സിജോ പൈനാടത്ത് കൊച്ചി: സ്കൂള്‍ കലാ, കായിക മേളകള്‍ ഇല്ലെങ്കിലും അതിന്റെ നടത്തിപ്പിനെന്ന പേരില്‍ തുക ശേഖരിക്കുന്നത് ഇക്കുറിയും തുടരുന്നു. മേളകളുടെ ചെലവിലേക്കായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാമ്പുകള്‍ നല്കി തുക സമാഹരിക്കുന്നതു പൊതുവിദ്യാലയങ്ങളില്‍ പുരോഗമിക്കുകയാണ്. ഒരു വിദ്യാര്‍ഥി 15 രൂപ വീതമാണു ശിശുദിന സ്റ്റാമ്പിനായി നല്‍കേണ്ടത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്തെ 12,644 പൊതുവിദ്യാലയങ്ങളില്‍ 37,16,897 വിദ്യാര്‍ഥികളാണു പഠിക്കുന്നത്. എല്ലാ സ്കൂളുകളിലേക്കും സ്റ്റാമ്പുകള്‍ എത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് ആകെ 5.57 കോടി രൂപയാണു പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാമ്പിന്റെ വിലയായി ശേഖരിക്കുന്നത്. സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ കലാ, കായിക, ശാസ്ത്ര മേളകള്‍ക്കാണ് ഈ തുക ചെലവഴിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി മേളകളൊന്നും നടന്നിട്ടില്ല. വിദ്യാര്‍ഥികള്‍ക്കു പുറമേ, ഓരോ അധ്യാപകനും 250 രൂപ സ്റ്റാമ്പ് ഇനത്തില്‍ നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ തുക മേളകള്‍ക്കു വേണ്ടിയാണോ ഉപയോഗിക്കുന്നതെന്നു…
Read MoreCategory: Loud Speaker
‘അങ്ങനെ പവനായി ശവമായി’..! കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യത അടഞ്ഞു; ഗോവയിൽ ചതുഷ്കോണം ?
നിയാസ് മുസ്തഫവരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യത അടഞ്ഞതോടെ ചതുഷ്കോണ മത്സരത്തിനുള്ള കളമൊരുങ്ങി.പശ്ചിമബംഗാളിനു പുറത്ത് ശക്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൃണമൂൽ കോൺഗ്രസ് ഗോവയെ ലക്ഷ്യംവച്ച് ചുവടുവച്ചത്. മാസങ്ങൾക്ക് മുന്‍പുതന്നെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഇതിനായുള്ള കളം ഒരുക്കുകയായിരുന്നു. ഒറ്റയ് ക്കുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ നല്ലത് ബിജെപി വിരുദ്ധ ചേരിയുമായി കൂട്ടുചേർന്ന് മത്സരിക്കാനായിരുന്നു മമതയുടെ താല്പര്യം. ഇതിനായി കോൺഗ്രസ് നേതൃത്വവുമായി മമത അനൗദ്യോഗിക ചർച്ചകൾ നടത്തി. എൻസിപി നേതാവ് ശരത് പവാർ ആയിരുന്നു ഗോവയിൽ കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് സഖ്യം വരാൻ മുൻകയ്യെടുത്തത്. എന്നാലിപ്പോൾ തൃണമൂൽ കോൺഗ്രസുമായി ഗോവയിൽ സഖ്യം വേണ്ടെന്ന നിർണായക തീരുമാനത്തിൽ കോൺഗ്രസ് എത്തിയിരിക്കുകയാണെന്നാണ് വിവരം. ബിജെപിക്ക് സാധ്യതയേറുംആംആദ്മി, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ ഒാരോ നിയമസഭാ മണ്ഡലത്തിലും വരുന്നതോടെ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് നിരീക്ഷകർ…
Read Moreമെഗാ തിരുവാതിരയിലുള്ള പാട്ട് പിണറായി സ്തുതികളല്ല; ഇപ്പോഴുയർന്നിരിക്കുന്ന വിവാദം അനാവശ്യമാണെന്നു ഗാനരചയിതാവ്
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിരയിലുള്ള പാട്ട് പിണറായി സ്തുതികളല്ലെന്ന് ഗാനം എഴുതിയ പൂവരണി കെ.വി.പി നന്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പാർട്ടിയെ കുറിച്ചു പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും ഇപ്പോഴുയർന്നിരിക്കുന്ന വിവാദം അനാവശ്യമാണെന്നും കെ.വി.പി നന്പൂതിരി ഒരു ചാനലിനോടു പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തി മെഗാ തിരുവാതിര നടത്തിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് കേസുകൾ കുത്തനെ വർധിച്ചതിനെ തുടർന്ന് ആൾക്കൂട്ടവും പൊതുപരിപാടികളും സർക്കാർ നിയന്ത്രിക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ വരെ പങ്കെടുത്ത പരിപാടിയിൽ നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്.
Read Moreബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പി.സി. ജോർജിനെ സന്ദർശിച്ചു
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ സന്ദര്‍ശിച്ചു. പി.സി. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഇന്ന് രാവിലെ തൃശൂരില്‍ നിന്നുമാണ് ബിഷപ്പ് എത്തിയത്. പി.സി. ജോര്‍ജും ഭാര്യയും മകന് ഷോണ്‍ ജോര്‍ജുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേസിന്റെ കാലയളവില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിക്കാനാണ് ബിഷപ് എത്തിയത്. തുടര്‍ന്ന് അദ്ദേഹം ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയിലേക്ക് യാത്രയായി.
Read Moreബിഎസ്പിയെ പൂട്ടാൻ ഭീം ആർമി; ആസാദുമായുള്ള അഖിലേഷിന്റെ സഖ്യപ്രഖ്യാപനം ഇന്ന്
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ഒരു ചുവടുകൂടി വയ്ക്കുന്നു. ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി കൈകോർക്കാനാണ് എസ്പി ഒരുങ്ങുന്നത്. ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ശനിയാഴ്ച ഉച്ചക്ക് 12. 30 ന് രണ്ട് പാർട്ടിയുടെ നേതാക്കളും സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപനം നടത്തുക. സമാജ്വാദി പാർട്ടി നിലവിൽ എസ്ബിഎസ്പി, എൻസിപി, ആർഎൽഡി, ജാൻവാദി പാർട്ടി (സോഷ്യലിസ്റ്റ്), അപ്നാ ദൾ, പിഎസ്പി-, മഹാൻ ദൾ തുടങ്ങിയ ചെറുപാർട്ടികളുമായി സഖ്യത്തിലാണ്. ആസാദ് സമാജ് പാർട്ടിയുമായി കൈകോർക്കുന്നതിലൂടെ ബിഎസ്പിയുടെ ദളിത് വോട്ടകൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എസ്പി. ഫെബ്രുവരി 10 നും മാർച്ച് ഏഴിനും ഇടയിൽ ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച്…
Read Moreഎല്ലാ കണ്ണുകളും ഒരേയൊരു ലക്ഷ്യത്തിലേക്ക്..! മകരവിളക്കിന് ഒരുങ്ങി ശബരിമല; 75,000 ഭക്തര്‍ക്ക് ദര്‍ശനാനുമതി
ശബരിമല: ഭക്തസഹസ്രങ്ങളുടെ കാത്തിരിപ്പിന്റെ പുണ്യദിനം ഇന്ന്. എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ ഭഗവാന് ശബരിമല ശ്രീകോവിലില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും മാനത്തു കാണുന്ന സംക്രമനക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം കൂടി ഭക്തരുടെ മനനസിനെ പുണ്യത്തിന്റെ കുളിര്‍മയിലേക്കു കൊണ്ടുവരുന്ന ദിനമാണിന്ന്. മകരസംക്രമപൂജ പുണ്യദിനത്തിന്റെ സുകൃതം നേടാനായി അയ്യപ്പഭക്തരുടെ കാത്തിരിപ്പാണ് എവിടെയും. ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമ പൂജ നടക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചോടെ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുള്ള തയാറെടുപ്പ് തുടങ്ങും. ശബരിപീഠത്തിലെത്തുന്ന ഘോഷയാത്രയെ അവിടെനിന്ന് ആനയിച്ച് ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം അധികൃതര്‍ ആചാരപരമായി വരവേറ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സന്നിധാനത്തെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരണം. മകരജ്യോതി ശ്രീകോവിലിലേക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങും. ഒപ്പമുള്ള പെട്ടികള്‍ മാളികപ്പുറത്തേക്കു കൊണ്ടുപോകും. തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി…
Read Moreസംഭാഷണങ്ങളെ കുറ്റകൃത്യമെന്ന നിലയിൽ സമീപിക്കേണ്ട കാര്യമില്ല! ചുരുളി സിനിമയിലെ സംഭാഷണം; റിപ്പോർട്ട് അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം: ചുരുളി സിനിമയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്ന പരാതിയെത്തുടർന്ന് ഇതേപ്പറ്റി അന്വേഷണം നടത്തിയ റിപ്പോർട്ട് അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് എഡിജിപി കെ.പത്മകുമാർ. സിനിമ കണ്ടതിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ മീറ്റിംഗ് അടുത്തയാഴ്ചയിൽ തന്നെ കൂടും. വിശദമായ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. റിപ്പോർട്ട് നൽകുന്നതിന് മുൻപ് കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി പത്മകുമാർ, എസ്പി. ദിവ്യ ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട സംഘത്തെയാണ് കോടതി ചുമതലപ്പെടുത്തിയിരുന്നത്. സിനിമയ്ക്കെതിരെ നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. അതേസമയം സംഭാഷണങ്ങളെ കുറ്റകൃത്യമെന്ന നിലയിൽ സമീപിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്ന് സൂചനയുണ്ട്. കഥയും പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവും ഒക്കെ കണക്കിലെടുത്ത് വിശാലമായ കാഴ്ചപ്പാടിൽ ഇവയെ കാണണമെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്നറിയുന്നു.
Read Moreകാനനവാസൻ അയ്യന് ചാർത്താൻ അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണക്കിരീടം സമ്മാനിച്ച് ആന്ധ്രാ ബിസിനസുകാരന്
ശബരിമല: കോവിഡ് മഹാമാരിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് നന്ദി സൂചകമായി അയ്യപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. കര്‍ണൂല്‍ ജില്ലക്കാരനായ ബിസിനസുകാരന് മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്. സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ. അടുത്തിടെ കൊറോണ മൂര്‍ച്ഛിച്ച് ഇദ്ദേഹം 15 ദിവസത്തോളം ഐസിയു വില്‍ മരണവുമായി മല്ലിട്ടു. ആശുപത്രികിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ വിശ്വസിക്കുന്നത്. അന്ന് വാഗ്ദാനം ചെയ്്തതാണ് ഈ സ്വര്‍ണ കിരീടം.
Read Moreകെ-റെയിൽ പരസ്യത്തിനു സർക്കാർ ഒഴുക്കുന്നതു കോടികൾ;വമ്പൻ ബോർഡുകൾ ഉയർന്നു; അച്ചടിക്കുന്നത് അമ്പതു ലക്ഷം കൈപ്പുസ്തകങ്ങൾ
സ്വന്തം ലേഖകൻ തൃശൂർ: കെ-റെയിലിന് അനുമതി ലഭിക്കുന്നതിനു മുന്‍പു തന്നെ ജനങ്ങളെ ബോധവത്കരിക്കാനും എതിർപ്പിനെ നേരിടാനും സംസ്ഥാന സർക്കാർ കോടികൾ മുടക്കി പരസ്യങ്ങളുമായി രംഗത്തിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്പൻ ഫ്ളക്സ് ബോർഡുകളാണ് ഉയർന്നിരിക്കുന്നത്. തൃശൂർ ജില്ലയുടെ പല ഭാഗത്തും വലിയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ചുള്ള ഫ്ളക്സുകളിൽ കെ-റെയിലിന്റെ ഗുണങ്ങളും നേട്ടങ്ങളുമാണ് എഴുതിയിരിക്കുന്നത്. ഇതു സർക്കാരിന്റെ വൻ വികസനനേട്ടമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ കെ-റെയിൽ പദ്ധതി സംബന്ധിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകത്തിന്റെ അന്‍പതുലക്ഷം കോപ്പികൾ അടിക്കാൻ സംസ്ഥാനത്തെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളിൽനിന്ന് ഇ-ടെൻഡർ ക്ഷണിച്ച് പത്രങ്ങളിൽ പരസ്യങ്ങളും നൽകിയിട്ടുണ്ട്. മൾട്ടി കളറിലുള്ള ഒരു പുസ്തകം അച്ചടിക്കുന്നതിന് ചുരുങ്ങിയത് 25 രൂപയെങ്കിലും ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഏതാണ്ട് 12.5 കോടി രൂപയെങ്കിലും പുസ്തകം അച്ചടിക്കാൻമാത്രം ചെലവാകും.കോവിഡ് കാലത്തു ചെലവു ചുരുക്കണമെന്നു പറയുന്ന…
Read Moreപിണറായിക്കും പി. ജയരാജനും രണ്ടു നീതിയോ? വ്യക്തിപൂജ വിഷയം ചൂടൻ ചർച്ച; ചോദ്യം ഉന്നയിക്കുന്നവരെ അച്ചടക്കത്തിന്റെ വാൾ ഉയർത്തി നിശബ്ദരാക്കുകയാണെന്ന്
കണ്ണൂര്‍: വ്യക്തിപൂജ സംഭവത്തിൽ സിപിഎമ്മിനകത്തു പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടു നീതിയെന്ന് അണികൾക്കിടയിൽ സംസാരം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ വാഴ്ത്തിയുള്ള സംഗീത ശിൽപവും പുകഴ്ത്തിയുമുള്ള ഫ്ലക്സുകളുമായി അണികൾ രംഗത്തെത്തിയപ്പോൾ ഇത് പാർട്ടി രീതിയില്ലെന്ന നിലപാടായിരുന്നു പിണറായി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടേത്. എന്നാൽ, പിണറായി വിജയനെ ക്യാപ്റ്റനെന്നു വിശഷിപ്പിച്ചതും ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള മെഗാ തിരുവാതിരയിൽ പാട്ടായി പിണറായി സ്തുതി ഇടം പിടിച്ചപ്പോഴും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ വ്യക്തി പൂജ വിഷയത്തിൽ പി. ജയരാജനെതിരേ തിരിഞ്ഞ പിണറായി വിജയൻ ഇപ്പോൾ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജ ആസ്വദിക്കുന്നതായി പ്രവർത്തകരിൽ ചിലർ കുറ്റപ്പെടുത്തുന്നു. കൊറോണക്കാലത്തു കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്കു വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതുൾപ്പെടെ വിമർശകർ ഉയർത്തുന്നുണ്ട്. ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജില്‍…
Read More