കൊച്ചി: ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്നും 1016.24 കോടി രൂപ വായ്പ എടുക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്കി. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏര്‍പ്പെടുന്നതിന് കെ.എം.ആര്.എല്‍ നെ ചുമതലപ്പെടുത്തി.
Read MoreCategory: Loud Speaker
നല്ലോണം കലക്കിക്കൊടുക്കാം… പ്രണയദിനമധുരം പങ്കിടാന്‍ ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപയുമായി സപ്ലൈകോ
കൊച്ചി: വാലന്റൈന്‍സ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്ന് 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. അന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.
Read Moreആഗോള അയ്യപ്പ സംഗമം; സർക്കാർ ചെയ്തത് പശ്ചാത്തലം ഒരുക്കി നൽകുക മാത്രം; കണക്ക് പറയേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വാസവൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. അയ്യപ്പസംഗമം കാരണമാണ് സ്വർണക്കൊള്ള പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫ് ആണ്. ശബരിമല സ്വർണക്കൊള്ള യുഡിഎഫിന് ബൂമറാങ്ങായി. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി വെളിപെടുത്തൽ നടത്തിയത്. എന്നാൽ ചക്കിന് വച്ചത് കൊക്കിനു കൊണ്ടു. പണ്ട് ചെയ്തതെല്ലാം വെളിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാസവൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി എന്നുകരുതി കേസ് ഇല്ലാതാകുന്നില്ല. എസ്ഐടി അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി…
Read Moreചൂടുകാലം: അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതൽ പതിച്ചത് ഈ ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലും വയനാട് ജില്ലയിലെ മാനന്തവാടിയിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ ഏഴ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.…
Read Moreആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വിവാദ ഉള്ളടക്കങ്ങൾ മാറ്റാൻ മൂന്നു മണിക്കൂർ നൽകി കേന്ദ്രം ; നിയമം 20 മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകൾ, ഡീപ് ഫേക്ക് വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്കെതിരേ നടപടി കടുപ്പിച്ച് കേന്ദ്രം. പരാതി ലഭിച്ചാലോ, കോടതികൾ നിർദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങൾ വെറും മൂന്നു മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. നേരത്തെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്നു മണിക്കൂറായി കുറച്ചു. ഈമാസം 20 മുതൽ ഈ നിയമം നിലവിൽ വരും. തെരഞ്ഞെടുപ്പ് അട്ടിമറികൾ, വ്യക്തിഹത്യ, വർഗീയ സംഘർഷങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിർമിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തടയിടുകയാണ് ലക്ഷ്യം. എഐ ഉപയോഗിച്ച് നിർമിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിൽ “എഐ ജനറേറ്റഡ്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്…
Read Moreആശങ്കകളുടെ പെരുമ്പാവൂർ; മലയാളികളടക്കം 27 എയ്ഡ്സ് രോഗികള്‍? ജാഗ്രത നടപടികളുമായി ആരോഗ്യവകുപ്പ്
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ എയ്ഡ്സ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. ഫെബ്രുവരി 22നാണ് ക്യാമ്പ്. ആരോഗ്യ ഉത്സവം എന്ന പേരില്‍ നടത്തുന്ന ക്യാമ്പില്‍ പരമാവധി അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കല്‍ ചെക്കപ്പും നടത്തും. പെരുമ്പാവൂരില്‍ പത്തു മലയാളികളും സ്ത്രീകളും അടക്കം 27 പേര്‍ക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായാണ് പെരുമ്പാവൂര്‍ താലൂക്കിലെ ആരോഗ്യവകുപ്പ് വിഭാഗം നല്കുന്ന കണക്ക്. എന്നാല്‍ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നില്ല എന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വ്യക്തമാക്കുന്നത്. അതേസമയം, അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. ആരോഗ്യം, വനിത-ശിശു ക്ഷേമം, തൊഴില്‍, നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ…
Read Moreഅഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി 12ന് ആരംഭിക്കും; അവശ്യസർവീസ് ഒഴികെ മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കും
തിരുവനന്തപുരം: കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുകളും പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി 12ന് ആരംഭിക്കും. സംയുക്ത കർഷകമോർച്ചയും കർഷകത്തൊഴിലാളി സംഘടനകളും സിപിഎം-സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 650 കേന്ദ്രങ്ങളിൽ പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. പാൽ, പത്രം അടക്കമുള്ള അവശ്യസർവീസ് ഒഴികെ മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് എളമരം കരീം അറിയിച്ചു.
Read Moreനിങ്ങൾക്കൊരു മന്ത്രിവേണ്ടേ… യുഡിഎഫ് ജയിച്ചാൽ പാലായ്ക്കൊരു മന്ത്രി; പ്രചാരണത്തിന് തുടക്കമിട്ട് കാപ്പൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചന പുറത്തുവന്നതോടെ പ്രചാരണം ശക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് കാപ്പൻ പ്രചാരണം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് പാല. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ജോസ് കെ.മാണിയും കൂട്ടരും എൽഡിഎഫിൽ എത്തിയതോടെ കാപ്പൻ മറുകണ്ടം ചാടുകയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
Read Moreഅതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ നിരവധി തൊഴിലാളികള്‍; ക്രിമിനൽ കേസുകൾ വർധിക്കുന്നു; ക്യാമ്പുകളില്‍ പോലീസ് പരിശോധന കാര്യക്ഷമമാക്കണം
തൊടുപുഴ: ഇതര സംസ്ഥാനങ്ങളില്‍നിന്നുമെത്തി തൊഴിലെടുക്കുന്നവരുടെ സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അതിഥി ആപ് നിലവിലുണ്ടെങ്കിലും ഇതില്‍ രജിസ്റ്റര്‍ ചെയ്യാതെ നൂറുകണക്കിന് തൊഴിലാളികള്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നതായി സൂചന. ജില്ലയില്‍ തൊഴിലെടുക്കുന്നത് 29,207 ഇതര സംസ്ഥാനക്കാരെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ലയുടെ വിവിധ തൊഴില്‍ മേഖലകളിലായി മുപ്പതിനായിരത്തോളം അന്യ സംസ്ഥാനക്കാര്‍ ജോലിയെടുക്കുന്നതായി വ്യക്തമാകുന്നത്. തൊഴില്‍ വകുപ്പ് ഇതര സംസ്ഥാനക്കാര്‍ക്കായി നടത്തുന്ന വിവിധ ക്ഷേമപദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ ക്രോഡീകരിച്ചതാണിത്. സര്‍ക്കാര്‍ രേഖകളിലില്ലാത്തവരുടെ കണക്കുകള്‍കൂടി ചേര്‍ക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇതിനേക്കാളേറെ വരും. രജിസ്റ്റര്‍ ചെയ്യാത്ത നൂറുകണക്കിന് തൊഴിലാളികളും വിവിധ കേന്ദ്രങ്ങളില്‍ ജോലിയെടുക്കുന്നതായി ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നുണ്ട്. ജില്ലയിലെ പല ടൗണുകളിലും മറ്റും അവധി ദിവസങ്ങളില്‍ കൂട്ടത്തോടെയാണ് ഇതര സംസ്ഥാനക്കാര്‍ തമ്പടിക്കു ന്നത്. രജിസ്ട്രേഷനായിഅതിഥി ആപ്തൊഴില് സാധ്യതകള്‍ തേടി സംസ്ഥാനത്തേക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ…
Read Moreവിഎസിന്റെ മുന്‍ പിഎഎ. സുരേഷിനെപാലക്കാട് സ്വതന്ത്രസ്ഥാനാർഥിയാക്കാൻകോൺഗ്രസ് നീക്കം;മറുപടി പറയാതെ സുരേഷ്
പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമം. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചതായി സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ തന്റെ തീരുമാനം ഇതുവരെ പറഞ്ഞില്ലെന്ന് സുരേഷ് ഈ വാർത്തയോട് പ്രതീകരിച്ചു. ഇടതുകോട്ടയായ മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. ഇതിനെതിരേ നാലുതവണ അപ്പീൽ നൽകിയിട്ടും തനിക്ക് ഇതുവരെ മറുപടി കിട്ടിയില്ലെന്നും, തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞു. എന്നാലും ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് കൂട്ടിചേർത്തു. നേരത്തെ 1996 ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്റെ പഴ്സണൽ അസിസ്റ്റന്റുമായിരുന്നു എ. സുരേഷ്. പിന്നീട്…
Read More