ന്യൂഡൽഹി: കോവിഡ് മഹാമാരികൊണ്ടു മാത്രം രാജ്യത്ത് 10,094 കുട്ടികൾ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങൾ ഉൾപ്പെടെ ബാല സ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. 2020 ഏപ്രിൽ മുതൽ 2022 ജനുവരി 11 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1,36,910 കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളിൽ ഒരാളെ കോവിഡ് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ ഇക്കാലയളവിൽ 448 കുട്ടികളെ കാണാതായിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന കമ്മീഷനുകളുമായി വെർച്വൽ യോഗം നടത്തുന്നുണ്ട്. മൂന്നാം തരംഗത്തിൽ കൂടുതൽ കരുതൽ എടുക്കണം എന്നതുൾപ്പെടെ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പീഡിയാട്രിക്സ് വാർഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ആധൂനിക ഉപകരണങ്ങൾ സജ്ജീകരിക്കുക, എൻഐസിയു, എസ്എൻസിയു എന്നിവ…
Read MoreCategory: Loud Speaker
അയാള്‍ കണ്ടില്ലായിരുന്നുവെങ്കില്‍…! പാഞ്ഞു വന്ന ട്രെയിനിന് മുന്നിലേക്ക് യുവതിയെ തള്ളിയിട്ടു; പിന്നെ നടന്നത്…
ബ്രസൽസ്: പാഞ്ഞു വന്ന ട്രെയിനിനു മുന്നിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ റോജിയര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ കാത്ത് നിന്ന യുവതിയെ പിന്നില്‍ കൂടിയെത്തിയയാള് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം ട്രെയിന്‍ മെട്രോ സ്റ്റേഷനിലേക്ക് കുതിച്ചെത്തിയിരുന്നു. യുവതിയുടെ സമീപമെത്തിയ ട്രെയിനിന്റെ ഡ്രൈവർ സംഭവം കണ്ട് ഞൊടിയിടയിൽ ട്രെയിൻ നിര്‍ത്തിയതിനാല്‍ ദുരന്തമൊഴിവായി. സമീപമുണ്ടായിരുന്ന യാത്രികര്‍ ഉടന്‍തന്നെ യുവതിയെ ട്രാക്കില്‍ നിന്നും മാറ്റുകയും ചെയ്തു. നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവതിയുടെ ജീവന് തിരികെ ലഭിച്ചത്. സംഭവത്തിന് ശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച ആക്രമിയെ മറ്റൊരു മെട്രോ സ്റ്റേഷനില്‍ നിന്നും പിടികൂടിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
Read Moreഎത്ര മനോഹരമായ ആചാരങ്ങള്‍..! മൂന്ന് കണ്ണുള്ള പശുക്കിടാവ് ജനിച്ചു; ശിവന്റെ അവതാരമെന്ന് നാട്ടുകാർ
റായ്പുർ: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവില്‍ മൂന്ന് കണ്ണുകളും, മൂക്കിന് നാല് തുളകളുമായി പശുക്കിടാവ് ജനിച്ചു. ഹേമന്ത് ചന്ദേല്‍ എന്ന കര്‍ഷകന്റെ വീട്ടിലാണ് പശു ജനിച്ചത്. മൂന്ന് കണ്ണുമായി പശുക്കിടാവ് ജനിച്ചു എന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ ഹേമന്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ജനിച്ചിരിക്കുന്നത് സാധാരണ പശുക്കിടാവല്ലെന്നും ഭഗവാന് ശിവന് അവതരിച്ചതാണെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗ്രാമീണരെല്ലം ഇതിനെ കാണാനും അനുഗ്രഹം വാങ്ങാനും എത്തുകയാണ്. അതേസമയം, ഭ്രൂണാവസ്ഥയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ മൂലമാണ് ഇങ്ങനെയുണ്ടായതെന്ന് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ വ്യക്തമാക്കി. എന്നാൽ നാട്ടുകാർ ഇതു വിശ്വസിക്കാൻ തയാറായിട്ടില്ല. എച്ച്എഫ് ജേഴ്സി ഇനത്തില്‍ പെടുന്ന പെണ് പശുവാണിത്. നേരത്തെ തന്റെ വീട്ടില്‍ ഇതേ ഇനത്തില്‍ പെടുന്ന കിടാങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം സാധാരണ കിടാങ്ങളെ പോലെ തന്നെ ആയിരുന്നുവെന്നും ഹേമന്ദ് പറയുന്നു.
Read Moreസിനിമ ഇന്ന് ചില കോക്കസുകളുടെ പിടിയിൽ; അർഹമായ പല റോളുകളും ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാർ
മാന്നാർ: സിനിമ ഇന്ന് ചില കോക്കസുകളുടെ പിടിയിലാണന്നും അതിനാൽ അർഹമായ പല റോളുകളും ലഭിച്ചില്ലെന്നും നടൻ ഗണേശ് കുമാർ എം എൽ എ പറഞ്ഞു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഏഴാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാർ എംഎൽഎ. മനുഷത്വം യാഥാർഥ്യമാകണമെങ്കിൽ പൊതു പ്രവർത്തകർക്ക് സാമൂഹ്യ പ്രതിബന്ധതയുണ്ടാകണമെന്നും എം എൽ എ കൂട്ടി ചേർത്തു. താര സംലടനയായ അമ്മയിൽ വലിയ ഫണ്ട് ഉണ്ടന്നും കരുണയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഈ തുക ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
Read Moreസംസ്ഥാനം ഗുണ്ടാരാജിലേക്ക് പോകുന്നത് കൈയുംകെട്ടി നോക്കി നിൽക്കാനാകില്ല; പോലീസ് കൃത്യമായി ജോലി ചെയ്യണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: ജനങ്ങളെ ഭയപ്പാടിലാക്കുന്ന ഗുണ്ടകളെ അമർച്ച ചെയ്യണമെന്ന് മുൻ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മുഖം നോക്കാതെ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾ ഭയപ്പാടിലാണ് കഴിയുന്നത്. സംസ്ഥാനം ഗുണ്ടാരാജിലേക്ക് പോകുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുണ്ടകൾ നിയമത്തിലെ ചെറിയ പഴുത് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങി വീണ്ട ും അക്രമങ്ങൾ ഉണ്ടാക്കുകയാണ്. പഴുതുകളടച്ചുള്ള നടപടികൾ പോലീസും കോടതികളും ഗുണ്ടകളുടെ കാര്യത്തിൽ സ്വീകരിക്കണം. പോലീസ് കൃത്യമായി ഡ്യൂട്ടി നിർവഹിക്കണം. പോലീസിന്റെ വീഴ്ചയാണ് പുറത്ത് വരുന്നത്.ഗുരുതരമായ വകുപ്പ് ഉപയോഗിച്ച് കാപ്പ ചുമത്തി ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണം. അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് ഗുണ്ട കൾ സജീവമായി തുടർ ആക്രമണങ്ങൾ നടത്താൻ കാരണമായി മാറുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കോട്ടയത്ത് ഗുണ്ടാ നേതാവ് പത്തൊൻപതുകാരനെ അടിച്ച് കൊലപ്പെടുത്തി പോലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു…
Read Moreതള്ളേ, പൊളപ്പൻ പണിയാണല്ലോ..! തിരുവാതിരയുടെ പൊല്ലാപ്പും നാണക്കേടും മാറും മുമ്പേ സിപിഎം വേദിയിൽ ഗാനമേള
തിരുവനന്തപുരം: മെഗാ തിരുവാതിരയുടെ പൊല്ലാപ്പും നാണക്കേടും മാറും മുന്‍പേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നടന്ന ഗാനമേളയും വിവാദത്തിൽ. പൊതുപരിപാടികൾക്കും ആളുകൾ കൂട്ടം ചേരുന്നതിനും സംസ്ഥാന സർക്കാരും ജില്ലാ കളക്ടറും ഏർപ്പെടുത്തിയിരുന്ന പൂർണ വിലക്ക് തള്ളിക്കളഞ്ഞു കൊണ്ടാണ് ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിൽ ഗാനമേള നടത്തിയത്. പാറശാലയിൽ ഇന്നലെ വരെ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുന്നതിനു മുന്‍പേയാണ് പരിപാടി നടന്നത്. ജില്ലാ സമ്മേളനത്തിലെ സ്വാഗത സംഘം സംഘടിപ്പിച്ച ഗാനമേളയിൽ പ്രതിനിധികളും റെഡ് വോളന്റിയർമാരും പ്രാദേശിക നേതാക്കളും പങ്കെടുക്കുകയും ചെയ്തു. കോവിഡ് വ്യാപനം അതി രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഒരു തരത്തിലുമുള്ള പൊതു പരിപാടിയും നടത്താൻ പാടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും വിലക്കുകളും വിശദമാക്കി ജില്ലാ കളക്ടറും പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിരവധി ആളുകൾ…
Read More24 മണിക്കൂറിനിടെ 2.58 ലക്ഷം പേർക്ക് രാജ്യത്ത് കോവിഡ് ; 29 സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ കുതിച്ചുയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 2.58 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 385 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന നിലയിലാണ്. നിലവിൽ 16 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ അഞ്ച് ശതമാനം രോഗികളുടെ എണ്ണം ഇന്ന് കുറവാണെന്ന നേരിയ ആശ്വാസമുണ്ട്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 3.73 കോടി ആളുകൾ ചികിത്സയിലുണ്ട്. ഒമിക്രോണ്‍ വകഭേദം ബാധിച്ച 8,209 പേരും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു കഴിഞ്ഞു.
Read Moreരാജ്യത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാർ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം. രാജ്യവിരുദ്ധ ശക്തികളുടെ പ്രഭവകേന്ദ്രം കേരളമാണ്. ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികളായി ഇവരുടെ താവളമെന്നും അദ്ദേഹം പറഞ്ഞു. സമാന്തര ടെലിഫോൺ എക്സേഞ്ചിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ബിജെപി പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ അത് പോലീസ് കോടതിയിൽ സമ്മതിച്ചുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreബസിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാര്‍ഥിനിയെ… ! നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ കണ്ടക്ടറുടെ ലീലാവിലാസം; സംഭവം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളില്‍
കോട്ടയം: പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് കണ്ടക്ടർ സംക്രാന്തി സ്വദേശി തുണ്ടിപ്പറമ്പിൽ അഫ്സൽ (31) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഇയാൾ വശത്താക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് ആളില്ലെന്ന് പറഞ്ഞുകൊണ്ട് ബസിന്റെ ട്രിപ്പ് മുടക്കുകയായിരുന്നു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കൂട്ടാളികൾ പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു. തുടര്‍ന്ന് പാലാ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ പോലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു. പീഡനത്തിന് കൂട്ടുനിന്ന കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ബസ്…
Read Moreവീട്ടില്‍ അതിക്രമിച്ചു കയറിയ മധ്യവയസ്കൻ മരിച്ച സംഭവം ! വീട്ടുകാർക്കെതിരേ കേസെടുത്തു; സജിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്…
കടുത്തുരുത്തി: സമീപവാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മാരകായുധം ഉപയോഗിച്ചു ആക്രമിക്കുകയും പീഡിപ്പിക്കാനും ശ്രമിക്കുന്നതിനിടെ സ്വരക്ഷയ്ക്കായി വീട്ടുകാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി കേസുകളിലെ പ്രതിയായ മധ്യവയസ്ക്കന് മരിച്ച സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ വീട്ടമ്മയുടെ മൊഴിയനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാപ്പുന്തല പാലേക്കുന്നേല്‍ സജി ഭാസ്കരന് (55) ആണ് മരിച്ചത്. സജിയുടെ സംസ്ക്കാരം ഇന്ന് നടക്കും. സജിയുടെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പെടെ മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെ കാപ്പുന്തലയിലാണ് നാടിനെ നടുക്കിയ സംഭവം. നീരാളത്തില്‍ സി.സി. ജോസഫിന്റെ (ബേബി) ഭാര്യ അന്ന (മോളി-60), ബേബിയുടെ സഹോദരങ്ങളായ സി.സി. രാജു (60-റിട്ട ബിഎസ്എഫ്ഐ എസ്ഐ), സി.സി. ജോണ്‍ (62-റിട്ട സെന്‍ട്രല്‍ സ്കൂള്‍) എന്നിവര്‍ക്കാണ് സജിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വയറ്റിൽ കുത്തേറ്റുവയറില് കുത്തേറ്റ് സാരമായി പരിക്കേറ്റ രാജു തെള്ളകത്തെ ആശുപത്രിയില്‍ ഐസിയുവിലും…
Read More