതീശന്…
പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നടത്തിയ പ്രസ്താവനയേയും അദ്ദേഹം ന്യായീകരിച്ചു. ‘കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞ് കോണ്‍ഗ്രസാണെന്ന് പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാകാം കെപിസിസി പ്രസിഡന്റ് അത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്’ സതീശന് പറഞ്ഞു. എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. അതിന് സമ്മതിക്കില്ല. പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. ആദ്യം പാലക്കാട് എസ്പി പറഞ്ഞത് കൊലപാതകത്തില്‍ രാഷ്ട്രീയ വൈര്യം ഇല്ലെന്നാണ്. എഫ്ഐആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് പിന്നിലെന്നും പറഞ്ഞു. പിന്നീട്…
Read Moreഉപരോധ സമരവുമായി മത്സ്യത്തൊഴിലാളികൾ; പള്ളികളിൽ കരിങ്കൊടി ഉയർത്തി; മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയ്യാറാകണമെന്ന് യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലളികൾ ഉപരോധ സമരത്തിന്. സമരത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ തീരദേശത്തുള്ള ലത്തീൻ പള്ളികളിലും പാളയം പള്ളിയിലും തീരദേശ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിങ്കൊടി ഉയര്‍ത്തി. വിവിധ ഇടവകകളില്‍ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശം ഉപരോധിക്കും. മുല്ലൂരിൽ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകൽ ഉപരോധ സമരം അതിരൂപത സഹായ മെത്രാൻ ആർ.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ സമരസന്ദേശം നൽകും. അതേസമയം മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയ്യാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. ഡ്രഡ്ജിംഗ് അടക്കമുള്ള വിഷയങ്ങളിൽ നടപടികൾ വേണം.സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയ്യാറാകണം. വിഴിഞ്ഞം…
Read Moreതട്ടിപ്പുവീരൻ മോൻസൻ മാവുങ്കലിന് തേങ്ങയും മീനും എത്തിക്കാൻ ഡിഐജിയുടെ കാർ; കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലും പോലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൻ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് മുൻ ഡ്രൈവർ ജെയ്സണ്‍ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽനിന്നും ഡിഐജിയുടെ ഔദ്യോഗിക വാഹനത്തിൽ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജെയ്സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് മദ്യക്കുപ്പി നൽകാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ജെയ്സണ്‍ വെളിപ്പെടുത്തി. കടുത്ത യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന കോവിഡ് കാലത്തായിരുന്നു ഈ യാത്രകൾ. തൃശൂരിൽ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയിൽനിന്ന് നെടുന്പാശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്രയും പോലീസ് വാഹനത്തിലായിരുന്നുവെന്നും ജെയ്സണ്‍ പറയുന്നു. ഇതു വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയെന്നും അദേഹം പറയുന്നു. ഐജി ലക്ഷ്മണയ്ക്കെതിരേയും ആരോപണംഐജി ലക്ഷ്മണയ്ക്ക് എതിരേയും ജെയ്സണ്‍ ആരോപണം ഉന്നയിച്ചു. കോവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐജി ലക്ഷ്മണ വ്യാപകമായി…
Read Moreകുഴിയിൽ വീണ് വീണ് മടത്തൂ… സ്വാതന്ത്ര്യദിനത്തിൽ യാത്ര ചെയ്യാൻ ഇറങ്ങിയ ഗവർണർ കുഴിയിൽ ചാടിച്ചാടി വലഞ്ഞു
കാട്ടാക്കട : കോട്ടൂരിലെ റോഡിലെ കുഴികളിൽപ്പെട്ട് ഗവർണർ. സ്വാതന്ത്ര്യദിനത്തിൽ യാത്ര ചെയ്യാൻ ഇറങ്ങി റോഡിലെ കുഴികളാൽ വലഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ പരിതാപകരമായ അവസ്ഥ മാധ്യമപ്രപർത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിലെത്തിയ ഗവർണറെ കാത്തിരുന്നത് വഴിനീളെ കുഴികളാണ്. കേരളത്തിലെ റോഡിലെ കുഴികൾ ചർച്ചയാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവസ്ഥ ഗവർണർക്കും അനുഭവിക്കേണ്ടി വന്നത്. നഗരത്തിലെ റോഡുകളിൽ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോകാറുള്ള ഗവർണറുടെ വാഹനവ്യൂഹം കോട്ടൂർ ആനസങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയേയാണ് നീങ്ങിയത്. ഏറെസമയമെടുത്താണ് കുഴികൾ താണ്ടി വാഹനം ലക്ഷ്യസ്ഥാനത്തെത്തിയത്. കുലുങ്ങി കുലുങ്ങിയുള്ള യാത്രയിൽ ഗവർണർ ശരിക്കും ക്ഷീണിച്ചിരുന്നു. ‘എല്ലാ ദിവസവും ടി.വികളിൽ റോഡിലെ കുഴികളെക്കുറിച്ച് നമ്മൾ കാണുന്നുണ്ട്. സിനിമാ പോസ്റ്ററിൽ പോലും സംസ്ഥാനത്തുടനീളം ഇത് ചർച്ചയായി. റോഡിൽ കുഴി ഇല്ലാതാകണമെങ്കിൽ നടപടികൾക്ക് വേഗതയുണ്ടാകണം’ . യാത്രയ്ക്ക് ശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.…
Read More