ഹോ​ട്ട​ലി​ൽ മു​റി​യിലെ ഫോ​ൺ കേ​ടാ​യ​പ്പോ​ൾ ന​ന്നാ​ക്കാ​ൻ ആ​ളെ വി​ളി​ച്ചു: ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ൾ ആ​ഹാ സി​നി​മാ ന​ടി! എ​ന്നാ​ലൊ​രു സെ​ൽ​ഫി ആ​ക​ട്ടെ; പി​ന്നാ​ലെ ക​യ​റി​പ്പി​ടി​ച്ചു; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ മ​ല​യാ​ളി​യാ​യ യു​വ​ന​ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ച ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി സ​യി​ദ് അ​ഫ്രീ​ദി (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ൾ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ര​നാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി ടി ​ന​ഗ​റി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. മു​റി​യി​ലെ ഫോ​ൺ ന​ന്നാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ആ​ദ്യം സെ​ൽ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. ന​ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നു യു​വാ​വ് മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വ് ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു.

Read More

പ​രി​ശീ​ല​ന​ത്തി​നി​ടെ വി​മാ​നം കു​ത്ത​നെ വീ​ണു: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​നെ​യും ട്രെ​യി​നി പൈ​ല​റ്റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റെ​ഡ് ബേ​ർ​ഡ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ക​ല​ബു​റ​ഗി​യി​ൽ നി​ന്ന് ബെ​ല​ഗാ​വി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചെ​ന്നാ​ണ് സൂ​ച​ന. നി​യ​ന്ത്ര​ണം​വി​ട്ട വി​മാ​നം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കു​ത്ത​നെ വീ​ഴു​ക​യാ​യി​രു​ന്നു. നി​ല​ത്തേ​ക്ക് പ​തി​ച്ച വി​മാ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

‘വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ടി​ട്ടും ആ​രും ര​ക്ഷി​ക്കാ​ൻ എ​ത്തി​യി​ല്ല, കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല’: ഡ​ല്‍​ഹി​യി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ഴി​യി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ച​തി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണം

ന്യൂ​ഡ​ൽ​ഹി: ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക​മ​ൽ കു​ഴി​യി​ൽ വീ​ണ് കി​ട​ന്ന​ത് ധാ​രാ​ളം ആ​ളു​ക​ൾ ക​ണ്ടെ​ന്നും എ​ന്നാ​ൽ ര​ക്ഷി​ക്കാ​നാ​യി ആ​രും മു​ന്നോ​ട്ട് വ​ന്നി​ല്ലെ​ന്നു​മു​ള്ള​വി​വ​ര​മാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ക​മ​ൽ വീ​ട്ടി​ലെ​ത്തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ൾ പ​രാ​തി പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​യു​ടെ​യും ഗു​രു​ത​ര അ​നാ​സ്ഥ​യു​ടെ​യും ഇ​ര​യാ​യാ​ണ് ക​മ​ൽ മ​രി​ച്ച​ത് എ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഫെ​ബ്രു​വ​രി ആ​റി​ന് പു​ല​ർ​ച്ചെ​യാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ക​മ​ൽ ജ​ല അ​ഥോ​റി​റ്റി കു​ഴി​ച്ച കു​ഴി​യി​ൽ വീ​ഴു​ന്ന​ത്. പി​ന്നാ​ലെ വ​ന്ന ഒ​രാ​ൾ യു​വാ​വ് വീ​ണു​കി​ട​ക്കു​ന്ന​ത് കാ​ണു​ക​യും അ​ടു​ത്തു​ള്ള സെ​ക്യൂ​രി​റ്റി​യോ​ട് പ​റ​യു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ യോ​ഗേ​ഷ് എ​ന്ന തൊ​ഴി​ലാ​ളി​യെ വി​വ​ര​മ​റി​യി​ച്ചു. യോ​ഗേ​ഷ് വ​ന്നു​നോ​ക്കി​യ​പ്പോ​ൾ കു​ഴി​യി​ൽ വീ​ണു​കി​ട​ക്കു​ന്ന ക​മ​ലി​നെ ക​ണ്ടു. എ​ന്നാ​ൽ അ​യാ​ൾ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ക​രാ​റു​കാ​ര​നാ​യ രാ​ജേ​ഷ് പ്ര​ജാ​പ​തി​യോ​ട്…

Read More

‘നീ ആരാ എന്നെ ചോദ്യം ചെയ്യാൻ, എന്‍റെ വീട്ടിൽപ്പോലും ആരും എതിർത്ത് സംസാരിക്കില്ല’: പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തു; അധ്യാപികയുടെ മുഖത്തടിച്ച് പ്ലസ് ടു വിദ്യാർഥി

അ​ഹ​മ്മ​ദാ​ബാ​ദ്: പ​രീ​ക്ഷ​യ്ക്ക് വൈ​കി എ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് അ​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി. എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ സ്സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു.​മു​ഹ​മ്മ​ദ് ഖാ​ന്‍ അ​ന്‍​സാ​രി എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് അ​ധ്യാ​പി​ക​യെ മ​ര്‍​ദി​ച്ച​ത്. ജ​നു​വ​രി 24-നാ​യി​രു​ന്നു സം​ഭ​വം. പ്ല​സ്ടു മോ​ഡ​ൽ പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​ത്ത് മു​ഹ​മ്മ​ദ് ‍ഖാ​ൻ എ​ന്ന വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​യ്ക്ക് വൈ​കി ക്ലാ​സി​ലേ​ക്ക് എ​ത്തി. ഇ​ൻ​വി​ജി​ലേ​റ്റ​റാ​യ അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​യോ​ട് താ​മ​സി​ച്ച് വ​ന്ന​തി​ന്‍റെ കാ​ര​ണം തി​ര​ക്കി. എ​ന്നാ​ൽ ത​ന്നെ ആ​രും ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും വീ​ട്ടി​ൽ​പ്പോ​ലും ആ​രും മ​റു​ത്ത് ഒ​രു കാ​ര്യം ത​ന്നോ​ട് സം​സാ​രി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് അ​ധ്യാ​പി​ക​യോ​ട് ദേ​ഷ്യ​പ്പെ​ട്ടു. “നീ ​ആ​രാ​ണ് എ​ന്നെ ചോ​ദ്യം ചെ​യ്യാ​ൻ’ എ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്തേ​ക്ക് അ​ടി​ച്ചു. പേ​ടി​ച്ച് പോ​യ അ​ധ്യാ​പി​ക പി​ന്നോ​ട്ട് മാ​റു​ന്ന​തും ക്ലാ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍…

Read More

മൂ​ന്ന് വ​ർ​ഷം പ്രാ​ണ​നെ​പ്പോ​ലെ ക​ണ്ട​വ​ൾ മ​റ്റൊ​രാ​ളു​മാ​യി ക​ല്യാ​ണം ഉ​റ​പ്പി​ച്ചെ​ന്ന കാ​ര്യം പ​റ​ഞ്ഞു: ബോ​ഡി ബി​ൽ​ഡ​റാ​യ കാ​മു​ക​ൻ ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: കാ​മു​കി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ത​യാ​റാ​യ​ത് അ​റി​ഞ്ഞ് കാ​മു​ക​ൻ ജീ​വ​നൊ​ടു​ക്കി. ബോ​ഡി ബി​ൽ​ഡ​റും ജിം ​പ​രി​ശീ​ല​ക​നു​മാ​യ കി​ര​ൺ എ​ന്ന യു​വ​വാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി കി​ര​ണും യു​വ​തി​യും ത​മ്മി​ൽ ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച യു​വ​തി​യെ കാ​ണാ​ൻ കി​ര​ൺ എ​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റൊ​രാ​ളു​മാ​യി ത​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച കാ​ര്യം യു​വ​തി പ​റ​ഞ്ഞ​ത്. ഇ​തോ​ടെ കി​ര​ൺ വീ​ട്ടി​ലേ​ക്ക് തി​രി​കെ​പോ​യി മു​റി​യി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​മാ​യി​ട്ടും കി​ര​ണി​നെ പു​റ​ത്തേ​ക്ക് കാ​ണാ​താ​യ​പ്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. മു​റി​യി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ടു​ത്തു.

Read More

ഓ​പ്പ​റേ​ഷ​ന്‍ ഡി- ​ഡാ​ഡ് ; മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 2,309 കേ​സു​ക​ള്‍; കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ കൊ​ല്ല​ത്ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ന്‍ ഡി-​ഡാ​ഡ് സെ​ന്‍റ​റു​ക​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 2,309 കേ​സു​ക​ള്‍. 2023 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ 2026 ജ​നു​വ​രി 19 വ​രെ​യു​ള്ള സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ളാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന് കു​ട്ടി​ക​ളി​ലും യു​വാ​ക്ക​ളി​ലും ക​ണ്ടു​വ​രു​ന്ന ഡി​ജി​റ്റ​ല്‍ ആ​സ​ക്തി​യി​ല്‍ നി​ന്ന് മോ​ച​നം ന​ല്‍​കാ​നാ​യി കേ​ര​ള പോ​ലീ​സ് തു​ട​ങ്ങി​യ​താ​ണ് ഡി​ജി​റ്റ​ല്‍ ഡി- ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ (ഡി- ​ഡാ​ഡ് സെ​ന്‍റ​റു​ക​ള്‍). ഡി​ജി​റ്റ​ല്‍- ഇ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ച്ച് സു​ര​ക്ഷി​ത​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മു​ള്ള ഓ​ണ്‍​ലൈ​ന്‍ ശീ​ല​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഡി- ​ഡാ​ഡ് സെ​ന്‍റ​റു​ക​ളു​ടെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ ആ​റ് ന​ഗ​ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച ഡി ​ഡാ​ഡ് സെ​ന്‍റ​റു​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ എ​ട്ട് ജി​ല്ല​ക​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ തു​ട​രു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം 654 ആ​ണ്. കൗ​ണ്‍​സ​ലിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​യി 315 കേ​സു​ക​ള്‍ റ​ഫ​ര്‍ ചെ​യ്യു​ക​യു​ണ്ടാ​യി. 1,306 കേ​സു​ക​ളി​ല്‍…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സ്;​ അ​ടൂ​ര്‍ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു; ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണു ചോ​ദ്യം​ചെ​യ്യ​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു. നോ​ട്ടീ​സ് ന​ല്‍​കി അ​ടൂ​ര്‍ പ്ര​കാ​ശി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യോ​ടൊ​പ്പം അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ചി​ത്ര​വും ഉ​ണ്ടാ​യി​രു​ന്നു. സി​പി​എം നേ​താ​ക്ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും അ​ടൂ​ര്‍ പ്ര​കാ​ശും ത​മ്മി​ലു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ പോ​റ്റി​യെ ത​നി​ക്ക​റി​യാ​മെ​ന്നും മ​ണ്ഡ​ല​ത്തി​ലു​ള്ള ആ​ളെ​ന്ന നി​ല​യി​ല്‍ പ​രി​ച​യ​മു​ണ്ടെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ചാ​ല്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്ത വി​വ​രം ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രു​ന്ന​ത് ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Read More

ശ​ബ​രി റെ​യി​ല്‍; ആ​റു മാ​സം മു​ന്‍​പ് പ​ണം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഫ​യ​ലി​ന് അ​ന​ക്കം വച്ചേ​നെ

കോ​ട്ട​യം: നി​ര്‍​ദി​ഷ്ട ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന വി​ഹി​ത​മാ​യ 1900 കോ​ടി കി​ഫ്ബി​യി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ആ​റു മാ​സം മു​ന്‍​പേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഒ​ന്നാം ഘ​ട്ടം മാ​സ​ങ്ങ​ള്‍ മു​ന്‍​പേ തു​ട​ങ്ങാ​മാ​യി​രു​ന്നു.സ്ഥ​ലം ഏ​റ്റെ​ടു​ത്തു​കൊ​ടു​ത്താ​ല്‍ ശ​ബ​രി പ​ദ്ധ​തി മ​ര​വി​പ്പി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്കാ​മെ​ന്നും വി​ഹി​തം ന​ല്‍​കി​യാ​ല്‍ പ​ണി ഉ​ട​ന്‍ തു​ട​ങ്ങാ​മെ​ന്നും കേ​ന്ദ്ര റെ​യി​ല്‍ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടു മാ​സം മാ​ത്രം ശേ​ഷി​ക്കെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ വി​ഹി​ത പ്ര​ഖ്യാ​പ​ന​വും ഉ​റ​പ്പും എ​ത്ര​ത്തോ​ളം ന​ട​പ്പാ​കു​മെ​ന്ന​തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ട്. ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ര​വ​ധി കേ​സു​ക​ളാ​ണ് വ്യ​വ​ഹാ​ര​ത്തി​ലു​ള്ള​ത്. ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​നു പി​ന്നാ​ലെ ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന വി​മ​ര്‍​ശ​നം ഒ​ഴി​വാ​ക്കാ​നാ​ണ് റെ​യി​ല്‍​വേ​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മെ​ന്നു വി​മ​ര്‍​ശ​ന​മു​ണ്ട്. ശ​ബ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ന് എ​രു​മേ​ലി​യി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും വീ​ഴ്ച​ക​ളും പ്ര​ക​ട​മാ​യി​രു​ന്നു. 111…

Read More

ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ഗു​രു​ത​ര വീ​ഴ്ച; സൂ​ര​ജ് ലാ​മ​യു​ടെ മ​ര​ണത്തിൽ കു​ടും​ബ​ത്തോ​ട് മാ​പ്പ് ചോ​ദി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി

കൊ​ച്ചി: കു​വൈ​റ്റി​ൽ നി​ന്ന് നാ​ടു​ക​ട​ത്ത​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ വെ​ച്ച് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടെ കു​ടും​ബ​ത്തോ​ട് കേ​ര​ള ഹൈ​ക്കോ​ട​തി പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ച്ചു. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. “സം​വി​ധാ​ന​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ന് ഞ​ങ്ങ​ൾ കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു. ഞ​ങ്ങ​ൾ​ക്ക് നാ​ണ​ക്കേ​ട് തോ​ന്നു​ന്നു,” എ​ന്ന് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് എം.​ബി. സ്നേ​ഹ​ല​ത എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് പ​റ​ഞ്ഞു. ഒ​രാ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ രാ​ജ്യ​ത്തെ സി​സ്റ്റ​ത്തി​ന്റെ പോ​രാ​യ്മ​യാ​ണെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ന​വം​ബ​ർ 30-ന് ​ക​ള​മ​ശേ​രി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ അ​ഴു​കി​യ മൃ​ത​ദേ​ഹം സൂ​ര​ജ് ലാ​മ​യു​ടേ​താ​ണെ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു. പ​രി​ശോ​ധ​നാ ഫ​ലം വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കു​വൈ​റ്റി​ലെ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ഓ​ർ​മ്മ​ശ​ക്തി ന​ഷ്ട​പ്പെ​ട്ട സൂ​ര​ജ് ലാ​മ​യെ കു​ടും​ബ​ത്തെ അ​റി​യി​ക്കാ​തെ​യാ​ണ് കു​വൈ​റ്റ് അ​ധി​കൃ​ത​ർ കൊ​ച്ചി​യി​ലേ​ക്ക് അ​യ​ച്ച​ത്.…

Read More

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ലു​ള്ള​ത് മ​ധു​സൂ​ദ​ന​നോ​ടു​ള്ള പ​ക;​ പു​സ്ത​ക​പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് സി​പി​എം വി​രു​ദ്ധ​ർ; ഫ​ണ്ട് ത​ട്ടി​പ്പെ​ന്ന​ത് ഭാ​വ​നാ സൃ​ഷ്ടി​യെ​ന്ന് കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ലു​ള്ള​ത് മ​ധു​സൂ​ദ​ന​നോ​ടു​ള്ള പ​ക​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് . പ​ക മൂ​ത്ത് അ​ന്ധ​ത ബാ​ധി​ച്ച​ത് പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ലു​ള്ള​തെ​ന്നും രാ​ഗേ​ഷ് വി​മ​ർ​ശി​ച്ചു. ഫ​ണ്ട് ത​ട്ടി​യെ​ന്ന ആ​രോ​പ​ണം ഭാ​വ​നാ​സൃ​ഷ്ടി​യാ​ണെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. പു​സ്ത​ക​പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് സി​പി​എം വി​രു​ദ്ധ​രാ​ണെ​ന്നും അ​വി​ടെ ആ​ർ​എം​പി​ക്കാ​ർ വ​രെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​ന്‍റെ ല​ക്ഷ്യം ഏ​തൊ​രാ​ൾ​ക്കും മ​ന​സി​ലാ​കു​മെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ ക​രി​വ​ള്ളൂ​ർ ഏ​രി​യ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ആ ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​ക്ക് വേ​ണ്ടി താ​നും മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​പി സ​ഹ​ദേ​വ​ൻ, വി ​നാ​രാ​യ​ണ​ൻ, സി ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ മാ​റാ​റു​ണ്ട്. പു​തി​യ സെ​ക്ര​ട്ട​റി​യെ നി​ർ​ദേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ന​ട​ന്ന കൃ​ത്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്ന് പേ​ര് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ ടി​ഐ മ​ധു​സൂ​ദ​ന​നെ…

Read More