സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയത ഏറ്റവും അപകടകരമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയത ഉണ്ടാക്കുന്നത്. ഇത് രണ്ടു ഭീകരതയും ജനങ്ങൾക്ക് ഭീഷണിയാണെന്നും മന്ത്രി ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ സംഘട്ടനങ്ങളിലൂടെ സംഘടനകൾ വളർത്താൻ നോക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ശത്രുതയാണ് പറയുന്നതെങ്കിലും പരസ്പരം ശക്തിപ്പെടുത്തുന്നതിനായാണ് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവ നടത്തുന്നത്. സർക്കാർ മാത്രം വിചാരിച്ചാൽ ഇത് അടിച്ചമർത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
രാജ്യത്തെ വിട്ടുനൽകില്ല, അവസാനം വരെ പോരാടും; പേടിയില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി
കീവ്: രാജ്യത്തെ വിട്ടുനൽകാൻ തയാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ് മേഖലയിൽ മോസ്കോ സൈന്യത്തിനെതിരെ പോരാടാൻ തയാറാണെന്നും സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി. ഡോൺബാസ് മേഖല നൽകിയാൽ കീവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യൻ നേതൃത്വത്തെയും സൈന്യത്തെയും താൻ വിശ്വസിക്കുന്നില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനിൽപ്പ് തുടരുമെന്നും കീവിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങൾക്കൊപ്പമായിരിക്കും എന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലെൻസ്കി ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുക്രെയ്നിലെ ജന ജീവനെ പുടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിച്ചേക്കും. പേടിയില്ല മറിച്ച് തയാറെടുപ്പുകളാണ് വേണ്ടതെന്നും സെലെൻസ്കി വ്യക്തമാക്കി.
Read Moreസുധാകരൻ കോൺഗ്രസിനെ നശിപ്പിക്കും;സുധാകരന്റെ സാമ്പത്തികത്തെക്കുറിച്ച് അന്വേഷിക്കണം; ആഞ്ഞടിച്ച് കെ.വി. തോമസ്
കൊച്ചി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. കോൺഗ്രസിനെ നശിപ്പിക്കാനാണ് സുധാകരന്റെ നീക്കമെന്ന് തോമസ് വിമർശിച്ചു.ഖദർ ഇട്ടാൽ മാത്രം കോൺഗ്രസ് ആകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് ദേശീയ നേതൃത്വം ആലോചിക്കണം. സുധാകരന്റെ സാമ്പത്തികത്തെക്കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കെപിസിസി നേതൃത്വത്തിൽ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്തതിനു ശേഷം തന്റെ നിലപാട് അറിയിക്കാമെന്നും തോമസ് പറഞ്ഞു.
Read Moreപെണ്‍കുട്ടി വിവാഹാഭ്യാര്‍ഥന നിരസിച്ചു ! കുടുംബത്തിലെ നാലുപേരെ വീട്ടില്‍ കയറിവെട്ടി യുവാവ്; ചൂലന്നൂരില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം…
വിവാഹാഭ്യാര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചൂലന്നൂരിലാണ് സംഭവം. കിഴക്കുമുറി കൊഴുക്കുള്ളിപടി മണി (56), ഭാര്യ സുശീല (52), മകന് ഇന്ദ്രജിത്ത് (20), മകള്‍ രേഷ്മ (22) എന്നിവര്‍ക്കാണു വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിനു താഴെ സാരമായി പരുക്കേറ്റ മണിയുടെ നില ഗുരുതരമായി തുടരുന്നു. മറ്റു മൂന്നു പേര് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. പ്രതി പല്ലാവൂര്‍ മാന്തോണി പറമ്പില്‍ മുകേഷ് (35) ഒളിവിലാണ്. വിഷുദിവസം പുലര്‍ച്ചെ രണ്ടിനാണു സംഭവം. വിവാഹാഭ്യര്‍ഥന കുടുംബം നിഷേധിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ജനല്‍ വഴി അടുക്കള ഭാഗത്തേക്ക് ഒഴിക്കുകയും തുടര്‍ന്നു വീടിനു തീ വയ്ക്കുകയും…
Read More‘പെന്ഷന്’ അടിച്ചുമാറ്റാന്‍ 72 വയസുള്ള അമ്മയെ പത്തുവര്‍ഷം വീട്ടില്‍ പൂട്ടിയിട്ടു ! പോലീസ് ഇന്‍സ്പെക്ടര്‍ക്കും ഇളയ സഹോദരനുമെതിരേ കേസ്…
ഇപ്പോള്‍ 72 വയസുള്ള സ്ത്രീയെ കഴിഞ്ഞ പത്തുവര്‍ഷക്കാലം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ മക്കള്‍ക്കെതിരേ കേസ്. തഞ്ചാവൂരാണ് സംഭവം. അമ്മയെ ഉപേക്ഷിച്ചതിനാണ് പോലീസ് ഇന്‍സ്പെക്ടര്‍ക്കും ഇളയ സഹോദരനുമെതിരെ നടപടി സ്വീകരിച്ചത്. 72 വയസ്സുള്ള ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസമാണ് വീട്ടില്‍ നിന്ന് രക്ഷിച്ചത്. സാമൂഹ്യക്ഷേമ വകുപ്പിന് അജ്ഞാതന്‍ നല്കിയ രഹസ്യവിവരമാണ് 72കാരിയുടെ മോചനത്തിന് വഴിത്തിരിവായത്. ചെന്നൈയില്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഷണ്മുഖസുന്ദരം, ദൂര്‍ദര്‍ശനില്‍ ജോലി ചെയ്യുന്ന വെങ്കടേശന് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് ഷണ്മുഖസുന്ദരത്തിന്റെ ആരോപണം. അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെന്ഷന് ഉപയോഗിക്കുന്നത് വെങ്കടേശന് ആണ്. അതിനാല്‍ അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശന് ആണെന്നും ഷണ്മുഖസുന്ദരം ആരോപിക്കുന്നു. വീട്ടില്‍ നഗ്നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്. നിലവില്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് 72കാരി. അമ്മയെ ഒറ്റയ്ക്കാക്കി…
Read Moreപഞ്ചാബിലെ എല്ലാ വീട്ടിലും 300 യൂണിറ്റ് വൈദ്യുതി സൗജന്യം; വാക്കു പാലിച്ച് ആംആദ്മി പാർട്ടി
ലുധിയാന: പഞ്ചാബിലും ആം ആ്ദമി പാർട്ടിയുടെ നിർണായക തീരുമാനം. ജൂലൈ ഒന്നു മുതൽ എല്ലാ വീട്ടിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയിരിക്കുന്നത്. ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നിർണായക തീരുമാനം. എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി വോട്ടർമാർക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഡൽഹിയിൽ എഎപി സർക്കാർ പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നുണ്ട്.
Read Moreസുരേഷ്ഗോപിക്കെതിരെ ഇടത്തുനിന്നും വലത്തുനിന്നും ആക്രമണം; കൈനീട്ട വിവാദത്തിൽ പ്രതിരോധത്തിനു ബിജെപി
സ്വന്തം ലേഖകൻതൃശൂർ: കൈനീട്ട വിവാദത്തിൽപെട്ട് ബിജെപിയും സുരേഷ്ഗോപിയും. എന്തായാലും, ഇടത്തുനിന്നും വലത്തുനിന്നുമുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ രണ്ടും കല്പിച്ച് ബിജെപിയും കളത്തിലിറങ്ങി. രണ്ടു മുന്നണികളും കൈനീട്ടം കൊടുക്കൽ വിവാദമാക്കിയതോടെ കൈനീട്ടം കൊടുക്കൽ കൂടുതൽ വ്യാപകമാക്കാനാണ് ബിജെപിയുടെ തീരുമാനം. വിവാദമായ പശ്ചാത്തലത്തിലും കൈനീട്ടം കൊടുക്കൽ നിർത്തില്ലെന്നും നേതാക്കൾ പറഞ്ഞു. മേൽശാന്തി പൊതുജനങ്ങളിൽനിന്നും പണം സ്വീകരിച്ച് വിഷുക്കൈനീട്ടം നൽകാൻ പാടില്ല എന്ന നോട്ടീസ് നൽകിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടിയിൽ പതിഷേധിച്ച് ബിജെപി വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് പ്രതിഷേധ വിഷുക്കൈനീട്ട പരിപാടി സംഘടിപ്പിച്ചു. സുരേഷ്ഗോപി കൈനീട്ടം വാ ഹനത്തിലിരുന്നു കൊടുത്തതും വാങ്ങിയവർ അദ്ദേഹത്തിന്റെ കാൽതൊട്ടു വണങ്ങിയതും വിവാദ മായിരുന്നു. എന്നാൽ, കൈനീട്ടം നല്കിയപ്പോൾ പ്രായം കുറഞ്ഞവരാണ് കാലിൽ തൊട്ടതെന്നും മുതിർന്നവരോടു കാൽ തൊട്ടു വന്ദിക്കരുതെന്നു സുരേഷ്ഗോപി പറയാറുണ്ടെന്നും നേതാക്കൾ പറഞ്ഞു. പ്രാർത്ഥനകളും അനുഗ്രഹങ്ങളും മനസിൽ മതിയെന്നാണ് സുരേഷ്ഗോപി പറയാറുള്ളത്. മുതിർന്നവരുടെ കാൽ…
Read Moreസുബൈർ വധം; രണ്ടാമത്തെ കാർ വാടകയ്ക്ക് എടുത്തുകൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; കാർ ഉടമ അലിയാർ പറയുന്നതിങ്ങനെ…
പാലക്കാട്: പാലക്കാട്ട് എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമികള്‍ ഉപേക്ഷിച്ച രണ്ടാമത്തെ കാര്‍ കൃപേഷ് എന്നയാളിന്റേതാണെന്ന് പോലീസ് കണ്ടെത്തി. കാര്‍ തന്റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് അലിയാര് എന്നയാളാണെന്നും വാടകയ്ക്ക് നല്കുന്ന കാറാണിതെന്നും കൃപേഷ് പറഞ്ഞു. എന്നാല്‍ രമേശ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ വാടകയ്ക്കെടുത്തതെന്ന് അലിയാര് അറിയിച്ചു. ക്ഷേത്ര ദര്‍ശനത്തിന് പോകാനെന്ന് പറഞ്ഞാണ് കാര്‍ വാങ്ങിയതെന്നും സംഭവത്തിന് ശേഷം രമേശിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അലിയാര് കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാറും ആക്രമികൾ ഉപയോഗിച്ചിരുന്നു. സംഭവത്തിന് ശേഷം ഉപേക്ഷിച്ച കാർ പോലീസ് കസ്റ്റഡിയിലാണ്.
Read Moreരാജ്യം വീണ്ടും ആശങ്കയിലേക്ക്? ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കിയേക്കും
ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 366 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച 325 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ബുധനാഴ്ച ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിട്ടി യോഗം ചേരും.
Read Moreകാവ്യയെ ചോദ്യംചെയ്തില്ല! സ്ത്രീ എന്ന പരിഗണന നൽകേണ്ടതില്ലെന്ന് നിയമോപദേശം; അനൂപിനെയും സുരാജിനെയും പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. വീട്ടിലെത്തി ചോദ്യംചെയ്യണമെന്ന കാവ്യയുടെ ആവശ്യം ആദ്യഘട്ടത്തില്‍ നിഷേധിച്ച ക്രൈംബ്രാഞ്ച്, ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിനുശേഷം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന നിലപാടിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെയും ചോദ്യംചെയ്യല്‍ ഉണ്ടായില്ല. ചോദ്യംചെയ്യൽ അടുത്തയാഴ്ചയിലേക്കു മാറ്റിയേക്കുമെന്നാണു സൂചന. കേസില്‍ സാക്ഷിയെന്ന നിലയിലാണു കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. പകരം കേസില്‍ പ്രതിയായേക്കുമെന്നു സംശയിക്കുന്നവര്‍ക്കുള്ള നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ സ്ത്രീ എന്ന പരിഗണന നൽകേണ്ടതില്ലെന്നാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. ആലുവയിലെ വീട്ടില്‍ നടന്ന വധഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ കാവ്യയോടു ചോദിച്ചറിയേണ്ടതുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലംതന്നെ ചോദ്യംചെയ്യലിനു തെരഞ്ഞെടുക്കുന്നത് ഉചിതമാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വീഡിയോ ദൃശ്യങ്ങള്‍ പ്രൊജക്ടറിലൂടെ കാണിച്ചും ശബ്ദരേഖകള്‍ കേള്പ്പിച്ചുമുള്ള ചോദ്യംചെയ്യലാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള സാഹചര്യം വീട്ടിലില്ലെന്നും അത്തരമൊരു സ്ഥലത്തേക്കു കാവ്യ…
Read More