ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വെ​ച്ച് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! വ്യ​വ​സാ​യി ഒ​ളി​വി​ല്‍…

സി​നി​മാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വ​തി​യെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ല്‍​സം​ഗം ചെ​യ്തകേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ 35 വ​യ​സ്സു​കാ​രി​യാ​യ യു​വ​തി​യാ​ണ് ബെം​ഗ​ളൂ​രു ക​ബ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സി​ല്‍ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ​ത്. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യും യു​വ​തി​യും പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​റി​ന് ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ള്‍​ക്കെ​ന്ന പേ​രി​ല്‍ ബം​ഗ​ളൂ​രു​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് യു​വ​തി ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ യു​വ​തി ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ സ്വ​ന്ത​മാ​യി ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യാ​ണ് യു​വ​തി വ്യ​വ​സാ​യി​യെ സ​മീ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം. സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത വ്യ​വ​സാ​യി, ബ​ല​മാ​യി ക​ട​ന്നു​പി​ടി​ക്കു​ക​യും…

Read More

പ​തി​വാ​യി നി​ന്ന് പ​ണം പോ​കു​ന്നു ! സി​സി​ടി​വി​യി​ല്‍ തെ​ളി​ഞ്ഞ​ത് മോ​ഷ്ടാ​വി​ന് താ​ക്കോ​ല്‍ ന​ല്‍​കു​ന്ന 15കാ​രി മ​ക​ള്‍; വെ​ളി​പ്പെ​ട്ട​ത് ലൈം​ഗി​ക​ചൂ​ഷ​ണം…

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണം പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള ക​ല്‍​ക്ക​രി വ്യാ​പാ​രി ത​ന്റെ വീ​ട്ടി​ല്‍ ജൂ​ലൈ​യി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. താ​ക്കോ​ല്‍ യ​ഥാ​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ങ്കി​ലും മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി പ​ണം കൃ​ത്യ​മാ​യി ന​ഷ്ട​പ്പെ​ടു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പൂ​ട്ട് പൊ​ളി​ച്ച​തി​ന്റെ​യോ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​തി​ന്റെ​യോ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ വി​ശ്വ​സ്ത​രോ അ​ല്ലാ​തെ ആ​രും ത​ന്നെ ഓ​ഫി​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കാ​റു​മി​ല്ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി വ്യാ​പാ​രി​യെ വ​ട്ടം ക​റ​ക്കു​ന്ന മോ​ഷ്ടാ​വി​നെ കു​റി​ച്ചു​ള്ള ചി​ത്രം ല​ഭി​ച്ച​ത്. ഒ​പ്പം പു​റ​ത്തു​വ​ന്ന​താ​വ​ട്ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന വി​വ​ര​വും. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി 15 വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള വ്യാ​പാ​രി​യു​ടെ മ​ക​ളു​ടെ മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു. ത​ന്റെ മ​ക​ള്‍ ത​ന്നെ മോ​ഷ്ടാ​വി​ന് ഓ​ഫി​സ് മു​റി​യു​ടെ താ​ക്കോ​ല്‍ എ​ടു​ത്തു ന​ല്‍​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍…

Read More

ന്നാ തനിക്കിരിക്കട്ടെ ഒരുമെഡൽ..!  മന്ത്രിയെ വട്ടം ചുറ്റിച്ച് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലെ ഗ്രേ​ഡ് എസ് ​ഐ എ​സ്.​എ​സ്.​സാ​ബു​രാ​ജ​നാ​ണ് സ​സ്പെ​ൻ​ഷ​ന് പി​ന്നാ​ലെ മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ​ത്. 261 പൊ​ലീ​സു​കാ​ർ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സേ​നാ മെ​ഡ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.മ​ന്ത്രി പി. ​രാ​ജീ​വ​ന് പൈ​ല​റ്റ് പോ​യ എ​സ് ഐ​യെ ഇ​ന്ന​ലെ​യാ​ണ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​സ് ചെ​യ്ത​ത്. മ​ന്ത്രി​യു​ടെ എ​സ്‌​കോ​ര്‍​ട്ട് വാ​ഹ​ന​ത്തി​ന്‍റെ റൂ​ട്ട് മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​സ്പെ​ൻ​ഷ​ൻ. പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ് ഐ ​എ​സ്.​എ​സ്.​സാ​ബു​രാ​ജ​ൻ, സി​പി​ഒ സു​നി​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ​ള്ളി​ച്ച​ൽ മു​ത​ൽ വെ​ട്ട്റോ​ഡ് വ ​സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രേ പോ​ലീ​സ് സേ​ന​യി​ല്‍ വ്യാ​പ​ക​മാ​യ അ​മ​ര്‍​ഷ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡ​ൽ നേ​ട്ട​വും എ​ത്തു​ന്ന​ത്. മ​ന്ത്രി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യെ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ന്നു…

Read More

നെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റു; സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; ആ​കെ 11 കു​ത്തു​ക​ളേ​റ്റു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

ചൗ​ട്ടാ​വ് (ന്യൂ​യോ​ർ​ക്ക്): ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബു​ക്ക​ർ പു​ര​സ്കാ​ര ജേ​താ​വാ​യ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ സ​ൽ​മാ​ൻ റു​ഷ്ദി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നെ​ഞ്ചി​ലും ക​ര​ളി​ലും മു​ഖ​ത്തും കു​ത്തേ​റ്റ റു​ഷ്ദി പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ എ​റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് സം​സാ​രി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ന​ല്ല വാ​ർ​ത്ത​യ​ല്ല​യു​ള്ള​തെ​ന്നും റു​ഷ്ദി​യു​ടെ ഏ​ജ​ന്‍റ് അ​റി​യി​ച്ചു. റു​ഷ്ദി​യു​ടെ ഒ​രു ക​ണ്ണ് ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൈ ​ഞ​ര​മ്പു​ക​ൾ മു​റി​ഞ്ഞു. ക​ര​ളി​നും കു​ത്തേ​റ്റി​ട്ടു​ണ്ടെ​ന്നും ഏ​ജ​ന്‍റ് ആ​ൻ​ഡ്രൂ വൈ​ലി പ​റ​ഞ്ഞു. റു​ഷ്ദി​യു​ടെ ക​ഴു​ത്തി​ലും വ​യ​റി​ലും കു​ത്തേ​റ്റു. ആ​കെ 11 കു​ത്തു​ക​ളേ​റ്റു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.ന്യൂ​യോ​ർ​ക്കി​ലെ ചൗ​ട്ടാ​വി​ൽ പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് റു​ഷ്ദി​ക്ക് കു​ത്തേ​റ്റ​ത്. സ്റ്റേ​ജി​ൽ ക​ട​ന്നു​ക​യ​റി​യ അ​ക്ര​മി എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ റ​ഷ്ദി​യെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന്യൂ​ജ​ഴ്‌​സി ഫെ​യ​ർ​വ്യൂ സ്വ​ദേ​ശി ഹാ​ദി മ​ത​ർ (24) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴു​ത്തി​ൽ ര​ണ്ടു​ത​വ​ണ കു​ത്തേ​റ്റ റു​ഷ്ദി നി​ല​ത്തു​വീ​ണു. ഉ​ട​ൻ കാ​ണി​ക​ൾ താ​ങ്ങി​യെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.ആ​ക്ര​മ​ണ​ത്തി​ൽ റു​ഷ്ദി​ക്കൊ​പ്പം സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​മു​ഖം ന​ട​ത്തി​യ ഹെ​ൻ​റി…

Read More

വി.ഡി. സതീശന്‍റെ  പ്രവർത്തനം പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെ; സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റേത് മു​​സ്‌ലിം തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​ക്കു മു​​മ്പിൽ കീ​​ഴ​​ട​​ങ്ങു​​ന്ന ന​​യ​മെന്ന് കെ.സുരേന്ദ്രൻ

  കോ​​ട്ട​​യം: പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ലെ മ​​ന്ത്രി​​യെ​​പ്പോ​​ലെ​​യാ​​ണു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കെ. ​​സു​​രേ​​ന്ദ്ര​​ൻ.  സം​​സ്ഥാ​​ന​​ത്തെ അ​​ഴി​​മ​​തി​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളെ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണു ന​​ട​​ക്കു​​ന്ന​​ത്. തോ​​മ​​സ് ഐ​​സ​​ക്കി​​നെ​​തി​​രേ ഇ​​ഡി അ​​ന്വേ​​ഷ​​ണം വേ​​ണ്ടെ​​ന്നാ​​ണു പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ നി​​ല​​പാ​​ട്. വി.​​ഡി. സ​​തീ​​ശ​​ന്‍റെ പി​​ണ​​റാ​​യി അ​​നു​​കൂ​​ല നി​​ല​​പാ​​ടു​​ത​​ന്നെ​​യാ​​ണോ കോ​​ണ്‍​ഗ്ര​​സി​​നു​​മു​​ള്ള​​തെ​​ന്ന് കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ വ്യ​​ക്ത​​മാ​​ക്ക​​ണം. പു​​റ​​ത്തു​​നി​​ന്നു പ​​ണം​​ വ​​രു​​ന്ന സം​​ഭ​​വ​​ങ്ങ​​ളി​​ൽ അ​​ന്വേ​​ഷ​​ണം വ​​രു​​ന്പോ​​ൾ വി.​​ഡി. സ​​തീ​​ശ​​ൻ വേ​​വ​​ലാ​​തി​​പ്പെ​​ടു​​ക​​യാ​​ണ്. മു​​സ്‌ലിം തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​ക്കു മു​​ന്പി​​ൽ കീ​​ഴ​​ട​​ങ്ങു​​ന്ന ന​​യ​​മാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റേത്.  ബാ​​ല​​ഗോ​​കു​​ല​​ത്തി​​ന്‍റെ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് ശ്രീ​​കൃ​​ഷ്ണ​​നെ​​ക്കു​​റി​​ച്ചു പ​​റ​​ഞ്ഞ കോ​​ഴി​​ക്കോ​​ട് മേ​​യ​​ർ ബീ​​നാ ഫി​​ലി​​പ്പ് എ​​ന്ത് തെ​​റ്റാ​​ണു ചെ​​യ്ത​​ത്‍്? ഒ​​രു വി​​ഭാ​​ഗ​​ത്തെ മാ​​ത്രം സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു​​ള്ള​​തെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ പ​ണം ത​ട്ടി​പ്പ്; ആ​സാം സ്വ​ദേ​ശി​ക​ളെ തി​രി​ച്ച​റി​ഞ്ഞു ; പോ​ലീ​സ് സം​ഘം ആ​സാ​മി​ലേ​ക്ക് തി​രി​ച്ചു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചു വ്യാ​ജ വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു സ​ന്ദേ​ശ​മ​യ​ച്ച കേ​സി​ൽ ആ​സാം സ്വ​ദേ​ശി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്. ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നാ​യി നാ​ലം​ഗ പോ​ലീ​സ് സം​ഘം ആ​സാ​മി​ലേ​ക്ക് തി​രി​ച്ച​താ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​സം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് സൈ​ബ​ർ പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യു​ള്ള വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദേ​ശം കി​ട്ടി​യ​ത്. ഇ​ദ്ദേ​ഹം സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല്ലാ​ന്‍ ശ്ര​മം; പ്രതികളുടെ ബന്ധുവായ സ്ത്രീക്ക് ആസ്ലീല സന്ദേശം  അയച്ചതിന്‍റെ വൈരാഗ്യം; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: രാ​ത്രി​യി​ല്‍ ക​ട​പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി, ക​രി​പ്പൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ത​ങ്കി​ലും പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ കാ​ര​ണം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മഴയുള്ള രാത്രിയിൽ…ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​രേ​യാ​ടെ​യാ​ണ് സം​ഭ​വം. ക​ക്കോ​ടി​യി​ലെ വ്യാ​പാ​രി​യാ​യ ബാ​ലു​ശേ​രി ശി​വ​പു​രം കി​ഴ​ക്കെ നെ​രോ​ത്ത് ലു​ഖ്മാ​നു​ല്‍ ഹ​ക്കി​മി​നെ (45) യാ​ണ് നാ​ലം​ഗ​സം​ഘം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ക്കോ​ടി എ​ര​ക്കു​ള​ത്ത് ക​ട ന​ട​ത്തു​ന്ന ഹ​ക്കിം രാ​ത്രി ക​ട അ​ട​ച്ച് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്ത​പ്പോ​ള്‍ ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്‍​വ​ശ​ത്തു​ള്ള ബ​സ് സ്‌​റ്റോ​പ്പി​ല്‍ ക​യ​റി നി​ന്നു. മ​ഴ അ​ല്‍​പം കു​റ​ഞ്ഞ​പ്പോ​ള്‍ മ​ഴ​ക്കോ​ട്ട് ധ​രി​ച്ച് യാ​ത്ര പു​ന​രാം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​തി​നി​ട​യി​ല്‍ ഒ​രു വാ​ന്‍ വ​ന്നു നി​ര്‍​ത്തി ലു​ഖ്മാ​നു​ല്‍ ഹ​ക്കി​മി​നെ അ​തി​ന​ക​ത്തേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റെ കൂ​ടാ​തെ…

Read More

അടിതെറ്റി വീണാൽ ഡ്രാക്കുളയും കുടുങ്ങും..! കവർച്ചയ്ക്കിടെ കെട്ടിടത്തിൽ നിന്നും ചാടിയ ഡ്രാക്കുള സുരേഷിന്‍റെ കാലൊടിഞ്ഞു; കൈയോടെ പൊക്കി നാട്ടുകാരും

ആ​ലു​വ:​ ആലുവ റൂ​റ​ൽ പോ​ലീ​സി​ന്‍റെ ക്രൈം ​ഡ​യ​റി​യി​ൽ ഡ്രാ​ക്കു​ള​യെ​ന്ന അ​പ​ര​നാ​മ​ത്തി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ മോ​ഷ്ടാ​വ് ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ചെ​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽനി​ന്നും ചാ​ടി കാ​ലൊ​ടി​ഞ്ഞു.​ നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.​ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സിന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ള​മശേരി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ് പു​ത്ത​ൻ​കു​രി​ശ് വ​ട​യ​മ്പാ​ടി കു​ണ്ടേ​ലി​ക്കു​ടി​യി​ൽ ഡ്രാ​ക്കുള സു​രേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ലു​വ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മു​ട്ടം ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.​ തി​രു​വോ​ണ ഊ​ട്ട് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ അ​മ്പ​ല​ത്തി​ലെ​ത്തി​യ​ത്.​ തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ക്ഷേ​ത്ര കൗ​ണ്ട​റി​ന​ടു​ത്ത് വി​ശ്ര​മി​ച്ചു.​ ഈ സ​മ​യം കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ അ​ക​ത്തേ​ക്ക് ക​യ​റി​യ​യു​ട​നെ കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പി​ൽ നി​ന്നും 20,000 ത്തോ​ളം രൂ​പ​യു​മെ​ടു​ത്ത് സു​രേ​ഷ് ഓ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ര​ക്ഷ​പ്പെ​ടാ​നാ​യി ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്ക് ചാ​ടി​യ​പ്പോ​ൾ വീ​ണ് കാ​ലൊ​ടി​യു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഡ്രാ​ക്കു​ള​യെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.…

Read More

ര​ക്ഷ​പ്പെ​ടാ​ൻ മൊ​ബൈ​ൽ ഫോ​ണും സിം​കാ​ർ​ഡും ആ​വ​ശ്യ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളെ സ​മീ​പി​ച്ചി​രു​ന്നു! വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ലി​ട്ട കേ​സ്! തെ​ളി​വെ​ടു​പ്പ് ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​ര​ത്ത് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ മ​നോ​ര​മ​യെ (68) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബം​ഗാ​ൾ സ്വ​ദേ​ശി ആ​ദം അ​ലി​യു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ആ​ദം അ​ലി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. താ​ൻ ഒ​റ്റ​യ്ക്കാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും മ​റ്റാ​രും സ​ഹാ​യ​ത്തി​നി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. സു​ഹൃ​ത്തു​ക്ക​ളോ​ട് കൊ​ല​പാ​ത​ക വി​വ​രം പ​റ​ഞ്ഞി​രു​ന്നി​ല്ല. മ​നോ​ര​മ​യെ മ​ർ​ദി​ച്ചു​വെ​ന്ന് മാ​ത്ര​മാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടാ​ൻ മൊ​ബൈ​ൽ ഫോ​ണും സിം​കാ​ർ​ഡും ആ​വ​ശ്യ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളെ സ​മീ​പി​ച്ചി​രു​ന്നു. വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു വീ​ട്ട​മ്മ‍​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ആ​ദം അ​ലി പ​റ​ഞ്ഞ​ത്. ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു. ഇ​യാ​ൾ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ആ​ദം അ​ലി​യെ പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്…

Read More

ഒരു സിനിമാ പരസ്യത്തെപ്പോലും നിങ്ങൾ ഭയപ്പെടുന്നോ..‍? സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം; രോഷത്തോടെ ബെന്യാമിൻ

കൊച്ചി: “ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഏഴുത്തുകാരൻ ബെന്യാമിൻ. ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്ന് സർക്കാരിനെ വിമർശിച്ച് ഇടതു സഹയാത്രികൻ കൂടിയായ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം

Read More