ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ രാജ്യത്തിന്റെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐയെ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പ്രകീർത്തിച്ചു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍. 140 കോടി ജനങ്ങൾക്കു ഡിജിറ്റൽ വ്യക്തിത്വം നൽകുന്ന സംവിധാനത്തിലൂടെ മറ്റൊരു രാജ്യത്തിനും സാധിക്കാത്തത് ഇന്ത്യക്കു നിർമിക്കാൻ കഴിഞ്ഞുവെന്നും മാക്രോണ്‍ പ്രശംസിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് പേമെന്റ് ഇൻഫ്രാസ്ട്രക്ചറിനു കീഴിൽ പ്രതിമാസം 2000 കോടി പണമിടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനവും 50 കോടി ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ പുറപ്പെടുവിച്ച ആരോഗ്യ പ്ലാറ്റ്ഫോമും വികസിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു. പത്തു വർഷം മുന്‍പ് ഒരു വഴിയോര കച്ചവടക്കാരന് മുംബൈയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലായിരുന്നുവെന്നും പക്ഷേ ഇന്ന് അയാൾക്കു രാജ്യത്തെവിടെനിന്നു വേണമെങ്കിലും ഓണ്‍ലൈനായി പണമിടപാടുകൾ സ്വീകരിക്കാൻ കഴിയുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അടുത്ത തവണത്തെ…
Read MoreCategory: Loud Speaker
ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ടോ; ഫ്ലക്സ് ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ടോയെന്ന് ചോദിച്ച കോടതി സ്പോണ്‍സര്‍മാരുടെ മുഖങ്ങള്‍ കാണാനാണ് ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നും പറഞ്ഞു. അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അതേസമയം ആറ്റുകാൽ പൊങ്കാലയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല ദിവസം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഎപ്സ്റ്റീൻ വിവാദം: എഐ ഉച്ചകോടിയിൽനിന്ന് ബിൽ ഗേറ്റ്സ് പിന്മാറി
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽനിന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പിന്മാറി. അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ ബിൽ ഗേറ്റ്സിന്റെ പേര് ഉൾപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങളാണു പിന്മാറ്റത്തിനു പിന്നിലെന്നാണു സൂചന. ഉച്ചകോടിയുടെ സുപ്രധാന ലക്ഷ്യങ്ങളിൽനിന്നു ശ്രദ്ധ തിരിയാതിരിക്കാനാണ് ഗേറ്റ്സ് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ ഗേറ്റ്സ് ഫൗണ്ടേഷൻ വക്താക്കൾ അറിയിച്ചു. എക്സിലൂടെയാണ് ഗേറ്റ്സിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഗേറ്റ്സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക-ഇന്ത്യ ഓഫീസ് പ്രസിഡന്റ് അങ്കുർ വോറ ഉച്ചകോടിയിൽ സംസാരിക്കും. ഉച്ചകോടിയുടെ ഔദ്യോഗിക പട്ടികയിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഗേറ്റ്സിന്റെ പേരു നീക്കം ചെയ്തിരുന്നു.
Read Moreസിപിഎം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; നികേഷ്കുമാറിന്റെ രീതികളിലുള്ള വിയോജിപ്പ്; മൂന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു
തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബര്‍ ടീമില്‍ പൊട്ടിത്തെറി, മൂന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു.ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് സൈബര്‍ ടീമില്‍ നിന്നു വിട്ടുപോയത്. സൈബര്‍ ടീമിന്റെ മേല്‍നോട്ടം വഹിക്കുന്ന എം.വി. നികേഷ്കുമാറിന്റെ രീതികളിലുള്ള വിയോജിപ്പു കാരണമാണ് മൂന്നുപേരും സൈബര്‍ ടീം വിട്ടതെന്നാണു ലഭിക്കുന്ന സൂചന. കെ.വി. സുധാകരന്, കെ.മോഹന്‍ദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് സൈബര്‍ ടീം വിട്ടത്.സൈബര്‍ പ്രചാരണത്തില്‍ നികേഷ് കുമാര്‍ ആസൂത്രണം ചെയ്ത പല രീതികളും പാളിയെന്നാണ് വിമര്‍ശനം.മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഇതില്‍ അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഏറെ നാളായി സിപിഎമ്മിന്റെ സൈബര്‍ പ്രചാരണത്തിന് ചുക്കാന്പിടിച്ചുവരുന്നത് നികേഷ് കുമാറായിരുന്നു.
Read Moreനിറം, മസിൽ, സ്റ്റൈലിഷ് അങ്ങനെ ഇഷ്ടമനുസരിച്ച് ആണുങ്ങളെ സെലക്ട് ചെയ്യാം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു
കോട്ടയം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ സംസ്ഥാനത്തു വ്യാപകമാകുന്നതായി റിപ്പോർട്ട്. വിവിധ ജില്ലകളിലായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തനം. ഫ്ളാറ്റ്, ലോഡ്ജ് തുടങ്ങിയവ കേന്ദ്രീകരിച്ചാണു പ്രവർത്തനം. ലൈംഗിക താത്പര്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് പണം വാങ്ങി ആണുങ്ങളെ എത്തിക്കുന്നത്. 27-35 വയസുവരെയുള്ളവരെയാണ് എത്തിച്ചുനല്‍കുന്നത്. പുരുഷന്മാരെ നോക്കി സെലക്ട് ചെയ്യാന്‍ വരെ അവസരമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഇതിനായി ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇടനിലക്കാരായി നിരവധിയാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ മുഖേനെയാണ് കച്ചവടം. റീല്‍ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ച് രംഗത്തു വരുന്ന ഇവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പും സജീവമാണ്. മണിക്കൂറിന് 2,500 രൂപയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നത്. പറയുന്ന സ്ഥലത്ത് ആളെ എത്തിച്ചു നല്‍കുന്നതിനുള്ള ക്രമീകരണവും സംഘങ്ങള്‍ തന്നെ ഒരുക്കും. പുരുഷന്മാർക്ക് സ്ത്രീകളെ…
Read Moreഎഐ ഉച്ചകോടിയെ ചൈനീസ് ചന്തയാക്കി: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആഗോള എഐ ഇംപാക്ട് ഉച്ചകോടി ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ നിർമിതിയെന്ന വ്യാജേന പ്രദർശിപ്പിക്കാനുള്ള ചന്തയാക്കി മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ സാങ്കേതിക വിദ്യയെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രാഹുൽ വിമർശിച്ചു. ഉച്ചകോടിയിലെ ഒരു സ്റ്റാളിൽ പ്രദർശിപ്പിച്ച “ഓറിയോൺ’ എന്ന റോബോട്ടിക് നായയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇത് ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നായിരുന്നു സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ, ഇത് ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ നിർമിച്ച റോബോട്ട് ആണെന്ന് പിന്നീട് തെളിഞ്ഞു. ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലായിരുന്നു ഈ പ്രദർശനം നടന്നത്. ചൈനീസ് നിർമിത ഉത്പന്നങ്ങൾ “മെയ്ഡ് ഇൻ ഇന്ത്യ’ എന്ന പേരിൽ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉച്ചകോടി വെറും പി ആർ നാടകമായി മാറിയെന്നും, യഥാർഥ ഇന്ത്യൻ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിവാദം കൊഴുത്തതോടെ,…
Read Moreഡിജിറ്റൽ പേയ്മെന്റുകളിലെ കുതിച്ചുചാട്ടം ഉണ്ടായിട്ടും രാജ്യത്ത് കറൻസി ഉപയോഗത്തിൽ വർധനവ്
പരവൂർ: ഡിജിറ്റൽ പേയ്മെന്റുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടും രാജ്യത്ത് കറൻസി ഉപയോഗവും വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിയുടെ ആകെ മൂല്യം ജനുവരി അവസാനത്തെ കണക്കുകൾ പ്രകാരം 40 ലക്ഷം കോടി രൂപ മറി കടന്നതായാണ് എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതേസമയം യുപിഐ പണമിടപാടുകളുടെ മൂല്യം 28.3 ലക്ഷം കോടി രൂപയെന്ന റിക്കാർഡിൽ എത്തി നിൽക്കുകയാണ്. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യത്തിന്റെ 70 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്ക് അച്ചടിച്ച് ഉറക്കിയ മൊത്തം കറൻസികളിൽ 97.6 ശതമാനവും പൊതുജനങ്ങളുടെ കൈവശമാണുള്ളത്. ഇതിന്റെ ആകെ മൂല്യം 39 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.5 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം (2025 ഏപ്രിൽ മുതൽ -2026 ജനുവരി) വരെയുള്ള കാലയളവിൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ…
Read Moreഅധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; എന്‍എസ്എസിന് അനുകൂലമായ കോടതിവിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കും
തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതിവിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അനുകൂലമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകുന്നത്.എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2,0000 അധ്യാപകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ക്രൈസ്തവ സഭ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു.
Read Moreനാൽപത്തിയൊന്നാം നാൾ… ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം; ആചാരപരമായ കാര്യങ്ങളിൽ മാത്രമേ ഇടപെട്ടിട്ടുള്ളുവെന്ന് കണ്ഠര് രാജീവര്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Read Moreമലയാളമെന്ന വാക്ക് ലോകത്തിന് സമ്മാനിച്ചത് മിഷണറിമാരെന്ന് ഡോ. എതിരന്‍ കതിരവന
മേലുകാവ്: മലയാളമെന്ന വാക്ക് ലോകത്തിന് സമ്മാനിച്ചത് മിഷണറിമാരാണെന്നും കോട്ടയം, രാമപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട ക്രൈസ്തവ പാരമ്പര്യം ഭാഷയെ സമ്പന്നമാക്കിയെന്നും എഴുത്തുകാരനും ജനിതക ശാസ്ത്രജ്ഞനും അമേരിക്കയിലെ ട്രിറ്റന്‍ കോളജിലെ പ്രഫസറുമായ ഡോ. എതിരന്‍ കതിരവന്‍. മേലുകാവ് ഹെൻറി ബേക്കര്‍ കോളജില്‍ നടന്ന റവ. ഹെൻറി ബേക്കര്‍ സ്മാരക പ്രഭാഷണത്തില്‍ മലയാളം എന്ന ഭാഷയും മിഷണറിമാരും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ വരവിന് മുമ്പ് മലയാണ്മ, മലയാഴം തുടങ്ങിയവയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. മലയാളമെന്ന പേര് നല്‍കിയത് സിഎംഎസ് മിഷണറിമാരായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടും ഹെൻറി ബേക്കര്‍ സീനിയറുമാണ് ഇതിനു നേതൃത്വം നല്കിയവരില് പ്രധാനികളെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് പദ്യരചനകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഗദ്യമെന്ന രചനാരീതിയിലേക്ക് മാറി. ഇതു സമ്മാനിച്ചതും മിഷണറിമാരുടെ നേതൃത്വത്തിലായിരുന്നു. ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥവും ജ്ഞാനനിക്ഷേപമെന്ന മാസികയും അക്ഷരത്തിന്റെയും ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്ക് നിദാനമായി.…
Read More