കോഴിക്കോട്: നാടക സംവിധായകൻ എ. ശാന്തന്റെ അനുസ്മരണ ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം (പുകസ). ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പുകസ കോഴിക്കോട് ജില്ലാ സെക്രട്ടറി യു. ഹേമന്ദ്കുമാർ പറഞ്ഞു. കറുത്ത മാസ്ക് സംബന്ധിച്ച ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ചടങ്ങിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാൻ വൈകിപ്പോയെന്ന് പുകസ വ്യക്തമാക്കി. എ. ശാന്തന്റെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷായിരുന്നു. എന്നാൽ അവസാന നിമിഷം വരേണ്ടെന്ന് വിളിച്ചറിയിക്കുകയായിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതിനു ശേഷമാണ് സംഘാടകർ തന്നോട് വരേണ്ടെന്ന് അറിയിച്ചതെന്നും ഹരീഷ് പറയുന്നു.
Read MoreCategory: Loud Speaker
ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം! പത്തനാപുരം താലൂക്ക് ആയൂർവേദ ആശുപത്രിയിലെ സീലിംഗ് തകർന്നു വീണു; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗണേഷ് കുമാർ
പത്തനാപുരം: താലൂക്ക് ആയുർവേദ ആശുപത്രിയുടെ മേൽക്കൂര യോട് ചേർന്ന് സീലിംഗ് തകർന്നുവീണു. തലവൂരിൽ സ്ഥിതിചെയ്യുന്ന പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിയുടെ സീലിംഗ് ആണ് തകർന്നുവീണത്. ഇന്നലെ രാത്രി 10 30 ഓടെയാണ് സംഭവം. രണ്ടുമാസം മുൻപാണ് താലൂക്ക് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഉദ്ഘാടനം നടന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് പുതിയ കെട്ടിടത്തിന് ഉദ്ഘാടനം നിർവഹിച്ചത്. കെബി ഗണേഷ് കുമാർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള നിർമ്മിതിക്ക് ആയിരുന്നു കെട്ടിടത്തിന് നിർമ്മാണ ചുമതല. രാത്രി സമയമായതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വാർഡുകളിലേക്ക് മാറിയിരുന്നു. പകൽസമയത്ത് ആയിരുന്നുവെങ്കിൽ വൻദുരന്തം ആണ് ഉണ്ടാവുക. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തലവൂർ ഗ്രാമപഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും ആയി രംഗത്തുവന്നത് ഏറെനേരം സംഘർഷാവസ്ഥയും…
Read Moreകോൺഗ്രസ് നേതാക്കൾ തമ്മിൽ അടിപിടി! പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തൽ; സസ്പെൻഷൻ
നെടുംകുന്നം: വാഴൂരിലും നെടുംകുന്നത്തും കോണ്‍ഗ്രസ് നേതാക്കന്മാർ തമ്മിലടിച്ച സംഭവത്തിൽ മൂന്നു പേരെ കെപിസിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വാഴൂരിലുണ്ടായ തമ്മിലടിയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, ടി.കെ. സുരേഷ്കുമാർ എന്നിവർക്കെതിരെയാണ് നടപടി. നെടുംകുന്നത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോ തോമസ് പായിക്കാടനും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജി പോത്തനും തമ്മിലടിച്ച സംഭവത്തിൽ ജിജി പോത്തനെയും സസ്പെൻഡ് ചെയ്തു. നേതാക്കന്മാർ തമ്മിലടിച്ച സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോണ്‍ഗ്രസ് നേതാക്കന്മാരുടെ തമ്മിൽത്തല്ല് വാർത്തയായതോടെ കെപിസിസി പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. ടി.കെ. സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിനു പിന്നാലെയാണ് ജനറൽ സെക്രട്ടറിമാരുടെ സംഘർഷം നടന്നത്. വ്യക്തിപരമായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക വിവരം.
Read Moreപിറന്നാള്‍ പാര്‍ട്ടി അവസാനിച്ചത് ബലാല്‍സംഗത്തില്‍ ! യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് സുഹൃത്ത്…
പിറന്നാള്‍ പാര്ട്ടിയ്ക്കൊടുവില് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലാണ് സംഭവം. 28കാരിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സംസ്ഥാനത്തു നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്തുവരുന്നത്. ബച്ചുപളളി പൊലീസ് നല്കുന്ന വിവരമനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്… തിങ്കളാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പബ്ബില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ യുവതിയെ പ്രതി ക്ഷണിച്ചു. ജോലിയ്ക്ക് ശേഷം പബ്ബില്‍ പോയ യുവതി ആഘോഷങ്ങള്‍ക്ക് ശേഷം 11.30ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി. പുലര്‍ച്ചെ 4.30വരെ സുഹൃത്തുക്കള്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കള്‍ മടങ്ങിയതോടെ യുവതി ഉറങ്ങാന്‍ പോയി. എന്നാല്‍ പുലര്‍ച്ചെ 6.15ഓടെ സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട യുവതി കണ്ണുതുറന്നപ്പോള്‍ മുമ്പ് മടങ്ങിയ സുഹൃത്തുക്കളിലൊരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ശക്തമായി പ്രതിരോധിച്ചെങ്കിലും ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കി. ഇതിനുശേഷം കുളിമുറിയില്‍ കയറി യുവതി…
Read Moreസ്ത്രീകള്‍ ശരീരം പൂര്‍ണമായും മറച്ചില്ലെങ്കില്‍ നല്‍കുന്നത് ഐഎസിനെ കടത്തിവെട്ടുന്ന ശിക്ഷ ! പോസ്റ്ററുകള്‍ പതിച്ച് താലിബാന്റെ മതപോലീസ്…
താലിബാന്റെ കിരാത ഭരണം തുടരുന്ന അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ശരീരം പൂര്‍ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്നാണ് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെക്കന്‍ അഫ്ഗാന് നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഐഎസുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കുക. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര് സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും. ശബ്ദംപോലും പുറത്തുകേള്‍പ്പിക്കാതെ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് മന്ത്രി എത്തിയില്ല; ഉദ്ഘാടനം ഇല്ലാതെ ഒടുവിൽ ബസ് ടെർമിനൽ സജ്ജമായി
പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കെഎസ്ആർടിസിയുടെ പത്തനംതിട്ട ബസ് ടെർമിനൽ തുറന്നു കൊടുത്തപ്പോൾ ഉദ്ഘാടനം ഒഴിവാക്കി. നേരത്തെ രണ്ട് ഉദ്ഘാടനങ്ങൾ നടന്നിരുന്നെങ്കിലും ഇന്നലെ മുതൽ പുതിയ ബസ് ടെർമിനലിൽ നിന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങുന്നതോടനുബന്ധിച്ച് ഒരു ഉദ്ഘാടനം കൂടി നടത്താൻ പരിപാടിയിട്ടിരുന്നു. മന്ത്രി ആന്റണി രാജു ഉദ്ഘാടകനും മന്ത്രി വീണാ ജോർജ് അധ്യക്ഷയുമായി പരിപാടി നിശ്ചയിച്ചതാണ്. എന്നാൽ കെഎസ്ആർടിസിയിൽ ശന്പളം നൽകാത്തതുമായി ബന്ധപ്പെട്ട് യൂണിയനുകൾ സമരരംഗത്തായതിനാൽ ഇവരുടെ പ്രതിഷേധം ഭയന്ന് പരിപാടി മാറ്റുകയായിരുന്നുവെന്ന് പറയുന്നു. മന്ത്രി ആന്റണി രാജു എത്തില്ലെന്ന് രണ്ടുദിവസം മുന്‍പേ അറിയിച്ചിരുന്നു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് ഫ്ളാഗ് ഓഫ് നിർവഹിക്കാനെത്തുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഉദ്ഘാടന പരിപാടി ഇല്ലാതെ തന്നെ ബസുകൾ കയറി ഇറങ്ങിക്കൊള്ളാൻ അനുമതി ലഭിച്ചു. പുലർച്ചെ നാലിനു തന്നെ ആദ്യ സർവീസ് ബസ് ടെർമിനലിൽ നിന്നു പുറപ്പെട്ടു.…
Read Moreഗുരുതരാവസ്ഥയിലുള്ള ഒന്നരവയസുകാരൻ ഉൾപ്പെടെ ആറു രോഗികൾക്കില്ല! കേന്ദ്രമന്ത്രിക്ക് പറക്കാൻ എയർ ആംബുലൻസ്; ലക്ഷദ്വീപ് ഭരണാധികാരികൾക്കെതിരേ കടുത്ത ആക്ഷേപം
കൊച്ചി: തേങ്ങ തലയിൽ വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ ഉൾപ്പെടെ ആശുപത്രിയിൽ എത്താൻ ആറു രോഗികൾ എയർ ആംബുലൻസിനായി കാത്തിരിക്കുമ്പോൾ കേന്ദ്രമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ റെഡി. ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർമാർ നിർദേശിച്ച വിവിധ രോഗികൾക്ക് മുമ്പിൽ മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണു ലക്ഷദ്വീപ് ഭരണകൂടം എയർ ആംബുലൻസ് നിഷേധി ച്ചത്. അതേസമയം ദ്വീപ് സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി അശ്വിനി കുമാറിന് അടുത്ത ദ്വീപിലേക്ക് പോകാനായി എയർ ആംബുലൻസായ ഹെലികോപ്റ്റർ സർവീസ് സജ്ജമാക്കിയതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. ബുധനാഴ്ച വൈകുന്നേരമാണ് അഗത്തി സ്വദേശിയായ ഒന്നര വയസുകാരന്റെ തലയിൽ തേങ്ങ വീഴുകയും അഗത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. കുട്ടി ഛർദ്ദിക്കുകയും നില വഷളാകുകയും ചെയ്തതോടെ മാതാപിതാക്കൾ എയർ ആംബുലൻസ് ആവശ്യപ്പെട്ടു. ഹെലികോപ്റ്റർ വരാൻ വൈകുമെന്നും കാലാവസ്ഥ പ്രശ്നമാണെന്നും അധികൃതർ അറിയിച്ചതോടെ ഉച്ചയ്ക്ക് ഒരു മണിയോടെ…
Read Moreഈ ശിക്ഷ മതിയാകുമോ അധ്യാപകന്..? ട്യൂഷനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന് കിട്ടിയ ശിക്ഷ ഇങ്ങനെ…
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും. തളിപ്പറമ്പ് ചിറവക്കിലെ കെ.പി.വി. സതീഷ്കുമാറി (62)നെയാണ് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള പ്രതിയുടെ വീട്ടില്‍ ട്യൂഷന് സെന്റര്‍ നടത്തിയിരുന്നു. ഇവിടെ ട്യൂഷനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ അന്നത്തെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.കെ. സുധാകരന് 2017 സെപ്റ്റംബര്‍ 20 ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി പി.മുജീബ്റഹ്മാന്‍ വിധി പറഞ്ഞത്. പോക്സോ ഉള്‍പ്പെടെ നാല് വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നേരത്തെ അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുഖ്യാധ്യാപകനായിരുന്നു പ്രതി.
Read Moreപ്ലസ്വണ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് ഇരുപതോളം വിദ്യാര്‍ഥികള്‍ ! പ്രതികാര നടപടിയെന്നു വിവരം…
തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. മറ്റ് രണ്ട് സ്കൂളിലെ വിദ്യാര്‍ഥികളാണ് സംഘം ചേര്‍ന്ന് പ്ളസ് വണ്‍ വിദ്യാര്‍ഥി ജെ.ഡാനിയലിനെ ആക്രമിച്ചത്. നഗരത്തിലെ മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ക്രൂരമര്‍ദനത്തിലെത്തിയത്.16കാരനെ മര്‍ദ്ദിച്ചത് അതേ പ്രായത്തില്‍ തന്നെയുള്ള വിദ്യാര്‍ഥികളാണ്. ക്രൂര മര്‍ദനം ഏല്‍ക്കുന്നത് വെറും പതിനാറ് വയസുള്ള വിദ്യാര്‍ഥിക്ക്. കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതും അതേ പ്രായമുള്ള വിദ്യാഥികള്‍ തന്നെ. ഉള്ളൂര്‍ സ്വദേശിയാണ് ആക്രമണത്തിനിരയായ ഡാനിയല്‍. ഇയാളും ഇതേ വിദ്യാര്‍ഥികളും തമ്മില്‍ തിങ്കളാഴ്ചയും തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. അതിന് പകരം വീട്ടാനാണ് ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ട സമയത്തെ, ബസ് സ്റ്റോപ്പില്‍ കാത്ത് നിന്ന ഡാനിയലിനെ കൂട്ടത്തോടെ അടിച്ചത്. കൈക്കും തലയ്ക്കും പരുക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ തേടി. പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായതിനാല്‍ കടുത്ത നടപടിയിലേക്ക് കടന്നിട്ടില്ല.
Read Moreഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നിട്ടില്ല; സ്വപ്നയുടെ ആരോപണങ്ങളെ തള്ളി പി. ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുൻ സ്പിക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വപ്ന പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണ്. താൻ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയിട്ടില്ല. സ്ഥലവും കിട്ടിയിട്ടില്ല. ഷാർജ ഭരണാധികാരിയെ ഒറ്റക്ക് കണ്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഷാർജ ഷെയ്ക്കിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന് ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടതായി സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. സുഹൃത്തിന് വേണ്ടിയായിരുന്നു ഈ ഇടപെടലെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ കൈക്കൂലി പണം കോണ്‍സല്‍ ജനറലിന് നല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീരാമകൃഷ്ണൻ.
Read More