കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ചലച്ചിത്രതാരം ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.
Read MoreCategory: Loud Speaker
പിണറായി വിജയൻ ഭരണം തുടർന്നാൽ പാവപ്പെട്ടവർ പട്ടിണിമൂലം മരിക്കും; താത്വികാചാര്യന്റെ ‘പാവപ്പെട്ട’യെ പരിഹസിച്ച് ഷിബു ബേബി ജോൺ
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തുടർ ഭരണം ലഭിച്ചാൽ മലയാളത്തിൽ “പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയിലാണ് പരിഹാസം. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷിബു ബേബി ജോൺ എം.വി.ഗോവിന്ദനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുമ്പോൾ താൻ അദ്ദേഹത്തിനൊപ്പമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി കുറിച്ചു. അഞ്ച് വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ലെന്നും, എല്ലാവരും പട്ടിണി കാരണം മരണപ്പെടുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താത്വികാചാര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫിന് ഭരണം കിട്ടിയാൽ “പാവപ്പെട്ട’ എന്ന പ്രയോഗം അവസാനിക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസ്താവന. ജനങ്ങളെ…
Read Moreസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ വർധിപ്പിച്ചു; ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും. ഡിഎ കുടിശികപൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.ൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
Read Moreശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കാലപ്പഴക്കം തെളിയിക്കാൻ കട്ടിളപ്പാളികളും ദ്വാരപാലകശില്പങ്ങളും വീണ്ടും പരിശോധിക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കട്ടിളപ്പാളികളും ദ്വാരപാലകശില്‍പ്പങ്ങളും വീണ്ടും പരിശോധിക്കും. പാളികളുടെ കാലപ്പഴക്കം തെളിയിക്കാന്‍ എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് വിഎസ്എസ് സിയില്‍ നടത്തിയ രണ്ടാമത്തെ പരിശോധന ഫലത്തിലും വ്യക്തതക്കുറവ് വന്നതിനാലാണ് വീണ്ടും പരിശോധനയ്ക്ക് എസ്ഐടി തയാറാകുന്നത്.സംസ്ഥാനത്തിന് പുറത്തുള്ള ഫോറന്‍സിക് ലാബിന്റെ സഹായം തേടാനാണ് എസ്ഐടിയുടെ തീരുമാനം. ഇക്കാര്യം ഹൈക്കോടതിയില്‍ ഇന്ന് രേഖാമൂലം അറിയിക്കും. കട്ടിളപ്പാളികളില്‍ നിന്നും ദ്വാരപാലകശില്‍പ്പത്തില്‍ നിന്നും എത്ര അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നും പാളികളുടെ കാലപ്പഴക്കം സംബന്ധിച്ചും വിഎസ്എസ് സിയില്‍ രണ്ട് പ്രാവശ്യം നടത്തിയ പരിശോധന റിപ്പോര്‍ട്ടിലും വ്യക്തതയില്ലാത്തതാണ് എസ്ഐടിയെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. കട്ടിളപ്പാളികള്‍ പ്രതികള്‍ മറിച്ച് വില്‍പ്പന നടത്തിയൊ എന്ന കാര്യത്തിലും തൊണ്ടി മുതല്‍ കണ്ടെത്തുന്നതിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇക്കാരണത്താല്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കാന് സാധിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. ഇടക്കാല കുറ്റപത്രം നല്കി പ്രതികള്‍ ജയില്‍ മോചിതരാകുന്നത് തടയണമെന്ന് കോടതി നേരത്തെ…
Read Moreഅതിരമ്പുഴ ജെയ്നമ്മ കൊലക്കേസ്: പ്രതി സെബാസ്റ്റ്യനു കുരുക്കു മുറുകും; ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവ്
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലക്കേസില്‍ കോട്ടയം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനാണ് ജെയ്നമ്മയെ കൊലപ്പെടുത്തിയത്. ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നിന്നു കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ പരിശോധനാഫലവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കണ്ടെത്തിയ അസ്ഥികള്‍ കാണാതായ ജെയ്നമ്മയുടെ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനാഫലവും പുറത്തുവന്നു. ജയ്നമ്മയുടെ സഹോദരന്റെ ശാസ്ത്രീയ പരിശോധനാഫലവും പോസ്റ്റീവാണ്. ഇതോടെയാണ് തിരോധനക്കേസ് മരവിപ്പിച്ചു സെബാസ്റ്റിയനെ പ്രതിയാക്കി കോട്ടയം ക്രൈം ബ്രാഞ്ച് കൊലക്കുറ്റം ചുമത്തു ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതിയായ സെബാസ്റ്റ്യന്‍ മറ്റൊരു കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 2024 ഡിസംബര്‍ 23ന് ആണ് ജെയ്നമ്മയെ അതിരമ്പുഴയിലെ വീട്ടില്‍ നിന്നും കാണാതാകുന്നത്. ധ്യാനത്തിനു പോകുകയാണെന്ന് പറഞ്ഞാണു ജയ്നമ്മ വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ജയ്നമ്മയെക്കുറിച്ചു വിവരം ലഭിക്കാതെ വന്നതോടെ സഹോദരന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കാണാതായ ജെയ്നമ്മയുടെ മൊബൈല്‍…
Read Moreഎല്‍ഡിഎഫിന് ഒന്നും മറയ്ക്കാനില്ല; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളകേസ് അട്ടിമറിക്കുമെന്ന് ജോസ് കെ. മാണി എംപി
കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളകേസ് അട്ടിമറിക്കുമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.അന്വേഷണം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവര്ക്കും മനസിലാകുന്നുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ വികസനമുന്നേറ്റ മധ്യമേഖലാ ജാഥയോടനുബന്ധിച്ച് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടക്കുകയാണ്. എല്‍ഡിഎഫിന് ഒന്നും മറയ്ക്കാനില്ല. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടായില്‍ നിന്നവരെല്ലാംകുറ്റക്കാരാണെന്ന് പറയാനാവില്ല.ആന്റോ ആന്റണിക്കെതിരായ ആരോപണവും പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തറവാട് ഇപ്പോള്‍ പി.ജെ. ജോസഫിന്റെയല്ല. എറണാകുളത്ത് കുമാരനാശാന് നഗറിലുള്ള ഒരാളുടെ പേരിലാണ് തറവാട്. അവര്‍ക്ക് കൂടുതല്‍ സംശയമുണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. ജോസഫ് ഗ്രൂപ്പ് വരുന്നില്ലെങ്കില്‍ ക്ഷണം പിന്‍വലിക്കുന്നെന്നും ജോസ് കെ. മാണി പറഞ്ഞു. കേന്ദ്രബജറ്റില്‍ കേരളത്തെപ്പറ്റി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന തരത്തില്‍ വിദേശ നയം…
Read Moreവാ മോനേ ഇന്നാ മിഠായി: വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ മിഠായി കാണിച്ച് കൂട്ടിക്കൊണ്ടുപോയി; ലൈംഗികമായി പീഡിപ്പിച്ച 12 വയസുകാരൻ അറസ്റ്റിൽ
ലക്നോ: വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ മിഠായി കാണിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. സംഭവത്തിൽ 12 വയസുകാരൻ അറസ്റ്റിൽ. ഉത്തര്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. 12 വയസുകാരനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതായി പോലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്ക് ശേഷം കുട്ടിയെ കറക്ഷന് ഹോമിലേക്ക് അയച്ചു. അതിക്രമത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പോലീസ് വ്യക്തമാക്കി.
Read Moreഹോട്ടലിൽ മുറിയിലെ ഫോൺ കേടായപ്പോൾ നന്നാക്കാൻ ആളെ വിളിച്ചു: ജീവനക്കാരൻ എത്തിയപ്പോൾ ആഹാ സിനിമാ നടി! എന്നാലൊരു സെൽഫി ആകട്ടെ; പിന്നാലെ കയറിപ്പിടിച്ചു; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Read Moreപരിശീലനത്തിനിടെ വിമാനം കുത്തനെ വീണു: രണ്ടുപേർക്ക് പരിക്ക്
ബംഗളൂരു: പരിശീലനത്തിനിടെ സ്വകാര്യവിമാനം തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റനെയും ട്രെയിനി പൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നുവീണത്. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നാണ് സൂചന. നിയന്ത്രണംവിട്ട വിമാനം കൃഷിയിടത്തിലേക്ക് കുത്തനെ വീഴുകയായിരുന്നു. നിലത്തേക്ക് പതിച്ച വിമാനം തലകീഴായി മറിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
Read More‘വീണ് കിടക്കുന്നത് കണ്ടിട്ടും ആരും രക്ഷിക്കാൻ എത്തിയില്ല, കാണാനില്ലെന്ന് കാണിച്ച് പോലീസിൽ വിവരം അറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ല’: ഡല്‍ഹിയില്‍ ജല അഥോറിറ്റിയുടെ കുഴിയില്‍ വീണ് യുവാവ് മരിച്ചതില്‍ ഗുരുതര ആരോപണം
ന്യൂഡൽഹി: ജല അഥോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കമൽ കുഴിയിൽ വീണ് കിടന്നത് ധാരാളം ആളുകൾ കണ്ടെന്നും എന്നാൽ രക്ഷിക്കാനായി ആരും മുന്നോട്ട് വന്നില്ലെന്നുമുള്ളവിവരമാണ് പുറത്ത് വരുന്നത്. കമൽ വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ പരാതി പറഞ്ഞിട്ടും പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും വീട്ടുകാർ ആരോപിച്ചു. മനുഷ്യത്വമില്ലായ്മയുടെയും ഗുരുതര അനാസ്ഥയുടെയും ഇരയായാണ് കമൽ മരിച്ചത് എന്ന ആക്ഷേപം ശക്തമാണ്. ഫെബ്രുവരി ആറിന് പുലർച്ചെയാണ് ബാങ്ക് ജീവനക്കാരനായ കമൽ ജല അഥോറിറ്റി കുഴിച്ച കുഴിയിൽ വീഴുന്നത്. പിന്നാലെ വന്ന ഒരാൾ യുവാവ് വീണുകിടക്കുന്നത് കാണുകയും അടുത്തുള്ള സെക്യൂരിറ്റിയോട് പറയുകയും ചെയ്തു. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരൻ യോഗേഷ് എന്ന തൊഴിലാളിയെ വിവരമറിയിച്ചു. യോഗേഷ് വന്നുനോക്കിയപ്പോൾ കുഴിയിൽ വീണുകിടക്കുന്ന കമലിനെ കണ്ടു. എന്നാൽ അയാൾ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ കരാറുകാരനായ രാജേഷ് പ്രജാപതിയോട്…
Read More