കാസർഗോഡ്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വർണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി. താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്.
Read MoreCategory: Loud Speaker
സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്, കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല: അഡ്വ. പി. സതീദേവി
പത്തനംതിട്ട: വനിതാ കമ്മീഷനു സമാനമായി പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യത്തെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ അപ്രസക്തമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. സംസ്ഥാന വനിതാ കമ്മീഷന് സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അധ്യക്ഷ. പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട ഒരു സാഹചര്യം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഇന്നും വെല്ലുവിളി ഉയരുന്നുണ്ട്. സ്ത്രീകൾക്കു നേരേയുള്ള ആക്രമണങ്ങൾ സംബന്ധിച്ച് പല ജില്ലകളിലും ഇന്നും ലഭിക്കുന്ന പരാതികൾ കുറവല്ല. മാധ്യമങ്ങള്‍ വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കി സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും സതീദേവി അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും ചേർന്നു പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കുന്ന തരത്തിലേക്ക് മാറണം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖ…
Read Moreഷെവലിയര്‍ പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു
ബംഗളൂരു: ഐഐഎം ബാംഗ്ലൂര്‍ മുന്‍ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിന് ഷെവലിയര്‍ പ്രഫ. ജെ. ഫിലിപ്പ് (90) അന്തരിച്ചു. സംസ്കാരം പിന്നീട് ബംഗളൂരുവിന്. ഐഐഎം ബാംഗ്ലൂര്‍ ഡയറക്ടര്‍, ഒബ്റോയ് ഗ്രൂപ്പിന്റെ വൈസ്പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച ജെ. ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്റ് മേഖലയില്‍ വിവിധ തലങ്ങളില്‍ സജീവമായിരുന്നു. ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് (സെം) മനേജ്മെന്റ് സ്കൂളുകള്‍, എക്സ്ഐഎംഇ ഇന്റര്‍നാഷണല്‍ സ്കൂള്‍ (കേരളം) എന്നവയുടെ സ്ഥാപകനാണ്. ആലപ്പുഴ പുളിങ്കുന്നില്‍ 1936ല്‍ ജനിച്ച അദ്ദേഹം എക്സ്എല്‍ആര്‍ഐ (എക്സ്എല്‍ആര്‍ഐ) ജംഷഡ്പൂരിലും തുടര്‍ന്നു ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. ദീപിക ദിനപത്രത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് (2024), രവി ജെ. മത്തായി നാഷനല്‍ ഫെലോ അവാര്‍ഡ് (1999), എക്സ്എല്‍ആര്‍ഐ ലൈഫ്…
Read More‘യൂത്ത് കോൺഗ്രസ് വിരട്ടാന്‍ നോക്കേണ്ട, ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കില്ല’: വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ റീത്ത് വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ മന്ത്രി വി.ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് ഭയപ്പെടുത്താന്‍ നോക്കേണ്ട. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കില്ല. ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreസംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
Read Moreഅന്തിമ വോട്ടർ പട്ടിക ശനിയാഴ്ച: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; ആകെ 2.69 കോടി വോട്ടർമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം വോട്ടർമാർ കൂടിയിട്ടുണ്ട്. എന്നാൽ 53, 229 പേരെ അതിൽ നിന്നൊഴിവായി. ലോക്സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്. പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനു ശേഷമാണ് (എസ്ഐആർ) അന്തിമ വോട്ടർ പട്ടിക വരുന്നതെങ്കിലും വിവിധ രാഷ്ട്രിയ പാർട്ടികൾ വ്യത്യസ്ത അഭിപ്രായവുമായി വന്നുകഴിഞ്ഞു. കള്ള വോട്ടുകൾ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആക്ഷേപിച്ചു. ബൂത്തുകൾ വൻതോതിൽ പുനർനിർണയിക്കപ്പെട്ടതിനാൽ വോട്ടർമാർക്ക് നാലഞ്ചു കിലോമീറ്റർ വരെ കൂടുതൽ…
Read More‘ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല, മന്ത്രി വീണാ ജോർജ് മാറിയാലേ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവൂ’: രമേശ് ചെന്നിത്തല
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിംഗിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ…
Read More‘മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ല, ഇപ്പോഴുള്ള വേദനയ്ക്ക് കാരണം മറ്റെന്തിലുമാകും’: വിചിത്ര വാദവുമായി ഡോ. ലളിതാംബിക
അമ്പലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ഡോക്ടർ രംഗത്ത്. മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്നും ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് അന്നു ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്റെ മേധാവിയായ ഡോക്ടർ ലളിതാംബിക നിരത്തുന്നത്. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറിക്കു മേൽനോട്ടം വഹിച്ചത്. ഡോ.ഷാഹിദയാണ് സർജറി നടത്തിയത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്. സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു. അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിലുണ്ടെന്നും ഡോ. ലളിതാംബിക പറയുന്നു. ഡോക്ടറുടെ വിശദീകരണത്തിനെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. വിരമിച്ചവരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഓർമയില്ലെന്നാണ് ഡോ.ഷാഹിദ മാധ്യമങ്ങളോടു പ്രതികരിച്ചത്. തുടർന്ന് ഇവർ ഫോൺ…
Read More‘എന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പമല്ല, ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല’: അഖില്‍ മാരാര്‍
തന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പം അല്ലെന്ന് അഖില്‍ മാരാര്‍. അതുകൊണ്ടാണ് നേരിട്ട് ബിജെപിയില്‍ ചേരാത്തത്. താന്‍ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി-ട്വന്റി തെരഞ്ഞെടുത്തതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി. സീറ്റ് നല്‍കും എന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖില്‍ മാരാര്‍ കൊച്ചിയില്‍ പറഞ്ഞു.
Read Moreകടംമേടിച്ച പണം നൽകാതിരിക്കാൻ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി; എല്ലാത്തിനും സാക്ഷിയായി തളർന്നുകിടക്കുന്ന ഭർത്താവ്
ബംഗളൂരു: കടം വാങ്ങിയ പണം തിരിച്ചുനൽകാതിരിക്കാൻ വീട്ടമ്മയെ കിടപ്പുരോഗിയായ ഭർത്താവിന്റെ മുന്നിൽവച്ച് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരു നെലമംഗലയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ശോഭ (70)യാണ് പരിചയക്കാരനായ ശിവകുമാറിന്റെ (37) വെട്ടേറ്റു മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. കുടിവെള്ളം ചോദിച്ചാണു ശിവകുമാർ ഫ്ലാറ്റിലെത്തിയത്. ശോഭ വെള്ളമെടുക്കാൻ പോയപ്പോള്‍ ഇയാള്‍ പിന്നാലെയെത്തി മോഷണശ്രമം നടത്തുകയായിരുന്നു. സ്വർണമാലയും വളകളും പിടിച്ചുപറിക്കാൻ ശ്രമിച്ചത് തടഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശോഭയെ കുത്തുകയായിരുന്നു. കൊലപാതകം നടക്കുന്പോൾ 12 വർഷമായി ശരീരം തളർന്നുകിടക്കുന്ന ശോഭയുടെ ഭർത്താവ് നിസഹായനായി തൊട്ടടുത്ത ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. ഹോൾസെയിൽ വ്യാപാരസ്ഥാപനം നടത്തുന്നയാളാണു ശിവകുമാർ. ഇയാൾ ശോഭയിൽനിന്ന് എട്ടു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാതിരിക്കാനും വീട്ടിലെ സ്വർണവും പണവും കവരാനുമായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രാവിലെ അയൽവാസികൾ വന്നപ്പോഴാണ് ശോഭ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. രക്തത്തിൽ കുളിച്ചുകിടന്നിരുന്ന ശോഭയ്ക്കു…
Read More