ആലുവ: ദുരൂഹ സാഹചര്യത്തിൽ വ്യത്യസ്തയിടങ്ങളിലായി സ്ത്രീയേയും യുവാവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇരുവരും കുഴുവേലിപ്പടി സ്വദേശികളാണ്. 45 വയസുള്ള സ്ത്രീയെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആലുവ ഗ്യാരേജിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അര മണിക്കൂറിനകം ദേശീയപാതയിൽ മാർത്താണ്ഢ വർമ്മ പാലത്തിൽനിന്നു യുവാവ് പെരിയാറിൽ ചാടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയത്. സ്ത്രീയും യുവാവും സ്കൂട്ടറിൽ ഒരുമിച്ച് സഞ്ചരിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സ്ത്രീയുടെതെന്ന് കരുതുന്ന സ്കൂട്ടറിന്റെ താക്കോൽ യുവാവ് പുഴയിലേക്ക് ചാടിയ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതായി പറയുന്നു. ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മുതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read MoreCategory: Loud Speaker
ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ സ്വര്‍ണക്കടത്ത്! സിറാജുദ്ദീനെ നാട്ടിലെത്തിക്കും, രണ്ട് അറസ്റ്റ് ഇന്നുണ്ടാകും
കൊച്ചി: ദുബായിയില്‍നിന്ന് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 2.23 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികളിലൊരാളായ കെ.പി. സിറാജുദ്ദീനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കസ്റ്റംസ് തുടങ്ങി. സിനിമ നിര്‍മാതാവായ സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നു ഷാബിനു വേണ്ടിയാണെന്നും കാര്‍ ഓടിച്ചിരുന്ന നകുല്‍ കസ്റ്റംസ് അധികൃതരെ അറിയിച്ചിരുന്നു. അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള മുപ്പത്തടം സ്വദേശികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. ഷാബിന്റെ സുഹൃത്തുക്കളായ സിറാജ്, പാലച്ചുവട് സ്വദേശി സുധീര്‍, മുപ്പത്തടം സ്വദേശി അഫ്സല് എന്നിവരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. ഇവരില്‍ രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. സ്വര്‍ണക്കടത്തിന് പണം നല്കിയ കൂടുതല്‍പ്പേരെക്കുറിച്ച് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ കസ്റ്റഡിയില്‍ ഉള്ളവരില്നിന്ന് ലഭിച്ചതായാണ് വിവരം. ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ.എ.…
Read Moreവാട്സ്ആപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാന്‍ തയ്യാര്‍ എന്ന് വിജയ് ബാബു ! മുന്‍കൂര്‍ ജാമ്യം തേടി നടന് ഹൈക്കോടതിയില്‍…
ലൈംഗികപീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിര്‍മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിക്കും. യുവനടി നല്കിയ പരാതിയിലാണ് പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഹര്‍ജി ഹൈക്കോടതി ഇന്നുതന്നെ പരിഗണിക്കും. നടിയുമായുള്ള വാട്സ്ആപ്പ് ചാറ്റും ചിത്രങ്ങളും പോലീസിനു കൈമാറാന്‍ തയാറെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറയുന്നു. സിനിമയില്‍ അവസരം തേടിയാണ് നടി താനുമായി അടുത്തത്. ഇപ്പോള്‍ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പോലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പോലീസ് നീക്കം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.…
Read Moreകോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണമാക്കി! ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ; കടക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണമാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ മനു(36)ആണ് അറസ്റ്റിലായത്. ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇറച്ചി വാങ്ങാൻ വന്ന യുവാവാണ് ക്രൂര രംഗങ്ങൾ മൊബൈലിൽ പകർത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാൽ കാമറയിൽ നോക്കി ചിരിച്ചുകൊണ്ടാണ് ഇയാൾ ക്രൂരത ചെയ്തത്.
Read Moreനടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; ഉപവാസ സമരത്തിനൊരുങ്ങി നടൻ രവീന്ദ്രൻ
കൊച്ചി: നടന് രവീന്ദ്രൻ ഉപവാസം സമരം നടത്താനൊരുങ്ങുന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രവീന്ദ്രൻ ഉപവാസ സമരം നടത്തുന്നത്. ഫ്രണ്ട്സ് ഓഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ നേതൃത്വത്തിൽ നാളെ എറണാകുളം ഗാന്ധി സ്ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസത്തില്‍ സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ചലച്ചിത്ര മേഖലയിലുള്ള മറ്റാരെങ്കിലും ഉപവാസത്തില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. രാവിലെ ഒൻപതിന് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും.
Read Moreകെഎസ്ആർടിസിയിലെ ശമ്പള വിതരണം; ഗവർണർക്ക് പരാതി നൽകി ജീവനക്കാരൻ; പരാതിയിൽ കെഎസ്ആർടിസി ലാഭത്തിലാണ് ഓടുന്നതെന്ന് പരാതിക്കാരൻ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ് ആർടിസിയിലെ ശമ്പള വിതരണം മുടങ്ങുന്നതിനെതിരെയും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ലംഘിക്കുന്നതിനെതിരെയും ജീവനക്കാരൻ ഗവർണർക്ക് പരാതി അയച്ചു. പരാതി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന അപേക്ഷയോടെയാണ് പരാതി. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി വിതരണം ചെയ്യാത്തതിനെതിരെ ജീവനക്കാർ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും വാദം കേട്ട ശേഷം എല്ലാ മാസവും ആദ്യ ആഴ്ച തന്നെ ശമ്പള വിതരണം ചെയ്യണമെന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ കെ എസ് ആർടിസി മാനേജ്മെന്റ് ഇത് ലംഘിച്ചു. ഏപ്രിൽ മാസത്തിൽ വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ ഉണ്ടായിരുന്നിട്ടു പോലും ഇതെല്ലാം കഴിഞ്ഞ് ഏപ്രിൽ 20 – നാണ് മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്തത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പാലിക്കാൻ മാനേജ്മെന്റും ഗതാഗത വകുപ്പും തയാറാകാത്ത സാഹചര്യത്തിലാണ് ഈ…
Read Moreപീഡന കേസ്; വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്; നടനെതിരേ കണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു പോലീസ്
കൊച്ചി: ലൈംഗീക പീഡന കേസിൽ നടൻ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നൽകി. പീഡന ആരോപണം ഉയർന്നതിന് പിന്നാലെ നടൻ വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി.വിജയ് ബാബു നിലവില്‍ ദുബായിലാണെന്നാണ് സൂചന. അതേസമയം, നടന് മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കോഴിക്കോട് സ്വദേശിനിയായ നടിയെ പീഡിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തതിനും രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തത്.
Read Moreമാനസിക സംഘർഷവും സാമ്പത്തിക നഷ്ടവും കോടതി പരിഗണിച്ചു; ലഗേജ് എത്തിക്കുന്നതിൽ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് 11 ലക്ഷം രൂപ പിഴ
കുവൈറ്റ് സിറ്റി: യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈത്ത് പരമോന്നത കോടതി. പരാതിക്കാരന് നഷ്ട പരിഹാരമായി 4,400 ദിനാര്‍ ( 11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കാനാണ് കോടതി ഉത്തര വിട്ടത്. സ്വകാര്യ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരനായിരുന്ന കുവൈറ്റ് പൗരൻ നൽകിയ കേസിലാണ് കോടതി വിധി. കുവൈറ്റിൽ നിന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് ദുബായ് വഴി യാത്ര ചെയ്തതാണ് ഇദ്ദേഹം. ദുബായ് വിമാനത്താവളത്തില്‍ ട്രാന്‍സിറ്റ് ചെയ്യന്നതിനിടെയാണ് ലഗേജ് എത്തിയിട്ടില്ലെന്ന് യാത്രക്കാരന് തിരിച്ചറിയുന്നത്. ലഗേജ് കിട്ടാത്തതിനാൽ യാത്ര പ്രതിസന്ധിയിലാകുകയും മറ്റു ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. അഞ്ച് ദിവസം വൈകിയാണ് ലഗേജ് തനിക്ക് ലഭിച്ചതെന്ന് യാത്രക്കാരന് ആരോപിച്ചു. മാനസിക സംഘർഷവും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും പകരമായി നഷ്ടപരിഹാരം വേണമെന്നുമാണ് യാത്രക്കാരൻ ഹർജിയിൽ ആവശ്യപ്പെട്ടത്.
Read Moreമായം കൂടുന്നു ! മീനിലെ രാസവസ്തു കണ്ടെത്താനുള്ള കിറ്റ് കിട്ടാനില്ല; ലാബുകളില്‍ പരിശോധന നടത്തി ഫലം വരുമ്പോഴേക്കും മത്സ്യം വിറ്റു തീരും
സ്വന്തം ലേഖകന്‍ കോഴിക്കോട്: മത്സ്യത്തില്‍ ചേര്‍ത്ത ഫോര്‍മാലിനും അമോണിയയും കണ്ടെത്തുന്നതിനു കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)യില്‍ വികസിപ്പിച്ചെടുത്ത കിറ്റിന് സംസ്ഥാനത്ത് ക്ഷാമം. സാധാരണക്കാര്‍ക്ക് ഏറ്റവും ലളിതമായി ഉപയോഗിക്കാവുന്ന സ്ട്രിപ്പുകളുടെ കിറ്റ് വിപണിയില്‍ വ്യാപകമാകാത്തതും ഇതേക്കുറിച്ചുള്ള അവബോധക്കുറവും മീനില്‍ രാസവസ്തു കലര്‍ത്തുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. കേരളത്തില്‍ കിറ്റിന് ഡിമാന്റ് കുറവായതിനാലാണ് വിപണിയിലേക്കെത്തിക്കാത്തതെന്നാണ് കിറ്റ് ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ വാദം. സിഐഎഫ്ടി കൊച്ചി യൂണിറ്റിലെ ശാസ്ത്രജ്ഞരായ ഇ.ആര് പ്രിയ, ഡോ. എസ്.ജെ. ലാലി എന്നിവരുടെ നേതൃത്വത്തില്‍ 2018-ലാണ് ഫോര്‍മാലിനും അമോണിയയും കണ്ടെത്തുന്നതിന് പ്രത്യേകം സ്ട്രിപ്പുകള്‍ അടങ്ങുന്ന കിറ്റ് വികസിപ്പിച്ചെടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മത്സ്യത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിക്കുന്നതിനിടയിലാണ് അമോണിയ കണ്ടെത്തുന്നതിനുള്ള കിറ്റ് വേണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം അമോണിയയ്ക്കും ഫോര്‍മാലിനും വെവ്വേറെ കിറ്റുകളാണ് വികസിപ്പിച്ചെടുത്തത്. ലാബുകളില്‍ പരിശോധന നടത്തി ഫലം…
Read Moreകൂമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവ് 17,315 രൂപ ! ഔദ്യോഗികമായ വെളിപ്പെടുത്തല്‍ പുറത്ത്
സിജോ പൈനാടത്ത് കൊച്ചി: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ദൗത്യസംഘത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 17,315 രൂപ മാത്രം. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെന്ന ആരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തുടരുന്നതിനിടെയാണു തുകയുടെ വിവരങ്ങള്‍ സംബന്ധിച്ച ഔദ്യോഗികമായ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. പാലക്കാട് ജില്ലാ കളക്ടറാണ് രക്ഷാപ്രവര്‍ത്തനത്തിനായി തുക അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടേയും മറ്റു രക്ഷാപ്രവര്‍ത്തകരുടേയും ഭക്ഷണത്തിനായാണ് ഇത്രയും തുക ചെലവഴിച്ചിട്ടുള്ളതെന്നു പാലക്കാട് ജില്ലാ കളക്ടറേറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ജില്ലാ കളക്ടറുടെ ദുരന്ത ലഘൂകരണ നിധിയില്‍ നിന്നാണ് 17,315 ചെലവഴിച്ചത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചെലവുകള്‍ അനുവദിക്കുന്നതിന് മറ്റേതെങ്കിലും വകുപ്പുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ ബില്ലുകളൊന്നും ജില്ലാ കളക്ടര്‍ക്കു നല്‍കിയിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേശീയ ദുരന്ത നിവാരണ സേന, പട്ടാളം, നേവി, എയര്‍ഫോഴ്സ് എന്നിവര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍…
Read More