ഓ​ഡീ​ഷ​നു​ക​ളി​ൽ നി​ന്നും പു​റ​ത്തായി, ആ​ദ്യ​ചി​ത്രം ഹി​റ്റാ​ക്കി അ​ര​ങ്ങേ​റ്റം; ഇ​ന്ന് തെ​ന്നി​ന്ത്യ​യു​ടെ ദേ​വ​സേ​ന

തെ​ന്നി​ന്ത്യ​യി​ല്‍ നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. ഇ​പ്പോ​ഴി​താ മ​ല​യാ​ള​ത്തി​ലേ​ക്കും ചു​വ​ടു​വയ്​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് താ​രം. ജ​യ​സൂ​ര്യ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​നു​ഷ്ക​യു​ടെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. റോ​ജി​ന്‍ തോ​മ​സ് ആ​ണു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തിനു പു​റ​മെ ഇം​ഗ്ലി​ഷ്, ത​മി​ഴ്, തെ​ലു​ഗു, ഹി​ന്ദി, ബം​ഗാ​ളി, ക​ന്ന​ഡ തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യും. ബാ​ഹു​ബ​ലി ഇ​റ​ങ്ങി​യ​തി​നുശേ​ഷ​മാ​ണ് തെ​ന്നി​ന്ത്യ​യി​ല്‍ വ​ലി​യ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​യി അ​നു​ഷ്‌​ക ഷെ​ട്ടി മാ​റി​യ​ത് ബാ​ഹു​ബ​ലി​യു​ടെ സം​വി​ധാ​യ​ക​ന്‍ രാ​ജ​മൗ​ലി​യു​മാ​യും അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന ന​ടി​യാ​ണ് അ​നു​ഷ്‌​ക. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത വി​ക്ര​മാ​ര്‍​കു​ഡു, ബാ​ഹു​ബ​ലി: ദ ​ബി​ഗി​നിം​ഗ്, ബാ​ഹു​ബ​ലി: ദ ​ക​ണ്‍​ക്ലൂ​ഷ​ന്‍ എ​ന്നീ മൂ​ന്ന് ചി​ത്ര​ങ്ങ​ളി​ല്‍ രാ​ജ​മൗ​ലി​ക്കൊ​പ്പം അ​നു​ഷ്‌​ക പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സി​നി​മ​യി​ലേ​ക്കു​ള്ള ആ​ദ്യ ചി​ല ഓ​ഡീ​ഷ​നി​ല്‍ നി​ന്നു താരം പു​റ​ത്താ​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്നു എ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​. ആ​ദ്യ ക​ന്നഡ​ചി​ത്ര​ത്തി​ന്‍റെ ഓ​ഡീ​ഷ​നി​ല്‍ നി​ന്നു ന​ടി​യെ റി​ജ​ക്ട് ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ദ്യ​കാ​ല​ത്ത്…

Read More

ആ​രോ ത​ല​യ്ക്ക് പു​റ​കി​ൽ അ​ടി​ക്കു​ന്ന പോ​ലെ വേ​ദ​ന, ആ​ദ്യം മൈ​ഗ്രേ​ൻ ആ​ണെ​ന്നു ക​രു​തി എ​ന്നാ​ൽ…​ശ​ര​ണ്യ​യു​ടെ ഓ​ർ​മ​ക​ളി​ൽ അ​മ്മ

സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യു​മെ​ല്ലാം മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി​രു​ന്നു ശ​ര​ണ്യ ശ​ശി. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച താ​രം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും ശ​ര​ണ്യ​യു​ടെ മു​ഖം അ​ത്ര പെ​ട്ടെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന് 11 ത​വ​ണ​യാ​ണ് ശ​ര​ണ്യ സ​ർ​ജ​റി​ക്ക് വി​ധേ​യ​യാ​യ​ത്. ഇ​പ്പോ​ഴി​താ ത​ന്‍റെ മ​ക​ൾ​ക്ക് കാ​ൻ​സ​റാ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ശ​ര​ണ്യ​യു​ടെ അ​മ്മ ഗീ​ത. “ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​ണ് ശ​ര​ണ്യ​യ്ക്ക് ത​ല​വേ​ദ​ന വ​രു​ന്ന​ത്. കു​ടം കൊ​ണ്ട് ആ​രോ ത​ല​യ്ക്ക് പു​റ​കി​ൽ അ​ടി​ക്കു​ന്ന പോ​ലെ വേ​ദ​ന വ​രു​മെ​ന്ന് അ​വ​ൾ പ​റ​യു​മാ​യി​രു​ന്നു. കു​റ​ച്ച് സ​മ​യം അ​തു​ണ്ടാ​കും പി​ന്നെ അ​ങ്ങ് പോ​കും. അ​തി​ക​ഠി​ന​മാ​യി വേ​ദ​ന വ​ന്നാ​ൽ പെ​യി​ൻ കി​ല്ല​ർ എ​ടു​ത്ത് ക​ഴി​ക്കും അ​ഭി​ന​യി​ക്കാ​ൻ പോ​കും. അ​വി​ടെ ഉ​ള്ള​വ​ർ മൈ​ഗ്രേ​ന്‍റേ​ത് ആ​യി​രി​ക്കും ന​ല്ലൊ​രു ന്യൂ​റോ​ള​ജി​സ്റ്റി​നെ കാ​ണി​ക്കാ​ൻ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ൾ മൈ​ഗ്രേ​നി​നു​ള്ള ഗു​ളി​ക ത​ന്നു. പ​ക്ഷേ അ​ത് ക​ഴി​ച്ചി​ട്ടും മാ​റു​ന്നി​ല്ല. വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ൾ…

Read More

‘എ​ന്‍റെ പ്ര​തീ​ക്ഷ തെ​റ്റി​യി​ല്ല… സി​നി​മ​യി​ലു​ട​നീ​ളം പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ അ​ല്ല ഞാ​ൻ ക​ണ്ട​ത്’

ആ​ടു​ജീ​വി​തം ക​ണ്ട് അ​നു​ഭ​വി​ച്ച​റി​ഞ്ഞു. ഈ ​ഒ​രു സി​നി​മ​യി​ലൂ​ടെ യ​ഥാ​ർ​ഥ ന​ജീ​ബി​നെ കാ​ണി​ച്ചും അ​റി​യി​ച്ചും ത​ന്ന ബെ​ന്ന്യാ​മി​നും ബ്ലെ​സി സാ​റി​നും പ്രി​ഥ്വി​രാ​ജി​നും ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി. അ​തി​ജീ​വ​ന സി​നി​മ​ക​ൾ കാ​ണാ​ൻ എ​നി​ക്ക് ഭ​യ​ങ്ക​ര പേ​ടി​യാ​ണ്. കാ​ര​ണം അ​നു​ഭ​വി​ച്ച​ത്‌ മ​നു​ഷ്യ​ർ ആ​ണ​ല്ലോ എ​ന്നു സി​നി​മ കാണുമ്പോൾ ഇ​ട​യ്ക്കൊ​ക്കെ ഓ​ർ​മ വ​രും എ​ന്നു​ള്ള​തു​കൊ​ണ്ട്. പ​ക്ഷെ ന​ജീ​ബ് എ​ന്ന ആ ​പാ​വം മ​നു​ഷ്യ​നെ സി​നി​മ പ്രൊ​മോ​ഷ​ന്‍റെ സ​മ​യ​ത്തു ക​ണ്ട​ത് മു​ത​ൽ അ​ദ്ദേ​ഹ​ത്തെ സി​നി​മ​യി​ലൂ​ടെ കാ​ണ​ണം എ​ന്നു തോ​ന്നി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ക​ണ്ട്‌ ത​ന്നെ അ​റി​യ​ണം എ​ന്നു തോ​ന്നി. എ​ന്‍റെ പ്ര​തീ​ക്ഷ തെ​റ്റി​യി​ല്ല. സി​നി​മ​യി​ലു​ട​നീ​ളം പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ അ​ല്ല ഞാ​ൻ ക​ണ്ട​ത്. ഒ​രു സി​നി​മ കാ​ണു​ന്ന ലാ​ഘ​വ​ത്തോ​ടെ ഇ​രി​ക്കാ​ൻ പ​റ്റി​യി​ല്ല. ന​ജീ​ബ് ആ​യി​രു​ന്നു എ​ന്‍റെ ക​ണ്ണി​ലും മ​ന​സി​ലും എ​ല്ലാം. ഒ​രു തു​ള്ളി വെ​ള്ള​ത്തി​ന്‍റെ വി​ല​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ വേ​ദ​ന​യും അ​ങ്ങ​നെ ന​മ്മ​ൾ​ക്ക്…

Read More

ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ല്‍ ഞാ​ന്‍ ദു​ല്‍​ഖ​റി​ന്‍റെ പേ​രു പ​റ​യും; മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍

മ​റാ​ത്തി സി​നി​മ​ക​ളി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി ബോ​ളി​വു​ഡ് താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് മൃ​ണാ​ള്‍ ഠാ​ക്കൂ​ർ. ബോ​ളി​വു​ഡി​ല്‍ ഹൃ​ത്വി​ക് റോ​ഷ​ന്‍റെ സൂ​പ്പ​ര്‍ 30യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത മൃ​ണാ​ള്‍ തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​ങ്ക​രി​യാ​യ​ത് മ​ല​യാ​ളി​യാ​യ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യ തെ​ലു​ങ്ക് ചി​ത്രം സീ​താ​രാ​മ​ത്തി​ലൂ​ടെ​യാ​ണ്. 1960-70 കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ണ​യ​ക​ഥ​യി​ലെ ദു​ല്‍​ഖ​ർ-​മൃ​ണാ​ള്‍ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന ഫാ​മി​ലി സ്റ്റാ​റാ​ണ് മൃ​ണാ​ളി​ന്‍റെ പു​തി​യ സി​നി​മ. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​സ് മീ​റ്റി​ല്‍ മൃ​ണാ​ള്‍ ദു​ല്‍​ഖ​റി​നെ​പ്പ​റ്റി ന​ട​ത്തി​യ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണി​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം. ഞാ​ന്‍ കൂ​ടെ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​രി​ല്‍ ഏ​റ്റ​വും ക​ണ്‍​ഫ​ര്‍​ട്ട​ബി​ൾ ആയി അനു​ഭ​വ​പ്പെ​ട്ട​ത് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നൊ​പ്പ​മാ​ണ്. സീ​താ​രാ​മം എ​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് സി​നി​മ​യാ​ണ്. അ​തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ എ​ന്നെ കം​ഫ​ര്‍​ട്ട​ബി​ളാ​ക്കാ​ന്‍ ദു​ല്‍​ഖ​ര്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. ഞാ​ന്‍ കൂ​ടെ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​രി​ല്‍ വ​ച്ച് എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ന​ട​ന്‍ ദു​ല്‍​ഖ​റാ​ണ്.…

Read More

രാ​ഷ്‌​ട്രീ​യം ഒ​രു മോ​ശ​പ്പെ​ട്ട കാ​ര്യ​മ​ല്ല; ഉ​ണ്ണി മു​കു​ന്ദ​ൻ

രാ​ജ്യ​ത്തി​ന് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി​യാ​ല്‍ എ​ന്തി​നു വേ​ണ്ടെ​ന്നു​വ​യ്ക്ക​ണം. രാ​ഷ്‌​ട്രീ​യം ഒ​രു മോ​ശ​പ്പെ​ട്ട കാ​ര്യ​മ​ല്ല. രാ​ജ്യ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു സേ​വ​ന​മാ​ണ്. വ്യ​ത്യ​സ്ത രാ​ഷ്‌​ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണ്. ത​മി​ഴ്നാ​ട്ടി​ലെ അ​ണ്ണാ​മ​ലൈ, അ​ദ്ദേ​ഹ​ത്തോ​ട് ബ​ഹു​മാ​ന​മാ​ണ്. ഐ​പി​എ​സു​കാ​ര​നാ​യ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങി. അ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ള​ല്ലേ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട​ത്. ചെ​റു​പ്പ​ത്തി​ല്‍ അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു ക​വി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ക​വി​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഞാ​ൻ ആ​ദ്യം അ​റി​ഞ്ഞ​ത്. പി​ന്നീ​ടാ​ണ് രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​ണെ​ന്ന് അ​റി​യു​ന്ന​ത്. ഞാ​ൻ പാ​ർ​ല​മെ​ന്‍റ് സെ​ഷ​ൻ​സ് കേ​ട്ട​ത് പു​ള്ളി​യു​ടെ കാ​ല​ത്താ​ണ്. പ്ര​മോ​ദ് മ​ഹാ​ജ​നെ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​നെ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ ഉ​ദ്ദേ​ശ​മി​ല്ല. ഇ​പ്പോ​ള്‍ ന​ന്നാ​യി ചെ​യ്യു​ന്ന​ത് സി​നി​മ​യാ​ണ്. കു​ട്ടി​ക​ള്‍​ക്ക് രാ​ഷ്‌​ട്രീ​യ ബോ​ധം ഉ​ണ്ടാ​യി​രി​ക്ക​ണം.-ഉ​ണ്ണി മു​കു​ന്ദ​ൻ

Read More

കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം തെ​രു​വി​ൽ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി ഭാ​ര്യ​യും, മ​ക​ളും; വീ​ഡി​യോ വൈ​റ​ൽ

ബി​ജെ​പി നേ​താ​വ് കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഭാ​ര്യ സി​ന്ധു കൃ​ഷ്ണ​യും മ​ക​ൾ ദി​യ കൃ​ഷ്ണ​യും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം എ​ത്തി​യ സി​ന്ധു​വും ദി​യ​യും റോ​ഡി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യും ചെ​യ്തു. മൂ​ത്ത​മ​ക​ളും സി​നി​മാ താ​ര​വു​മാ​യ അ​ഹാ​ന കൃ​ഷ്ണ കൊ​ല്ല​ത്ത് അ​ച്ഛ​ൻ കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം എ​ത്താ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് അ​ഹാ​ന യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നാ​ണ് സി​ന്ധു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നൽകിയ മ​റു​പ​ടി. കൃ​ഷ്ണ കു​മാ​റി​ന് രാ​ഷ്ട്രീ​യ​ത്തി​ൽ ഭാ​ര്യ​യും മ​ക​ളും പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ മ​ക്ക​ളാ​യ അ​ഹാ​ന, ദി​യ, ഇ​ഷാ​നി, ഹ​ൻ​സി​ക എ​ന്നി​വ​രും പ​ങ്കു​ചേ​രാ​റു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് കൊ​ല്ല​ത്ത് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ വീ​ഡി​യോ കൃ​ഷ്ണ​കു​മാ​ർ പ​ങ്കു​വ​ച്ച​ത്. 2021 ലെ ​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ബി​ജെ​പി പ്ര​തി​നി​ധി​യാ​യി കൃ​ഷ്ണ​കു​മാ​ർ മ​ത്സ​രി​ച്ച​പ്പോ​ൾ മ​ക്ക​ളും പ്ര​ചാ​ര​ണ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

Read More

നി​ല​വി​ല്‍ അ​ച്ഛ​നെ​യും ലാ​ല്‍ അ​ങ്കി​ളി​നെ​യും വ​ച്ച് ഒ​രു സി​നി​മ ഉ​ണ്ടാ​കി​ല്ല; വിനീത് ശ്രീനിവാസൻ

നി​ല​വി​ല്‍ അ​ച്ഛ​നെ​യും ലാ​ല്‍ അ​ങ്കി​ളി​നെ​യും വ​ച്ച് ഒ​രു സി​നി​മ ഉ​ണ്ടാ​കി​ല്ല. അ​ങ്ങ​നെ ഒ​ന്നും ആ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​വും കാ​ര്യ​ങ്ങ​ളും ഒ​ക്കെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട​ല്ലോ. അ​ത് ഇ​പ്പോ​ള്‍ ഇ​നി എ​ങ്ങ​നെ​യാ​ണെ​ന്ന് അ​റി​യി​ല്ല. പ​ക്ഷെ സ​ത്യ​ന്‍ അ​ങ്കി​ളോ പ്രി​യ​ന്‍ അ​ങ്കി​ളോ ആ​രെ​ങ്കി​ലും അ​ങ്ങ​നെ ഒ​രു സി​നി​മ ചെ​യ്യ​ട്ടെ എ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്താ​ല്‍ ന​ന്നാ​യി​രി​ക്കുമെന്ന് വിനീത് ശ്രീനിവാസൻ. ഞാ​ന്‍ ധ്യാ​നി​നും അ​ച്ഛ​നു​മി​ട​യി​ല്‍ ജീ​വി​ക്കു​ന്ന ഒ​രാ​ളാ​ണ്. കോ​ളജി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ല്‍ മ​ന​സി​ലു​ള്ള സ​ബ്ജെ​ക്ട് ആ​യി​രു​ന്നു ‘വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം’ എ​ന്ന സി​നി​മ. മാ​റ്റി​വ​ച്ച ഒ​രു സ​ബ്ജെ​ക്ട് ആ​യി​രു​ന്നു ഇ​ത്. ‘ഹൃ​ദ​യം’ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഈ ​സി​നി​മ ചെ​യ്യാ​നു​ള്ള കോ​ണ്‍​ഫി​ഡ​ന്‍​സ് വ​ന്ന​ത്. ര​ണ്ട് കാ​ല​ഘ​ട്ടം അ​വ​ത​രി​പ്പി​ക്കേ​ണ്ട​തി​നാ​ല്‍ത​ന്നെ ആ​ദ്യം സി​നി​മ ചെ​യ്യാ​ന്‍ കു​റ​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ല്‍ കോ​ട​മ്പാ​ക്ക​ത്തൊ​ന്നും പോ​യി ഷൂ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ല്ലാം സെ​റ്റി​ടു​ക​യാ​യി​രു​ന്നു. -വി​നീ​ത് ശ്രീ​നി​വാ​സ​ന്‍

Read More

അ​നു​ഭ​വ​മാ​കു​മ്പോ​ഴാ​ണ് സി​നി​മ ദൈ​വി​ക​മാ​കു​ന്ന​ത്; ആടു ജീവിതത്തെ പ്രശംസിച്ച് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്

അ​നു​ഭ​വ​മാ​കു​മ്പോ​ഴാ​ണ് സി​നി​മ ദൈ​വി​ക​മാ​കു​ന്ന​തെന്ന് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. ബ്ലെ​സി​ച്ചേ​ട്ടാ, നി​ങ്ങ​ൾ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന ഒ​രു ക്ലാ​സി​ക് സൃ​ഷ്ടി​ച്ചു. പൃ​ഥ്വി… എ​ന്‍റെ ആ​ന്‍റ​ണി മോ​സ​സ്… ഞാ​ൻ എ​ന്താ പ​റ​യു​ക? അ​ക്ഷ​രാ​ർ​ഥത്തി​ൽ നി​ങ്ങ​ളു​ടെ ചോ​ര​യും നീ​രു​മാ​ണ് ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ആ​ത്മാ​വ്. ഇ​ത് നി​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച​താ​ണെ​ന്ന് ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തു​ണ്ടോ? സി​നി​മ​യോ​ടു​ള്ള നി​ങ്ങ​ളു​ടെ അ​ഭി​നി​വേ​ശം ന​ജീ​ബി​നെ വി​ജ​യി​യാ​ക്കി! അ​ടു​ത്തവ​ർ​ഷം ന​ട​ക്കു​ന്ന നി​ര​വ​ധി ച​ല​ച്ചി​ത്ര മേ​ള​ക​ളി​ലും അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങു​ക​ളി​ലും നി​ങ്ങ​ൾ റെ​ഡ് കാ​ർ​പ​റ്റി​ലൂ​ടെ ന​ട​ക്കു​ന്ന​ത് കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ… ഈ ​പ​രി​ശ്ര​മ​ത്തി​ന് മു​ഴു​വ​ൻ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. എന്ന് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് പറഞ്ഞു.  പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ന്‍റെ നോ​വ​ലാ​യ ആ​ടു​ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 28 നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ജോ​ലി തേ​ടി പോ​കു​ന്ന ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​നാ​യി താ​രം ശാ​രീ​രി​ക​മാ​യി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ…

Read More

ഇ​മോ​ഷ​ണ​ല്‍ സി​നി​മ​ക​ള്‍ ഇ​നി ചെ​യ്യി​ല്ല; സ​ങ്ക​ടം നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ള്‍ എ​ന്‍റെ മൈ​ൻ​ഡും അ​ങ്ങ​നെ​യാ​കു​ന്നു; അമല പോൾ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ നാ​യി​ക​യും മ​ല​യാ​ളി​യു​മാ​യ അ​മ​ലാ പോ​ള്‍ ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തെക്കുറി​ച്ച്‌ തു​റ​ന്നു​പ​റ​ഞ്ഞ​ത് ശ്ര​ദ്ധ​നേ​ടു​ന്നു. താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മ​ല ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. ‘ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ’ പോ​ലെ​യു​ള്ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം. കോ​മ​ഡി, ലൗ ​സ്റ്റോ​റി പോ​ലു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യാ​ൻ ഇ​നി​യും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ത്രി​ല്ല​ർ സി​നി​മ​ക​ളും ഡാ​ർ​ക്ക് ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യാ​ൻ ഇ​നി എ​നി​ക്ക് താ​ത്പ്പ​ര്യ​മി​ല്ല. രാ​ക്ഷ​സ​ൻ, ആ​ടൈ എ​ന്നീ സി​നി​മ​ക​ള്‍ വി​ജ​യി​ച്ച​തി​നുശേ​ഷം എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ള്‍ മാ​ത്ര​മാ​ണ് വ​രാ​റു​ള്ള​ത്. സാ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് കൂ​ടു​ത​ല്‍ വ​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി സ​ങ്ക​ടം നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ള്‍ എ​ന്‍റെ മൈ​ൻ​ഡും അ​ങ്ങ​നെ​യാ​കു​ന്നു. ഞാ​ൻ ഇ​പ്പോ​ള്‍ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. ഇ​മോ​ഷ​ണ​ല്‍ സി​നി​മ​ക​ള്‍ ഞാ​ൻ ഇ​നി ചെ​യ്യി​ല്ല. ബോ​ധ​പൂ​ർ​വം എ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. വ​യാ​റ ഫി​ലിം​സി​ന്‍റെ ഒ​രു മി​ക​ച്ച സീ​രീ​സി​ല്‍നി​ന്ന് എ​നി​ക്ക്…

Read More

ക​ന്ന​ഡ സൂ​പ്പ​ര്‍​താ​രം ശി​വ രാ​ജ്കു​മാ​ർ ആ​ശു​പ​ത്രി​യി​ല്‍

ബം​ഗ​ളൂ​രു: ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് ദേ​ഹാ​സ്വാസ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ക​ന്ന​ഡ സൂ​പ്പ​ര്‍​താ​രം ശി​വ രാ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദേ​വ​ന​ഹ​ള്ളി​ക്കു സ​മീ​പം ഒ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​ശേ​ഷം താ​ര​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ന്ന​ലെ വീ​ണ്ടും ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​മി​ഴി​ൽ സൂ​പ്പ​ർ ഹി​റ്റാ​യ ര​ജ​നി ചി​ത്രം ജ​യി​ല​റി​ൽ ശി​വ എ​ന്ന കാ​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​മോ​ഗ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ണു ശി​വ രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ ഗീ​ത.

Read More