ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി രാ​ഹു​ൽ; ചോ​ദ്യം ചെ​യ്യ​ൽ എ​ഐ​ജി പൂ​ങ്കു​ഴ​ലി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ൽ രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്യു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ മേ​ധാ​വി എ​ഐ​ജി പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ക്ല​ബി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ക്കു​ന്ന​ത്. രാ​ഹു​ലി​ന് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കും.

Read More

ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ന​ല്‍​ക്കാ​ലം വി​ള​വെ​ടു​പ്പി​ന്‍റെ​യും സൂ​ക്ഷി​ച്ചു​വ​യ്ക്ക​ലി​ന്‍റെ​യും കാ​ലം… ച​ക്ക, മാ​ങ്ങ, വാ​ട്ടു​ക​പ്പ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ

കോ​ട്ട​യം: ച​ക്ക, മാ​ങ്ങ, വാ​ട്ടു​ക​പ്പ… വേ​ന​ല്‍​ക്കാ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് വി​ള​വെ​ടു​പ്പി​ന്‍റെ​യും സൂ​ക്ഷി​ച്ചു​വ​യ്ക്ക​ലി​ന്‍റെ​യും കാ​ലം കൂ​ടി​യാ​ണ്. വീ​ട്ടു​മു​റ്റ​ത്തും പ​റ​മ്പി​ലും പ്ലാ​വു​ക​ളി​ല്‍ ച​ക്ക​ക​ള്‍ മൂ​ത്തു തു​ട​ങ്ങി. തൊ​ടി​യി​ലെ മാ​വി​ല്‍ ക​ണ്ണി​മാ​ങ്ങ​ക​ള്‍ പാ​ക​മാ​യി. വീ​ട്ട​മ്മ​മാ​ര്‍ അ​ച്ചാ​റി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​റ​മ്പി​ലെ ക​പ്പ വാ​ട്ടി ഉ​ണ​ക്കി മ​ഴ​ക്കാ​ല​ത്തേ​ക്കു​ള്ള ക​രു​ത​ലാ​യി സൂ​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണു ക​ര്‍​ഷ​ക​ര്‍. പൗ​രാ​ണി​ക​വും പു​രാ​ത​ന​വു​മാ​യ കാ​ര്‍​ഷി​ക സം​സ്കാ​രം പു​തി​യ കാ​ല​ത്തും ക​ര്‍​ഷ​ക​ര്‍ ത​നി​മ​യോ​ടെ തു​ട​രു​ക​യാ​ണ്. ഒ​രു ച​ക്ക​യ്ക്ക് 45-50 രൂ​പനാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ ച​ക്ക​ക​ള്‍​ക്ക് ക​ച്ച​വ​ട​ക്കാ​രെ​ത്തി​ത്തു​ട​ങ്ങി. ഒ​രു ച​ക്ക​യ്ക്ക് 45-50 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. വി​യ​റ്റ്നാം ഏ​ര്‍​ളി പോ​ലെ​യു​ള്ള ച​ക്ക​യി​ന​ങ്ങ​ള്‍​ക്ക് കി​ലോ​യ്ക്ക് 40 രൂ​പ​യും ല​ഭി​ക്കു​ന്നു. ക​ച്ച​വ​ട​ക്കാ​ര്‍ എ​ത്തി ഒ​രു പ്ലാ​വി​ല്‍​നി​ന്നും മു​ഴു​വ​ന്‍ ച​ക്ക​യും വാ​ങ്ങു​ക​യാ​ണ്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ല്‍ ച​ക്ക ശേ​ഖ​രി​ച്ചു വ​ട​ക്ക​ഞ്ചേ​രി​യി​ലെ​യും പെ​രു​മ്പാ​വൂ​രി​ലെ​യും മൊ​ത്ത​വ്യാ​പാ​രി​ക​ള്‍​ക്ക് കൈ​മാ​റു​ക​യാ​ണ്. നേ​ര​ത്തെ ച​ക്ക പ​ഴു​ക്കാ​റാ​കു​മ്പോ​ള്‍ നാ​മ​മാ​ത്ര​മാ​യി കൊ​ണ്ടു​പോ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് മു​ഴു​വ​ന്‍ ച​ക്ക​യും വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ വാ​ങ്ങാ​ന്‍ ക​ച്ച​വ​ട​ക്കാ​രെ​ത്തു​ന്ന​ത്.…

Read More

ചോ​റ്റാ​നി​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: ഫോ​ണി​ലെ ഡി​ലീ​റ്റ് ചെ​യ്ത ഫ​യ​ലു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം; കൊ​റി​യ​ന്‍ സു​ഹൃ​ത്തെ​ന്ന പേ​രി​ല്‍ ആ​രോ മ​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്ന് പി​താ​വ്

കൊ​ച്ചി: എ​റ​ണാ​കു​ളം ചോ​റ്റാ​നി​ക്ക​ര​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി ആ​ദി​ത്യ (16) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഫോ​ണി​ലെ ഡി​ലീ​റ്റ് ചെ​യ്ത ഫ​യ​ലു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി. പു​തി​യ മോ​ഡ​ല്‍ ആ​യ​തി​നാ​ല്‍ ഫോ​ണ്‍ തു​റ​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് കൊ​റി​യ​ന്‍ സു​ഹൃ​ത്തു​ണ്ട് എ​ന്ന​തി​ന് തെ​ളി​വൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. കൊ​റി​യ​ന്‍ ഭാ​ഷ പ​ഠി​ക്കാ​ന്‍ കു​ട്ടി താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നു. കൊ​റി​യ​ന്‍ സി​നി​മ​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക്ക് പ്ര​ണ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​റി​യ​ന്‍ സു​ഹൃ​ത്തു​ണ്ട് എ​ന്ന​തി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രു​ടെ മൊ​ഴി​യി​ലും കൊ​റി​യ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് സൂ​ച​ന ഇ​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലും കൊ​റി​യ​ന്‍ ബ​ന്ധ​ത്തി​ന് തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ദു​രൂ​ഹ​ത തു​ട​രു​ന്നുഅ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. മ​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ല്‍ കൊ​റി​യ​ന്‍ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ മ​ഹേ​ഷും പ​റ​യു​ന്ന​ത്. കൊ​റി​യ​ന്‍ സു​ഹൃ​ത്തെ​ന്ന പേ​രി​ല്‍ ആ​രോ മ​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്നും ഇ​തി​ന്‍റെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നു​മാ​ണ്…

Read More

എ​ഐ ഉ​ച്ച​കോ​ടി: ഉ​ദ്ഘാ​ട​നം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് എ​ക്സ്പോ​യ്ക്ക് ന്യൂ​ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​ച്ചു. ഇ​ന്ത്യ ഉ​ച്ച​കോ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ന​യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​കു​ക​യും നൂ​ത​നാ​ശ​യ​ങ്ങ​ൾ വി​പു​ല​മാ​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും സാ​ങ്കേ​തി​ക​വി​ദ്യ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ച്ച​കോ​ടി ആ​ർ​ട്ട​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന ഒ​രു ദേ​ശീ​യ വേ​ദി​യാ​യി വ​ർ​ത്തി​ക്കും. നാ​ല്പ​തി​ല​ധി​കം വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​ർ, 20 രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ 100 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ വാ​ഗ്ദാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ്ര​ദ​ർ​ശ​നം ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സാ​ങ്കേ​തി​ക സം​ഗ​മ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സി​ഇ​ഒ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 19ന് ​ന​ട​ക്കു​ന്ന പ്ര​ധാ​ന പ്ലീ​ന​റി സെ​ഷ​നെ…

Read More

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം; യു​വ​തി​ക​ൾ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഉ​ള്ള​ത്; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല. മു​ൻ നി​ല​പാ​ട് സ​ർ​ക്കാ​ർ തി​രു​ത്തു​മോ എ​ന്ന് അ​റി​യാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഉ​ള്ള​ത്. അ​ത് തി​രു​ത്തി​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​പാ​ടി​ൽ മാ​റ്റം ഉ​ണ്ടെ​ങ്കി​ൽ പ​റ​യാ​ൻ ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന 2018 ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ചീ​ഫ് ജ​സ്റ്റി​സ് അം​ഗ​മാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​കും ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​ന്‍​പ​തം​ഗ ബെ​ഞ്ച് ഹ​ര്‍​ജി​ക​ളി​ല്‍ എ​ന്ന് മു​ത​ല്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്ന​തി​ലും ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ക്കു​ന്ന​തി​ലു​മ​ട​ക്കം തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മു​ണ്ട​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More

ഗ​ൺ​മാ​ൻ ഡ്രൈ​വ​ർ​ക്കൊ​പ്പം മു​ന്നി​ലി​രു​ന്നു, മ​ന്ത്രി പി​ന്നി​ലും: ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്താ​ന്‍ വൈ​കി; ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്താ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ട​ങ്ങി. വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ക്ഷേ​ത്ര സ​മീ​പ​മാ​യി​രു​ന്നു വാ​ഹ​നം പാ​ർ​ക്ക് ചെ​യ്‌​തി​രു​ന്ന​ത്. ശി​വ​രാ​ത്രി മ​ഹാ​പ​രി​ക്ര​മ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് വേ​ഗ​ത്തി​ൽ മ​ട​ങ്ങാ​ൻ നി​ന്ന സു​രേ​ഷ് ഗോ​പി​യ്ക്ക​രി​കി​ലേ​ക്ക് വി​ചാ​രി​ച്ച സ​മ​യ​ത്ത് ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് അ​തി​ൽ ക​യ​റി രാ​മ​നി​ല​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. മ​ന്ത്രി ഓ​ട്ടോ​യി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഗ​ൺ​മാ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കൊ​പ്പം വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലി​രു​ന്നു. മ​റ്റൊ​രു ബി​ജെ​പി നേ​താ​വും സു​രേ​ഷ് ഗോ​പി​യ്ക്കൊ​പ്പം ഓ​ട്ടോ​യി​ൽ ക​യ​റി. ഓ​ട്ടോ പു​റ​പ്പെ​ട്ട് ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ത​ന്നെ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​വി​ടെ​യെ​ത്തി. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച; ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ഷ​ണം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യം നേ​ടി​യ താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ൾ​പ്പ​ടെ​യു​ള്ള 13 രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണ​മു​ണ്ട്. മോ​ദി​ക്ക് ക്ഷ​ണം ല​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മ​ക്രോ​ണി​ന്‍റെ സ​ന്ദ​ർ​ശ​നം മൂ​ലം ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​ക​ര​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റോ ഉ​പ​രാ​ഷ​ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്ണ​നോ ച​ട​ങ്ങി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചേ​ക്കും. അ​തേ​സ​മ​യം ഷെ​യ്ഖ് ഹ​സീ​ന​യെ സം​ര​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​യോ​ട് എ​ങ്ങ​നെ​യാ​യി​രി​ക്കും താ​രി​ഖ് റ​ഹ്‌​മാ​ൻ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടെ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Read More

സംസ്ഥാനത്ത് അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ തോത് ഉയരുന്നു; രണ്ടിടങ്ങളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ത്തി​ന്‍റെ (യു​വി) തോ​ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന യു​വി ഇ​ൻ​ഡ​ക്സ് (എ​ട്ട്) രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ ‘ഓ​റ​ഞ്ച് അ​ല​ർ​ട്ട്’ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി​യി​ൽ യു​വി ഇ​ൻ​ഡ​ക്സ് ഏ​ഴ് രേ​ഖ​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ ഫെ​ബ്രു​വ​രി 12 മു​ത​ല്‍ മേ​യ് 20 വ​രെ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ലേ​ബ​ര്‍ ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. പ​ക​ല്‍ സ​മ​യം വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്ന് വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ട്ട് മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി. ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രാ​വി​ല​ത്തെ ഷി​ഫ്റ്റ് ഉ​ച്ച​യ്ക്ക് 12ന്…

Read More

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നു മു​ര​ളീ​ധ​ര​ൻ; ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കാ​ൻ ബി​ജെ​പി; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ വി.​കെ.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​മു​ര​ളീ​ധ​ര​ന്‍ ത​ന്‍റെ പ​ഴ​യ ത​ട്ട​ക​മാ​യ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ മ​ത്സ​രി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത കെ. ​മു​ര​ളീ​ധ​ര​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ചു. നേ​ര​ത്തെ പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലും മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​തെ പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും മ​ത്സ​ര​ത്തി​നി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തി​യ വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​ധാ​ന പേ​ര് മു​ര​ളീ​ധ​ര​ന്‍റേ​താ​യി​രു​ന്നു. മു​ര​ളി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രു​ന്നു. അ​ന്ന് വ​ള​ര്‍​ത്താ​നാ​ണോ നി​ഗ്ര​ഹി​ക്കാ​നാ​ണോ​യെ​ന്നാ​യി​രു​ന്നു മുരളീ ധരന്‍റെ പ്ര​തി​ക​ര​ണം. 2011, 2016 ലും ​വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മു​ര​ളി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാം​ഗ​മാ​യി​രി​ക്കെ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ടെ​ക്ക് പോ​കു​ക​യും ലോ​ക്‌​സ​ഭ​യി​ല്‍ വി​ജ​യം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത വി.​കെ. പ്ര​ശാ​ന്ത് വി​ജ​യം നേ​ടി. ലോ​ക്‌​സ​ഭാം​ഗം ആ​യി​രി​ക്കെ…

Read More

വേ​ഗ​ത്തി​ൽ പാ​യാ​ൻ കു​റ​ച്ച് പ​ണം വേ​ണം സാ​ർ… അ​തി​വേ​ഗ റെ​യി​ൽ​വേ അ​നു​മ​തി​ക്കാ​യി മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​തി​വേ​ഗ ട്രെ​യി​ന്‍ പ​ദ്ധ​തി (ആ​ര്‍​ആ​ര്‍​ടി)​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി.ആ​ദ്യ​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ചു. ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് പു​തി​യ അ​തി​വേ​ഗ ട്രെ​യി​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ.​ശ്രീ​ധ​ര​ന്‍ പു​തി​യ അ​തി​വേ​ഗ ട്രെ​യി​ന്‍ പ​ദ്ധ​തി​യു​ടെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​തി​ന് ബ​ദ​ലാ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്രീ​ധ​ര​ന്‍റെ പ​ദ്ധ​തി​യെ ത​ള്ളി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ആ​ര്‍​ടി പ​ദ്ധ​തി അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നാ​ണ് ഇ.​ശ്രീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ല്‍ മു​ഖ്യ​മ​ന്ത്രി ശ്രീ​ധ​ര​നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Read More