പയ്യന്നൂർ: പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട നടപടികളെത്തുടർന്നു പൊതുപ്രവർത്തനം അവസാനിപ്പിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പാളി. കുഞ്ഞിക്കൃഷ്ണനുമായി കൂടുതൽ അടുപ്പമുള്ള പി. ജയരാജനെ ഉപയോഗിച്ചുള്ള അനുനയനീക്കമാണു പരാജയപ്പെട്ടത്. ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനായ ജയരാജൻ പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ നവീകരിച്ച റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു കുഞ്ഞിക്കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയിൽ പത്തു മിനിറ്റോളം മാത്രമുള്ള കൂടിക്കാഴ്ചക്കുശേഷം തിരിച്ചുപോകവേ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.അതേസമയം, പാർട്ടിയിലെ സംഘടനാപ്രശ്നങ്ങൾ മധ്യസ്ഥതയിലൂടെയല്ല പരിഹരിക്കുന്നതെന്നും താനെത്തിയത് അതിനല്ലെന്നുമാണു പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞത്. ഇക്കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പറയേണ്ടതും അതിനായി നിങ്ങൾ സമീപിക്കേണ്ടതും ജില്ലാ സെക്രട്ടറിയെയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ സിപിഎമ്മിന്റെ ഫണ്ടു വെട്ടിപ്പ് ആരോപണത്തെത്തുടർന്ന് ചില നേതാക്കൾക്കെതിരേ നടപടി…
Read MoreCategory: Loud Speaker
ഒറീസയിൽ വെച്ചും ശിശിർ ശല്യക്കാരനായിരുന്നു; നാഗമ്പനടത്ത് ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് മറ്റൊരു കഥ…
കോട്ടയം: ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റുമരിച്ച സംഭവം മുൻ വൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമെന്ന് പോലീസ്. ഇന്നലെ കോട്ടയം നാഗന്പടത്താണ് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒറീസ ബരംപൂർ സ്വദേശി ശിശിറാ (30) മരിച്ചത്. പ്രതിയായ ഒറീസ ബരംപൂർ സ്വദേശി രാജേന്ദ്ര റെഡി (40) യെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ തന്നെ ആക്രമിക്കുമെന്ന് ഭയന്ന രാജേന്ദ്ര റെഡി ശിശിറിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജേന്ദ്ര റെഡി ഒരു വർഷം മുന്‍പും ശിശിർ മൂന്ന് മാസം മുന്‍പുമാണ് കേരളത്തിലെത്തിയത്. രാജേന്ദ്ര റെഡി നാഗന്പടം ഉഴത്തിൽ ലെയ്നിലും ശിശിർ തിരുവഞ്ചൂരിലുമാണ് താമസിക്കുന്നത്. ഇരുവരും ബരംപൂറിലെ അയൽവാസികളാണ്. നാട്ടിൽവെച്ച് ശിശിർ രാജേന്ദ്ര റെഡിയുടെ ഭാര്യയെയും മക്കളെയും കളിയാക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. ശിശിർ രാജേന്ദ്ര റെഡിയെ ഫോണ്‍ വിളിച്ച് പ്രകോപനപരമായ രീതിയിൽ മുന്‍പ് സംസാരിച്ചിരുന്നു. ഇന്നലെ രാജേന്ദ്ര…
Read Moreകുവൈറ്റിലേക്ക് മനുഷ്യക്കടത്ത്: യുവതികളെ ഷാർജയിൽ എത്തിച്ചിരുന്നത് അജുമോൻ; പിന്നെയെല്ലാം ആസൂത്രണം ചെയ്തിരുന്നത് മജീദ്; നിർണായക വിവരം തേടി പോലീസ്
കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി പത്തനംതിട്ട അജു ഭവനിൽ അജുമോനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എറണാകുളം സൗത്ത് പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാകും കേസിൽ കൂടുതൽ നടപടികൾ ഉണ്ടാകുക. ഇയാളിൽനിന്ന് നിർണായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന മുഖ്യ ആസൂത്രകൻ കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിനെ കണ്ടെത്തുന്നതിനും അജുമോൻ നൽകുന്ന വിവരങ്ങൾ നിർണായകമാകും. അജുമോൻ ശനിയാഴ്ചയാണ് സാന്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എറണാകുളം എസിജഐം കോടതിയിൽ ഹാജരായത്. അതേസമയം ഈ കേസിൽ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയതോടെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. പശ്ചിമകൊച്ചി സ്വദേശിനിയുടെ പരാതിയിൽ നേരത്തെ പോലീസ് മനുഷ്യക്കടത്ത് കുറ്റങ്ങൾക്കുള്ള വകുപ്പായ ഐപിസി 370 ചുമത്തിയിരുന്നില്ല. എൻഐഎ അജുമോന്റെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. പ രാതിക്കാരിയുടെ മൊഴി കഴിഞ്ഞ…
Read More‘അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥ’..! അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന് യുഡിഎഫിന്റെ ഐശ്വര്യമെന്ന് വി.ഡി. സതീശന്
കൊച്ചി: വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന് യുഡിഎഫിന്റെ ഐശ്വര്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ ഇറക്കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണത്തില്‍ നിയമ നടപടിയുണ്ടാകും. കണ്‍വീനര്‍ സ്ഥാനത്ത് ഇരുന്നാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടുതന്നെ നിയമപരമായി നേരിടും. വാക്കുകള്‍ മാറ്റി മാറ്റി പറയാനും യുഡിഎഫിന് അനുകൂലമായി കാര്യങ്ങള്‍ തിരിച്ചുവിടാനും ജയരാജനെപ്പോലെ ഒരാള്‍ വേണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് കൊമ്പുകുലുക്കി വന്ന ജയരാജന് കാല് ലക്ഷത്തിന്റെ ഭൂരിപക്ഷവും കണ്ടാണു മടങ്ങിയത്. അതിന്റെ ക്ഷീണം മാറ്റാന്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥ’സമ്പന്ന പ്രവാസികളോട് മാത്രമല്ല, പാവങ്ങളോടും മുഖ്യമന്ത്രി സ്നേഹം കാട്ടണം. സിപിഎം പീഡനംമൂലം പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായിയുടെ നീതിബോധം എവിടെയായിരുന്നു. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യുഡിഎഫ് നടപടി…
Read Moreവിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും; ആക്രമണത്തിൽ പങ്കിലെന്ന് സുനിൽ
കൊച്ചി: വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി സുനിത് നാരായണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇയാള്‍. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ പങ്കില്ലെന്നുമാണ് സുനിത്തിന്റെ വാദം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ രാഷ്ട്രീയ വിരോധം വച്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും സുനിത്ത് പറയുന്നു. ഫർസീൻ മജീദ്, നവീൻ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ. ഇവരുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
Read Moreആലപ്പുഴയില്‍ വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം !അമ്പാടി കണ്ണന് അറസ്റ്റില്‍…
ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. സംഭവത്തില്‍ ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആലപ്പുഴ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് ഇയാള്‍ എത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നു. പരിശോധനയ്ക്ക് എത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെയാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് നേരെയും ഇയാള്‍ തട്ടിക്കയറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊപ്പി തെറിപ്പിക്കുമെന്നെല്ലാം പറഞ്ഞ് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മുന്‍പും സമാനമായ കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.
Read Moreരാഹുലിന്റെ എംപി ഫണ്ട് 40 ലക്ഷം വേണ്ടെന്ന് സിപിഎം ഭരിക്കുന്ന നഗരസഭ ! ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്…
രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്ന നിലപാടുമായി മുക്കം നഗരസഭ. ഈ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. തുക ഈവര്‍ഷം ചെലവഴിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത് ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നതിനാല്‍ അനുവദിച്ച തുക ഈ വര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണ് നഗരസഭ പറയുന്നു. ഇത് ചൂണ്ടിക്കാണ്ടി നഗരസഭാ സെക്രട്ടറി കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും…
Read More‘പരേതൻ’ ബാറിലിരുന്നു മദ്യപിക്കുന്നു! കേട്ടപാടേ ബാർ ഹോട്ടലിലേക്ക് കുതിച്ച് വീട്ടുകാർ; പോലീസിനെയും ബന്ധുക്കളെയും വട്ടംകറക്കിയ സംഭവം ഇങ്ങനെ…
ഏറ്റുമാനൂർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി ബന്ധുക്കൾ തിരിച്ചറിഞ്ഞയാൾ വൈകിട്ട് മെഡിക്കൽ കോളജിന് സമീപത്തെ ബാറിൽ മദ്യപിച്ചു കൊണ്ടിരിക്കുന്നു. പോലീസിനെയും ബന്ധുക്കളെയും വട്ടംകറക്കിയ സംഭവം അരങ്ങേറിയത് ഇന്നലെയാണ്. രാവിലെ ആറോടെയാണ് ഒപിക്കു സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇതിനിടെ മരിച്ചത് ആർപ്പൂക്കര സ്വദേശിയാണെന്ന് പറഞ്ഞറിഞ്ഞതിനെത്തുടർന്ന് പോലീസ് ബന്ധുക്കളെ വിളിച്ചു വരുത്തി. അവർ മൃതദേഹം തിരിച്ചറിഞ്ഞു. സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ വീട്ടുകാർ പൂർത്തിയാക്കി. വീട്ടിൽ പന്തലുയർന്നു. പത്രങ്ങളിൽ ചരമ വാർത്ത കൊടുത്തു. ഇത്രയുമൊക്കെയായപ്പോഴാണ് രാത്രി എട്ടോടെ വീട്ടിലേക്ക് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ‘പരേതൻ’ ബാർ ഹോട്ടലിലിരുന്ന് മദ്യപിക്കുന്നു. കേട്ടപാടേ ബാർ ഹോട്ടലിലേക്ക് കുതിച്ച വീട്ടുകാർ കണ്ട് ബോധ്യപ്പെട്ടു. ഇത് തങ്ങളുടെ കക്ഷി തന്നെ. ആളെയുമായി പോലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വീട്ടിലേക്ക് മടങ്ങി.…
Read Moreമറച്ചുവയ്ക്കാം ചിലരിൽനിന്നു മാത്രം! പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
മുംബൈ: വാട്സ്ആപ്പിലെ പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ തുടങ്ങിയവ ചിലരിൽനിന്നുമാത്രമായി മറച്ചുവയ്ക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് കന്പനി. ഇതുവരെ, ആപ്പിൽ പ്രെഫൈെൽ പിക്ചറും മറ്റ് വിശദാംശങ്ങളും എല്ലാവർക്കും കാണാവുന്ന വിധത്തിലോ കോണ്ടാക്ടിലുള്ളവർക്കു മാത്രം കാണാവുന്ന തരത്തിലോ അല്ലെങ്കിൽ ആർക്കും കാണാനാവാത്ത രീതിയിലോ മാത്രം ക്രമീകരിക്കാനേ സംവിധാനമുണ്ടായിരുന്നുള്ളൂ. ‘മൈ കോണ്ടാക്ട് എക്സപ്റ്റ്’ എന്ന പുതിയ ക്രമീകരണം വരുന്നതോടെ വിശദാംശങ്ങൾ ആരിൽനിന്നാണോ മറച്ചുവയ്ക്കപ്പെടേണ്ടത് അവരുടെ പേര് സെലക്ട് ചെയ്ത് അവരെ മാത്രമായി ഒഴിവാക്കാനാകും. കോണ്ടാക്ടിലുള്ള മറ്റുള്ളവർക്ക് പ്രൊഫൈൽപിക്ചർ, സ്റ്റാറ്റസ് അപ്ഡേറ്റ് തുടങ്ങിയവ കാണുന്നതിനും തടസമുണ്ടാകില്ല. പുതിയ ഫീച്ചർ വൈകാതെ ഇന്ത്യയിലും ലഭ്യമാകും.
Read Moreരണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ കാര്യം ആരോടും പറഞ്ഞില്ല! പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
ചെറുതോണി: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശേരിക്കു സമീപം തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. രണ്ടുമാസം മുൻപാണ് ഇവർക്ക് നായയുടെ കടിയേറ്റത്. എന്നാൽ, ഈ വിവരം ഭർത്താവിനെയോ ബന്ധുക്കളെയോ ഓമന അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനേത്തുടർന്ന് ഓമനയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് നായയുടെ കടിയേറ്റ വിവരം ഓമന ഡോക്ടറോട് പറഞ്ഞത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത് വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. വീണ്ടും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഓമനയുടെ മൃതദേഹം അടിമാലി കൂന്പൻപാറയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ഇടപഴകിയവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Read More