തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സാവകാശം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഹൈക്കോടതിയോട് സാവകാശം തേടും. ഈ മാസം 26 ന് മുന്‍പ് ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ ബോര്‍ഡ് പ്രത്യേക ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസംഗമ നടത്തിപ്പില്‍ കോടികണക്കിന് രൂപയുടെ നഷ്ടം ബോര്ഡിനുണ്ടെയെന്നും സ്പോണ്സര്മാരില് നിന്നും പണം ലഭിച്ചില്ലെന്നുമാണ് നേരത്തെ ഇത് സംബന്ധിച്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പല കാര്യങ്ങളിലും ക്രമക്കേടുകളുണ്ടെന്നും കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നുമായിരുന്നു കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട്. അയ്യപ്പസംഗമ നടത്തിപ്പിന്റെ വരവെത്രയെന്നും ചെലവ് എത്രയാണെന്നും കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴും. അയ്യപ്പസംഗമം നടത്തിപ്പ് കഴിഞ്ഞാല്‍ 45 ദിവസത്തിനുള്ളില്‍ കണക്കുകള്‍ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Read MoreCategory: Loud Speaker
ശബരിമല സ്വര്‍ണക്കൊള്ള; മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. എസ്ഐടിക്ക് മേല്‍ സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കുക, ദേവസ്വം മന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏതാനും നാളുകളായി പ്രതിപക്ഷം നടത്തി വരികയായിരുന്ന പ്രതിഷേധം ഇന്നും തുടര്‍ന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം സഭ നടപടികളോട് സഹകരിക്കില്ലെന്ന് കെ.ബാബു സഭയില്‍ പറഞ്ഞു. തെളിവില്ലാതെ തന്ത്രിയെ ജയിലില്‍ അടച്ചുവെന്നും കെ. ബാബു പറഞ്ഞു.തന്ത്രിക്ക് പ്രത്യേക പരിഗണന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കോടതി കണ്ടെത്തിയ കാര്യങ്ങളാണ് പ്രതിപക്ഷം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. പ്രതിപക്ഷത്തിന് നേരെ മന്ത്രിമാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടികളും പ്രവര്‍ത്തികളും കേരളത്തിനെതിരാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.പ്രതിപക്ഷത്തിന് ഭയമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.…
Read Moreതെളിവിന്റെ കണികപോലുമില്ല; സര്‍ക്കാരിന് തന്ത്രിയെ കുറ്റക്കാരനാണെന്ന് കാണിക്കാനുള്ള വ്യഗ്രതയെന്ന് കെ.സി. വേണുഗോപാല്‍
അമ്പലപ്പുഴ: സര്‍ക്കാരിന് തന്ത്രിയെ കുറ്റക്കാരനാണെന്ന് കാണിക്കാനുള്ള വ്യഗ്രതയാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. തന്ത്രിയെ അറസ്റ്റ് ചെയ്ത സമയത്തും അതിലൂടെ മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്നാണ് പറഞ്ഞത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനെ ആരും വിമര്‍ശിക്കില്ല. തന്ത്രിക്കെതിരേ തെളിവിന്റെ കണികപോലുമില്ലെന്നാണ് വിജിലന്‍സ് കോടതി ജാമ്യ ഉത്തരത്തില്‍ പറഞ്ഞത്.അത് തെറ്റാണെന്ന് പറയുന്ന മന്ത്രിയുടെ ഉദ്ദേശ്യമെന്താണ്. അവിടെയാണ് യുവതീ പ്രവേശന നിലപാടില്‍ സര്‍ക്കാരിന് തന്ത്രിക്കെതിരായ വൈരാഗ്യം പ്രതിഫലിക്കുന്നത്. കോടതിവിധിക്കുശേഷമാണ് കോണ്‍ഗ്രസ് തന്ത്രിയുടെ അറസ്റ്റില്‍ ഗൂഢാലോചന സംശയിക്കുന്നത്. അതിന് മുമ്പ് വരെ തന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നതാണ് കോണ്‍ഗ്രസ് നിലപാട്.കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാതെ തന്ത്രിയെ കുറ്റക്കാരാനാണെന്ന് കാണിക്കാനുള്ള വ്യഗ്രത നിയമമന്ത്രിക്കുണ്ടെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എസ്ഐആര്‍ അന്തിമ പട്ടികയില്‍ നാലു മണ്ഡലങ്ങളില്‍ എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച…
Read Moreഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസുകള്‍ കത്തിനശിച്ചു; സംഭവം തിരുവനന്തപുരം ചേങ്കോട്ടുകോണത്ത്; തീവച്ചതാണെന്ന സംശയം
തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ സ്കുള് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് സ്കുള് ബസ്സുകള്‍ കത്തിനശിച്ചു. തീ വച്ച് നശിപ്പിച്ചതാണെന്ന സംശയത്തില്‍ പോലീസ്. ചേങ്കോട്ടുകോണം തുണ്ടത്തില്‍ സ്ക്കോട്ടിഷ് സ്കൂളിലാു തീപിടിത്തം ഉണ്ടായത്. സ്കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വലിയ ബസ്സുകളും ഒരു മിനിബസ്സുമാണ് കത്തിനശിച്ചത്. നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രാവലര്‍ ആരോ ഓടിച്ച് കൊണ്ടുവന്ന് സ്കൂള്‍ ബസ്സില്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരന് ഓടിയെത്തിയപ്പോള്‍ ബസ്സുകള്‍ കത്തുന്ന കാഴ്ചയാണ് കണ്ടത്. ഫയര്‍ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. സ്കുള് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സിസിടിവി കാമറകള്‍ ഇല്ലാത്തതിനാല്‍ സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreശബരിമല കൊടിമര പ്രതിഷ്ഠ: വിജിലൻസ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
തിരുവനന്തപുരം: ശബരിമലയിലെ പുതിയ കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് ഉണ്ടായോയെന്ന് വ്യക്തത വരുത്താന്‍ വിജിലന്‍സ് സംഘം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര നിര്‍മാണ ആവശ്യത്തിന് സ്വര്‍ണം സംഭാവന ചെയ്തവരില്‍ നിന്നു മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു. സ്വര്‍ണം സംഭാവന നല്‍കിയവരുടെ പട്ടികയില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റ് സിനിമാ താരങ്ങളോടും കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്കാന് താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു. മോഹന്‍ലാല്‍, സുരേഷ് കുമാര്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ ഉള്‍പ്പെടെ 27 പേരാണ് കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവനയായി ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നു. ബോര്‍ഡിന് ലഭിച്ച സ്വര്‍ണത്തിന്റെയും കൊടിമര പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച സ്വര്‍ണത്തിന്റെയും കണക്ക് ഒത്തുനോക്കുന്നതിനാണ് വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തിയത്. കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയം…
Read Moreശബരിമല സ്വർണക്കൊള്ള ; തന്ത്രിയെച്ചൊല്ലി സഭയിൽ കലഹം; വാജിവാഹന ക്രമക്കേടിൽ യുഡിഎഫിനും പങ്കെന്ന് മന്ത്രി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. സഭയില്‍ ഭരണപ്രതിപക്ഷ വാക്ക്പോരും ബഹളവും. പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ച് പ്രതിഷേധം തുടങ്ങി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്കകത്ത് പ്രതിഷേധം തുടരുന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടരുകയാണ്. ശരണം വിളികളോടെയും സ്വര്‍ണം കട്ടതാരപ്പ എന്ന പാരഡിഗാനം പാടിയുമാണ് പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതികളെല്ലാം ജാമ്യം കിട്ടി പുറത്ത് വരുന്നു. എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. തന്ത്രിയെ അനാവശ്യമായി ജയിലില്‍ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. കെ.ബാബുവാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്തെ ആരോപണങ്ങളെ ഭരണപക്ഷം പ്രതിരോധിച്ചു. മന്ത്രിമാര്‍ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നു. യുഡിഎഫും ബിജെപിയും തന്ത്രിയുടെ വക്കാലത്തുമായി വന്നിരിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തന്ത്രിക്ക് പ്രത്യേകമായി ഒരു അവകാശവുമില്ല. മറ്റ് പ്രതികളെപ്പോലെയാണ് തന്ത്രിയെന്നും മന്ത്രി പറഞ്ഞു. വാജിവാഹനക്രമക്കേടില് യുഡിഎഫിനും പങ്കുണ്ടെന്ന്…
Read Moreഅവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും; കൃത്യമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണെന്ന് മാർ റാഫേൽ തട്ടിൽ
കൊച്ചി: സമുദായത്തിന്റെയും കർഷകരുടെയും വിഷയങ്ങൾ അവഗണിക്കുന്നവരെ തെരഞ്ഞെടുപ്പിൽ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറായിട്ടില്ല. ദേശീയ വന്യജീവി നിയമം ഭേദഗതി ചെയ്യണം. റബർ, നെല്ല് കർഷകരുടെ പ്രശ്നം പരിഹരിക്കണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതാണ്. ഇതിൽ രാഷ്ട്രീയപാർട്ടികൾ നിലപാട് വ്യക്തമാക്കണം. അവഗണന തുടർന്നാൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണെന്നും മാർ തട്ടിൽ ഓർമിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയപാർട്ടികൾ തയാറാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മതസൗഹാർദവും സാഹോദര്യവും നിലനിർത്താൻ കഠിനമായ ശ്രമങ്ങൾ ഉണ്ടാകണം.…
Read Moreപഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു: 21കാരന് മരിച്ചു
മുനമ്പം: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍ (21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്താണ് മരണകാരണമെന്ന് അറിയാന്‍ കഴിയൂ. ഇന്ന് രാവിലെ പതിനൊന്നിനാണ് സംഭവം. രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണോ മരണകാരണമെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreകിഷ്ത്വാറിൽ കനത്ത ഏറ്റുമുട്ടൽ: ജെയ്ഷെ കമാൻഡർ ആദിലിനെ വധിച്ച് സൈന്യം
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താനി ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് കമാൻഡർ ആദിലിനെ ഇന്ത്യൻ സൈന്യം വധിച്ചു. ഛത്രു വനമേഖലയിൽ നടന്ന നിർണായക ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കിഷ്ത്വാറിലെ ഛത്രു ബെൽറ്റിലുള്ള പസേർകുട്ട് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കരസേനയും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു.കുന്നിൻചെരിവിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദീർഘനേരം നീണ്ടുനിന്ന വെടിവെപ്പിനൊടുവിൽ ആദിലിനെ വധിക്കുകയായിരുന്നു.
Read More‘എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്, ആ വേദനക്കിടയിലും സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ മറ്റുള്ളവരെ സഹായിക്കാനാണ് അവർ മുന്നോട്ട് വന്നത്’:ആലിന് ഷെറിന്റെ അവയവദാനത്തെ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അവയവദാനത്തിൽ പുതുചരിത്രം കുറിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെയും കുടുംബത്തെയും റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണ്. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read More