ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഇ​ന്നു കോ​ട​തി​യി​ൽ; രേ​ഖ​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നൽകുന്നെന്ന ഹർജിയുമായി ദിലീപും കോടതിയിൽ

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എ​ട്ടാം പ്ര​തി ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഇ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ദി​ലീ​പ് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നും ശ്ര​മി​ച്ച​താ​യി കാ​ണി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് മു​ദ്ര​വ​ച്ച ക​വ​റി​ല്‍ തെ​ളി​വു​ക​ള്‍ കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ന്ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ ദി​ലീ​പി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ജി​ന്‍​സ​ണ്‍, വി​പി​ന്‍​ലാ​ല്‍ എ​ന്നീ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് പീ​ച്ചി പോ​ലീ​സും ബേ​ക്ക​ല്‍ പൊ​ലീ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ ചൂ​ണ്ടി​കാ​ട്ടി ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ആ ​ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ദി​ലീ​പ് ജാ​മ്യം വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​ന്‍റെ നി​ര​വ​ധി തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്നു. രേ​ഖ​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ ഹ​ര്‍​ജി​യും ഇ​ന്ന്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന…

Read More

കൊ​ല​ക്കേ​സ് പ്ര​തി​യെ ഒ​ളി​പ്പി​ച്ച അ​ധ്യാ​പി​ക ന​ട​പ​ടി​ക്ക് മുമ്പേ രാ​ജി​വ​ച്ചു;എംവി ജയരാജനും കാരായി രാജനുമെതിരേ പരാതിയുമായി രേഷ്മ

ക​​​ണ്ണൂ​​​ർ: സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പു​​​ന്നോ​​​ൽ ഹ​​​രി​​​ദാ​​​സ​​​ൻ വ​​​ധ​​​ക്കേ​​​സ് പ്ര​​​തി​​​യാ​​​യ നി​​​ജി​​​ൽ​​​ദാ​​​സി​​​നെ ത​​​ന്‍റെ വീ​​​ട്ടി​​​ൽ ഒ​​​ളി​​​വി​​​ൽ താ​​​മ​​​സി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ധ്യാ​​​പി​​​ക രാ​​​ജി​​​വ​​​ച്ചു. ത​​​ല​​​ശേ​​​രി അ​​​മൃ​​​ത വി​​​ദ്യാ​​​ല​​​യ​​ത്തി​​ലെ അ​​ധ്യാ​​പി​​ക രേ​​​ഷ്മ​​യാ​​ണു ജോ​​ലി രാ​​​ജി​​​വ​​​ച്ച​​​ത്. രേ​​​ഷ്മ​​​യു​​​ടെ അ​​​റ​​​സ്റ്റ് സ്കൂ​​​ളി​​​ന് അ​​​വ​​​മ​​​തി​​​പ്പ് ഉ​​​ണ്ടാ​​​ക്കി​​​യെ​​ന്നു സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ക​​​ണ്ടെ​​​ത്തു​​​ക​​​യും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കെ​​​യാ​​​ണ് രേ​​​ഷ്മ രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്. ത​​​നി​​​ക്കെ​​​തി​​​രേ അ​​​ശ്ലീ​​​ല പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യ​​​തി​​​ന് സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​നെ​​​തി​​​രേ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​നു കാ​​​രാ​​​യി രാ​​​ജ​​​നെ​​​തി​​​രേ​​​യും രേ​​​ഷ്മ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി യുവാവ് ! പ്രതിയെ ‘ഹണിട്രാപ്പില്‍’ പെടുത്തി കുടുക്കി പോലീസ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പോലീസ്. പ്രയാഗ് രാജ് ജില്ലയില്‍നിന്ന് ഒരുമാസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഗുര്‍പുര്‍ സ്വദേശിയായ സുര്‍ജീത്തിനെ പിടികൂടുകയും ചെയ്തു. മാര്‍ച്ച് 17-നാണ് പെണ്‍കുട്ടിയെ സുര്‍ജീത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ പ്രതിയായ യുവാവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് കനത്ത വെല്ലുവിളിയായി. കൈവശമുണ്ടായിരുന്ന ഒരു നമ്പറും യുവാവ് ഉപയോഗിക്കുന്നില്ലെന്നും പോലീസിന് മനസിലായി. ഇതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായതോടെ യുവാവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് സദാസമയവും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഫേസ്ബുക്കില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോ യുവാവ് അപ്‌ലോഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സാമൂഹികമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം…

Read More

ബിഹാറിൽ ഭരണം പോകരുത് ! നിതീഷിനെ പിണക്കില്ല, ‘ഇഫ്താർ’ രാഷ്‌‌ട്രീയം ഏറ്റു; ബി​ജെ​പി ശ്രമം തു​ട​ങ്ങി

നിയാസ് മുസ്തഫ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ പി​ണ​ക്കാ​തെ മു​ന്നോ​ട്ടു നീ​ങ്ങാൻ ബി​ജെ​പി ശ്രമം തു​ട​ങ്ങിയ തായി റിപ്പോർട്ട്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നി​തീ​ഷ് കു​മാ​റി​നെ മാ​റ്റ​ണ​മെ​ന്ന് അ​ടു​ത്തി​ടെ ചി​ല ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ബി​ഹാ​റി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി ആ​യി​ട്ടും സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​നെ​യാ​ണ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ത​നി​ക്കെ​തി​രേ ബി​ജെ​പി​ക്കു​ള്ളി​ൽ​നി​ന്ന് സ്വ​രം ഉ​യ​ർ​ന്ന​തോ​ടെ നി​തീ​ഷ്കു​മാ​ർ ചി​ല നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ അ​ധി​കാ​രം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ഭ​യം ബി​ജെ​പി​യെ ബാ​ധി​ച്ചു. ഒരുക്കമല്ല മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റാ​ൻ നി​തീ​ഷ് കു​മാ​ർ ഒ​രു​ക്ക​മ​ല്ല. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ആ​ർ​ജെ​ഡി​യു​മാ​യി നി​തീ​ഷ് ഇ​പ്പോ​ൾ അ​ടു​ക്കു​ന്ന​താ​ണ് ബി​ജെ​പി​യെ മാ​റി ചി​ന്തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​തീ​ഷ് കു​മാ​ർ സ​ഖ്യം അ​വ​സാ​നി​പ്പി​ച്ചാ​ൽ ബി​ജെ​പി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ക​യും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കേ​ണ്ടി​യും വ​രും. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ൻ നി​തീ​ഷ് കു​മാ​റി​നെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി​ട്ട് ബി​ജെ​പി പ​രി​ഗ​ണി​ച്ചി​രു​ന്നു​വ​ത്രേ.…

Read More

ഷോ​ട്ട്പു​ട്ട് ഉ​യ​ർ​ത്തി, പ​ഞ്ച പി​ടി​ച്ച് ക​ളക്ടര്‍ ജ​യ​ശ്രീ! കാ​ണി​ക​ളു​ടെ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ൾ ക​ള​ക്‌ട​ർ വീ​ണ്ടും പ​ഴ​യ അ​ത്‌ലറ്റാ​യി

കോ​ട്ട​യം: കോ​ള​ജ് പ​ഠ​ന കാ​ല​ത്ത് യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ 400 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്്ട​ർ ഡോ.​പി.​കെ ജ​യ​ശ്രീ നാ​ലു കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഷോ​ട്ട്പു​ട്ട് ഉ​യ​ർ​ത്തി നോ​ക്കി​യ​ത്. കാ​ണി​ക​ളു​ടെ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ൾ ക​ള​ക്‌ട​ർ വീ​ണ്ടും പ​ഴ​യ അ​ത്‌ലറ്റാ​യി. ഷോ​ർ​ട്ട് പു​ട്ട് വീ​ശി​യെ​റി​ഞ്ഞു. പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റ​വ​ന്യൂ വ​കു​പ്പ് കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു കളക​്ട​ർ. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു മു​ന്നി​ൽ എ​ഡി​എം ജി​നു പു​ന്നൂ​സു​മാ​യി പ​ഞ്ച​ഗു​സ്തി സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ത്താ​ണ് ക​ള​ക്ട​ർ മ​ട​ങ്ങി​യ​ത് അ​ത്‌ലറ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ ക​ള​ക്‌ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 100 മീ​റ്റ​ർ, 400 മീ​റ്റ​ർ, 1500 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​വും, 4×100 മീ​റ്റ​ർ റി​ലേ, പ​ഞ്ച​ഗു​സ്തി, ലോം​ഗ് ജം​പ്, ഷോ​ർ​ട്ട്പു​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 75 പേ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ മേ​യ് അ​വ​സാ​നം തൃ​ശൂ​രി​ൽ് ന​ട​ക്കു​ന്ന സം​സ്ഥാ​ന റ​വ​ന്യൂ വ​കു​പ്പ് കാ​യി​ക മേ​ള​യി​ൽ…

Read More

അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി നി​ല്‍​ക്ക​വേ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ മാ​റ്റം! ആ​ന്‍റി ക്ലൈ​മാ​ക്സ് പോ​ലെ നിരാശാജനകം; ഡ​ബ്ല്യു​സി​സി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ മാ​റ്റ​ത്തി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച് സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ​സി​സി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. അ​ന്വേ​ഷ​ണ​ത്തി​ലെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ സ്ഥാ​ന​ച​ല​ന​മെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി നി​ല്‍​ക്ക​വേ ഉ​ണ്ടാ​യ ഈ ​മാ​റ്റ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ഒ​ന്ന​ര മാ​സം കൂ​ടി നീ​ട്ടി​ന​ല്‍​ക​പ്പെ​ട്ട അ​വ​സ്ഥ​യി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ​ത്ത​ല​വ​നെ മാ​റ്റു​ന്ന​ത് ന​മ്മു​ടെ പോ​ലീ​സ് സി​നി​മ​ക​ളി​ലെ സ്ഥി​രം ആ​ന്‍റി ക്ലൈ​മാ​ക്സ് രം​ഗം പോ​ലെ നി​രാ​ശാ​ജ​ന​ക​മാ​ണ്. വ​ഴി​തെ​റ്റി​യെ​ന്നും നീ​തി അ​സാ​ധ്യ​മെ​ന്നും തോ​ന്നി​ച്ചി​ട​ത്തു​നി​ന്നു​മാ​ണ് പു​തി​യ വ​ഴി​ത്തി​രി​വു​ക​ള്‍ വ​ഴി തെ​ളി​വു​ക​ളു​ടെ ഒ​രു പ​ര​മ്പ​ര ത​ന്നെ പു​റ​ത്തെ​ത്തി​യ​ത്. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രു​ടെ ഓ​ഫീ​സ് ശ്ര​മി​ക്കു​ന്നു എ​ന്ന ഞ​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തി ശ​രി​യെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തും വി​ധ​മാ​യി​രു​ന്നു ഈ ​തെ​ളി​വു​ക​ള്‍. അ​ന്വേ​ഷ​ണം അ​ങ്ങോ​ട്ടേ​ക്കു…

Read More

മോ​ര്‍​ഫ് ചെ​യ്ത വീ​ഡി​യോ, ഫോ​ട്ടോ, അ​ശ്ലീ​ല ചു​വ​യു​ള്ള ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍..! വ​നി​താ നേ​താ​ക്ക​ളെ അ​പ​മാ​നി​ച്ച വ്യാ​പാ​രി ഒ​ളി​വി​ല്‍

കൊ​ച്ചി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​യും നേ​താ​ക്ക​ളെ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പാ​രി ഒ​ളി​വി​ല്‍. ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​രി​യാ​യ വ​ണ്ടാ​മ​റ്റം സ്വ​ദേ​ശി അ​ജിം​സ് മൊ​യ്തീ​നെ​തി​രേ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​യാ​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ നേ​ര​ത്തെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യി​ല്‍​നി​ന്ന് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്താ​ക്കി​യി​രു​ന്നു. വ​നി​താ നേ​താ​ക്ക​ള്‍​ക്കെ​തി​രേ അ​ശ്ലീ​ല ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ളും അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളും ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ബൈ​ദ നാ​സ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജ​ന​റ​ല്‍ ബോ​ഡി എ​ന്ന പേ​രി​ല്‍ നാ​ലു വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വ്യാ​പാ​രി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്ക് മോ​ര്‍​ഫ് ചെ​യ്ത വീ​ഡി​യോ, ഫോ​ട്ടോ, അ​ശ്ലീ​ല ചു​വ​യു​ള്ള ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ അ​യ​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

ആയിരം രൂപയക്ക് 12.5 സെന്‍റ് ! ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ വേ​റി​ട്ടൊ​രു വ​ഴി ക​ണ്ടെ​ത്തി ഹ​രി​ദാ​സ​ൻ​; കൂപ്പൺ ന​റു​ക്കെ​ടു​പ്പിലൂടെ

കൂ​ത്തു​പ​റ​മ്പ്: കോ​വി​ഡും നോ​ട്ട് നി​രോ​ധ​ന​വും തീ​ർ​ത്ത പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ സ്വ​ന്ത​മാ​യു​ള്ള 12 സെ​ന്‍റ് സ്ഥ​ലം വി​ൽ​ക്കാ​ൻ വേ​റി​ട്ടൊ​രു വ​ഴി ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് പി​ണ​റാ​യി പ​ന്ത​ക്ക​പ്പാ​റ​യി​ലെ അ​റ​ത്തി​ൽ ക​ണ്ടോ​ത്ത് വീ​ട്ടി​ൽ ഹ​രി​ദാ​സ​ൻ. 1000 രൂ​പ കൊ​ടു​ത്ത് എ​ടു​ക്കു​ന്ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​യാ​യാ​ൽ 12 സെ​ന്‍റ് സ്ഥ​ലം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം സ്ഥ​ലം വി​ൽ​ക്കാ​നു​ള്ള ശ്ര​മം മാ​ർ​ക്ക​റ്റ് വി​ല ല​ഭി​ക്കാ​തെ വി​ഫ​ല​മാ​യ​തോ​ടെ​യാ​ണ് ഹ​രി​ദാ​സ​നി​ൽ വേ​റി​ട്ടൊ​രു ചി​ന്ത രൂ​പ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന ഫ്ല​ക്സ് ബോ​ർ​ഡ് വീ​ടി​നു സ​മീ​പ​ത്ത് വി​ല്പ​ന​യ്ക്കാ​യി വ​ച്ച സ്ഥ​ല​ത്ത് ഇ​ദ്ദേ​ഹം കെ​ട്ടി​യി​ട്ടു​ണ്ട്. ഹ​രി​ദാ​സ​ൻ നേ​ര​ത്തെ തി​രൂ​രും ബം​ഗ​ളൂ​രു​വി​ലും ബി​സി​ന​സ് ചെ​യ്തി​രു​ന്നു. കോ​വി​ഡ് മൂ​ലം ബി​സി​ന​സ് പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ബാ​ങ്ക് വാ​യ്പ ഉ​ൾ​പ്പെ​ടെ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ​വ​രി​ക​യും ചെ​യ്ത​തോ​ടെ ക​ട​ബാ​ധ്യ​ത വ​ർ​ധി​ച്ചു. ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് സ്ഥ​ലം വി​ൽ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ഇ​തി​നാ​യി 3000 കൂ​പ്പ​ൺ പ്രി​ന്‍റ് ചെ​യ്യി​ച്ചു. 1000 രൂ​പ​യ്ക്കാ​ണ് കൂ​പ്പ​ൺ വി​ൽ​ക്കു​ന്ന​ത്.…

Read More

‘മീ​ന്‍’ പ​ണി ന​ല്‍​കു​ന്ന​ത് തു​ട​രു​ന്നു ! നെ​ടു​ങ്ക​ണ്ട​ത്ത് പ​ച്ച​മീ​ന്‍ ക​ഴി​ച്ച കു​ട്ടി​യ്ക്ക് വ​യ​റു​വേ​ദ​ന…

പ​ഴ​കി​യ മീ​ന്‍ മൂ​ലം ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടാ​വു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു.നെ​ടു​ങ്ക​ണ്ട​ത്തു പ​ച്ച​മീ​ന്‍ ക​ഴി​ച്ച പ​തി​നൊ​ന്നു​കാ​ര​നു വ​യ​റു​വേ​ദ​ന. കു​ട്ടി കെ.​പി. കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നു ക​ത്തു ന​ല്‍​കി. നാ​ലാം ത​വ​ണ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നു ക​ത്തു ന​ല്‍​കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് 22-ാം വാ​ര്‍​ഡി​ല്‍ പ​തി​നാ​ലു​കു​ട്ടി​യി​ല്‍ മാ​ട​ത്താ​നി​യി​ല്‍ വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്റെ മ​ക​നാ​ണ് നെ​ടു​ങ്ക​ണ്ടം സോ​ണി ഫി​ഷ​റീ​സി​ല്‍​നി​ന്നു വ്യാ​ഴാ​ഴ്ച വാ​ങ്ങി​യ ക​ട്ല മീ​ന്‍ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വ​യ​റു​വേ​ദ​ന​യു​ണ്ടാ​യ​ത്. കു​ട്ടി​യെ ആ​ദ്യം ഹോ​മി​യോ ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. മ​ത്സ്യം പ​ഴ​കി​യ​തോ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത​തോ അ​കാ​മെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ഗ​മ​നം. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് ന​ല്‍​കി​യ ക​ത്തി​ന്റെ പ​ക​ര്‍​പ്പ് ഡി.​എം.​ഒ​യ്ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. പു​ഷ്പ​ക്ക​ണ്ടം തെ​റ്റാ​ലി​ക്ക​ല്‍ ത്രേ​സ്യാ​മ്മ (60), പു​ഷ്പ​ക്ക​ണ്ടം ഇ​ല്ലി​മൂ​ട് വ​ല്യാ​റ​ച്ചി​റ​യി​ല്‍ പു​ഷ്പ​വ​ല്ലി (59)…

Read More

ആ ​ജ​യ​രാ​ജ​ന് പി​ന്നാ​ലെ, ഈ ​ജ​യ​രാ​ജ​നും! യു​ഡി​എ​ഫ് മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​പ്പ​ൽ; ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് വ​രാം;​ എം.​വി.​ജ​യ​രാ​ജ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ലീ​ഗി​നെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ന് പി​ന്നാ​ലെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​നും ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണി​ച്ചു. മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​പ്പ​ലാ​ണ് യു​ഡി​എ​ഫെ​ന്നും ഘ​ട​ക​ക്ഷി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ട​ണ​മെ​ങ്കി​ൽ ഇ​പ്പോ​ഴാ​ണ് അ​വ​സ​ര​മെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സാ​ണ് യു​ഡി​എ​ഫി​ലെ ക​ക്ഷി​ക​ളെ ക​ട​ലി​ൽ മു​ക്കു​ന്ന​ത്. ആ ​പാ​ർ​ട്ടി​ക​ൾ ത​ന്നെ ഇ​ക്കാ​ര്യം തി​രി​ച്ച​റി​യു​ന്നു​ണ്ട്. മു​ങ്ങി മ​രി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​ണ് വേ​ണ്ട​ത്. ലീ​ഗി​ലെ പ​ല നേ​താ​ക്ക​ളും സി​പി​എ​മ്മി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്നും എം.​വി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഇ.​പി. ജ​യ​രാ​ജ​ൻ ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​നെ​തി​രേ സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു വ​ന്നി​രു​ന്നു. തു​ട​ർ​ന്ന്, എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ലും ഇ.​പി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നു. ലീ​ഗി​നെ ക്ഷ​ണി​ച്ചെ​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളെ ക്ഷ​ണി​ച്ച് എം.​വി. ജ​യ​രാ​ജ​ൻ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.

Read More