കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 358. ഇതിൽ, 294 പേരും കൊല്ലപ്പെട്ടത് കാട്ടാനയാക്രമണത്തിൽ. 52 പേർ കാട്ടുപന്നി ആക്രമണത്തിലും കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 1204. 2021 ജനുവരി മുതൽ 2026 ഫെബ്രുവരി 16 വരെയുള്ള കണക്കുകളാണ് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവി ആക്രമണം തടയാൻ സർക്കാരോ വനംവകുപ്പോ ഒന്നും ചെയ്തില്ലെന്നാണ് ഉയരുന്ന മരണനിരക്ക് സൂചിപ്പിക്കുന്നത്. ആന, കാട്ടുപന്നി എന്നിവയ്ക്ക് പുറമെ കാട്ടുപോത്ത്, കടുവ എന്നിയുടെ ആക്രമണത്തിലും മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ലാണ് ഏറ്റവും കൂടുതൽ പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 117 പേരാണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം 35 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് 75 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള 273 പഞ്ചായത്തുകളിലാണ് വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്. ഇതിൽ 30 പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകളാണ്. ഹോട്ട്…
Read MoreCategory: Loud Speaker
ഹൈദരാബാദിൽനിന്നു ദുബായിലേക്ക് നേരിട്ടു പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്: സർവീസുകൾ മാർച്ച് 29 മുതൽ
ദുബായി: ഹൈദരാബാദിൽനിന്നു ദുബായിലേക്ക് നേരിട്ട് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്. മാർച്ച് 29 മുതലാണ് സർവീസുകൾ തുടങ്ങുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡിൽ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നോൺ-സ്റ്റോപ്പ് വിമാനങ്ങൾ സർവീസ് ആരംഭിക്കുക. യാത്രക്കാർക്ക് 500 രൂപ മുതൽ ആരംഭിക്കുന്ന ചൂടുള്ള ഭക്ഷണങ്ങൾ വിമാനത്തിനുള്ളിൽ ഓർഡർ ചെയ്യാം. നിലവിൽ ഹൈദരാബാദിൽനിന്ന് അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ജിദ്ദ, കുവൈത്ത് സിറ്റി, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി സർവീസ് നടത്തുന്നുണ്ട്. ഈ മാസം ആദ്യം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് 20 ശതമാനം വരെ ഇളവ് നൽകുന്ന പ്രത്യേക സെയിൽ എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അഞ്ച് ദശലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരുന്നത്. കൂടുതൽ സർവീസുകൾ വരുന്നത്…
Read Moreസംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുംം 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽനിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതായും ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. തെക്കൻ ശ്രീലങ്കൻ തീരത്തിന്…
Read Moreപയ്യന്നൂരിൽ “കണക്കിലെ കളി ‘!; മധുസൂദനന് മത്സരിച്ചാൽ എതിരാളി കുഞ്ഞികൃഷ്ണൻ?
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന്. ടി.ഐ. മധുസൂദനന് വീണ്ടും മത്സരിക്കുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണം നടക്കുന്നുണ്ടെന്നും വി. കുഞ്ഞികൃഷ്ണന് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. ടി.ഐ. മധുസൂദനന് വീണ്ടും മത്സരിച്ചാൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കത്തിലാണു കുഞ്ഞികൃഷ്ണനെന്നാണു സൂചന. പയ്യന്നൂര്‍ സിപിഎമ്മിലെ സാമ്പത്തിക തട്ടിപ്പിന്റെ വെളിപ്പെടുത്തലിനെതിരെ കൃത്യമായ മറുപടി നല്‍കാതെ കുഞ്ഞികൃഷ്ണനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് ചില കേന്ദ്രങ്ങളില്‍നിന്നുമുണ്ടായത്. ഇതിനിടയില്‍ ടി.ഐ. മധുസൂദനന് പയ്യന്നൂരില്‍ വീണ്ടും മത്സരിക്കുമെന്നുള്ള പ്രചാരണം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്ന കുഞ്ഞികൃഷ്ണന് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വെളിപ്പെടുത്തിയത്. മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനമുണ്ടായാല്‍ തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി മത്സരരംഗത്തുണ്ടാവുമെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്. കുഞ്ഞികൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് മധുസൂദനനെ മത്സരിപ്പിക്കാതിരുന്നാല്‍ കുഞ്ഞികൃഷ്ണന്റെ…
Read Moreലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ രാജ്യത്തൊരുക്കാൻ ടിസിഎസ്
മുംബൈ: നിർമിത ബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്. വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്റെ പ്രത്യേകതകളാണ്. ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്റെ…
Read Moreഎഐ ഉച്ചകോടി: സാങ്കേതികവിദ്യ ജനനന്മയ്ക്കായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന “എഐ ഇംപാക്ട് സമ്മിറ്റ് 2026′ ന്റെ രണ്ടാം ദിവസമാണു നിർമിത ബുദ്ധി സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ബുദ്ധിശക്തിയും യുക്തിയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും സാങ്കേതികവിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. കേൾക്കാനുള്ള ആഗ്രഹം, ശ്രദ്ധയോടെയുള്ള ശ്രവണം, ഗ്രഹണം, ഓർത്തുവയ്ക്കൽ, യുക്തിചിന്ത, വിവേചനബുദ്ധി, അർഥം ഗ്രഹിക്കൽ, തത്വങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ബുദ്ധിയുടെ ഗുണങ്ങളെന്നും ഇവയാണ് അടിത്തറയെന്നും അർഥം വരുന്ന സംസ്കൃത ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ എക്സ്പോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി. ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിശ്വാസയോഗ്യവും വികസനോന്മുഖവുമായ എഐ എന്ന…
Read Moreമാളിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസുകാരൻ നേരിട്ടത് ഇടിവള ഉപയോഗിച്ച്; പോലീസുകാരനെതിരെ ജാമ്യമില്ലാ കേസ് ശരിവച്ചു റിപ്പോർട്ട്
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് എസ്എഫ്ഐ പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ സിവിൽ പോലീസുകാരനായ മിഥുൻ റോയിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ തെറ്റില്ലെന്നു റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ തയാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്കു സമർപ്പിച്ചു. മിഥുൻ റോയിയുടെ കൂടെയുണ്ടായിരുന്ന സത്രീക്കെതിരേയും കേസെടുത്തിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തെങ്കിലും നിസാര വകുപ്പുകളാണു ചുമത്തിയിരുന്നത്. ആഘോഷത്തിനിടെ പോലീസ് ലാത്തിവീശിയതുമായി ബന്ധപ്പെട്ടു നേരത്തേ ഉണ്ടായ തർക്കമാണു മാളിലെ സംഘർഷത്തിലേക്കു നയിച്ചത്. എസ്എഫ്ഐ പ്രവർത്തകർ മാളിൽവച്ചു പോലീസുകാരനെ പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുന്നതിന്റെയും പോലീസുകാരൻ ഇടിവള ഉപയോഗിച്ചു നേരിടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read Moreഉച്ചകോടിക്കെത്തുന്ന അന്താരാഷ്ട്ര പ്രതിനിധികൾക്കും യുപിഐ
ന്യൂഡൽഹി: എഐ ഉച്ചകോടിയിലെത്തുന്ന 40ലധികം രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐ അവതരിപ്പിച്ചു നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഇന്ത്യക്കാർ യുപിഐ സംവിധാനമുപയോഗിക്കുന്നതുപോലെ തന്നെ പ്രതിനിധികൾക്കും സ്കാൻ ചെയ്ത് ഉടനടി പണമയയ്ക്കാൻ ‘യുപിഐ വണ്‍ വേൾഡ് വാലറ്റ്’ എന്ന സംവിധാനമാണ് എൻപിസിഐ അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ സംവിധാനത്തിലൂടെ അന്താരാഷ്ട്ര പ്രതിനിധികൾക്ക് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടോ മൊബൈൽ നന്പറോ ഇല്ലാതെതന്നെ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും.
Read Moreആലിന് ഷെറിന്റെ മാതാപിതാക്കളെ കാണാൻ മുഖ്യമന്ത്രിയെത്തും
മല്ലപ്പള്ളി: അവയവദാനമെന്ന മഹത്തായ സന്ദേശം നൽകി വിട്ടുപിരിഞ്ഞ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനും മാതാപിതാക്കളെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തും. ഇന്നു വൈകുന്നേരം ആറോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ പരിപാടിക്കുശേഷമായിരിക്കും മുഖ്യമന്ത്രി എത്തുക. വൈകുന്നേരം ഇരവിപേരൂരില്‍ പിആര്‍ഡിഎസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. മല്ലപ്പള്ളി സ്വദേശി അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന് സൂസന് ജോണിന്റെയും മകളാണ് ആലിൻ. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പള്ളത്ത് വച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിന്റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. ഞായറാഴ്ച ആലിന്റെ സംസ്കാര ശുശ്രൂഷ…
Read Moreശബരിമല യുവതീപ്രവേശനം: മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണം; വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും,
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുനഃപരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, കേസിൽ അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് ആയിരിക്കും. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റീസ് തീരുമാനിക്കും. മാർച്ച് 14ന് മുമ്പ് സംസ്ഥാന സർക്കാർ അടക്കമുള്ള എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാനും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. പുനഃപരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു. ഒമ്പതംഗ ബെഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും. തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട…
Read More