കാബൂൾ/ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സിക്ക് ഗുരുദ്വാരയ്ക്കു നേരേയുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ സിക്ക് പൗരനുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നു ഭീകരരെ സുരക്ഷാഭടന്മാർ വധിച്ചു. ആക്രമണത്തിലും തുടർന്ന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലുമായി ഏഴുപേർക്കു പേർക്കു പരിക്കേറ്റു. കാബൂളിലെ കർത്തെ പർവാൻ പ്രവിശ്യയിൽ ശനിയാഴ്ച രാവിലെയാണ് ഗുരുദ്വാരയ്ക്കുനേരേ ആക്രമണമുണ്ടായത്. തോക്കുമായെത്തിയ ഭീകരർ ആദ്യം ഗുരുദ്വാരയുടെ കവാടത്തിലേക്കു ഗ്രനേഡ് എറിയുകയായിരുന്നു. രണ്ടുതവണ സ്ഫോടനശബ്ദവും പിന്നീടു വെടിയൊച്ചയും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയ്ക്കുള്ളിലേക്ക് എത്തുന്നതിനു മുന്‍പേ തടയാൻ കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. ഭീകരരും താലിബാൻ പോരാളികളും മണിക്കൂറുകളോളം ഏറ്റുമുട്ടിയതായി താലിബാൻ നിയോഗിച്ച ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. ആക്രമണത്തിനെത്തിയവരെ വധിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു-സിക്ക് വിഭാഗക്കാരുടെ ശക്തികേന്ദ്രമാണ് കർത്തെപർവാൻ പ്രവിശ്യ. മുപ്പതോളം പേരാണ് ആക്രമണസമയത്തു ഗുരുദ്വാരയിലുണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഖൊറാസാൻ പ്രവിശ്യാ ഐഎസ് ഭീകരരാണു പിന്നിലെന്നാണു സൂചനകൾ.…
Read MoreCategory: Loud Speaker
ഫണ്ടുവെട്ടിപ്പ് വിവാദത്തിൽ നടപടി! പയ്യന്നൂർ സിപിഎമ്മിൽ കലാപം; സോഷ്യൽ മീഡിയയിലും പ്രതിഷേധം; കുഞ്ഞികൃഷ്ണനെതിരേയുള്ള നടപടിയിൽ പ്രതിഷേധം
സ്വന്തം ലേഖകൻ കണ്ണൂര്‍: ഫണ്ടുവെട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് സിപിഎം നേതൃത്വം സ്വീകരിച്ച നടപടികൾക്കെതിരേ പയ്യന്നൂര്‍ ഏരിയയിലെ ലോക്കല്‍-ജനറല്‍ ബോഡികളിൽ പ്രതിഷേധം വ്യാപകം. ചിലയിടങ്ങളില്‍ മേല്‍ക്കമ്മിറ്റിയുടെ വിശദീകരണംപോലും തടസപ്പെട്ടു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏരിയയിലെ ഒരു ലോക്കലിലൊഴികെ മറ്റു ലോക്കലുകളില്‍ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നത്. പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ചുള്ള നടപടിയാണ് വിവാദമായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ടി.ഐ. മധുസൂദനന് എംഎല്‍എ, ഏരിയാ കമ്മിറ്റിയംഗമായ ടി.വിശ്വനാഥന്, കെ.കെ.ഗംഗാധരൻ, ഓഫീസ് സെക്രട്ടറി എം.കരുണാകരന്, മുന്‍ എരിയാ സെക്രട്ടറി കെ.പി.മധു എന്നിവര്‍ക്കെതിരെയാണ് നടപടി. കുഞ്ഞികൃഷ്ണനെതിരേയുള്ള നടപടിയിൽ പ്രതിഷേധം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ തെറ്റ് ചൂണ്ടിക്കാണിച്ച ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനേയും ബലിയാടാക്കിയതിനെതിരെയാണ് പ്രതിഷേധങ്ങളുയരുന്നത്. തീരുമാനങ്ങള്‍ വിശദീകരിക്കാനായി വ്യാഴാഴ്ച പയ്യന്നൂരില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പിന്നാലെ ഇന്നലെ നടന്ന ലോക്കല്‍ ജനറല്‍ ബോഡികളിലും പ്രതിഷേധങ്ങള്‍…
Read Moreനൂറാം ജന്മദിനത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി മോദി; ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ
ഗാന്ധിനഗർ: അമ്മയുടെ 100-ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പ്രത്യേക പൂജകളും നടത്തി. വഡ്നഗറിലെ ഹട്കേശ്വർ ക്ഷേത്രത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. അമ്മയെ സന്ദർശിച്ചതിനു ശേഷമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം റെയ്സൻ ഗ്രാമത്തിലാണ് അമ്മ ഹീരാബെൻ താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഈ മാസം പ്രധാനമന്ത്രിയുടെ രണ്ടാം ഗുജറാത്ത് സന്ദർശനമാണിത്. ഈ മാസം ആദ്യത്തെ ഗുജറാത്ത് സന്ദർശന വേളയിൽ 3000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
Read Moreസ്വപ്നയുടെ രഹസ്യ മൊഴി വേണമെന്ന് സരിത; ആവശ്യം തള്ളി ഹർജിക്കാരിയോട് കോടതിയുടെ പരാമർശം ഇങ്ങനെ
കൊച്ചി: സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സരിതയുടെ ആവശ്യം തള്ളിയത്. മൂന്നാം കക്ഷിക്ക് മൊഴിപ്പകർപ്പ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു. സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയില്‍ തനിക്കെതിരേ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.കഴിഞ്ഞദിവസമാണ് സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയും കോടതി തള്ളിയത്.
Read Moreകുവൈറ്റിലേക്ക് മനുഷ്യക്കടത്ത് ; കേസ് എൻഐഎ ഏറ്റെടുത്തേക്കും; റാക്കറ്റിന്റെ തടങ്കലിൽനിന്നു രക്ഷപ്പെട്ട യുവതിയുടെ മൊഴിയെടുത്തു
കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ കേസ് എൻഐഎ ഏറ്റെടുത്തേക്കും. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക അന്വേഷണമെന്ന നിലയിൽ മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽനിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിയുടെ മൊഴി കഴിഞ്ഞ ദിവസം എൻഐഎ രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിൽ അന്വേഷണം നടത്തുന്നത് സംസ്ഥാന പോലീസാണ്. പിടിയിലാകാനുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദ്, ഇയാളുടെ ഏജന്റും കൂട്ടുപ്രതിയുമായ എറണാകുളം സ്വദേശി അജുമോൻ എന്നിവർ ഒളിവിലാണ്. ഇന്നലെ അജുമോന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയുണ്ടായി. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം പശ്ചിമകൊച്ചി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സമയം മനുഷ്യക്കടത്ത് കുറ്റങ്ങൾക്കുള്ള വകുപ്പായ ഐപിസി 370 ചുമത്തിയിരുന്നില്ല. പ്രതികൾ മുന്‍പ് മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോയെന്ന്…
Read Moreആശുപത്രിയിൽ മാലപൊട്ടിച്ചു കടന്നയാളെ ഓടിച്ചിട്ടു പിടികൂടി വയോധിക; മാല പൊട്ടിച്ച് കള്ളൻ ഓടിയത് മുകളിലത്തെ നിലയിലേക്ക് പിന്നാലെ വയോധികയും; തൃശൂർ മെഡിക്കൽ കോളജിൽ സംഭവിച്ചതിങ്ങനെ…
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭർത്താവിനൊപ്പം ഡോക്ടറെ കാണനെത്തിയ വയോധികയുടെ മാല പൊട്ടിച്ച യുവാവിനെ വയോധികയും ആശുപത്രിയിലുണ്ടായിരുന്നവരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി പോലീസിലേൽപ്പിച്ചു. ചേറ്റുപുഴ പാണങ്ങാടൻ വീട്ടിൽ വിവേക് വിമൽ (42) ആണ് മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായത്.മലപ്പുറം കോക്കൂർ സ്വദേശി രാധ (58)യുടെ മാലയാണു വിമൽ പൊട്ടിച്ചത്. ഭർത്താവിനെ പൾമണോളജി ഒപിയിൽ കാണിച്ചശേഷം ലാബിലേക്കു കോണി കയറി പോവുകയായിരുന്ന രാധയെ പിൻതുടർന്നെത്തിയ പ്രതി കഴുത്തിലെ മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം സാരിയിൽ സൂചി കൊണ്ട് കുത്തി വച്ചിരുന്നതിനാൽ എളുപ്പത്തിൽ മാല കൈക്കലാക്കാൻ പറ്റിയില്ല. ഇതിന്റെ പരിഭ്രമത്തിൽ കോണി ഇറങ്ങി താഴേയ്ക്ക് ഓടുന്നതിനു പകരം ഇയാൾ മുകളിലേക്കു കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രാധ പ്രതിയുടെ പിന്നാലെ കള്ളൻ എന്നുവിളിച്ച് ഓടിയതോടെ മുകൾ നിലയിലെ ഒപിയിൽ ഉണ്ടായിരുന്നവർ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. തമിഴനാട്…
Read Moreഫയലുകളിൽ താമസം വരുത്തുന്നത് അഴിമതിക്കായ്; കൈക്കൂലി നൽകുന്ന അപേക്ഷകളിൽ മാത്രം നടപടി; ഡിഇഒ ഓഫീസിലെ വിജിലൻസ് പരിശോധയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡിഇഒ, എഇഒ ഓഫീസുകളിൽ വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിൽ കൃത്യമായ കാരണമില്ലാതെ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായി കണ്ടെത്തി. ഇത് അഴിമതിക്കു വേണ്ടിയാണെന്നു വിജിലൻസ് പറയുന്നു.തിരുവനന്തപുരം, നെയ്യാറ്റിൻകര, കൽപ്പറ്റ, പാലക്കാട് ഡിഇ ഓഫീസുകളിലും വടക്കാഞ്ചേരി, മണ്ണാർക്കാട്, കൽപ്പറ്റ എഇ ഓഫീസുകളിലുമാണ് ഫയലുകളിൽ കാലതാമസം വരുത്തുന്നതായി വിജിലൻസ് കണ്ടെത്തിയത്. അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഐജി എച്ച്. വെങ്കിടേഷ് അറിയിച്ചു. തെരഞ്ഞെടുത്ത 24 ജില്ലാ ഓഫീസുകൾ, 30 അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലാണ് മിന്നൽപരിശോധന നടത്തിയത്. എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ടു നിയമനം ക്രമവത്കരിക്കൽ, മാനേജ്മെന്റിനു ലഭിക്കുന്ന ഗ്രാന്റുകൾ പാസാക്കിക്കൊടുക്കൽ, പുതിയ തസ്തിക…
Read Moreകോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവപ്പ് പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തി! ചുവപ്പ് പെയിന്റടിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറിയതായി കോണ്‍ഗ്രസ്
കൊയിലാണ്ടി: മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തി. ഇന്നലെ രാത്രിയിലാണ് സംഭവം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പെയിന്റുമായെത്തി മുദ്രാവാക്യം വിളികളോടെ ചുവന്ന പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കൊടിമരത്തില്‍ കരിഓഴില്‍ അടിച്ചിരുന്നു. ഇത് തുടച്ച് മായ്ക്കുന്നതിനിടയില് സിപിഎം പ്രവര്‍ത്തകരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചിതിനെത്തുടര്ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിച്ചു. വൈകിട്ട് നടന്ന പ്രകടനത്തില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സിപിഎം നേതാക്കളെ ആക്രമിച്ചെന്നാരോപിച്ച് സിപിഎം പൊതുയോഗം നടത്തി. ഇന്നലെ രാത്രി കോണ്‍ഗ്രസ് കൊടിമരം ചുവപ്പ് പെയിന്റടിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറിയതായി കോണ്‍ഗ്രസ് ആരോപിച്ചു. പോലീസ് 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read Moreഅഗ്നിപഥ് കലാപം കൂടുതൽ രൂക്ഷം! ബിഹാറില്‍ ഇന്നും ട്രെയിനിനു തീയിട്ടു; വിമർശനവുമായി വിരമിച്ച സൈനികരും; പ്രായപരിധി ഉയര്‍ത്തി കേന്ദ്രം
ന്യൂഡൽഹി: സൈന്യത്തില്‍ നാലു വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരേ ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും അരങ്ങേറി. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവച്ചു. ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ മൊഹിയുദിനഗറിലാണ് തീവച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന് പരിസരവും തകര്‍ത്തു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ തുരത്തിയത്. അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി 21 വയസായി നിശ്ചയിച്ചതിനെതിരെ ബിഹാര്‍, യുപി, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ജമ്മു, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം വൻ അക്രമങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിഹാറിലെ ചപ്രയില്‍ ഇന്നലെ ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസില്‍നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ്…
Read Moreരണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിംഗുകള്‍ അടര്‍ന്നു വീണു ! ഗണേഷ് കുമാര്‍ ഡോക്ടര്‍മാരോടു ചൂടായ അതേ ആശുപത്രി…
വൃത്തിയില്ലായ്മയുടെ പേരില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ജീവനക്കാരെ ശകാരിച്ച പത്തനാപുരത്തെ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗുകള്‍ അടര്‍ന്നുവീണു. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകര്‍ന്നു വീണത്. കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദര്‍ശിച്ച ഗണേശ് കുമാര്‍ ഒരിക്കല്‍ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാര്‍ത്തയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘നിര്‍മ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല. അതേസമയം, സംഭവത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ ഗണേശ്…
Read More