തൃശൂർ: കേരളത്തിന്റെ മധ്യ ജില്ലയെന്ന് അറിയപ്പെടുന്ന തൃശൂരിനെ കേരളത്തിലെ “മദ്യ’ ജില്ലയുമാക്കി മാറ്റുന്നു.പുതുതായി ആരംഭിക്കാൻ ബിവറേജസ് കോർപറേഷൻ ശിപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവും കൂടുതൽ തുടങ്ങുന്നതു തൃശൂർ ജില്ലയിലാണ്; 23 എണ്ണം. തൃശൂർ കോർപറേഷൻ പരിധിയിൽ രണ്ടു കടകൾകൂടി തുറക്കും. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ “വിഷമം’ കണ്ടാണ് കൂടുതൽ കടകൾ തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനം. ക്യൂ നിന്ന് ആളുകൾ വലയുകയാണത്രേ. സർക്കാരിന് ഇത്രയധികം വരുമാനം നൽകുന്നവരെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നാണ് ന്യായീകരണം. (റേഷൻ കടകളിലും മറ്റും ക്യൂ നിന്നു വിഷമിക്കുന്നവരെക്കുറിച്ചു ചോദിക്കരുത്. അവർ സർക്കാരിനു വരുമാനമൊന്നും ഉണ്ടാക്കിക്കൊടുക്കുന്നില്ലോ.) മദ്യവർജനം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാർ കൂടുതൽ മദ്യക്കടകൾ തുടങ്ങുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കപ്പെടുന്നില്ല. തിരുവനന്തപുരത്ത് 22, ആലപ്പുഴയിൽ 21 എന്നിങ്ങനെ പുതിയ കടകൾ തുടങ്ങാനാണ് ശിപാർശ. ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ…
Read MoreCategory: Loud Speaker
സ്കൂള്‍ തുറക്കുന്നു, ഇങ്ങനെ മതിയോ ? നായയുണ്ട് സൂക്ഷിക്കുക; നായ കടിച്ചാൽ നഷ്ടപരിഹാരം; ചെയ്യേണ്ടത് ഇത്ര മാത്രം…
നമ്മുടെ നഗരത്തിന്റെയും നാട്ടിൻ പുറത്തിന്റെയും തെരുവോരങ്ങളിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് തെരവുനായകൾ. കോട്ടയം അടക്കമുള്ള നഗരങ്ങളിലെ മാലിന്യസംസ്കരണം പാളിയതോടെ റോഡുകളിൽ നായകളുടെ ശല്യം ഏറിയിരിക്കുകയാണ്. നായകളെ അടിയന്തരമായി നിയന്ത്രിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. കുട്ടികൾക്കും കാൽനട യാത്രികർക്കും ബൈക്ക് യാത്രികർക്കും കടുത്ത ഭീഷണിയായിരിക്കുകയാണ് ഇവ. രോഗം ബാധിച്ചവയും തെരുവിൽ അലയുന്നതിൽ വലിയൊരു വിഭാഗം നായകൾ രോഗം ബാധിച്ചവയാണ്. മൃഗസംരക്ഷണ വകുപ്പ് വന്ധ്യംകരണത്തിനു വിധേയമാക്കി അതതു സ്ഥലങ്ങളിൽ തിരിച്ചെത്തിച്ച നായ്ക്കളും പ്രായം ചെന്നവയുമാണ് രോഗബാധിതരായി മാറിയിട്ടുള്ളത്. ഇതോടൊപ്പം നായ്ക്കളുടെ നിർമാർജന പ്രക്രിയകൂടി നിലച്ചതോടെ പലേടത്തും പെരുകി. ശരീരം പൊട്ടി ഒഴുകുന്നതും കവിളിനു മുറിവുള്ളതും വ്രണങ്ങള്‍ രൂപപ്പെട്ടതുമായ നിരവധി നായ്ക്കളെയാണ് കാണുന്നത്. പലതും ഗുരുതരമായ രോഗം ബാധിച്ചവയാണ്. വേദനയും പട്ടിണിയും കാരണം ഇവ പലപ്പോഴും അക്രമകാരികളാകുന്നുണ്ട്. യാത്രക്കാരും വ്യാപാരികളും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. ബസ് സ്റ്റാൻഡുകളിലും മഴക്കാലംകൂടി ആയതോടെ നായ്ക്കള്‍…
Read Moreപാലക്കാട്ടെ പോലീസുകാരുടെ മരണം; പന്നിയ്ക്ക് വെച്ച കെണിയെന്ന് സംശയം ; നാട്ടുകാരായ രണ്ടു പേർ പിടിയിൽ
പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ പോലീസുകാർ മരിച്ച സംഭവത്തിൽ നാട്ടുകാരായ രണ്ടു പേർ കസ്റ്റഡിയിൽ. പോലീസുകാർ മരിച്ചത് പാടത്ത് പന്നിക്കായിവച്ച വെദ്യുതിക്കെണിയിൽ തട്ടിയാണെന്നാണ് നിഗമനം. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിനു സമീപമുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ പന്നിക്കായി വെദ്യുതിക്കെണി വച്ചിരുന്നുവെന്ന് കസ്റ്റഡിയിലായവർ മൊഴി നൽകിയിട്ടുണ്ട്. രാവിലെ തങ്ങളെത്തിയപ്പോൾ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടു. ഇതോടെ വൈദ്യുതക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹങ്ങൾ രണ്ടിടത്ത് കൊണ്ടിടുകയും ചെയ്തെന്ന് ഇവർ പോലീസിന് മൊഴി നൽകി. അശോകനെയും മോഹൻദാസിനെയും കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലന്നു പരാതി നൽകിയിരുന്നു. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവരെ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും വയലിൽ രണ്ടിടത്തായിട്ടായിരുന്നു…
Read Moreകെ റെയില്‍; സിപിഎമ്മിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്; കേരളത്തെ കടക്കെണിയിൽ മുക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവല്ല: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സിപിഎം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. കെ റെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൈഎംസിഎ ഹാളില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായാണ് ജനങ്ങളുടെ ഭൂമിയില്‍ കുറ്റിയിട്ടത്. ഇതിനെ ചെറുത്തവര്ക്കെതിരേ എടുത്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണം. കുറ്റിയുണ്ടാക്കിയ കമ്പനിക്ക് കാശ് കൊടുത്തിട്ടില്ല. കുറ്റിയിടാന്‍ പോയ തൊഴിലാളികള്‍ക്ക് മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ല. കടത്തില്‍ മുങ്ങി നില്ക്കുന്ന കേരളത്തെ വീണ്ടും സര്‍ക്കാര്‍ കടമെടുത്ത് തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടന്ന യോഗം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
Read Moreവാഹനത്തിന് സൈഡ് കൊടുത്തില്ല! അസഭ്യം പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ തലയിടിച്ച് പൊട്ടിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചോറ്റാനിക്കര: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ തലയിടിച്ച് പൊട്ടിച്ചു. മുളന്തുരുത്തി കണിയാംമുഗൾ വീട്ടിൽ യോഹന്നാന്റെ മകൻ കെ.വൈ.തോമസാണ് (36) ആക്രമണത്തിനിരയായത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തിരുവാണിയൂർ ഒഇഎൻ കമ്പനിക്ക് മുന്നിലൂടെ കാരിക്കോടുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്ന തോമസ് കമ്പനിക്ക് മുന്നിൽ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. ഈ സമയം കമ്പനിയിലേയ്ക്ക് ഒട്ടേറെ വാഹനങ്ങൾ കടന്നു വരുന്നത് കാരണം റോഡിലെ കുരുക്കിൽപ്പെട്ട തോമസിനെതിരേ ബൈക്കിൽ വന്ന കമ്പനി ജീവനക്കാരൻ വഴിമാറിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാഹനം മാറ്റാൻ സാധിക്കാതെ വന്നതോടെ തോമസിനെ അസഭ്യം പറഞ്ഞ ജീവനക്കാരൻ വണ്ടിയിൽനിന്ന് വലിച്ച് താഴെയിറക്കി ആക്രമിക്കുകയും കമ്പനിയുടെ മതിലിൽ തലചേർത്ത് ഇടിക്കുകയുമായിരുന്നു. തല പൊട്ടി ചോരയൊലിച്ചതോടെ നാട്ടുകാർ തോമസിനെ മുളന്തുരുത്തി ഗവ. ആശുപത്രിയിലും തുടർന്ന് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലുമെത്തിച്ചു. തലയിൽ അഞ്ച് തുന്നിക്കെട്ടുണ്ട്. മർദനം നടത്തിയ ആംഫിനോൾ കമ്പനി ജീവനക്കാരൻ ആൽഫിക്കെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreമൂന്നാറിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു മരണം; മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും
മൂന്നാർ: ആന്ധ്രയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മൂന്നാർ ലോക്കാ ഗ്യാപിൽ ഗ്രേറ്റ് എസ്കേപ്പ് റിസോർട്ടിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ടു റോഡിൽ നിന്നും താഴേക്കു മറിഞ്ഞ കാർ താഴ്വാരത്തെ മറ്റൊരു റോഡിലാണ് പതിച്ചത്. ആന്ധ്രാ സ്വദേശികളായ നൗഷാദ് (38) , എട്ടു മാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു അപകടം. പൂപ്പാറ ഭാഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപെട്ടത്. കുഞ്ഞുൾപ്പെടെ ഒൻപതു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഏഴു പേരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Read Moreനാടെങ്ങും പെരുമഴ; സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള മറയൂരിൽ പൊരിവെയിൽ
മറയൂർ: കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്പോൾ ഇതൊന്നുമറിയാതെ കൊടും വെയിലിൽ പൊരിയുകയാണ് മറയൂർ. അതിർത്തി ഗ്രാമമായ ഇവിടെ ഇപ്പോഴും ചാറ്റൽമഴ പോലുമില്ല. കേരളത്തിലെ ഏക മഴനിഴൽ പ്രദേശമാണ് മറയൂർ. മൂന്നാറിൽനിന്നു 40 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ മലകളാൽ ചുറ്റപ്പെട്ട മഴനിഴൽ പ്രദേശമായ ഇവിടെ മിതോഷ്ണ കാലാവസ്ഥയാണ്. കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്നതു മാധ്യമങ്ങളിലൂടെ മാത്രമാണ് മറയൂരുകാർ അറിയുന്നത്. മറയൂരിൽ മഴയില്ലാത്തതിനാൽ സഞ്ചാരികളും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്.
Read Moreഅവിവാഹിത! പ്രസവിച്ച വിവരം ആരും അറിഞ്ഞില്ല; പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്ന് ചാലിൽ ഉപേക്ഷിച്ചു; അമ്മ അറസ്റ്റിൽ
തൃശൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്ന് അഴുക്കുചാലിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. തൃശൂർ മലക്കപ്പാറ സ്വദേശി സിന്ധു ആണ് അറസ്റ്റിലായത്. 23 വയസാണ് പിടിയിലായ യുവതിയുടെ പ്രായം. ഇവർ അവിവാഹിതയാണ്. കഴിഞ്ഞ ദിവസമാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. ഈ വിവരം ആരും അറിയാതെ ഇവർ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനു ശേഷമാണ് ഇവർ അഴുക്കുചാലിൽ ഉപേക്ഷിച്ചത്.
Read Moreഅതിതീവ്ര മഴ തുടരുന്നു; ഇടുക്കിയിലും എറണാകുളത്തും തോരാമഴ; പെരിങ്ങല്‍കുത്ത് ഡാം തുറന്നേക്കും
കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആളുകളെ മാറ്റാന്‍ ശ്രമം തുടങ്ങി. കളമശേരി ചങ്ങമ്പുഴ നഗറില്‍ വീടുകളില്‍ വെള്ളം കയറി. 10 വീട്ടുകാരെ ഒഴിപ്പിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പിള്ളി, എംജി റോഡ്, കലൂർ സൗത്ത് എന്നിവിടങ്ങളിൽ വെള്ളത്തിനടിയിലായി. എംജി റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. അടിമാലിയിലും തൊടുപുഴയിലും വ്യാപക മഴയാണ്. കഴിഞ്ഞ ആറ് മണിക്കൂറില്‍ കൂടുതല്‍ മഴ ചാലക്കുടിയില്‍ ലഭിച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കണ്ണൂര്‍ നഗര മേഖലയില്‍ മഴ തുടങ്ങി. ഇടുക്കിയിലും എറണാകുളത്തും മഴ ശക്തമാണ്. പെരിങ്ങല്‍കുത്ത് ഡാം എപ്പോള്‍ വേണമെങ്കിലും തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വരും മണിക്കൂറില്‍ മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് സൂചന.
Read Moreഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ വരുമാനം കൂട്ടാൻ സർക്കാർ; ഞായർഭാഗ്യം വേണ്ടെന്ന് ഒരുവിഭാഗം തൊഴിലാളികൾ
കോട്ടയം: സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വരുമാനം വർധിപ്പിക്കാനായി സർക്കാർ തുടങ്ങിയ ഞായർ ലോട്ടറിയായ ഫിഫ്റ്റി ഫിഫ്റ്റി വേണ്ടെന്ന് ഒരുവിഭാഗം തൊഴിലാളികൾ. ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിക്കുന്നതിനായി സർക്കാർ കൊണ്ടുവരുന്നതാണ് ഞായർ ലോട്ടറിയെന്നും തൊഴിലാളികൾ ആരോപിക്കുന്നു. ഇതിനിടെ ഇന്നലെ സംസ്ഥാനത്തെ ലോട്ടറി മൊത്തവിതരണ കേന്ദ്രങ്ങളിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകൾ വിൽപനയ്ക്കെത്തി. 50 രൂപയാണ് ടിക്കറ്റിന്റെ വില. ഒരു കോടി രൂപ ഒന്നാം സമ്മാനവും 10 ലക്ഷം രൂപ രണ്ടാം സമ്മാനവുമുണ്ട്. 29നാണ് ആദ്യ നറുക്കെടുപ്പ്. ഒരു ബുക്കിൽ 25 ടിക്കറ്റിനു പകരം 10 ടിക്കറ്റാണു പുതിയ ലോട്ടറിയിലുള്ളത്. സമ്മാനങ്ങളുടെ തുകയും ഏജൻസി ഡിസ്കൗണ്ടും മറ്റു ലോട്ടറികളേക്കാൾ കൂടുതലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധന മന്ത്രി കെ.എൻ. ബാലഗോപാലാണ് പുതിയ ലോട്ടറി ടിക്കറ്റിന്റെ വിൽപന ഉദ്ഘാടനം ചെയ്തത്. ആഴ്ചയിൽ എല്ലാ ദിവസവും ലോട്ടറി വിൽക്കുന്ന തൊഴിലാളികൾ…
Read More